ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവാഗത സംവിധായകർക്കുള്ള സേഫ്റ്റി ടിപ്സുകൾ

ലോക സിനിമചരിത്രത്തില്‍ ഇതുവരെ ആരും സ്വന്തം സിനിമ മോശമാകാനോ പരാജയപ്പെടാനോ വേണ്ടി സിനിമ എടുത്തിട്ടുണ്ടാകില്ല. അതുകൊണ്ട് തന്നെ നമ്മള്‍ എല്ലാവരും സിനിമ ചെയ്യാൻ പോകുന്നത് പടം ഹിറ്റടിക്കുമെന്നും നൂറു ദിവസം ഓടണമെന്നുമുള്ള 'പ്രതീക്ഷ'യിലുമാണ്. സത്യം പറഞ്ഞാൽ ആ പ്രതീക്ഷയാണ് നമ്മുടെ എല്ലാവരുടെയും പ്രധാന ഊർജ്ജവും. അതായത് ആരുടേയും കുത്തിന് പിടിച്ച്, ഭീഷണിപ്പെടുത്തി ചെയ്യിക്കാവുന്ന പരിപാടിയല്ല ഈ സിനിമ. നിങ്ങള്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണോ, ആണെങ്കിൽ നിങ്ങള്‍ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില GENERAL KNOWLEDGEകളാണ് ഇവിടെ പറയുന്നത്. സിനിമയെ കുറിച്ചുള്ള ഇൻട്രൊഡക്ഷൻ പഞ്ച് ഡയലോഗ് കഴിഞ്ഞു, ഇനി റിയാലിറ്റിയിലേക്ക് കടക്കാം. ഇതിൽ പറയുന്ന കാര്യങ്ങള്‍ സിനിമ ഹിറ്റായാൽ പോസറ്റീവ് ആയി മാറുന്നതും ഫ്ലോപ് ആയാൽ നെഗറ്റീവ് ആയി മാറുന്നതുമാണെന്ന് അറിയിച്ചുകൊള്ളുന്നു. FRIENDS : Project Announce ചെയ്തുകഴിഞ്ഞത് മുതല്‍ ഉണ്ടായ എല്ലാ പുതിയ സൌഹൃദങ്ങളോടും ഒരു കയ്യകലം കാത്തുസൂക്ഷിക്കുക. നമ്മള്‍ രണ്ടാള്‍ ഒഴികെ മൂന്നാമതൊരാള്‍ അറിയരുത് ലൈനിലുള്ള രഹസ്യങ്ങള്‍, അറിവുകള്‍ പുതിയവരുമായി പങ്കുവയ്ക്കാതിര
ഈയിടെയുള്ള പോസ്റ്റുകൾ

My Rating is 2.75345

ഒരു പ്രേക്ഷകൻ എന്ന നിലയില്‍ ഒരോ സിനിമയെയും എങ്ങനെ വിലയിരുത്തണം എന്നതിന് ഞാന്‍ പിന്തുടരുന്ന തിയറിയാണിത്. ഉദാത്തമായ, മഹത്തരമായ, ത്വാതികമായ അവലോകനം ഒന്നുമല്ല, എന്നാല്‍ സ്ഥിരമായി സിനിമകള്‍ കാണുന്ന, നേരംപോക്കിനെക്കാൾ സിനിമയെ ആസ്വദിക്കാവുന്ന സിനിമാപ്രേമികൾക്ക് എളുപ്പം Follow ചെയ്യാവുന്ന സിമ്പിൾ രീതി. എങ്ങനെ ആസ്വാദിച്ചു എന്നതിനേക്കാള്‍ എങ്ങനെ അനുഭവപ്പെട്ടു എന്നുള്ളതാണ് Personalized Rating ന് ഏറ്റവും അനുയോജ്യമായത് എന്ന് ഞാന്‍ വിശ്വസത്തോടെ തുടങ്ങാം. Storyline Screenplay & dialogues Camera Music & bgm Engaging Something Special Artistic Value Art & Vfx Favorite Cast & Crew Sound എന്നിങ്ങനെ 10തരത്തിലാണ് ഒരു സിനിമയെ തരം തിരിച്ചിരിക്കുന്നത്. അതായത് ഏത് സിനിമയിലേയും 10 Common Elementsകളുടെ Result ആണ് നമ്മൾക്ക് ആ സിനിമ അസ്വദ്യകരമാക്കി മാറ്റുന്നത്. ഓരോ Elements നും എങ്ങനെ മാർക്കിടും? ഉദാഹരണത്തിന് Storyline എടുക്കുക. ഒരു സിനിമയുടെ കഥ പുതുമയുള്ളതായോ അല്ലെങ്കില്‍ മികച്ചതായോ തോന്നുകയാണെങ്കില്‍ 1 മാർക്ക് കൊടുക്കാം, തരക്കേടില്ല എന്നുണ്ടെങ്കിൽ 0.5* (അര) മാർക്കും കൊടുക്ക

പ്രൈമേട്ടന്‍ ഫാന്‍സ്‌ അസോസിയേഷന്‍

ഇവന്‍ വന്നത് കുടുംബക്ഷേത്രത്തിലെ ഉത്സവം നടത്താനല്ല; ഉപേക്ഷിച്ചുപോയവരെ തിരികെ ഏല്‍പ്പിക്കാനല്ല; ഭീഷണിപ്പെടുത്തി സ്വത്ത്‌ തട്ടിയെടുക്കുന്നവരെ നേരിടാനോ ,  തീവ്രവാദികളെക്കൊണ്ട് മലയാളം പറയിപ്പിച്ചു 'വന്ദേമാതരം' വിളിപ്പിക്കാനുമല്ല...!! പിന്നെ എന്തിന്..? ലോകത്തെ രക്ഷിക്കാന്‍... കാലങ്ങളായി ന്യൂയോര്‍ക്ക്‌ നഗരത്തെ ആക്രമിക്കുന്ന  ദുഷ്ടശക്തികളെ തുരത്താന്‍.. ചൈനീസ് ലുക്കുള്ള ഭീകരഅന്യഗ്രഹജീവികളെ തുരത്താന്‍... അതെ അവര്‍ പോരാടുന്നു, നമ്മുക്ക് വേണ്ടി, നമ്മുടെ ലോകത്തിന് വേണ്ടി ലോകസമാധാനത്തിന് വേണ്ടി...!!! ഏവര്‍ക്കും AKOPFA യിലേക്ക് സ്വാഗതം... ALL  KERALA  OPTIMUS  PRIME  FANS  ASSOCIATION അംഗത്വം AKOPFAയിലെ അംഗത്വം തികച്ചും സൗജന്യമാണ്‌. TRANSFORMERS എന്ന സിനിമയുടെ ട്രെയിലര്‍ എങ്കിലും കണ്ടിരിക്കണം എന്നതാണ് യോഗ്യത. സംസ്കാരവും, വിദ്യഭ്യാസവും കുറഞ്ഞവര്‍ക്ക് മുന്‍ഗണന. പേരില്‍ ALL KERALA ഉണ്ടെങ്കിലും അസോസിയേഷന്  INTERNATIONAL VALIDITY ഉണ്ട്. ലോകത്ത് എവിടെപോയാലും സ്വന്തമായി ടിക്കെറ്റ് എടുത്തു സിനിമ കാണാന്‍ അവസരമുണ്ട്. നിബന്ധനകള്‍ സിനിമക്ക് മു

ടോള്‍ ഫ്രീ റോഡ്‌

തൃശൂര്‍/പാലിയേക്കര: ടോള്‍ ബൂത്തിലൂടെ കയറാതെ പോകാം...!! തൃശ്ശൂരില്‍ നിന്നും വരുമ്പോള്‍ തലോര്‍ ജങ്ക്ഷനില്‍ വച്ച് വലത്തേക്ക് തിരിയുക, എന്നിട്ട് ഏറവക്കാട് വഴി ടോള്‍ബൂത്തിനും ആമ്പല്ലൂര്‍ ജങ്ക്ഷനും ഇടയിലുള്ള പാലത്തില്‍ വന്നു കയറുന്നു.  എന്നിട്ട് u turn എടുത്തിട്ട് വ േണം ഏറണാകുളം ഭാഗത്തേക്ക്‌ പോകാന്‍....,  EXACTLY 4.5KM (through tollbooth 2.1km) TOLL RATE 50/- (SINGLE SIDE) 50RS=750ml  750ml പെട്രോള്‍ അടിച്ചാല്‍ 10km മിനിമം പോകില്ലേ..? (avg mileage 15km)  അതയത്..അമ്പതു രൂപക്ക് ഉള്ള പെട്രോള്‍ വണ്ടിയില്‍ കിടക്കും...!!! ഈ റോഡില്‍ ടോള്‍ പിരിവു ഇല്ലാത്തതു കൊണ്ട് ഈ റോഡില്‍ 2km കുണ്ടും കുഴികളും നിറഞ്ഞതാണ്‌.., പഞ്ചായത്ത് റോഡ്‌ അല്ലെ..? എന്നെങ്കിലും ടാര്‍ ചെയ്യും.. ഇനിയിപ്പോള്‍ പെട്ടന്ന് തന്നെ പോകണം എന്നുണ്ടെങ്കില്‍ ടോള്‍ കമ്പിനിക്ക് നഷ്ട്ടം വരുന്നു എന്ന പേരും പറഞ്ഞു  അടച്ചുപൂട്ടിയ ഒരു റോഡ്‌ സമാന്തരമായിട്ടുണ്ട്.  അത് ചെറുതായി തുറന്നിട്ടുണ്ട്. അതിലൂടെ സ്വിഫ്റ്റ് കാര്‍,ടാറ്റാ എയ്സ് തുടങ്ങിയ വാഹനങ്ങള്‍ വരെ കടന്നുപോകും.  അതായത് 1650mm width ഉള്ള വാഹനങ്ങള്‍  തിരക്ക് പിട

COLUMBIAയിലേക്കുള്ള ദൂരം

RIO DI JENIRO / THRISSUR : ഭൂഗണ്ഡങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ച് ഫുട്ബോള്‍ ആരാധകന്‍ ലോകത്തിനു മാതൃകയായി. ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റില്‍ നിന്നും അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെക്കുള്ള പതിനായിരകണക്കിന് മൈലുകളാണ് വെറും സെക്കണ്ടുകള്‍ കൊണ്ട് കടന്നു ചരിത്രം സൃഷ്ട്ടിച്ചത്. പുലര്‍ച്ചെ നടന്ന ഐവറികോസ്റ്റ്-ഗ്രീസ് മത്സരത്തില്‍ ആവേശപൂര്‍വ്വം കളികണ്ട് കൊണ്ടിരിക്കുകയായിരുന്ന ഏഷ്യയിലെ ഏക അംഗീകൃതഐവറികോസ്റ്റ് ആരാധകന്‍ അരുണ്‍ജോര്‍ജ് കെ ഡേവിഡ് ടീമിന്‍റെ പരാജയത്തെ തുടര്‍ന്ന് കൊളംബിയിലേക്ക് എത്തിയത്. മത്സരം നടന്ന ഗ്രൗണ്ടില്‍ നിന്നും ടീമംഗങ്ങള്‍ കേറിയിട്ടുപോലും ഉണ്ടായിരുന്നില്ല എന്നുള്ളത് ശ്രദ്ധേയമാണ്. ഏഷ്യയിലെ തന്നെ അനധികൃത കൊളംബിയന്‍ ആരാധകന്‍ സിജോ ഇദ്ദേഹത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. പുലര്‍ച്ചെ നാല് മണിയോടെ കുറ്റൂരിലെ കൊളംബിയയുടെ ഫ്ലക്സ് ബോര്‍ഡിന് കീഴില്‍ വച്ചായിരുന്നു സ്വീകരണം. ഇങ്ങനെ പോയാല്‍ ഇദ്ദേഹം പിന്തുണയ്ക്കുന്ന ടീം കപ്പെടുക്കും എന്ന് കൊളംബിയന്‍ ആരാധകന്‍ ഞങ്ങളുടെ ലേഖകനോട് പറഞ്ഞു.  അമ്പത് കൊല്ലം മുന്‍പ് കളിച്ചിരുന്ന കൊളംബിയന്‍ ഫുട്ബോള്‍ ഇതിഹാസം 'ഹിഗ്വിറ്റ' യുടെ ഗോള

ഒരു മലയാളി ഫേസ്ബുക്ക് റിവ്യൂ : SPOILER ALERT

ഒരു DVDRip റിവ്യൂ ഇന്നലെ വൈകിട്ട് മൂന്ന് മണിയുടെ ഷോക്കാണ് ഞാന്‍ തീയേറ്ററില്‍ എത്തിയത്. ദൃതിയില്‍ പോകുന്നതിനിടയില്‍ ഒരു ട്രാഫിക് പോലീസുക്കാരന്‍ തടഞ്ഞുനിര്‍‍ത്തി, സമയം അപ്പഴേക്കും 3:01ആയിരുന്നു. " എങ്ങോട്ടാടാ... ഇത്ര തിരക്കിട്ട് പോകുന്നത്..?" തീയേറ്ററിലേക്കാ സാറേ... എന്ത് ഓപ്പറേഷന്‍ തീയേറ്ററിലേക്കോ..? ആ ചോദ്യം കേട്ട് ഞാന്‍ നടുങ്ങി, ഞാന്‍ നിന്നു വിറക്കാന്‍ തുടങ്ങി. അയ്യോ സാറേ ഓപ്പറേഷന്‍ തീയേറ്ററിലെക്കല്ല..സിനിമ തിയട്ടറിലേക്കാണ്... ഓഹോ.. എങ്കില്‍ നീ പൊയ്ക്കോ.. ഒരു നൂറു രൂപ പെറ്റിയടിച്ചോ.. എന്തിനാ സാറേ..? പ്ഫ... പോലീസുകാരനെ ചോദ്യം ചെയ്യുന്നോടാ.. ഇന്നാ സാറേ...! ഞാന്‍ എന്‍റെ കയ്യില്‍ നിന്നും നൂറു രൂപ എടുത്തുകൊടുത്തു. അങ്ങനെ 3:05 ആയപ്പോഴേക്കും തീയറ്ററില്‍ എത്തി. നൂറു രൂപ പിന്നെ കൊടുക്കാമല്ലോ എന്ന ധാരണയില്‍ ഞങ്ങള്‍ ടിക്കെറ്റ് എടുത്തു 3d കണ്ണടയും വച്ച് അകത്തേക്ക് കയറി. തിയറ്റര്‍ സ്റ്റാറ്റസ്‌ 06 % ആകെ സീറ്റ് 750. പടം തുടങ്ങി, ക്ലീഷേകളുടെ കൂമ്പാരം... ആദ്യം തന്നെ "ശ്വാസകോശം സ്പോഞ്ച് പോലെയാണ്.." എന്തിനാണ് ഇത് കാണിക്കുന്നത്... എന്ത് ക്

ഞാന്‍ IVORY COAST ആരാധകന്‍

കേരളസംസ്ഥാനത്തിലെ തൃശ്ശൂര്‍ ജില്ലയിലെ കുറ്റൂര്‍ ഗ്രാമത്തിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ വളര്‍ന്ന  ഞാന്‍ ജന്മനാ ഒരു 'ഭാരതീയ'നാണെങ്കിലും 121കോടി ജനങ്ങളുള്ള ഭാരതം 121മത്തെ റാങ്കില്‍ ആയതിനാലാണ് ദേശസ്നേഹം മറന്ന് IVORY COASTനെ പിടിക്കേണ്ടിവന്നത്. പണ്ടേ എനിക്ക് മോഹന്‍ലാല്‍-മമ്മൂട്ടി തര്‍ക്കം കേള്‍ക്കുന്നതേ കലിയാണ്. അന്ന് ശ്രീനിവാസനെ പിടിച്ചാണ് തര്‍ക്കങ്ങള്‍ ഗോള്‍രഹിത സമനിലയില്‍ അവസാനിപ്പിച്ചിരുന്നത്. പിന്നീട് എനിക്ക് ആരാധിക്കാന്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ഉദയം ചെയ്തു. ഇപ്പോള്‍ കളിയ്ക്കാന്‍ പോലും ആരും വരില്ല.  ഇതുപോലെ തന്നെയാണ് ഫുട്ബോള്‍ മത്സരവും. എല്ലാവരും, എവിടെയും അര്‍ജന്‍റീനയും ബ്രസീലും മാത്രം. എല്ലാ റെയില്‍വേ മേല്‍പാലങ്ങളും നീലയും വെള്ളയും അടിച്ച അര്‍ജന്‍റീനക്കാരുടെയും  എല്ലാ മരങ്ങളും മഞ്ഞയും പച്ചയും ഇലകളുള്ള ബ്രസീലുക്കാരുടെയും.  ഈ രണ്ടു ടീമും ഒഴികെ ഏത് എന്ന് നോക്കിയിരിക്കുമ്പോഴാണ് മൊബൈലില്‍ REAL FOOTBALL എന്ന ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യുന്നത്.  ഘോരഭീകര കളി. കളിച്ചു കളിച്ചു IVORY COAST എന്ന ടീമിനെ വച്ച് ഞാന്‍ യൂറോ കപ്പ് 2012 കളിച്ചു.  (REAL FOOTBALL ഗ