ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചാപ്പകുരിശ് REMAKE

റീ മേക്കുകളുടെ ഒരു കാലം ഉണ്ടായിരുന്നു. ഹിന്ദി സിനിമകല്‍ക്കായിരുന്നു ആ അസുഖം കൂടുതല്‍ ഉണ്ടായിരുന്നത്. പതിവുപോലെ അതെ അസുഖം തമിഴിലും അവിടുന്ന് മലയാളത്തിലും വരുമല്ലോ.!! അങ്ങനെ പല സിനിമകളും റീ മേക്ക്‌ ചെയ്തു ഇറങ്ങി.. പഴയ ഹിറ്റുകളും ക്ലാസ്സിക്കുകളും കമ്പിപടങ്ങളും എല്ലാം ഉണ്ടായിരുന്നു. ശരിക്കും അതൊരു പകര്‍ച്ചവ്യാധി പോലെയാണ്. ഒരു പടം വന്നാല്‍ അതുപോലെ ഒരു പത്തിരുപതു പടങ്ങള്‍ പിറകെ വരും. ലാലേട്ടന്‍ മീശപിരിച്ച് മുണ്ടുമടക്കിയ 'രാവണപ്രഭു' ഹിറ്റായപ്പോള്‍ അതേപോലെ കുറെ പ്രഭുക്കാന്‍മാര്‍ വന്നു. അതിനൊക്കെ എന്ത് പറ്റിയെന്നു പറയുന്നില്ല.. അതൊക്കെ അന്ത കാലം!!! ഇന്ത കാലത്തിലേക്ക്  നോക്കിയാല്‍  സിനിമക്കകത്തെ സിനിമകളുമായി കുറെ സിനിമകള്‍. വരി വരിയായി നില്‍ക്കുന്നു ; വന്നതും വരാനിരിക്കുന്നതും. ഓ! ഞാന്‍ കാടുകയറി കൊടും കാട്ടിലെത്തി അല്ലെ..? കാര്യത്തിലേക്ക് കടക്കാം. റീ മേക്കുകള്‍ പഴയ സിനിമകളെ പുതിയതാക്കി ചെയ്യുകയാണല്ലോ, അങ്ങനെയെങ്കില്‍ പുതിയ ഒരു സിനിമയെ റീ മേക്ക്‌...., അല്ല.. റീ സെറ്റ്‌ (RESET)ചെയ്‌താല്‍ എങ്ങനെയിരിക്കും എന്നൊരു തോന്നല്‍.. എന്നാല്‍ ഒരു ന്യൂ ജനറേഷന്‍ പടം തന്നെ പിടിച്ചു പണിയാം

വണ്ടിപിടുത്തം

'നൂറു രൂപ പോയതിലുള്ള വിഷമം' എന്നും ഈ പോസ്റ്റിനു പേരിടാം. നൂറു രൂപയല്ലേ അത് പൊയ്ക്കോട്ടേ എന്ന് നിങ്ങളില്‍ ചിലരെങ്കിലും ഇപ്പോള്‍ എന്നെ പുച്ഛത്തോടെ നോക്കുണ്ടായിരിക്കാം. പക്ഷെ മന്മോഹന്‍ സിംഗ് സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങള്‍ എന്നെ പോലുള്ള ദാരിദ്രവാസികള്‍ക്ക് കൂടുതല്‍ ദാരിദ്രനാകാന്‍ അവസരം നല്‍കി എന്നത് പോലെ തന്നെ എന്റെ ഇപ്പോഴത്തെ സാമ്പത്തിക നില (കലാക്കാരന്മാര്‍ക്ക് എന്ത് സാമ്പത്തികം)  ഗ്രീസിനെ പോലെയാണ്. യൂറോപ്പ്‌ സഹായിക്കേണ്ടി വന്നത് പോലെ എന്‍റെ ഫാമിലി കൊച്ചു കൊച്ചു സഹായം കൊണ്ട് ഇന്ധനം നിറച്ചു  ഓടുന്ന ഒരു HUNK(ഹുങ്ക്) ബൈക്കുള്ള ഒരു കലാകാരനാണ് ഞാന്‍. Rgtd. വണ്ടികളെ പോലും വെറുതെ വിട്ടില്ല  ഇനി വണ്ടി പിടുത്തത്തെ കുറിച്ച് പറയാം. ഒരു കുഞ്ഞു റിയര്‍ വ്യു മിറര്‍ വച്ചതിന്റെ പേരില്‍ എന്നെ തടഞ്ഞു നിരുതിയതെന്നു എനിക്ക് ആദ്യം മനസ്സിലായില്ല. കാരണം ഇതേ കുഞ്ഞു മിററും വച്ചു ഒരു പത്തിരുപതു ചെക്കിങ്ങുകള്‍ക്ക് മുന്നിലൂടെ ഞാന്‍ പോയിട്ടുണ്ട്. അന്നൊന്നും പിടിക്കാത്ത പോലീസ്‌ ഇന്ന് എന്നെ പിടിച്ചതാണ് എനിക്ക് മനസ്സിലാകഞ്ഞത്.  എല്ലാ കടലാസും എന്റെ കയ്യില്‍ ഉണ്ട് പക്ഷെ ഒരു കടലാസു മാത്രം ഇല്

തൃശ്ശൂരിലെ മിത്തുകള്‍

തൃശ്ശൂരിലെ മിത്തുകള്‍ എന്നാണ് ഇത്തരം കഥകളെ ഞാന്‍ പറയുന്നത്. കവലകളില്‍ കൂട്ടം കൂടി ഇരുന്നു ബോറടിക്കുമ്പോഴും മറ്റുള്ളവരെ മണ്ടന്മാരക്കാനും വേണ്ടിയാണ് ഇത്തരം കഥകള്‍ പ്രചാരത്തില്‍ ഉള്ളത്. സാമാന്യ ബുദ്ധിയേയും യുക്തിയെയും ചോദ്യം ചെയ്യുന്ന ഇത്തരം നാടുകഥകള്‍ ഒരു സാഹിത്യ രൂപമായി പരിഗണിക്കേണ്ടത് തന്നെയാണ്. സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമകള്‍ ഇറങ്ങുന്നതിനു മുന്‍പും അത്തരത്തിലുള്ള  (അതിലും തലപൊളി*)ധാരാളം  കഥകള്‍ തൃശ്ശൂരില്‍ പലയിടങ്ങളിലും ഉണ്ടായിരുന്നു.  പ്രദേശങ്ങള്‍ മാറുന്നതിനു അനുസരിച്ച് ഇതിലെ കഥാപാത്രങ്ങളും മാറും. വെറുതെ ഒരു നേരമ്പോക്കിനു പറയുന്ന കഥകള്‍ ആണ് ശരിക്കും ഇവയൊക്കെ. ഇതില്‍ തന്നെ ന്യൂ ജനറേഷന്‍ കഥകള്‍ ആണ് കൂടുതലും; എന്നാല്‍ എനിക്ക് അല്‍പ്പം നാണവും മാനവും ഉള്ളത് കൊണ്ട് മാത്രം ഞാന്‍ അത് എഴുതാന്‍ ഉദ്ദേശിക്കുന്നില്ല.. ആരും എന്നോട് അത് എഴുതൂ എന്ന് ആവശ്യപെടുകയും അരുത്. പിന്നെ മറ്റു ജില്ലകളില്‍ ഉള്ളവര്‍ ഇത്തരം കഥകളുടെ ഉത്ഭവത്തെ കുറിച്ച് തര്‍ക്കിക്കാന്‍ വരരുത്, കാരണം ആ കഥകള്‍ അവിടെ വന്നു പറഞ്ഞത് ഒരു തൃശ്ശൂര്‍ക്കാരന്‍   തന്നെയാവും. (*അസഹനീയം) വിശപ്പ് കാട്ടിലൂടെ നടന്നു പോകുന്ന ആള്‍) ഒരിക്കല്