ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അജ്ഞാത ജീവി

ചങ്ങനാശേരിയില്‍ താമസിക്കുമ്പോള്‍ ഒരിക്കല്‍ എന്‍റെ റൂംമേറ്റ്സ് എല്ലാവരും വീട്ടില്‍ പോയി.അന്ന് രാത്രി ഞാന്‍ ഒറ്റക്കായിരുന്നു.ഒരു ഞായറാഴ്ച്ച രാത്രി. സാധാരണ വെള്ളിയാഴ്ച രാത്രി ആണല്ലോ സകല പ്രേതങ്ങളും  ഇറങ്ങുന്നത്. അത് കൊണ്ട് എനിക്ക് പേടിയൊന്നും ഉണ്ടായിരുന്നില്ല. വീടിന്റെ മുന്നിലെ റൂമിലാണ് ഞാന്‍ കിടന്നിരുന്നത്. ആ വീടിന്‍റെ മുറ്റത്തു മെറ്റല്‍  പാകിയിരുന്നു. മുന്നിലത്തെ റൂമിലായത് കൊണ്ട് ആര് വന്നാലും നടക്കുന്ന ശബ്ദം കേള്‍ക്കുമായിരുന്നു. പലപ്പോഴും പതുങ്ങി വന്നു പേടിപിക്കാന്‍ ശ്രമിക്കുന്നവരെ കുടുക്കുന്നത് ഈ ശബ്ദം കേട്ടിട്ടാണ്. അന്ന് രാത്രി ഒരു സിനിമയൊക്കെ കണ്ടു കിടക്കാന്‍ നോക്കിയപ്പോള്‍ നേരം ഒരു മണി ആയി. ലൈറ്റ്‌ അണച്ച് കിടന്ന ഉടനെ ഉറക്കം  വന്നു. മുന്നിലുള്ള വീട് കുറച്ച അകലെയാണ്, അവിടെ പുറത്തിട്ടിരുന്ന ലൈറ്റ് അവര്‍ ഓഫാക്കാറില്ല. അങ്ങനെ ആ  മഞ്ഞ വെളിച്ചം മൂലം എന്‍റെ റൂമിലെ ചുമരില്‍ ജനലിന്റെ നിഴല്‍ മനോഹരമായി കാണാമായിരുന്നു. ജനാലയ്ക്കല്‍ തല വച്ച് ചുമരിനു നേരെയാണ് ഞാന്‍ കിടക്കുന്നത്. ഉറക്കം വന്നിലെങ്കില്‍ പലപ്പോഴും ആ നിഴലും നോക്കി ഞാന്‍ കിടക്കാറുണ്ട്. അന്ന് രാത്രി ഉറക്കത്തില്‍ വീടി

100 ലേക്ക് വിളിച്ച കഥ

ഈ അടുത്ത കാലത്ത് ഒരു നട്ടുച്ചക്ക് ഞാനും എന്‍റെ ഫ്രെണ്ടും കൂടെ തൃശൂര്‍ ഇന്ത്യന്‍ കോഫീ ഹൌസിലേക്ക് വണ്ടി തിരിച്ചു. അപ്പോള്‍ അതാ ഒരാള്‍ റോഡ്‌ അരികില്‍ കമിഴ്ന്നു കിടക്കുന്നു. എന്താണെന് വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ തല പൊട്ടി ചോര വാര്‍ന്നു ഒരു വയസ്സന്‍ കിടക്കുന്നു. ഞാന്‍ ചുറ്റും നോക്കി . ആരും ശ്രദ്ധിക്കുന്നില്ല. ഒരു പണിയും ഇല്ലാതെ അവിടെ വന്നിരിന്നു വായ നോക്കുന്ന കുറെയെണ്ണം അവിടെ ഉണ്ട്, അവരെ  ഞാന്‍ നോക്കി. അവരാരും കണ്ട ഭാവം കാണിച്ചില്ല. ഞാനും എന്‍റെ ഫ്രണ്ടും വണ്ടിയില്‍ നിന്നും ഇറങ്ങി. കണ്ടിട്ട് ഏതോ വണ്ടി ഇടിച്ചിട്ടു പോയ പോലെയുണ്ട്. എന്നെയും ഒരിക്കള്‍ വണ്ടി ഇടിക്കും, അന്ന് എനിക്ക് ഈ ഗതി വരരുത് എന്ന് എനിക്ക് തോന്നി. ഇയാളെ എങ്ങനെയെങ്കിലും രക്ഷിക്കണം. എന്‍റെ തലയ്ക്കു ചുറ്റും  തിളങ്ങുന്ന വൃത്തം പ്രകാശിച്ചു.  എന്ത് ചെയ്യണം എന്ന് അറിയില്ല. ഉടനെ എന്‍റെ ഒരു പോലീസ് സുഹൃത്തിനെ വിളിച്ചു.100 ലേക്ക് വിളിച്ചു പറഞ്ഞാല്‍ മതിയെന്ന് അവന്‍ പറഞ്ഞു. ഉടനെ നൂഒരിലേക്ക് വിളിച്ചു. കോള്‍ പോകുന്നില്ല.  ചുറ്റും നോക്കി ലാന്‍ഡ്‌ ഫോണ്‍ കിട്ടണം. കാണാനില്ല. ഉടനെ കൊഫെ ഹൌസിലേക്ക് കയറിച്ചെന്നു നൂറില്‍ വിളിക്കണം  പറഞ്ഞു.

എട്ടിന്‍റെ പണി

( എന്റെ കയ്യില്‍ ഇരിക്കുന്ന പെട്ടിയാണ് ഈ കഥയിലെ ഹീറോ ) സ്ഥലം: ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ from right: ARUN THOMAS,RAHUL,BINEESH,SUNEESH and  ME ചങ്ങനാശ്ശേരിയിലെ അവസാന ദിവസം സുനീഷിനെ കണ്ണൂരിലേക്ക് കയറ്റി വിടാന്‍ ഞങ്ങള്‍ എല്ലാരും റെയില്‍വേ സ്റ്റേഷനില്‍ എത്തി. രണ്ടു കൊല്ലത്തെ എല്ലാ ജംഗമ വസ്തുകളും ഉണ്ട്. ആദ്യം ഞാനും ബിനീഷും ആണ് സുനീഷിനോപ്പം എത്തിയത്. എനിക്കൊരു സൂത്രം തോന്നി 'അവസാനത്തെ പോക്കല്ലേ... ഒരു പണി കൊടുത്താലോ..' ഞാന്‍ ബിനീഷിനോട് പറഞ്ഞു. അവനു പൂര്‍ണ്ണ  സമ്മതം. രാഹുലും അരുണും ഹോസ്റ്റല്‍ നിന്നും വരുന്നതെ ഉള്ളൂ.. ഞാന്‍ അവരെ ഫോണില്‍ വിളിച്ചു. കാര്യം പറഞ്ഞു, അവര്‍ക്കും സമ്മതം. ഒരു ഇഷ്ടിക കഷ്ണം സംഘടിപ്പിക്കാന്‍ പറഞ്ഞു ഞാന്നും ബിനീഷും സുനീഷിന്റെ അടുത്ത് ചെന്നു. അവന്റെ ലഗ്ഗേജ് ഒന്ന് നോക്കി, രണ്ടു മൂന്ന് പെട്ടികല്‍ക്ക്കിടയില്‍ അതാ ഒരു സ്പീക്കര്‍  ബോക്സ്‌.., അത് തന്നെ തട്ടാം  എന്ന് ഞങള്‍ തീരുമാനിച്ചു. പക്ഷെ ആ പെട്ടി മുറുക്കി കെട്ടിയിട്ടുണ്ട്. അത് തുറന്നിട്ട്‌ വേണം അതില്‍ നിന്നും സ്പീക്കര്‍ എടുത്തു മാറ്റി ഇഷ്ടിക കഷ്ണം കയറ്റാന്‍., എന്നിട് ആ SPEAKER സുനീഷ് കാണാ

അഞ്ചു മിനിറ്റ്.. ദിപ്പോ വരാം

ഒരു പാവം സാറായിരുന്നു ക്ലാസ്സ്‌ എടുത്തിരുന്നത്. ക്ലാസ്സില്‍ ഇരുന്നു സംസാരിച്ചു ആ സാറിന് വരെ ദേഷ്യം വന്നു, ആ സാറിനെ അറിയുന്നവര്‍ ഇതറിഞ്ഞാല്‍  എന്നെ 'മഹാപാപി' എന്ന് നീട്ടി വിളിക്കും. അന്ന് എന്നെ ക്ലാസ്സില്‍ നിന്നും പുറത്താക്കി. സാധാരണ പുറത്തു ഏതെങ്കിലും ക്ലാസ്സില്‍ നിന്നും പുറത്താക്കിയവരോ, അല്ലെങ്കില്‍ സ്വയം പുറത്ത് വന്നവരോ ഉണ്ടാകാറുണ്ട്, അന്ന് ആരും ഉണ്ടായില്ല...കണ്ടില്ല. അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് ബോറടിച്ചു. മൂന്ന് കൊല്ലം പഠിച്ചിട്ടും, ഇനിയും കാണാത്ത-ഒരു തരത്തില്‍ പറഞ്ഞാല്‍ സന്ദര്‍ശനം പോലും നടത്താത്ത ഒരിടം  കോളേജില്‍ ഉണ്ട്... " ലൈബ്രറി " ഞാന്‍ അങ്ങോട്ട്‌ നടക്കുമ്പോള്‍ ഒരുത്തന്‍ ബൈക്കും കൊണ്ട് വരുന്നു. വയ്യാവേലി ബൈക്കും ഓടിച്ചു വരും എന്ന് മനസിലാക്കാന്‍ എനിക്ക്  മണിക്കൂറുകള്‍ വേണ്ടി വന്നു. " അളിയാ.. ഒന്ന് കറങ്ങിയിട്ടു വരാം.. " എവിടേക്കാ... ? ഞാന്‍ ചോദിച്ചു. " പുത്തൂര്‍ വരെ.. ചെറിയ ഒരു കളക്ഷന്‍ ഉണ്ട്..." "അഞ്ചു മിനിറ്റ്.. ദിപ്പോ വരാം..." അവന്‍ പറഞ്ഞു. അവനു വോഡഫോണ്‍ ബില്‍ കളക്ഷന്‍ പരിപാടിയുണ്ട്.

സാവ്ധാന്‍.. വിശ്രം..

ടിയാന്‍ എന്റെ അയല്‍വാസി ആണ്. ടിയാനെ ഇടയ്ക്കിടെ കാണുമ്പോള്‍ ഒക്കെ  ടിയാന്റെ കയ്യില്‍ PLASTER ഇട്ടിരിക്കും. ടിയാന് അതൊരു ഹോബിയാണെന്ന് തോന്നുന്നു. ടിയാന്‍ നഗരത്തിലെ ഒരു സ്ക്കൂളില്‍ പഠിക്കുമ്പോള്‍  അവിടത്തെ NCC ലീഡര്‍ ആയിരുന്നു. RD പരേഡിന് ഡല്‍ഹിയിലേക്ക് പോയിട്ടുണ്ട് എന്നാണ് പറയുന്നത്. ഒരു REPUBILC പരേഡിന്  തൃശൂര്‍ തെക്കിന്ക്കാട് മൈദാനത്തില്‍  പരേഡ്‌ നടക്കുകയാണ്. ടിയാനാണ് ടീം ലീഡര്‍. എല്ലാവരും വരി വരിയായി നിന്നു. ടിയാന്‍ പിറകില്‍ കൈ കേട്ടികൊണ്ട് അവര്‍ക്ക് മുന്നിലൂടെ നടന്നു. (chak de india.. song ) ഷാരുക് ഖാന്‍ നടക്കുന്നത് പോലെ തന്നെ.. എല്ലാവരെയും വാശി കയറ്റുകയാണ് ടിയാന്‍. ടിയാന്‍ ഘോരം ഘോരം പറഞ്ഞു... " ഇപ്രാവശ്യത്തെ കപ്പ് നമ്മുക്ക് എടുക്കേണ്ടെ. ." ? " ജീ  സര്‍..."" ," എല്ലാവരും ഒത്തൊരുമിച്ചു പറഞ്ഞു  " നമ്മള്‍ പരേഡ്‌ ഗംഭീരമാക്കെണ്ടേ .." " ജീ സര്‍.. ," " ഹം.. നമ്മള്‍ എന്തായാലും കപ്പ് എടുക്കും . .ഇല്ലേ " എന്ന് പറഞ്ഞു  ടിയാന്‍ മുനില്‍ വന്നു നിന്നു. എന്നിട്ട്, " സാവ്ധാന്‍.. ,.."

ഒന്ന് സുഖമായി ഉറങ്ങാന്‍.

ചങ്ങനാശ്ശേരിയിലെ അവസാന ദിവസങ്ങള്‍ ഞങ്ങള്‍ താമസിച്ചത്  ഒരു സ്വകാര്യ ഹോസ്റലില്‍ ആയിരുന്നു. പ്രൊജക്റ്റ്‌ ആയത് കൊണ്ട് റൂമില്‍ നാല് പേരുണ്ട്. ഞങ്ങള്‍ എട്ടുമണിയോടെ ഏകദേശം രണ്ടു കിലോമീറ്റര്‍ നടന്നു  എന്‍.. എസ് എസ് കോളേജിനു അടുത്ത്പോയി തട്ട് ദോശ കഴിച്ചു  തിരിച്ചു അതേ പോലെ നടന്നു റൂമില്‍ വരും;  എന്നിട്ട് ചര്‍ച്ചയാണ്, സിനിമയെ കുറിച്ചും മറ്റും. ചര്‍ച്ച മൂത്ത് സമയം പോകുന്നത് അറിയില്ല. പിന്നെ വിശക്കുമ്പോള്‍ ആണ് സമയം നോക്കുന്നത്. പുലര്‍ച്ച രണ്ടു മണി. ഞങ്ങള്‍ നാല് പേരും നടക്കും, എന്തെങ്കിലും തിന്നാന്‍.. , ചങ്ങനാശ്ശേരിയിലേക്ക്... നട്ട പാതിരാനേരത്ത് ഞങ്ങള്‍ നാലുപേര്‍ നടുറോഡിലുടെ  സിനിമയെ കുറിച്ച് സംസാരിച്ചു നടക്കും...  നടന്നു നടന്നു KSRTC സ്റ്റാന്‍ഡില്‍ എത്തും. അവിടെ മില്‍മയുടെ ഒരു ചായകടയുണ്ട്. അവിടെ നിന്നും ഓരോ ചായയും ഓരോ ക്രീം ബന്നും കഴിക്കുമ്പോള്‍ അന്നത്തെ പത്രമായി വണ്ടി വരും. അവര്‍ ഒരെണ്ണം ഞങ്ങള്‍ക്ക് ഫ്രീ തരും, അതും വായിച്ചു ചായകുടിച്ചു ഞങള്‍ അവിടെ നിന്നും  നടക്കും ഇരുണ്ട ചങ്ങനാശ്ശേരിയിലൂടെ... തിരിച്ചു റൂമിലേക്ക്‌. ഒന്ന് സുഖമായി ഉറങ്ങാന്‍. പത്രം