ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജബ..ജബജബജബാ

ഞങ്ങളുടെ കോളേജിലെ എന്‍റെ രണ്ടാം വര്‍ഷം. കോളേജില്‍ പുതിയ കുട്ടികള്‍ വന്നു, പുതിയ മുഖങ്ങള്‍, പുതിയ പേരുകള്‍.. എന്നിങ്ങനെ. സ്വാഭാവികമായും പുതിയ ആളുകള്‍ വരുമ്പോള്‍ അവരെ ചെന്ന് പരിചയപ്പെടുന്നത് മാനുഷികമാണല്ലോ.. ഉച്ചക്ക് ഇന്റര്‍വെല്ലിനാണ് സാധാരണ എല്ലാവരും പരിചയപ്പെടാനായി പോകുന്നത്.  അതും ഭയങ്കര ടൈമിംഗ് ആണ്. ഉച്ചക്ക് പന്ത്രണ്ടരക്ക് ബെല്ലടിച്ചു കൃത്യം പതിനഞ്ചുമിനിറ്റുകൊണ്ട് ക്ലാസ്സിലെ പെണ്‍കുട്ടികളുടെ പത്രത്തില്‍ നിന്നും ചോറുണ്ട്, കൃത്യം പന്ത്രണ്ടേ മുക്കാലിന് ഏതെങ്കിലും ഫസ്റ്റ് ഇയര്‍ ക്ലാസ്സില്‍ എത്തുന്ന ആ ടൈമിംഗിനെ കുറിച്ച് ഇപ്പോഴും ഗവേഷണം നടക്കുന്നുണ്ട്. കാരണം എത്ര നേരത്തെ ആയാലും അഞ്ചു മിനിറ്റ് വൈകിയേ എത്തൂ എന്നുള്ളവരാണ് ഇവര്‍. അങ്ങനെ എന്‍റെ രണ്ടു സുഹൃത്തുക്കള്‍ പുതിയ ആളുകളെ  'പരിചയപ്പെടാനായി ഒരു ഫസ്റ്റ് ഇയര്‍ ക്ലാസ്സിലേക്ക് ചെന്നു.  -ഏതു ക്ലാസ് ആണെന്നു ഞാന്‍ പറയുന്നില്ല- ആ ക്ലാസ്സില്‍ ഇഷ്ട്ടം പോലെ ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. പരിചയപ്പെടാന്‍ പെണ്‍കുട്ടികള്‍ ആണല്ലോ നല്ലത്. അല്ല അവര്‍ പെണ്‍കുട്ടികളെ മാത്രമേ പരിചയപ്പെടാന്‍ പോകാറുള്ളൂ എന്നാണ് കോളേജിലെ സംസാരം.

നാഷണല്‍ അവാര്‍ഡ്

എന്‍റെ ഒരു സുഹൃത്തിന് ഉണ്ടായ ഒരു അനുഭവമാണ്. അവന്‍റെ വീടിന്‍റെ അടുത്ത് സ്ഥലം നോക്കാന്‍ ഒരാള്‍ വന്നു; ഇവനും അവിടെ ഉണ്ടായിരുന്നു. വന്നയാള്‍ സിനിമാക്കാരന്‍ ആണെന്ന് ബ്രോക്കര്‍ ഇവനെ അറിയിച്ചു. അവന്‍ അയാളെ ചെന്ന്  പരിചയപ്പെട്ടു. പുതിയതായി തുടങ്ങാന്‍ പോകുന്ന ഒരു സിനിമയുടെ സംവിധായകന്‍ ആണ്. പേര് ചോദിച്ചു.  കേട്ടിട്ടുപോലുമില്ല അങ്ങനെയൊരു പേര്. ആരുടെ കൂടെ ആയിരുന്നു ഇത്രകാലം എന്ന് അറിയാനുള്ള ആകാംഷയോടെ അവന്‍ അതും ചോദിച്ചു. ആരെയും അസ്സിസ്റ്റ്‌ ചെയ്തിട്ടില്ലെന്നും ആദ്യമായാണ് ചെയ്യാന്‍ പോകുന്നതെന്നും കേട്ടപ്പോള്‍  അവനു അയാളോട്പു ച്ഛം തോന്നി. ഒരു സംവിധായകന്‍ വന്നിരിക്കുന്നു... ആരെയും അസ്സിസ്റ്റ്‌ ചെയ്തിട്ടില്ലത്രേ.. ഇവിടെ കൊല്ലങ്ങളോളം അസ്സിസ്റ്റ്‌ ചെയ്തവന്മാര്‍ എടുത്ത പടം കണ്ടാല്‍ ഓടിരക്ഷപ്പെടും.. എന്നിട്ടാണോ..ആദ്യമായി പടം ചെയ്യാന്‍ പോകുന്നത് കഷ്ടം..!!! വല്ല കൂതറ പടം ചെയ്യാന്‍ പോകുകയായിരിക്കും അവന്‍ മനസ്സില്‍ ആലോചിച്ചു. ഒരു പടം ഉടനെ ചെയ്യാന്‍ പോകുന്നുണ്ട്..! ബ്രോക്കര്‍ പറഞ്ഞു. അവന്‍ അയാളെ ഒന്ന് നോക്കി, പുതിയ ആളായാലെന്താ, ചിലപ്പോള്‍ വര്‍ക്ക്‌ ചെയ്യാന്‍ ചാന്‍സ് കിട്ടിയാലോ..? ഉടനെ സം

ചില്ലറസമരം @ ടോള്‍ ബൂത്ത്‌

 ചില്ലറ സമരത്തിന്‌ തന്ന ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കും നന്ദി; പക്ഷെ ആരും ഇത് പിന്നീട് തുടര്‍ന്നില്ല എന്നുള്ളത് നിരാശജനകമാണ്. ആരെയാണ് നിങ്ങള്‍ പേടിക്കുന്നത്...?  പോലീസിനെയോ..?  എന്തിനു പോലീസിനെ പേടിക്കുന്നു..?  പോലീസ് ക്രമസമാധനപലകരാണ്  അല്ലാതെ ഫ്രഞ്ച് കമ്പനിയുടെ ജോലിക്കാര്‍ അല്ല; അത് അന്ന് അവര്‍ തെളിയിച്ചു.   ജനമൈത്രി പോലീസ്...! ഞങ്ങള്‍ എന്തിനു പോലീസിനെ പേടിക്കണം..? ഞങ്ങള്‍ കൊടുത്തത് കള്ളനോട്ടുകള്‍ അല്ല,  ഇപ്പോഴും പ്രചാരത്തിലുള്ള അന്‍പതിന്‍റെ ചില്ലറപൈസകള്‍ ആണ്,  അത് കൊടുക്കരുത് എന്ന് പോലീസ് ഒരിക്കലും പറയില്ല,  വാങ്ങിക്കില്ല എന്ന് പറയാന്‍ ഫ്രഞ്ച് കമ്പിനിക്കോ സാധിക്കില്ല (അങ്ങനെ പറഞ്ഞിരുന്നെങ്കില്‍  കാണാമായിരുന്നു).   സമാധാനപരമായ പ്രതിഷേധത്തെ എതിര്‍ക്കേണ്ട ആവശ്യം അപ്പോള്‍ പോലീസിനില്ല.  ചിലപ്പോള്‍ അവിടെ പോലീസുകാര്‍ ഉള്ളതുകൊണ്ടായിരിക്കാം അന്ന് ഞങ്ങള്‍ക്ക് ഒന്നും സംഭവിക്കാതെയിരുന്നതും.  ഇതിന്‍റെ പേരില്‍ ചില്ലറക്ഷാമം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല,  അവിടെ കിട്ടിയ ചില്ലറകള്‍ വിതരണം ചെയ്യപ്പെടെണ്ടാതാണ്, അഥവാ അങ്ങനെ ഇല്ലെങ്കില്‍ ഫ്രഞ്ച്കമ്പനി തന്നെ ആയിരിക്കും ആ