ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്ഥിരം നമ്പറുകള്‍

'ക്ലീഷേ' എന്ന വാക്ക് വേണ്ടിടത്തും വേണ്ടായിടതും ഉപയോഗിച്ച് ആ വാക്കും ഒരു 'ക്ലീഷേ' ആയിമാറിയത്‌ കൊണ്ട് ഒരു CHANGEന്  വേണ്ടിയാണ് അതെ ക്ലീഷേകളെ  ഇവിടെ  'നമ്പറുകള്‍' എന്ന് ഉപയോഗിക്കുന്നത്.   സര്‍ക്കസിലും മാജിക്കിലും  ഓരോ തരം പെര്‍ഫോമന്‍സുകളെ നമ്പറുകള്‍ എന്ന്  പറയുന്നത്  നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. ഇതുപോലെ തന്നെയാണ് മിക്ക കലക്കാരന്മാരും തങ്ങളുടെ കയ്യിലുള്ള ചില പ്രത്യേക കഴിവുകളെ 'നമ്പറുകള്‍ എന്നാണ് വിളിക്കുന്നത്‌.  ചിലര്‍ക്ക് അവരുടെതായ നമ്പറുകള്‍ ഉണ്ടാകും.  ചിലര്‍ക്ക് "സ്ഥിരം നമ്പറുകളും" ഉണ്ടാകും. മിമിക്രിയെ കുറിച്ച് പറയുമ്പോള്‍ പട്ടി കുരയ്ക്കുന്നത്, ട്രെയിന്‍ വരുന്നത്, ഇംഗ്ലീഷ് സിനിമ എന്നിങ്ങനെ തുടങ്ങി,  ലാലേട്ടന്‍റെ "ഇയ്യോ.. അവിടെ പ്രശ്നം.. ഇവിടെ പ്രശ്നം.." എന്നിവയൊക്കെ സ്ഥിരം നമ്പറുകള്‍ ആണ്.  ഇപ്പോള്‍ ഇത് സ്റ്റേജില്‍ കാണുകയാണെങ്കില്‍ ചിലപ്പോള്‍ നമ്മള്‍ അറിയാതെ കൂവുകയോ ടി.വിയിലാണെങ്കില്‍ ചാനല്‍ മാറ്റുകയോ ചെയ്യും. ഇനി കാര്യത്തിലേക്ക് കടക്കാം. ഗാനചിത്രീകരണത്തിലെ സ്ഥിരം നമ്പറുകളെകുറിച്ചാണ് ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്.