ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കല്യാണം മുടക്കിയ പൂച്ചകള്‍

വീട്ടില്‍ ചേച്ചിയുടെ പെണ്ണുകാണല്‍ ചടങ്ങാണ്.  എന്‍റെ രണ്ടു പൂച്ചകള്‍ ഉണ്ട്.  അതില്‍ ഒരെണ്ണത്തിനെ വണ്ടി കയറി മുട്ടിനു ഇഴഞ്ഞാണ് നടക്കുന്നത്.  കണ്ടാല്‍ തന്നെ പരിതാപം തോന്നും.  രോഗി എന്നാണ് അതിന്റെ പേര് മറ്റേതു സീന്തുണ്ണി.... ഒരിക്കല്‍ ഞാനും ചേച്ചിയും കൂടി അതിനെയും കൊണ്ട് കാറില്‍ തൃശ്ശൂരില്‍ മൃഗ ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി കുത്തിവയ്പ്പ് നടത്തിയിരുന്നു. ഞങ്ങടെ വീട്ടില്‍ നിന്നും ആദ്യമായി തൃശൂര്‍ നഗരത്തില്‍ ചെന്ന പൂച്ചയാണ്, അതും കാറില്‍.. പെണ്ണ് കാണാ വന്നവര്‍ ഹാളില്‍  ഇരിക്കുന്നു.  രണ്ടു പൂച്ചകളേയും പിടിച്ചു പുറത്താക്കി വാതില്‍ അടച്ചു.  പലഹാരങ്ങള്‍ ടീപോയില്‍ എത്തി.  പെട്ടന്ന് മ്യാവു എന്നാ ശബ്ദം.  നോക്കിയപ്പോള്‍ അതാ സീന്തുണ്ണി ജനല്‍ വഴി ചാടി, ഹാളില്‍ എത്തിയിരിക്കുന്നു, അത് പോരാഞ്ഞിട്ട് 'രോഗി' വീട് ചുറ്റി വളഞ്ഞു  മുന്‍ വാതിലില്‍ കൂടി ഇഴഞ്ഞു വരുന്നു... ഞാന്‍ പതുക്കെ എഴുന്നേറ്റു രണ്ടിനെയും പുറത്താക്കി. പലഹാരങ്ങളുടെ ഭയങ്കര മണം ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അതാ വീണ്ടും വരുന്നു. രോഗി ഇഴഞ്ഞു കൊണ്ട് ടീപോയില്‍ എത്തി. ആകെ ബഹളം... മ്യാവു...മ്യാവ

അണുശക്തിയുടെ ഉപയോഗം

ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉണ്ടായ സംഭവം. അന്ന് ഞങ്ങള്‍ക്ക് സാമൂഹികം പഠിപ്പിച്ചിരുന്നത് സ്കൂളിലെ എല്ലാ കുട്ടികളുടെയും പേടിസ്വപ്നമായിരുന്ന ഒരു മാഷായിരുന്നു. അദ്ദേഹത്തിന്റെ ഒറിജിനല്‍ പേര് എനിക്ക് ഇപ്പോഴും അറിയില്ല. വളരെ കനം കുറഞ്ഞ ചൂരല്‍ കൊണ്ട് ചന്തിക്കിട്ട് കിട്ടുമായിരുന്നു. ആ മാഷിന്‍റെ കയ്യില്‍ നിന്നും അടി കിട്ടിയാല്‍ പിന്നെ മൂന്ന് ദിവസത്തേക്ക്  കാര്യം സാധിക്കല്‍ വിഷമമാണ്. അയാള്‍ വരുന്നു എന്ന് കേട്ടാല്‍ ഞങ്ങള്‍ എല്ലാവരും ഓടിയൊളിക്കും. സാധാരണ മുക്കാല്‍ മണികൂര്‍ പിരിയഡ് ക്ലാസിനു ഏകദേശം കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ടാണ് അയാള്‍ ക്ലാസ്സില്‍ എത്തിയിരുന്നത്, അതും സ്ഥിരമായി. പിന്നെ വന്നാല്‍ ഉടന്‍ പുസ്തകം എടുത്തു മടിയില്‍ വച്ച്,  "പിന്നെ നമ്മള്‍ എവിടെയാ പറഞ്ഞു നിര്‍ത്തിയത്.." ? എന്ന് ചോദിക്കും. ഉടനെ ആരെങ്കിലും വിഷയം മാറ്റും "സാറേ നമ്മടെ പൈപ്പ് പൊട്ടിയത് മാറിയോ...? അല്ലെങ്കില്‍  "സാറേ നമ്മടെ സ്കൂള്‍ ഡേ എന്നാണ്.." ? അതുമല്ലെങ്കില്‍  "സാറേ പരീക്ഷ എന്നാണ് തുടങ്ങുന്നത്..."?  എന്നൊക്കെ തുടങ്ങും. അത് കേട്ട ഉടനെതന്നെ  ആ

അടി കിട്ടാതിരിക്കാന്‍ ഇലയും പിടിക്കും

  എന്‍റെ കുട്ടിക്കാലത്ത് വിശ്വാസങ്ങള്‍ക്കൊപ്പം   പല അന്ധ വിശ്വാസങ്ങളും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഒറ്റ മൈനയെ കണ്ടാല്‍ അടി കിട്ടും രണ്ടു മൈനയെ കണ്ടാല്‍ സന്തോഷം വരും മൂന്നെണ്ണം കണ്ടാല്‍ കത്ത് വരും എന്നൊക്കെ.  ആരെങ്കിലും അറിയാതെ ഒറ്റ മൈനയെ കണ്ടാല്‍ മറ്റുള്ളവരെ എങ്ങനെയെങ്കിലും കാണിപ്പിക്കുകയാണ് പിന്നത്തെ ലക്ഷ്യം. "അങ്ങനെ ഒറ്റയ്ക്ക് അടി കൊള്ളേണ്ടല്ലോ.." അന്ന് സ്കൂള്‍ വളപ്പില്‍ ഉണ്ടായിരുന്ന മദിരാശി മരത്തിന്‍റെ കൊഴിഞ്ഞു വീഴുന്ന ഇല പിടിച്ചാല്‍ അന്ന് അടി കിട്ടില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. എട്ടു മണിക്കേ സ്കൂളില്‍ എത്തി ഈ മരത്തിന്‍റെ ഇല വീഴുന്നതും നോക്കി നില്‍ക്കുകയാണ് ഞങ്ങളുടെ ഹോബി. പറന്നു വരുന്ന ഇലകള്‍ പിടിക്കാന്‍ നിറയെ കുട്ടികള്‍ ഉണ്ടാകും (ഞാന്‍ മാത്രമല്ല) ഒരെണ്ണം കയ്യില്‍ കിട്ടിയാല്‍ പിന്നെ സന്തോഷമായി. അന്ന് അടി കിട്ടില്ല എന്നാണ് വിശ്വാസം .  പക്ഷെ ഇല കിട്ടിയാലും ഇല്ലേലും, സ്ഥിരമായി എന്നും അടി കിട്ടാറുണ്ട്. ആ ഇല പിടിക്കാന്‍ ഓടുന്ന നേരത്ത് നാലക്ഷരം പഠിക്കുകയോ  അല്ലെങ്കില്‍ ഹോം വര്‍ക്ക്‌ ചെയുകയോ ചെയ്‌താല്‍  അടി കിട്ടില്ലെന്ന് അറിയാമെങ്കിലും ഒരിക്കലും

കൊടുക്കപ്പെടേണ്ട കൈകൂലി

എന്‍റെ  കൂട്ടുകാരനൊരു അപകടം പറ്റി. അല്‍പ്പം സീരിയസ് ആയതിനാല്‍ ICU ല്‍ ആയിരുന്നു. വാഹനാപകടം ആയതിനാല്‍ പോലീസ് എത്തി, അവന്‍റെ അച്ഛന്റെ മൊഴിയാണ് എടുത്തത്‌., വളരെ നല്ല രീതിയില്‍ സംസാരിക്കുകയും കേള്‍ക്കുകയും ചെയ്തു ആ ഉദ്യോഗസ്ഥന്‍.., മൊഴി എടുത്ത ശേഷം അയാള്‍ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി. അപ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞ ഡയലോഗ്; " ഹോ വളരെ നല്ല പോലീസ്ക്കാരന്‍......,  അയാള്‍ക്ക് എന്തെകിലും( കൈകൂലി) കൊടുക്കണം.."  അവന്‍റെ അച്ഛന് സംശയമായി.. "കൊടുക്കണോ..;പ്രശ്നമാകുമോ.."? 'വളരെ മാന്യമായി സംസാരിച്ചതല്ലേ..,  ചിലപ്പോ കൊടുത്താല്‍ പണിയാകുമോ..? ' എന്ന് അദേഹത്തിന് സംശയം. "വേണോ..? " "നിങ്ങള്‍ പോയി കൊടുത്തേ.." എന്ന് മറ്റുള്ളവര്‍. നിര്‍ബന്ധിച്ചപ്പോള്‍ പിറകെ പോയി, പിന്നീട് കൊടുത്തെന്നോ, അയാള്‍ അത് വാങ്ങിച്ചെന്നോ ഞാന്‍ നോക്കിയില്ല. കാരണം അയാള്‍ അത് വാങ്ങിച്ചിട്ടുണ്ടാകില്ലെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. മാന്യമായി ജോലി ചെയ്തതിനു  കൈകൂലി കൊടുക്കണമെന്ന നാട്ടുനടപ്പ്‌ ഭയങ്കരം തന്നെ.

എന്നാ ഉണ്ട്...?

ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന അവസരത്തില്‍ ഉണ്ടായ സംഭവം. ഞങ്ങളുടെ ഹോസ്റല്‍ കോളേജിനു പുറത്തായിരുന്നു. കാന്‍റീന്‍ കോളേജിന്‌ അകത്തും. കോളേജ്‌ കോമ്പൌണ്ട് കടന്നിട്ടു വേണം കാന്റീനില്‍ എത്താന്‍. അങ്ങനെ ആദ്യദിവസം ഞങള്‍ എല്ലാരും കൂടി ചായ കുടിക്കാനായി  കാന്റീനില്‍ ചെന്നു. അവിടെ നിന്നും ചായ കുടിച്ചും , ഏത്തക്കാപ്പം (പഴമ്പൊരി) ഒക്കെ  കഴിച്ചും  തിരിച്ച് വരുമ്പോള്‍ എതിരെ കോളജിലെ  രണ്ടു അച്ചന്മാര്‍ എതിരെ വരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ അവര്‍ ചിരിച്ചു, ഞങ്ങളും ചിരിച്ചു. അടുത്തെത്തിയപ്പോള്‍ ഞങ്ങളോട് ചിരിച്ചുകൊണ്ട്, " എന്നാ ഉണ്ട് .." ? കാന്റീനില്‍ നിന്നും വരുന്നതു കണ്ടപ്പോള്‍ ചോദിച്ചതാവും  എന്ന് കരുതി ഞാന്‍ പറഞ്ഞു, " ചായയും പഴമ്പൊരിയും ഉണ്ട് ..." അത് കേട്ട ഉടനെ അവരുടെ മുഖം മാറി; :) ഇങ്ങനെ ഉണ്ടായിരുന്നത് :( ആയി. 'ഓഹോ' എന്ന് പറഞ്ഞു അവര്‍  നടന്നുപോയി. അതെന്താ  പിന്നെയാണ്  "എന്നാ ഉണ്ട്.." ? എന്ന് ചോദിക്കുന്നത്  കോട്ടയം 'ഫാഗത്തെ' ശൈലിയാണെന്ന് എനിക്ക് മനസിലായത്.

പൊളിഞ്ഞ സമരം

കോളേജില്‍ പഠിക്കുമ്പോള്‍ സ്ഥിരം സമരങ്ങള്‍ ഉണ്ടാകാറുണ്ട്.തല്ലിയതിനോ അല്ലെങ്കില്‍ തല്ലു കൊണ്ടതിനോ ഒക്കെയായിരിക്കും ആ വീര സമരങ്ങള്‍., കേരളത്തിലെ കോളേജുകളില്‍ സമരങ്ങള്‍ പുത്തരിയല്ല.  പക്ഷെ ഈ സംഭവം ഉണ്ടായത് ഇങ്ങു കേരളത്തില്‍ അല്ല,  അങ്ങ് മദ്രാസ്സില്‍ ആണ്.  അതും കോളജ്‌ തന്നെ സര്‍വകലാശാല ആയി സ്വയം അവരോധിച്ച കോളേജ്‌., അവിടത്തെ സെറ്റ്‌ അപ്പ് അനുസരിച്ച് സമരം എന്ന് ചിന്തിക്കാന്‍ പോലും പാടില്ല. അവിടെ തെണ്ടി പിള്ളേരെ നിയന്ത്രിക്കാന്‍ വച്ചിരിക്കുന്നത് തമിഴ്‌ സിനിമയില്‍ കാണുന്നത് പോലുള്ള ഗുണ്ടകളെയാണ്.  " ഡേയ്... എന്നാ ഡേയ്.." "ഏയ്.." "എന്നാ ഡേയ് മൊറകരേന്‍..,.." ? എന്നീ ഡയലോഗുകള്‍ അടിച്ചു നില്‍ക്കുന്ന TYPICAL ഗുണ്ടകള്‍. അങ്ങനെ ഉള്ള ഒരു കോളേജില്‍ ഒരു സമരം നടന്നു. നിലനില്‍പ്പിന് വേണ്ടിയുള്ള എന്തോ ആയിരുന്നു,കാരണം  അംഗീകാരം സംബന്ധിച്ച എന്തോ ഒന്ന് ആയതിനാല്‍ ഗുണ്ടകള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല.. അവര്‍ വെറും കാഴ്ചക്കാര്‍.  അങ്ങനെ പ്രകടനം നടക്കുകയാണ്. എല്ലാവരും വീറും വാശിയോടും കൂടി സമരത്തില്‍ പങ്കെടുത്തു. എന്തിനും ഏതിനും ഒരു ലീഡര്‍ ഇപ്പോഴും വ

കൈനോട്ടക്കാരന്‍ പോലീസ്

എന്‍റെ ഒരു ഫ്രണ്ടിനു ഉണ്ടായ അനുഭവം. അവന്‍റെ പടത്തില്‍ അഭിനയിക്കാന്‍ ഒരു പെണ്‍കുട്ടിയെ വേണം,  കോളേജില്‍ ചോദിച്ചപ്പോള്‍ ആരും തയ്യാറല്ല;  ആയവരുടെ കാമുകന്മാര്‍ സമ്മതിക്കുന്നുമില്ല. അവന്‍ ആകെ വിഷമത്തിലായി. ഇനി എങ്ങനെ ഷൂട്ട്‌ ചെയ്യും. ടിയാന്‍ അങ്ങനെ ആലോചിച്ചു  ഇരിക്കുമ്പോള്‍  ഫേസ്ബുക്കില്‍ഒരു സുന്ദരി യെ കാണുന്നു.  ഉടനെ REQUEST വിട്ടു. അതിലും വേഗത്തില്‍ അവള്‍ ACCEPT ചെയ്തു. ചാറ്റ് തുടങ്ങി. പരിചയപ്പെട്ടു. "അഭിനയിക്കാമോ..?" എന്ന് ചോദിച്ചു. അവള്‍ സമ്മതിച്ചു. വരാമെന്നും ഏറ്റു. അങ്ങനെ ഷൂട്ടിംഗ് ദിവസം എത്തി. അന്ന് രാത്രി ഏഴിന് റെയില്‍വേ സ്റ്റേഷനില്‍ എത്താം എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ റെയില്‍വേ തറവാടിത്തം കാണിച്ചതിനാല്‍ പതിനൊന്നു മണിക്കാണ് എത്തുന്നത്‌. അവന്‍ ഒരു കൂട്ടുക്കാരനെയും കൂടി റെയില്‍വെ സ്റ്റേഷനില്‍  ചെന്ന് കാത്തു നില്‍ക്കുകയാണ്.  ട്രെയിന്‍ സ്റ്റേഷനില്‍ എത്തി. അവര്‍ നോക്കി നില്‍ക്കുകയാണ്.  കാണാനില്ല. ഇരുട്ടാണ്. ട്രെയിന്‍ നീങ്ങി തുടങ്ങി. "അളിയാ.. അവള്‍ നിന്നെ പറ്റിച്ചതാടാ.."  എന്ന് കൂട്ടുക്കാരന്‍ പറഞ്ഞു നാക്കെടുത്തതും അതാ

I LOVE YOU

പ്രണയ ദിനം എല്ലാവര്‍ക്കും ത്രില്ലടിക്കുന ദിവസമാണ്. ആര്‍ക്കും ആരോടു വേണമെങ്കിലും "I LOVE YOU" പറയാവുന്ന സ്വാതന്ത്ര്യമുള്ള ദിവസം എന്നാണ് ഞങ്ങള്‍ ധരിച്ചിരുന്നത്. അങ്ങനെ എല്ലാ പ്രണയ ദിനവും ഞങ്ങള്‍ ചുവന്ന ഷര്‍ട്ടും റോസപൂവുമായി കോളേജില്‍ എത്തും ഏതെങ്കിലും ഒരുത്തി വാങ്ങും എന്ന പ്രതീക്ഷയില്‍. പക്ഷെ ഞങ്ങളുടെ കോളേജില്‍ മിക്ക ഫെബ്രുവരി 14 നു ഏതെങ്കിലും ഒരു പെണ്ണിനെ കൊണ്ടുവന്നു ഭയങ്കര സ്ത്രീ ശാക്തീകരണം പ്രഭാഷണം ആയിരിക്കും. അതും കോളേജിലെ എല്ലാ പെണ്‍കുട്ടികളെയും ഒരു ഹാളില്‍ കയറ്റി പൂട്ടിയിട്ടിട്ട്. ഒരു മനുഷ്യാവകാശ ലംഘനം ആണെന്ന് വിളിച്ചു പറയാനുള്ള വിവരം ഒന്നും അന്നുണ്ടായിരുന്നില്ല. ഇന്നാണെങ്കില്‍ ഒരു പൊതു താല്പര്യ ഹര്‍ജി സമര്‍പിച്ച്  കോളേജ്‌ വരെ പൂട്ടിചേനേ.... അങ്ങനെ ഇരിക്കെ എന്‍റെ ഒരു ഫ്രണ്ട്‌ ഒരുത്തിയുടെ പിന്നാലെ കുറെ കാലമായി നടക്കുന്നു. അവളാനെങ്കില്‍ തിരിഞ്ഞു നോക്കുന്നില്ല (എന്‍റെ എല്ലാ ഫ്രണ്ട്സും അങ്ങനെ അല്ല) അവള്‍ക്കു ഒരു പണി കൊടുക്കാന്‍ അവന്‍ പ്ലാന്‍ ചെയ്തു. കാന്റീനില്‍ ചെന്ന് ചീഞ്ഞ തക്കാളിയും വൃത്തിക്കെട്ട കുറെ സാധനങ്ങളും ഒരു ഗിഫ്റ്റ്‌ ബോക്സില്‍ ആക്കി നന്നായി പൊതിഞ്ഞു പെര്‍ഫ്യൂ

ഫോട്ടോ കമ്പ്യൂട്ടറില്‍ ഇട്ടു നോക്കണ പരിപാടി

സുനീഷിന്റെ GRADUATION FILM ഷൂട്ട്‌., അവസാന ദിവസം.  അവസാന ഷോട്ട് എടുക്കാന്‍ പോകണം. കുറച്ചകലെ ആണ്. നട്ടുച്ച സമയം. എല്ലാര്‍ക്കും നല്ല വിശപ്പ്‌ ഉണ്ട്.  കഴിച്ചിട്ട് പോകാമെന്ന് പറഞ്ഞു.  "ഒരു ഷോട്ടല്ലേ..?  ട്ടപ്പെന്നു തീരും..." എന്ന് സുനീഷ്.  "എങ്കില്‍ ശരി, ഒരു ടാസ്കി വിളിയെടാ..."  എന്ന് പറഞ്ഞ ഉടനെ കോളജിലേക്ക് ഒരു ഓട്ടോ കടന്നു വരുന്നു. അഭിനയിക്കുന്നവനു സൈക്കിള്‍ ചവിട്ടാന്‍ അത്ര വശമില്ലാത്തത് കൊണ്ട്  രാഹുലിനെ പറഞ്ഞു വിട്ടു. അവന്‍ സൈക്കിളും കൊണ്ട് വിട്ടു. സുനീഷ് (DIRECTOR), ഞാന്‍ (CAMERAMAN), ഷിനോബ് (PRODUCTION MANAGER) പിന്നെ നായകനും. അങ്ങനെ നാല് പേര്‍ ഓട്ടോയില്‍ കയറണം. തൊട്ടു മുന്‍പ് D60 (സ്റ്റില്‍ ക്യാമറ) കോളേജില്‍ നിന്നും എടുത്തിരുന്നു. "ചുമ്മാ ഒരു രസത്തിനു...." അങ്ങനെ TRIPOD, DSR400..എന്നിവയൊക്കെ കയറ്റി. ഞങ്ങളും കയറി. "മൂന്ന് പേര്‍ കയറിയപ്പോള്‍ ഫുള്‍ ആയി.  ഇനി സംവിധായകന്‍ എവിടെ കയറും....."? മുന്നില്‍ കയറിക്കൊള്ളന്‍ ഡ്രൈവര്‍ പറഞ്ഞു. അങ്ങനെ ചങ്ങനാശ്ശേരി നഗരത്തിലൂടെ ആ ഓട്ടോ നീങ്ങുകയാണ്. സംവിധായകന്‍റെ അവസ്ഥ കണ്

ടൂഷ്യന്‍ പ്രണയം

ഒരിടത്ത് ആറു പെണ്‍കുട്ടികള്‍ ടൂഷ്യന്‍ ചേര്‍ന്നു. അതില്‍ എന്‍റെ ഫ്രണ്ടിന്റെ 'കുട്ടിയും' (lover) ഉണ്ടായിരുന്നു. ഇവന്നെങ്കില്‍ അവളെ ജീവനാണ്, അവള്‍ക്കു ഇവനെ കാണുന്നതേ കലിയാണ്. ഒരു ONE-WAY പ്രണയം. എങ്ങനെ നോക്കിയിട്ടും അവളോട്‌ സംസാരിക്കാന്‍ പറ്റുന്നില്ല. അവളെ വീഴ്ത്താന്‍ പറ്റുന്നില്ല.  ഒരിക്കല്‍ ഇവള്‍ ടൂഷ്യനു പോകുന്ന കാര്യം അവന്‍ അറിഞ്ഞു.  ഒരു മാസമായി അവിടെ ചേര്‍ന്നിട്ട്.  അവന്‍ ഞങ്ങളോട് വന്നു പറഞ്ഞു. ഞങ്ങള്‍ക്ക് പൂര്‍ണ്ണ സമ്മതം. "ശരി എങ്കില്‍ ഇനി മുതല്‍ അവിടേക്ക് ടൂഷ്യനു പോകാം..." എല്ലാരും തീരുമാനിച്ചു. "ബാക്കി അഞ്ചു എണ്ണം ഉണ്ടല്ലോ അത് മതി.." അങ്ങനെ ഞങ്ങള്‍ എല്ലാരും അവിടെ ടൂഷ്യനു ചേര്‍ന്നു.  ടീച്ചര്‍ക്ക് സന്തോഷമായി. ഒറ്റയടിക്ക്ഒമ്പത്  പേര്‍., ഞങള്‍ ആദ്യദിവസം ടൂഷ്യനു  ചെന്നു. പിറ്റേ ദിവസം അവര്‍ ടൂഷ്യന്‍ നിര്‍ത്തി. അതായത് ആറു പേരും ടൂഷ്യന്‍ നിര്‍ത്തി. "പിന്നെ ഞങ്ങള്‍ പോയിട്ട് എന്ത് കാര്യം..?" പിന്നെ ഞങള്‍ പോയില്ല. മൂന്ന് പേര്‍ ചേര്‍ന്നപ്പോള്‍ ആറു പേരും നിര്‍ത്തി. അങ്ങനെ ഞങ്ങളും നിര്‍ത്തി. ഒറ്റയടിക്ക് ഒമ്പത്

"വെക്കെടാ വെടി"

ചങ്ങനാശ്ശേരിയിലെ എന്‍റെ ഹോസ്റ്റല്‍ ജീവിതകാലം.  അന്ന് എന്‍റെ റൂമില്‍ മൂന്ന് പേരാണ് ഞാന്‍ , സുനീഷ്‌ , രാഹുല്‍...... ; മൂവരും  രാത്രി പതിനൊന്നു മണിക്ക്  ഭയങ്കര ഡിസ്കഷനിലാണ്. ഇതിനിടയില്‍ സുനീഷ്‌ റൂമില്‍ നിന്നും ഇറങ്ങി,  മൂന്ന് റൂമിനപ്പുറം താമസിക്കുന്ന അരുണ്‍ തോമസിനെ കാണാന്‍ പോയി. അന്ന് അരുണ്‍ തോമസിന്‍റെ റൂമിലെ കമ്പ്യൂട്ടര്‍ ഉള്ളൂ.  സുനീഷ്‌ ചെല്ലുമ്പോള്‍ അരുണ്‍ തോമസ്‌ അവിടെ  കമ്പ്യൂട്ടര്‍ ഗെയിം കളിക്കുയാണ്,  ' PROJECT IGI ' അരുണ്‍ തോമസ്‌ അവിടെ സ്ക്രീനില്‍ മാത്രം ശ്രദ്ധിച്ചു കണ്ണുമിഴിച്ചു നോക്കിക്കൊണ്ട് ഇരിക്കുകയാണ്.  അരുണ്‍ തോമസ്‌ ഗെയിമിനകത്ത് ഒരു ലോറി യുടെ മറവില്‍ ഒളിച്ചിരുന്നു. ഇത് കണ്ടു സുനീഷിന് ആവേശമായി.  പെട്ടന്ന് കുറച്ചകലെയായി ശത്രു പക്ഷത്തെ ഒരു പട്ടാളക്കാരനെ കണ്ടു.  അരുണ്‍ തോമസിനോട് സുനീഷ് ആവേശത്തോടെ പറഞ്ഞു,  " വെക്കാടാ വെടി ..."  അരുണ്‍ തോമസ്‌ ഇതൊന്നും ശ്രദ്ധിക്കുന്നില്ല,  അവന്‍ കളിയില്‍ ലയിച്ചിരിക്കുകയാണ്. അപ്പോള്‍ ഞാന്‍ അവിടെ വന്നു നോക്കി,  വെള്ളം കുടിച്ചു തിരിച്ചു പോയി.  സുനീഷ് വീണ്ടും,  " എടാ വെക്കാടാ വെടി .."

ഡപ്പ കളി

കുറച്ചു കാലങ്ങള്‍ക്കു മുന്‍പ്, ഒരു വേനല്‍ അവധിക്കാലത്ത് ഞങ്ങടെ ജൂനിയര്‍ കൂട്ടുകാര്‍ ഡപ്പകളിക്കുകയാണ്. (കളിയെ കുറിച്ച് താഴെ വിവരിക്കുന്നുണ്ട്) ശരിക്കും ഒരു സസ്പെന്‍സ് ത്രില്ലെര്‍ കളിയാണ്. അങ്ങനെ അവര്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഒരുത്തന്‍ ഓടിയതാണ്. ആ വീടിന്‍റെ തൊട്ടു അടുത്താണ് കിണര്‍, .കൈവരി വളരെ ചെറുതാണ്. ഓടുന്നതിനിടയില്‍ കിണറ്റിന്‍ അപ്പുറം അവന്‍ ചാടി കടന്നതാണ്, ദെ കിടക്കുന്നു വെള്ളത്തില്‍....., ആരും കണ്ടിട്ടില്ല, എല്ലാവരും ഒളിച്ചിരിക്കുകയാണ്. ഞങള്‍ പിള്ളേര്‍ കൂടുന്ന മൂലയിലാണ് ഈ സ്ഥലം. റോഡിനോട് ചേര്‍ന്നാണ് ഈ വീടും കിണറും. അങ്ങനെ എന്റെ ഒരു ഫ്രണ്ട്‌ (സീനിയര്‍)) വിഭാഗം) അവിടെ എത്തി. ആരെയും കാണാനില്ല. അവന്‍ അവിടെ ഇരുന്നു. ഒരു ആളനക്കവും ഇല്ല. ഇത് എന്ത് പറ്റി എന്ന് ചിന്തിചിരിക്കുമ്പോള്‍ ഒരു അശിരീരി, ഭയങ്കര മുഴക്കം, ആരോ പിറുപിറുക്കുന്നത് പോലെ അവന്‍ ചുറ്റും നോക്കി,  ആരെയും കാണാനില്ല.പക്ഷെ ശബ്ദം കേള്‍ക്കുന്നുണ്ട്. അവന്‍ എഴുന്നേറ്റു, ശബ്ദം വരുന്ന ദിശയിലേക്ക് നടന്നു.  കിണറ്റിനകത്തു നിന്നാണല്ലോ വരുന്നത്, അവനു പേടിയായി. അവന്‍ പതുക്കെ കിനട്ടിനകത്തെക്ക് തല ഇട്ടു നോക്കി. ദേ ഒരുത്തന്‍

SECOND SHOW എന്‍റെ ആദ്യത്തെ ഷോ

അങ്ങനെ എന്‍റെ ഒരു സിനിമ ഇറങ്ങി. ഒരു പ്രത്യേക ഫീല്‍ ആണ് ഇത്.  സ്വന്തം പേര് സ്ക്രീനില്‍ തെളിയുന്നത്. നാല്‍പതു ദിവസം കൊണ്ട്  ചെയ്തതെല്ലാം വെറും രണ്ടു മണിക്കൂര്‍ കൊണ്ട് മിന്നി മറിഞ്ഞു.  എന്‍റെ രണ്ടു ക്ലോസ് അപ്പ് കൂടി കണ്ടപ്പോള്‍ സന്തോഷമായി.  പപ്പു ചേട്ടന്‍റെ കൂടെ ഏറണാകുളത്തെ ഫ്ലാറ്റില്‍ ചെന്നത് മുതല്‍ പടത്തില്‍ അഭിനയിച്ച വിജീഷിനോപ്പം വന്നു 'കൃഷ്ണനും രാധയും' കണ്ടത് വരെ ഓര്‍മ്മകള്‍ ആയി മിന്നിമറയുന്നു. 'കൃഷ്ണനും രാധയും' ആദ്യ പ്രദര്‍ശനം കാണാന്‍ പറ്റിയില്ല എന്നത് മാത്രമാണ് എനിക്ക് സെക്കന്റ്‌ ഷോ  യോട് ഉള്ള വിഷമം. ബാക്കി എല്ലാം വളരെ രസകരമായിരുന്നു. സിനിമ പോലെ തന്നെ സിനിമയില്‍ പ്രവര്‍ത്തിച്ചവരും ചെറുപ്പക്കാര്‍ ആയിരുന്നു.  കോളേജിലെ അവസാന ദിവസം എല്ലാവരും  വിട വാങ്ങുമ്പോള്‍ ഉള്ള അവസ്ഥയായിരുന്നു എനിക്ക്.  ഇന്നലെ രാവിലെ എട്ടു മണിക്ക് ഞാന്‍ തിയേറ്ററില്‍ എത്തി. തുറന്നിട്ടില്ല.  എന്‍റെ ആദ്യത്തെ പടമല്ലേ, എന്‍റെ നാല് സുഹൃത്തുക്കളെ  ഞാന്‍ എനിക്കൊപ്പം കൂട്ടിയിരുന്നു. (ഫ്രീ ടിക്കറ്റ്‌ അല്ല, സ്വന്തം കാശ്). ഒന്‍പതു മണിക്ക് ഫാന്‍സിനു പ്രദര്‍ശനം ഉണ്ട്, ഞങ്ങള്‍ കാത്തു നിന്നു. ഒടുക്ക