ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബോറടിച്ചപ്പോള്‍ എഴുതിയ കവിത

കുടിലുകള്‍ വീടിന്‍ വാതില്‍ തെറ്റായിടത്തായതിനാല്‍ വീട്ടിലെയെല്ലാവരും നശിക്കപ്പെടുമെന്ന് വാസ്തുശാസ്ത്രം പറഞ്ഞു... വിമാനമിടിച്ച്‌ തകര്‍ന്ന കെട്ടിടത്തിന്‍ വാസ്തുശരിയല്ലെന്നും അവര്‍ പറയുന്നു... എത്രയെത്ര കുടിലുകള്‍, എത്രയെത്ര കോളനികള്‍,  എത്രയെത്ര ഫ്ലാറ്റുകള്‍ ഇവയ്ക്ക്  -ഇല്ലല്ലോ ഈ ശാസ്ത്രം... ഈ വാസ്തുശാസ്ത്രം... എന്നിട്ടെന്തേ...സുഖദുഃഖങ്ങള്‍ക്കീ പക്ഷഭേദം കുടിലിന് വാസ്തുശാസ്ത്രം ഇല്ലാത്തതോ മാളികക്ക് വാസ്തുശാസ്ത്രം ഉള്ളതോ... മേലെയാകാശം താഴെഭൂമിയുള്ളവര്‍ കെട്ടുന്ന  കുടിലുകള്‍ക്ക് വേണ്ടാത്തതോ... ഈ വാസ്തുശാസ്ത്രം. കവി എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായോ..? 2009 ഫെബ്രുവരിയില്‍ 10-14നു  കോട്ടയം MG യൂണിവേഴ്സിറ്റിയില്‍ വച്ച് നടത്തിയ  'മലയാളത്തില്‍ ശാസ്ത്രമെഴുത്ത് ശില്പശാല' യില്‍ നിന്നും കിട്ടിയ നോട്ട് പുസ്തകത്തില്‍ കുറിച്ചിട്ട കവിതയാണ് 'കുടിലുകള്‍'. തികച്ചും ഫ്ലാഷ്ബാക്ക് ആയ ഒരു പോസ്റ്റ്‌ ആണിത്, അന്നാണ് അവിടെ വച്ച് MCJ പഠിക്കുകയായിരുന്ന സികേഷിനെയും, പ്രതീഷിനെയും ഞാന്‍ പരിചയപ്പെടുന്നത്.   കാണാതായ ഒരു സാധനത്തിന്‍റെ അന്വേഷണത്തിനിടയില്‍