ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ടോള്‍ ഫ്രീ റോഡ്‌

തൃശൂര്‍/പാലിയേക്കര: ടോള്‍ ബൂത്തിലൂടെ കയറാതെ പോകാം...!! തൃശ്ശൂരില്‍ നിന്നും വരുമ്പോള്‍ തലോര്‍ ജങ്ക്ഷനില്‍ വച്ച് വലത്തേക്ക് തിരിയുക, എന്നിട്ട് ഏറവക്കാട് വഴി ടോള്‍ബൂത്തിനും ആമ്പല്ലൂര്‍ ജങ്ക്ഷനും ഇടയിലുള്ള പാലത്തില്‍ വന്നു കയറുന്നു.  എന്നിട്ട് u turn എടുത്തിട്ട് വ േണം ഏറണാകുളം ഭാഗത്തേക്ക്‌ പോകാന്‍....,  EXACTLY 4.5KM (through tollbooth 2.1km) TOLL RATE 50/- (SINGLE SIDE) 50RS=750ml  750ml പെട്രോള്‍ അടിച്ചാല്‍ 10km മിനിമം പോകില്ലേ..? (avg mileage 15km)  അതയത്..അമ്പതു രൂപക്ക് ഉള്ള പെട്രോള്‍ വണ്ടിയില്‍ കിടക്കും...!!! ഈ റോഡില്‍ ടോള്‍ പിരിവു ഇല്ലാത്തതു കൊണ്ട് ഈ റോഡില്‍ 2km കുണ്ടും കുഴികളും നിറഞ്ഞതാണ്‌.., പഞ്ചായത്ത് റോഡ്‌ അല്ലെ..? എന്നെങ്കിലും ടാര്‍ ചെയ്യും.. ഇനിയിപ്പോള്‍ പെട്ടന്ന് തന്നെ പോകണം എന്നുണ്ടെങ്കില്‍ ടോള്‍ കമ്പിനിക്ക് നഷ്ട്ടം വരുന്നു എന്ന പേരും പറഞ്ഞു  അടച്ചുപൂട്ടിയ ഒരു റോഡ്‌ സമാന്തരമായിട്ടുണ്ട്.  അത് ചെറുതായി തുറന്നിട്ടുണ്ട്. അതിലൂടെ സ്വിഫ്റ്റ് കാര്‍,ടാറ്റാ എയ്സ് തുടങ്ങിയ വാഹനങ്ങള്‍ വരെ കടന്നുപോകും.  അതായത് 1650mm width ഉള്ള വാഹനങ്ങള്‍  തിരക്ക് പിട

COLUMBIAയിലേക്കുള്ള ദൂരം

RIO DI JENIRO / THRISSUR : ഭൂഗണ്ഡങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ച് ഫുട്ബോള്‍ ആരാധകന്‍ ലോകത്തിനു മാതൃകയായി. ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റില്‍ നിന്നും അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെക്കുള്ള പതിനായിരകണക്കിന് മൈലുകളാണ് വെറും സെക്കണ്ടുകള്‍ കൊണ്ട് കടന്നു ചരിത്രം സൃഷ്ട്ടിച്ചത്. പുലര്‍ച്ചെ നടന്ന ഐവറികോസ്റ്റ്-ഗ്രീസ് മത്സരത്തില്‍ ആവേശപൂര്‍വ്വം കളികണ്ട് കൊണ്ടിരിക്കുകയായിരുന്ന ഏഷ്യയിലെ ഏക അംഗീകൃതഐവറികോസ്റ്റ് ആരാധകന്‍ അരുണ്‍ജോര്‍ജ് കെ ഡേവിഡ് ടീമിന്‍റെ പരാജയത്തെ തുടര്‍ന്ന് കൊളംബിയിലേക്ക് എത്തിയത്. മത്സരം നടന്ന ഗ്രൗണ്ടില്‍ നിന്നും ടീമംഗങ്ങള്‍ കേറിയിട്ടുപോലും ഉണ്ടായിരുന്നില്ല എന്നുള്ളത് ശ്രദ്ധേയമാണ്. ഏഷ്യയിലെ തന്നെ അനധികൃത കൊളംബിയന്‍ ആരാധകന്‍ സിജോ ഇദ്ദേഹത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. പുലര്‍ച്ചെ നാല് മണിയോടെ കുറ്റൂരിലെ കൊളംബിയയുടെ ഫ്ലക്സ് ബോര്‍ഡിന് കീഴില്‍ വച്ചായിരുന്നു സ്വീകരണം. ഇങ്ങനെ പോയാല്‍ ഇദ്ദേഹം പിന്തുണയ്ക്കുന്ന ടീം കപ്പെടുക്കും എന്ന് കൊളംബിയന്‍ ആരാധകന്‍ ഞങ്ങളുടെ ലേഖകനോട് പറഞ്ഞു.  അമ്പത് കൊല്ലം മുന്‍പ് കളിച്ചിരുന്ന കൊളംബിയന്‍ ഫുട്ബോള്‍ ഇതിഹാസം 'ഹിഗ്വിറ്റ' യുടെ ഗോള

ഒരു മലയാളി ഫേസ്ബുക്ക് റിവ്യൂ : SPOILER ALERT

ഒരു DVDRip റിവ്യൂ ഇന്നലെ വൈകിട്ട് മൂന്ന് മണിയുടെ ഷോക്കാണ് ഞാന്‍ തീയേറ്ററില്‍ എത്തിയത്. ദൃതിയില്‍ പോകുന്നതിനിടയില്‍ ഒരു ട്രാഫിക് പോലീസുക്കാരന്‍ തടഞ്ഞുനിര്‍‍ത്തി, സമയം അപ്പഴേക്കും 3:01ആയിരുന്നു. " എങ്ങോട്ടാടാ... ഇത്ര തിരക്കിട്ട് പോകുന്നത്..?" തീയേറ്ററിലേക്കാ സാറേ... എന്ത് ഓപ്പറേഷന്‍ തീയേറ്ററിലേക്കോ..? ആ ചോദ്യം കേട്ട് ഞാന്‍ നടുങ്ങി, ഞാന്‍ നിന്നു വിറക്കാന്‍ തുടങ്ങി. അയ്യോ സാറേ ഓപ്പറേഷന്‍ തീയേറ്ററിലെക്കല്ല..സിനിമ തിയട്ടറിലേക്കാണ്... ഓഹോ.. എങ്കില്‍ നീ പൊയ്ക്കോ.. ഒരു നൂറു രൂപ പെറ്റിയടിച്ചോ.. എന്തിനാ സാറേ..? പ്ഫ... പോലീസുകാരനെ ചോദ്യം ചെയ്യുന്നോടാ.. ഇന്നാ സാറേ...! ഞാന്‍ എന്‍റെ കയ്യില്‍ നിന്നും നൂറു രൂപ എടുത്തുകൊടുത്തു. അങ്ങനെ 3:05 ആയപ്പോഴേക്കും തീയറ്ററില്‍ എത്തി. നൂറു രൂപ പിന്നെ കൊടുക്കാമല്ലോ എന്ന ധാരണയില്‍ ഞങ്ങള്‍ ടിക്കെറ്റ് എടുത്തു 3d കണ്ണടയും വച്ച് അകത്തേക്ക് കയറി. തിയറ്റര്‍ സ്റ്റാറ്റസ്‌ 06 % ആകെ സീറ്റ് 750. പടം തുടങ്ങി, ക്ലീഷേകളുടെ കൂമ്പാരം... ആദ്യം തന്നെ "ശ്വാസകോശം സ്പോഞ്ച് പോലെയാണ്.." എന്തിനാണ് ഇത് കാണിക്കുന്നത്... എന്ത് ക്

ഞാന്‍ IVORY COAST ആരാധകന്‍

കേരളസംസ്ഥാനത്തിലെ തൃശ്ശൂര്‍ ജില്ലയിലെ കുറ്റൂര്‍ ഗ്രാമത്തിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ വളര്‍ന്ന  ഞാന്‍ ജന്മനാ ഒരു 'ഭാരതീയ'നാണെങ്കിലും 121കോടി ജനങ്ങളുള്ള ഭാരതം 121മത്തെ റാങ്കില്‍ ആയതിനാലാണ് ദേശസ്നേഹം മറന്ന് IVORY COASTനെ പിടിക്കേണ്ടിവന്നത്. പണ്ടേ എനിക്ക് മോഹന്‍ലാല്‍-മമ്മൂട്ടി തര്‍ക്കം കേള്‍ക്കുന്നതേ കലിയാണ്. അന്ന് ശ്രീനിവാസനെ പിടിച്ചാണ് തര്‍ക്കങ്ങള്‍ ഗോള്‍രഹിത സമനിലയില്‍ അവസാനിപ്പിച്ചിരുന്നത്. പിന്നീട് എനിക്ക് ആരാധിക്കാന്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ഉദയം ചെയ്തു. ഇപ്പോള്‍ കളിയ്ക്കാന്‍ പോലും ആരും വരില്ല.  ഇതുപോലെ തന്നെയാണ് ഫുട്ബോള്‍ മത്സരവും. എല്ലാവരും, എവിടെയും അര്‍ജന്‍റീനയും ബ്രസീലും മാത്രം. എല്ലാ റെയില്‍വേ മേല്‍പാലങ്ങളും നീലയും വെള്ളയും അടിച്ച അര്‍ജന്‍റീനക്കാരുടെയും  എല്ലാ മരങ്ങളും മഞ്ഞയും പച്ചയും ഇലകളുള്ള ബ്രസീലുക്കാരുടെയും.  ഈ രണ്ടു ടീമും ഒഴികെ ഏത് എന്ന് നോക്കിയിരിക്കുമ്പോഴാണ് മൊബൈലില്‍ REAL FOOTBALL എന്ന ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യുന്നത്.  ഘോരഭീകര കളി. കളിച്ചു കളിച്ചു IVORY COAST എന്ന ടീമിനെ വച്ച് ഞാന്‍ യൂറോ കപ്പ് 2012 കളിച്ചു.  (REAL FOOTBALL ഗ