ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

22 MALE KOTTAYAM

 എന്‍റെ ക്യാമ്പസ്‌ ജീവിതത്തിലെ ഒരു ജന്മദിനാഘോഷം. അന്ന് ഞങ്ങളുടെ ഗ്രാജുവേഷന്‍ ഫിലിം ഷൂട്ട്‌ ആയിരുന്നു. ഞാനാണ് കാമറാമാന്‍. പുത്തന്‍ ഷര്‍ട്ടും ഇട്ടു കൊണ്ട് ഞാന്‍ ലൊക്കേഷനില്‍ എത്തിയപ്പോള്‍  ആരും പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. മം... എന്താ ചെയ്യാ.. ഒരു പെണ്‍കുട്ടി ആയിരുന്നേല്‍  ലോകത്തുള്ള എല്ലാവരും ബര്‍ത്ത്ഡേ വിഷ് ചെയ്തേനെ.. പാതിരാത്രി വിളിച്ചു സന്തോഷം പറഞ്ഞേനെ.. ഞാനൊരു ബാച്ചിലര്‍ ആണല്ലോ.. ഞാന്‍ തന്നെ പറഞ്ഞേക്കാം എന്ന് കരുതി എല്ലാവരോടും  ഞാന്‍ എന്‍റെ ബര്‍ത്ത്ഡേ  ആണെന്ന് പറഞ്ഞു. പക്ഷെ ആരും അത് മൈന്‍ഡ്‌ ചെയ്തില്ല... അതൊരു കൊടും ചതി ആയിരുന്നു എന്ന് എനിക്ക് മനസിലായില്ല. അന്ന് ലഞ്ചിനു ശേഷം എന്നെ ഒറ്റക്കാക്കി കുറച്ചു പേര്‍ മുങ്ങി. ഞാന്‍ ഒറ്റയ്ക്ക് ലൊക്കേഷനില്‍ തിരിച്ചെത്തിയപ്പോള്‍  എല്ലാവരും അവിടെ നില്‍ക്കുന്നു,  "ഇതെന്താ ഇത്..? " എല്ലാവരും ചുറ്റും കൂടി നില്‍ക്കുന്നു. എന്‍റെ ബര്‍ത്ത്ഡേ ആഘോഷിക്കാം എന്ന് പറയുന്നു. കേക്ക്‌ കണ്ടു എന്‍റെ കണ്ണ് തള്ളി... (ഒടുക്കത്തെ തിരി കൊടുക്കല്‍ ) എന്‍റെ ജൂനിയര്‍ എന്നെ കുറിച്ച് പുകഴ്ത്തി പറയുന്നു

നാട് നന്നാക്കാന്‍

ഇത് എന്‍റെ  നാട്ടില്‍ നടന്ന സംഭവമാണ്. ഒരു ചെറിയ പ്രതിഷേധം. ഈ നാട് നാന്നാക്കിയേ അടങ്ങൂ എന്ന്  ആഗ്രഹിക്കുന്നവര്‍ ചേര്‍ന്ന് നടത്തിയ പ്രതിഷേധം. അതായത് പെട്രോളിന് വില കൂടിയപ്പോള്‍  ഇപ്പൊ സൈക്കിളില്‍ ആണ് സഞ്ചാരം. എന്നും രാത്രി ലൈബ്രറിയില്‍ പോകുന്ന റോഡില്‍ കൂരാകൂരിരുട്ട്. അതെന്താ ഏന് നോക്കുമ്പോള്‍ പുര നിറഞ്ഞു നില്‍ക്കുന്ന ലൈറ്റുകള്‍  നിറഞ്ഞ പോസ്റ്റുകള്‍, പക്ഷെ ഒന്നും കത്തുന്നില്ല.  പോട്ടെ മഴ കാരണം കേടായത് ആയിരിക്കും. നാളെ തൊട്ടു ശരിയാകും. നാളെ നാളെ.. നീളെ നീളെ  എന്നാണല്ലോ ചൊല്ല്... ഒരു ആഴ്ചയായിട്ടും കത്തുന്നത് കാണാനില്ല. പാവം ഈ ലൈറ്റ് കത്തിക്കേണ്ടവന്‍റെ അവസ്ഥ ആലോചിച്ചു  എനിക്ക് സങ്കടം തോന്നി. ആ വഴിയിലൂടെ നടന്നവരൊക്കെ തെറി വിളിചിട്ടുണ്ടാകും. അയ്യയ്യോ എത്ര പേര് പ്രാകിയിട്ടുണ്ടാകും.. എങ്കില്‍ പ്രതിഷേധിച്ചു കളയാം വെറുതെ ഡയലോഗ് അടിച്ചു ഗ്രാമസഭയില്‍ പോകാതെ ഇരുന്നിട്ട് കാര്യമില്ലല്ലോ.. ഒന്ന് പറഞ്ഞാല്‍ രണ്ടാമത്തേതിന്  ഫ്ലക്സ്‌ ബോര്‍ഡുകള്‍ വയ്ക്കുന്ന കാലമല്ലേ..? അത് വേണ്ട, കൈ കൊണ്ട്  പേപ്പറില്‍ എഴുതി  ഒട്ടിച്ചു വയ്ക്കാം. അങ്ങനെ എഴുതിയത് ജനം ശ്രദ്ധിക്

നോണ്‍ സ്റ്റോപ്പ്‌ (സിനിമ)

DIAMONDSശേഷം എന്റെ ശിഷ്യന്മാര്‍ ചെയ്യാന്‍ വച്ച  പടത്തിന്‍റെ  കഥ അവന്മാര്‍ പോലും അറിയാതെ ബ്ലോഗിലിടുകയാണ്.  കാരണം ഈ പോക്ക് പോയാല്‍ അവന്മാര്‍ ആശാനെ കടത്തി വെട്ടും. അത് കൊണ്ട് ആശാന്‍ കുറച്ചു കളിക്കട്ടെ  എന്നിട്ട് മതി ശിഷ്യന്മാര്‍ ഇറങ്ങാന്‍. സംഭവം വേറൊന്നും അല്ല ഹോളിവുഡ് സൂപര്‍ ഹിറ്റ്‌ SPEED എന്ന സിനിമയുടെ മലയാളം പതിപ്പ് ആണ്.  ഇപ്പൊ ന്യൂ ജനറേഷന്‍ സിനിമ ക്കാലം ആണല്ലോ.. ചിലരു ഇന്ത്യക്ക് പുറത്തു നിന്നും അടിച്ചുമാറ്റുന്നു, മറ്റു ചിലര്‍ കേരളത്തിന്‌ പുറത്തു നിന്നും അടിച്ചു മാറ്റുന്നു.  പത്ത് രൂപ കട്ടവനും 76 കോടി കട്ടവനും പൊതുവായി "കള്ളന്‍" എന്നാ പേരിലാണല്ലോ അറിയപ്പെടുന്നത്. ഞാന്‍ കട്ടു എന്ന് വിളിച്ചു പറയുന്നവനെ കള്ളനല്ല എന്ന് പറയാന്‍ പറ്റില്ലല്ലോ..? അടിച്ചു മാറ്റി അവസാനം ഏതോ ഒരു 'ഗ്രാഫി' കൊടുത്താല്‍ കുമ്പസാരിച്ചതിനെക്കാള്‍ വലിയ പുണ്യം കിട്ടും. അതായത് കുമ്പസാരിച്ചു കഴിഞ്ഞാല്‍ ഏതു തെണ്ടിയും നല്ലവനാകും എന്നാണല്ലോ.. ആരെങ്കിലും പറയട്ടെ അടിച്ചുമാറ്റിയതല്ല  വെറും INSPIRATION മാത്രമാണെന്ന്. filmography: SPEED ഒരു ദിവസം LINTO നോട് അമ്മ ഒരു കിലോ