ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജനാധിപത്യ ഹര്‍ത്താല്‍

ഇന്ന് തൃശ്ശൂരില്‍ ഹര്‍ത്താല്‍ ആയിരുന്നു.  ജനാധിപത്യ ഹര്‍ത്താല്‍.. ഇടവകയിലെ പള്ളിപെരുന്നാളിന് നടത്താറുള്ള 'പ്രദിക്ഷണം'  എന്ന ശക്തിപ്രകടനം ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞു.  അമ്പലത്തിന് സമീപത്തുള്ള  റോഡിലൂടെ പോകാന്‍ അനുവദിക്കില്ല  എന്ന് പറഞ്ഞാണ് തടഞ്ഞത്. പള്ളിയിലെ ഏതോ ഒരു നസ്രാണി എന്തോക്കെയോ ഒപ്പിചിട്ടാണ് എന്നും കേള്‍ക്കുന്നു. പിന്നീട് പോലീസ് അവരെ അറസ്റ്റ് ചെയ്തു. ഇതിന്‍റെ പേരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു...   ആര് പ്രഖ്യാപിച്ചു...? ഹിന്ദുഐക്യവേദി..!!!  എന്തിന്..? പോലീസ് അറസ്റ്റ് ചെയ്തതിന്..   നട്ടെല്ലിന് ഉറപ്പില്ലത്തത് കൊണ്ടാണോ എന്നറിയില്ല  കുഞ്ഞാടുകള്‍ ഒന്നും പ്രഖ്യാപിച്ചില്ല...! സത്യം എന്തുമാകട്ടെ..  പക്ഷെ ഞാന്‍ വേറൊരു കാര്യമാണ് ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. ആര് പ്രഖ്യപിച്ചാലെന്താ..കാരണം എന്തായാലെന്താ,  ഹര്‍ത്താല്‍ അല്ലെ..?  കടകള്‍ തുറക്കാതെയും, ജോലിക്ക് പോകാതെയും  ജനങ്ങള്‍ അതേറ്റെടുത്തു  ഭംഗിയാക്കി...    ജനാതിപത്യം പൂര്‍ണമാകുന്നത് ഹര്‍ത്താലുകളില്‍ മാത്രം എന്ന്  ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.

കന്നി വോട്ടര്‍മാരോട് !

15 കോടിയിലധികം കന്നി-വോട്ടര്‍മ്മാരോട്... ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ് ഇന്ത്യയെ ആര് ഭരിക്കും  എന്ന് തീരുമാനിക്കാന്‍ വേണ്ടിയുള്ളതാണ്... മെമ്പര്‍ ഓഫ് പാര്‍ലിമെന്റിനെ ഭൂരിപക്ഷാഭിപ്രായത്തില്‍ തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടവര്‍ അവിടെ ചെന്ന് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നു... രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങള്‍ മറച്ചു വച്ച്  സംസ്ഥാനരാഷ്ട്രീയം ഈ തെരഞ്ഞെടുപ്പില്‍ വിഷയമാക്കുന്ന പാര്‍ട്ടികള്‍ നിങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്;  അതുകൊണ്ട് നിങ്ങള്‍ ചെയ്യേണ്ട വോട്ട് രാജ്യത്തിന്‌ വേണ്ടിയാകണം.. സിറ്റിംഗ് ദിവസം 2000 രൂപ ശമ്പളവും,  50000രൂപ മാസ ശമ്പളവും ഉള്ള പോസ്റ്റ് ആണ് M.P;  മാത്രമല്ല, അവിടെ ചിക്കന്‍ ബിരിയാണിക്ക് 7രൂപയും ചായക്ക്‌ 2 രൂപയും മാത്രമേ ഉള്ളൂ... മാസശമ്പളം ഇനിയും കൂടാനും സാധ്യതയുണ്ട്. അതുകൊണ്ട് നിങ്ങളുടെ 15 കോടി വോട്ടുകള്‍ക്ക് ഇന്ത്യയുടെ ഭാവി തീരുമാനിക്കനാകും... ഫാമിലി ആര്‍ക്കും വോട്ട് ചെയ്തോട്ടേ...  കൂട്ടുക്കാര്‍ ആര്‍ക്കും വോട്ട് ചെയ്തോട്ടേ..  നിങ്ങള്‍ വോട്ട് ചെയ്യേണ്ടത് നിങ്ങളുടെ സ്വന്തം തീരുമാനം ആണ്.. നിങ്ങള്‍ തീരുമാനിക്കൂ; നമ്മുടെ രാജ്യം ഏതെങ്കിലു