ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചീഞ്ഞ നാറ്റത്തിനു കിട്ടിയ അവാര്‍ഡ്‌

നിറ്റാ ജെലാറ്റിന്‍ കമ്പനി, കാതികുടം. മണം ഷെയര്‍ ചെയ്യാന്‍ പറ്റാത്തതും, ഇനി കഴിഞ്ഞാല്‍ തന്നെ  ഈ കാണുന്ന സ്ഥലത്തുള്ള മണം ഷെയര്‍ ചെയ്താല്‍ നിങ്ങള്‍ ഈ ബ്ലോഗില്‍ കയറില്ല എന്നുള്ള ഉറപ്പുള്ളതുകൊണ്ട്  ഞാന്‍ അത് ഷെയര്‍ ചെയ്യുന്നില്ല.  ഇത്രയും പറഞ്ഞതില്‍ നിന്ന് മണത്തിനെ  കുറിച്ച് ഒരു ഏകദേശ ധാരണ നിങ്ങള്‍ക്ക് ഉണ്ട് എന്ന് തോന്നുന്നു.  കേരള സര്‍ക്കാരിന്റെ ഫാക്ടറീസ് ആന്‍ഡ്‌ ബോയിലെര്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ സംസ്ഥാനതല സേഫ്റ്റി അവാര്‍ഡ്‌ കാതികുടം നിറ്റ ജെലാറ്റിന്‍ കമ്പനിക്ക് ലഭിച്ചു. ഈ അവാര്‍ഡിന് 'പ്രപ്തരാക്കിയ' 'ഓരോരുത്തര്‍ക്കും' നന്ദി.... ഗ്രീന്‍ ഇനീഷ്യെട്ടീവിനുള്ള 'കോര്‍പ്പറേറ്റ് എക്സലന്‍സ് അവാര്‍ഡ്‌  (__ട്ട വെള്ളം ചാലക്കുടി  പുഴയിലേക്ക് ഒഴുക്കി, വെള്ളത്തിന്‍റെ നിറം പച്ചയാക്കിയതിനാവും ചിലപ്പോള്‍ ഈ അവാര്‍ഡ്‌ കൊടുത്തിട്ടുണ്ടാവുക.) അവാര്‍ഡുകള്‍ക്ക് മേലെ പരുന്തും പറക്കിലെന്നു ചില സിനിമാക്കാര്‍  കാണിച്ചു തന്നിരുന്നു. അതുകൊണ്ട് തന്നെ ജനത്തിനിട്ടു നമ്മുടെ രാഷ്ട്രീയമാധ്യമ ഹിജഡകള്‍ കൊടുത്ത പണി  എന്തായിരിക്കുമെന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും.