ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എന്‍റെ സ്വന്തം മെലീന ചേച്ചി

മെലീന എന്ന ഇറ്റാലിയന്‍ സിനിമ എന്‍റെ സിനിമമോഹങ്ങള്‍ക്ക് ചിറകുവച്ച് കൊടുത്ത വളരെ രസകരമായ ഒരു ഫ്ലാഷ്ബാക്ക് ആണ് ഇത്, എന്‍റെ ഓര്‍മയില്‍ എന്‍റെ ഏറ്റവും ആദ്യത്തെ ആഗ്രഹം ഒരു ട്രെയിന്‍ ഡ്രൈവര്‍ ആവുക എന്നതാണ്. ഗുരുവായൂര്‍ ട്രാക്കില്‍ ട്രെയിന്‍ വരുന്ന ശബ്ദം കേട്ടാല്‍ സൈക്കിളും എടുത്തു പാഞ്ഞു പോകും പാടത്തേക്ക്; അങ്ങകലെ ട്രെയിന്‍ ചൂളം വിളിച്ചു പോകുനത് കാണാന്‍, ഇതെഴുതുമ്പോള്‍  ഈ സിനിമയില്‍ മെലീനയെ കാണാന്‍ അവന്‍ സൈക്കിളില്‍ പാഞ്ഞു പോകുന്ന സീന്‍ ഉണ്ടെന്നു ഓര്‍മ്മ വന്നത്, ജീവിതത്തിലെ ചില നൊസ്റ്റാള്‍ജിയകള്‍ അങ്ങനെയാണ്. സ്ക്രീനില്‍ കാണുന്നത് സ്വന്തം ജീവിതത്തില്‍ കണ്ടതായി തോന്നാം, അതാണ്‌ സിനിമ എന്ന മനോഹാരിതയുടെ ഭംഗി. ഇനി കാര്യത്തിലേക്ക് കടക്കാം. ട്രെയിന്‍ ഡ്രൈവര്‍ ആകണം എന്നായിരുന്നു ആഗ്രഹം എന്ന് പറഞ്ഞല്ലോ; കാലക്രമേണ അത് കാര്‍ ഡിസൈനര്‍ ആകണം എന്നായി, ഏകദേശം ഒരു പത്താം ക്ലാസ് മുതലുള്ള എന്‍റെ എല്ലാ പുസ്തകങ്ങളിലും കാറുകളും ബൈക്കുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ... ഒരു പേജില്‍ മിനിമം രണ്ടു വാഹനങ്ങള്‍ എങ്കിലും ഉണ്ടായിരിക്കും. പണ്ട് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചിത്രകല പീരിയഡില്‍ TATAയുടെ 407വരച്ചതി