ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

DHOOM 5.0

ആദ്യം DHOOM 3  ഉം DHOOM 4  കണ്ടതിനു ശേഷം കാണുന്നത് ഇതെങ്ങനെ CONNECT ചെയ്തിരിക്കുന്നു എന്ന് മനസ്സിലാകും. (click at the links above) ' DHOOM 5.0 (എന്‍റെ ആദ്യത്തെ SPOOF സിനിമ) ഷോര്‍ട്ട് ഫിലിമുകള്‍ എടുത്തു പിച്ച വച്ച് തുടങ്ങിയ കാലത്ത് ചെയ്തതാണ്.  ഞാനും എന്റെ സുഹൃത്തുക്കളും ചേര്‍ന്ന് പണ്ട്  എനിക്ക് NOKIA 3110 വാങ്ങിയ അവസരത്തില്‍ വെറുതെ തോന്നിയ ഒരു ഐഡിയ ആണ് ഈ DHOOM സീക്വല്‍ എന്ന സംഭവം. ഒരു CYCLE RACING ഷൂട്ട്‌ ചെയ്യാം എന്നാണ് ഉദ്ദേശിച്ചത്. അവസാനം അത് ഒരു ചെറിയ ഷോര്‍ട്ട് ഫിലിം ആയി മാറി. അതിനു ഞങ്ങള്‍ DHOOM 3 എന്ന് പേരും കൊടുത്തു. അന്നൊന്നും FACEBOOK ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ SHARE ചെയ്യുന്നത് ഇന്നത്തെ പോലെ നടക്കില്ല. ഞാന്‍ തന്നെ കഷ്ട്ടപെട്ടു മൊബൈലില്‍ ഹെഡ്‌ഫോണ്‍ കുത്തി ഓരോരുത്തരെ പോയി കാണിക്കണം. അങ്ങനെ  കോളേജിലുള്ള ഒരു വിധം എല്ലാരേയും ഞാനിതു കാണിച്ചു. സംഭവം ഹിറ്റ്‌. പിന്നെ അതൊരു ഹോബി ആയി മാറി. തുടര്‍ന്ന് ഇന്ന് വരെ ഏകദേശം അന്‍പതോളം ചെറുതും വലിയതും  കിടിലനും കൂതറ യും മലയാളവും തമിഴും എന്നിങ്ങനെ പലതരം ഷോര്‍ട്ട് ഫിലിമുകള്‍ എടുത്തിട്ടുണ്ട്.  പിന്നെ അത

JANKO THEORY

ALL ABOUT JANKO THEORY

ചിലന്തി മാപ്പിളൈ

പടം കഴിഞ്ഞാല്‍ അമേരിക്കക്ക് രണ്ടു ജയ്‌ വിളിച്ചിട്ട് ഇറങ്ങാന്‍ തോന്നും.  "  അമേരിക്കന്‍ ചിലന്തി മാപ്പിളൈ.." ഇത് കണ്ടപ്പോഴാണ് ചില കാര്യങ്ങള്‍ തോന്നിയത്. HOLLYWOOD ല്‍ നിന്നും വരുന്ന പടങ്ങള്‍ പ്രത്യകിച്ചു അമാനുഷിക പടങ്ങള്‍ എല്ലാം ഒരേ അച്ചില്‍ വാര്‍ത്തെടുത്തു ഉണ്ടാക്കുന്നതായിരിക്കും. ലാബില്‍ നടക്കുന്ന പരീക്ഷണങ്ങളില്‍ നിന്നാകും വില്ലന്മാര്‍ ഉണ്ടാകുന്നത്. വില്ലന്മാര്‍ വന്നാല്‍ പിന്നെ മിനിമം ന്യൂ യോര്‍ക്ക്‌ സിറ്റി ഇവാക്കുവേറ്റ്‌ ചെയ്യാതെ അടങ്ങില്ല. ഈ വക ജന്തുക്കളെ കണ്ടു പേടിച്ചു ഓടുകയാണ് ഓരോ അമേരിക്കന്‍ പൌരന്‍റെ കടമ. പിന്നെ ഇത്തരം സിനിമകളില്‍ നായകന്മാര്‍ ഇടുന്ന വേഷം അത് എന്ത് കൊണ്ടാണെന്ന് അറിയില്ല, ഒരേ കളര്‍ ടോണ്‍ ആണ്, നീലയും ചുവപ്പും. സൂപര്‍മാന്‍, സ്പൈഡര്‍മാന്‍, കാപ്റ്റന്‍ ഓഫ് അമേരിക്ക ഇവര്‍ക്കൊക്കെ. ഒരു അമേരിക്കന്‍ കൊടിയുടെ തീം പോലെ, ചിലപ്പോള്‍ എല്ലാ സൂപ്പര്‍ ഹീറോകളും ഒരേ സ്ഥലത്താവാം കോസ്റ്റ്യൂം തയ്ക്കാന്‍ കൊടുക്കുന്നത്. അവരെ സമ്മതിക്കണം മലയാള സവര്‍ണ്ണ  സിനിമകളിലെ അമ്മാവന്മമാരെ പോലെ തയ്ക്കാന്‍ കൊണ്ട് വന്ന ആളുടെ പേരും മുഖവും പുറത്തു പറയാതെ സിനിമ കഴിഞ്ഞാലും കാത്തു സ