ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

DIAMONDS ഉം എന്‍റെ ശിഷ്യന്മാരും

അങ്ങനെ DIAMOND S പുറത്തിറങ്ങുന്നു. CRIMINALS നു ശേഷം ഒരു തട്ടുപൊളിപ്പന്‍ സിനിമ ചെയ്യണം  എന്ന് അവര്‍ക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു.  നോക്കിയാ X2 ചതിച്ചത് കൊണ്ടാണ് CRIMINALS ക്ലാരിറ്റി ഇല്ലാതെ പോയത്,  പക്ഷെ ഇപ്രാവശ്യം CAMERAMAN  പ്രവീണ്‍ തന്നെ കാമറ വാങ്ങിച്ചു.  കഴിഞ്ഞ ക്രിസ്തമസ് വെക്കേഷനില്‍ മൂന്ന് ദിവസം ഷൂട്ട്‌ ചെയ്തു.  LINTO PALU ന്‍റെ സംവിധാനത്തില്‍ വളരെ മനോഹരമായി നടന്നു.  പിന്നെ സിനിമ വിലക്കാണ്, കാരണം  ഈ പറഞ്ഞ LINTO നും VISHNU വും പത്താം ക്ലാസ്സ്‌ക്കാര്‍ ആണ്.  പത്താം ക്ലാസ്സ്‌ പരീക്ഷ കഴിയാതെ ഇനി ഷൂട്ട്‌ ഒന്നും  വേണ്ട  എന്ന് കര്‍ശന നിര്‍ദ്ദേശം കൊടുത്തിരുന്നു.  RESULT വരുമ്പോള്‍ എനിക്ക് നാട് വിടേണ്ടി വരുമോ ആവോ..?  ഈ ബ്ലോഗ്‌ എഴുതുമ്പോഴും  അവരുടെ റിസള്‍ട്ട്‌ വന്നിട്ടില്ല..ട്ടോ.. അവരുടെ വീട്ടുക്കാര്‍ക്ക് ഒരു കാരണം ഞാന്‍ ആയിരിക്കും.. കളിച്ചു നടക്കേണ്ട പിള്ളേരെ സിനിമ ചെയ്യിപ്പിക്കുന്നു..(പുച്ച്ചം) ഇവര്‍ക്ക്  കിട്ടിയ ഏറ്റവും വലിയ ഭാഗ്യം സിനിമ നാട്ടുക്കാര്‍ക്ക് മുന്നില്‍ കാണിക്കാനുള്ള അവസരം കിട്ടിയത് ആണ്..  ഈ വരുന്ന ഞായറാഴ്ച 29-4-2012 നു BABU നൊപ്പം ക

ഇതൊക്കെ ഒരിക്കലല്ലേ പറ്റൂ..

ചങ്ങനാശ്ശേരി പഠിക്കുമ്പോള്‍ ഡിഗ്രീക്ക് ജൂനിയെര്‍സ്  എത്തി. എല്ലാവരെയും കാണാം എന്ന് കാത്തു നില്‍ക്കുമ്പോള്‍ അവിടെ ഭയങ്കര ആള്‍ക്കൂട്ടം. നോക്കിയപ്പോഴല്ലേ കാണാന്‍ വന്നവരുടെ തിരക്കാണ്. ആണ്‍കുട്ടികള്‍ എല്ലാം വെറുതെ നില്‍ക്കുന്നു. ഓരോ പെണ്‍കുട്ടിയുടെ ചുറ്റും ഒരു കൂട്ടം. ശരി എല്ലാവരുടെയും തിരക്ക് കഴിയട്ടെ എന്ന് വച്ചു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ചെന്നപ്പോഴും അതെ ആള്കൂട്ടം. ഇവന്മാര്‍ക്കൊന്നും വേറെ പണിയില്ലേ..? സ്വന്തം കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് M A യിലെ ചേട്ടന്‍മാരെ അറിയാതിരിക്കാന്‍ പാടില്ലല്ലോ...? അങ്ങനെ ക്ലാസ്സില്‍ കയറി ചെന്നു എല്ലാ പെണ്‍കുട്ടികളെയും വിളിച്ചു മുന്നില്‍ ഇരുത്തി എല്ലാവരും എന്താണ് സംഭവം അല്ലെങ്കില്‍ ഇതേതാണ് ഈ ഐറ്റം എന്ന ഭാവത്തില്‍ മുന്നില്‍ വന്നിരുന്നു. ഞാന്‍ എല്ല്ലവരോടുമായി " എന്‍റെ  പേര് അരുണ്‍, ഞാന്‍ ഇവിടെ M A ക്ക് പഠിക്കുകയാണ്..." "പിന്നെ നിങ്ങളോട്  എല്ലാവരോടും പേര്‍സണല്‍ ആയി ഒരു കാര്യം പറയാനുണ്ട് " എല്ലാവരും മുഖത്തോട് മുഖം നോക്കി, ഞാന്‍ തുടര്‍ന്നു, "നിങ്ങള്‍ ഇവിടെ എത്തിയിട്ട് ഇപ്പോള്‍ നാല് ദിവസമേ ആയിടുണ്ടാകുകയുള്ളൂ..അല്ലെ? എല്ലാ

മൂന്ന് രൂപയ്ക്കു ക്രിക്കറ്റ്‌ ബാറ്റ്‌

പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ഓല മടല്‍ കൊണ്ടോ അല്ലെങ്കില്‍ പട്ടിക കഷ്ണം കൊണ്ടോ ആണ് ക്രിക്കെറ്റ് കളിച്ചിരുന്നത്. പത്ത് മിനിറ്റ് ഇന്റെര്‍വല്ലിനു വരെ ഒരു ഓവര്‍ ടീം ഇട്ടു കളിക്കും. സ്കൂളിന്‍റെ ഓരോ പില്ലറിന്റെ താഴെയും മൂന്ന് വരകള്‍ ഉണ്ടായിരിക്കും വിക്കെറ്റ്‌  വരച്ചു വച്ചിരിക്കുകയാണത്.നിറയെ കുട്ടികള്‍ ഉണ്ടായിരിക്കും. പ്ലാസ്റ്റിക്‌ ബോള്‍ കൊണ്ടാണ് കളി. എല്ലാം ഇളം പച്ച കളറില്‍ ഉള്ളത്. ഏതാണ് നമ്മുടെ ബോള്‍ എന്ന് അറിയാന്‍ പോലും വിഷമം ആണ്..വെറുതെ  ഒന്നു നോക്കിയാല്‍ പത്ത് പതിനഞ്ചു ബോളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പറക്കുന്നുണ്ടാകും. സ്കൂളില്‍ ക്യാമ്പസ്‌  കുറവായിരുന്നത് കൊണ്ടായിരുന്നു. ഞങ്ങളുടെ ക്ലാസില്‍ ഒരു ഭീമാകാരന്‍ ഉണ്ടായിരുന്നു. കളിയ്ക്കാന്‍ ഇഷ്ട്ടമില്ലെങ്കിലും അവന്‍ ടീമില്‍ ഇടും ചെന്ന് കളിക്കണം അല്ലെങ്കില്‍ ഇടി പാര്‍സല്‍ കിട്ടും. അങ്ങനെയിരിക്കെ ക്രിക്കെറ്റ് ബാറ്റ്‌ വാങ്ങിക്കാന്‍ അവന്‍ പരിപാടി ഇട്ടു. തൊട്ടു അടുത്ത്‌ തന്നെ സ്പോര്‍ട്സ്‌ ഷോപ്പ് ഉണ്ട്. അവിടെ M R F ന്‍റെ ബാറ്റ്‌ കണ്ടു ഞങ്ങള്‍ നോക്കി നില്‍ക്കാറുണ്ട്. എല്ലാരും കൂടി ഒരു രൂപ വച്ച്  പിരിച്ചു നൂറു രൂപക്ക് പ്ലാന്‍  ഇട്ടു. അതില്‍ എന്റെ

അയ്യയ്യോ തപ്പ്‌ തപ്പ്‌...

ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം. കോളേജില്‍ MERCHANT OF VENICE (വെനിസിലെ വ്യാപാരി) എന്ന ഇംഗ്ലീഷ് സിനിമ ഞങ്ങളെ കാണിക്കുകയാണ്. ഷാഫി യുടെ 'വെനിസിലെ വ്യാപാരി' അല്ല അത് നല്ല കുടുംബത്തില്‍ പിറന്ന വെനിസിലെ വ്യാപാരി തന്നെ. അങ്ങനെ ഞങ്ങള്‍ എല്ലാവരും സിനിമ കാണിക്കുന്ന ഹള്ളിലേക്ക് കയറി. "ഹായ് .. എന്ത് രസം.."  ഹാള്‍ നിറയെ തരുണിമണികള്‍ നിറഞ്ഞിരിക്കുന്നു . ഞങള്‍ കുറച്ചു ആണ്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. കൈകള്‍ അവര്‍ക്ക് നേരെ വീശിക്കൊണ്ട് അവര്‍ക്കിടയിലൂടെ അവരുടെ എല്ലാം എല്ലാമായി ഞങ്ങള്‍ കടന്നുചെന്നു പുറകില്‍ ചെന്നിരുന്നു. എന്‍റെ  ഒപ്പം ഉണ്ടായിരുന്ന ഒരുത്തന് ഇത്രക്കധികം പെണ്‍കുട്ടികളെ കണ്ടപ്പോള്‍ ആവേശമായി. അവന്‍ ഓരോ അളിഞ്ഞതും ചളിഞ്ഞതുമായ കമണ്ടുകള്‍ പറയാന്‍ തുടങ്ങി. സ്ക്രീനില്‍ കാണുന്നതിനു ഇവന്‍റെ വക വിവരണങ്ങള്‍ കൂടിയായപ്പോള്‍ എല്ലാം ചീഞ്ഞു നാറാന്‍ തുടങ്ങി. പെണ്‍കുട്ടികള്‍ തിരിഞ്ഞു നോക്കുന്നു, ഇത് കൂടി കണ്ടപ്പോള്‍ അവനു കൂടുതല്‍ ആവേശമായി.  അങ്ങനെ ആ സിനിമക്ക അകത്തു ഒരു പെണ്ണിനെ കയറി പിടിക്കുന്ന ഒരു രംഗം വന്നു. ഇത് കണ്ടപ്പോള്‍ എല്ലാവരും ഒന്ന് പരുങ്ങി. ഉ

ഹോസ്റ്റലില്‍ പൊട്ടിച്ച ഗുണ്ട്

എന്‍റെ ഒരു ഫ്രെണ്ടിന്റെ ഹോസ്റ്റല്‍ നടന്ന സംഭവമാണ്. ഒരു പുതുവല്‍സര ദിനത്തില്‍ കോളേജ് ഹോസ്റ്റല്‍  ഭയങ്കര ആഘോഷം നടക്കുന്നു. എല്ലാവരും ചേര്‍ന്ന് പടക്കം പൊട്ടിക്കുകയാണ്. ലോകം മുഴുവന്‍ പടക്കം പൊട്ടിച്ചു ആഘോഷിക്കുമ്പോള്‍  ഇവിടെ അതിനു ഒരു കുറവ് വരരുതല്ലോ.. പുറത്തു മാലപടക്കങ്ങളും ഗുണ്ടുകളും പൊട്ടുന്ന ബഹളമാണ്. ഈ സമയം ഇവിടെ മുറിക്കുള്ളില്‍ ഒരാള്‍ പുസ്തകം വായിക്കുകയാണ്. വലിയ പടിപ്പിസ്റ്റ്‌ ഒന്നുമല്ല, പിന്നെ ന്യൂ ഇയര്‍ കളഞ്ഞു പഠിക്കുന്ന പടിപ്പിസ്ടുകള്‍ ഒന്നും നമ്മുടെ നാട്ടില്‍ ഉണ്ടാകില്ല. അപ്പൊ പുസ്തകം  'മറ്റവന്‍'  ആണ്.. അവന്‍ വായനയില്‍ മുഴുകിയിരിക്കുകയാണ്. കഥയില്‍ മുഴുകി യിരിക്കുമ്പോള്‍ ആണ്  അതെ ഹോസ്റ്റലിലെ ചില വിരുതന്‍ മാര്‍ അടച്ചിട്ടിരിക്കുന്ന മുറിക്കകത്ത് നിന്നും വെളിച്ചം കാണുന്നത്. ആരെടാ ഇത് എന്ന സംശയത്തോടെ എല്ലാരും മുഖത്തോട് മുഖം നോക്കി.  ഒരുത്തന്‍ ചെന്ന് വാതിലില്‍ ചെന്ന് മുട്ടാന്‍ നോക്കിയപ്പോള്‍ ആ കൈ മറ്റൊരുത്തന്‍ തടഞ്ഞു. " അത് വേണ്ട, അകത്തു എന്താ പരിപാടി എന്ന് നോക്കാം. ." ഒരുത്തന്റെ തോളില്‍ കയറി മറ്റൊരുത്തനെ പൊക്കി വാതിലിനു മുകളിലുള്ള വ

3 സുന്ദരികളും 5 കുടിയന്മാരും

മൂന്ന് സുന്ദരി പെണ്‍കുട്ടികള്‍ ബസ്സില്‍ കയറി. മുന്നിലുള്ള ലോങ്ങ്‌ സീറ്റില്‍ നിര ആയി ഇരുന്നു. ഇരുന്ന ഉടനെ അതില്‍ ഒരുവള്‍ ബസ്‌ കിളിയോട് " വിയ്യൂര്‍ എത്തുമ്പോള്‍ പറയണം "  എന്ന് പറഞ്ഞു. ഉടനെ അയാള്‍ അടുത്തേക്ക് നീങ്ങി നിന്ന് പുഞ്ചിരിച്ചു കൊണ്ട് അവളോട്‌  " വിയ്യൂര്‍ എത്തുമ്പോള്‍ കുട്ടിയോട് ഞാന്‍ എന്താ പറയേണ്ടേ.." ? ഇതേ ബസ്സ്‌ പെരിങ്ങാവ് എന്ന സ്ഥലത്ത് എത്തി എന്‍റെ നാട്ടിലെ ആസ്ഥാന വിദേശമദ്യ ഷാപ് ഇവിടെയാണ്‌. അഞ്ചു കുടിയന്‍മാര്‍ ബസ്സില്‍ കയറി പിറകിലെ ലോങ്ങ്‌ സീറ്റില്‍ ഇരുന്നു. അടുത്ത സ്റ്റോപ്പ്‌ ആണ് വിയ്യൂര്‍, അവിടെ എത്തിയപ്പോള്‍ ഒരു അമ്മയും മോനും പിറകിലൂടെ കയറി. ചെറിയ കുട്ടിയാണ്. കണ്ടക്ടര്‍ എത്തി. "ഒരു വരടിയം ഒരു ഫുള്‍ ടിക്കറ്റ്‌, പിന്നെ ഒരു ST യും (STUDENT TICKET)" അമ്മയ്ക്കൊപ്പം കയറിയ കുട്ടിക്ക് ST പറ്റില്ലെന്ന് പറഞ്ഞു കണ്ടക്ടര്‍ ബഹളം വക്കാന്‍ തുടങ്ങി. ഇത് കണ്ടു അഞ്ചു കുടിയന്മാര്‍ക്കും കലി വന്നു. ഉടനെ ഒരു കുടിയന്‍ എഴുന്നേറ്റു ഒരു അഞ്ചു രൂപ കണ്ടക്ടര്‍ക്ക് നേരെ നീട്ടി.. " അഞ്ചു ST ...." " ഏയ്.. ഇത് ശരിയാവില്ല.." &quo