ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നവാഗത സംവിധായകർക്കുള്ള സേഫ്റ്റി ടിപ്സുകൾ

ലോക സിനിമചരിത്രത്തില്‍ ഇതുവരെ ആരും സ്വന്തം സിനിമ മോശമാകാനോ പരാജയപ്പെടാനോ വേണ്ടി സിനിമ എടുത്തിട്ടുണ്ടാകില്ല. അതുകൊണ്ട് തന്നെ നമ്മള്‍ എല്ലാവരും സിനിമ ചെയ്യാൻ പോകുന്നത് പടം ഹിറ്റടിക്കുമെന്നും നൂറു ദിവസം ഓടണമെന്നുമുള്ള 'പ്രതീക്ഷ'യിലുമാണ്. സത്യം പറഞ്ഞാൽ ആ പ്രതീക്ഷയാണ് നമ്മുടെ എല്ലാവരുടെയും പ്രധാന ഊർജ്ജവും. അതായത് ആരുടേയും കുത്തിന് പിടിച്ച്, ഭീഷണിപ്പെടുത്തി ചെയ്യിക്കാവുന്ന പരിപാടിയല്ല ഈ സിനിമ. നിങ്ങള്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണോ, ആണെങ്കിൽ നിങ്ങള്‍ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില GENERAL KNOWLEDGEകളാണ് ഇവിടെ പറയുന്നത്.

സിനിമയെ കുറിച്ചുള്ള ഇൻട്രൊഡക്ഷൻ പഞ്ച് ഡയലോഗ് കഴിഞ്ഞു, ഇനി റിയാലിറ്റിയിലേക്ക് കടക്കാം.

ഇതിൽ പറയുന്ന കാര്യങ്ങള്‍ സിനിമ ഹിറ്റായാൽ പോസറ്റീവ് ആയി മാറുന്നതും ഫ്ലോപ് ആയാൽ നെഗറ്റീവ് ആയി മാറുന്നതുമാണെന്ന് അറിയിച്ചുകൊള്ളുന്നു.

FRIENDS : Project Announce ചെയ്തുകഴിഞ്ഞത് മുതല്‍ ഉണ്ടായ എല്ലാ പുതിയ സൌഹൃദങ്ങളോടും ഒരു കയ്യകലം കാത്തുസൂക്ഷിക്കുക. നമ്മള്‍ രണ്ടാള്‍ ഒഴികെ മൂന്നാമതൊരാള്‍ അറിയരുത് ലൈനിലുള്ള രഹസ്യങ്ങള്‍, അറിവുകള്‍ പുതിയവരുമായി പങ്കുവയ്ക്കാതിരിക്കുക. പഴയ സൌഹൃദങ്ങളെ maintain ചെയ്തുകൊണ്ടിരിക്കുക. നമ്മള്‍ ബിസിയവുന്നതും നമ്മള്‍ പോലും അറിയാതെ പഴയ സൌഹൃദങ്ങള്‍ ഒക്കെ UNWANTED ശത്രുക്കള്‍ ആയി മാറിയിട്ടുണ്ടാകും. ഏറ്റവും അപകടകാരികളായ ശത്രുത ഇത്തരത്തില്‍ ഉള്ളതായിരിക്കും. ഏറ്റവും ഡാമേജ് കിട്ടുന്ന പണികള്‍ വരുന്നത് ഇവരില്‍ നിന്നായിരിക്കും. OFFLINE FRIENDSനെയും ONLINE FRIENDSനെയും രണ്ടുതരത്തില്‍ ഡീല്‍ ചെയ്യുക. UNWANTED DISCUSSIONS നടത്താതെ നോക്കുക. "അപ്പപ്പോള്‍ കാണുന്നവനെ അപ്പാ" എന്ന് വിളിക്കുന്നവന്മാരെ തിരിച്ചറിയാന്‍ എളുപ്പമാണ്. അവരുടെ പൊക്കിയടിയില്‍ വീഴാതെ നൈസായി ഒഴിവാക്കിവിടുക.

REALITY : ലോകത്തിലെ 100% സംവിധായകരും സിനിമ എടുക്കുന്നത് വിജയിക്കാന്‍ തന്നെയാണ്. പല പല കാരണങ്ങള്‍ കൊണ്ടും സിനിമ പരാജയപ്പെടാം. അതുകൊണ്ട് സംഭവിക്കാന്‍ സാധ്യതയുള്ളതിൽ ഏറ്റവും മോശം പ്രതീക്ഷിക്കുക. ഞെട്ടൽ ഒഴിവാക്കാനും സമയം നഷ്ടപ്പെടുത്താതെ PLAN B സംഘടിപ്പിക്കാനും ഉപകാരപ്പെടും.

MEMORY : ഓർമ്മയിൽ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ മനുഷ്യരേയും കടലാസിനേയും ഏൽപ്പിക്കാതിരിക്കുക. Auto Sync Enabled ആയിട്ടുള്ള Appകളുടെ സഹായം തേടുക, മനുഷ്യര്‍ മറന്നാലും, കടലാസ് നഷ്ടപ്പെട്ടാലും 'കാര്യങ്ങള്‍' Cloud Data യിൽ ഉണ്ടാകും. Google Doc/ Notes ആണ് നല്ലത്.

MEETINGS : ഒരു നടനോ, നിർമ്മാതാവോ ആദ്യ മീറ്റിങിന് ശേഷം "പിന്നെ പറയാം" എന്നോ "ഞാന്‍ വിളിക്കാം" എന്നോ പറഞ്ഞാൽ അടുത്തയാളെ നോക്കിക്കോ എന്നാണ് അർത്ഥം; അല്ലാതെ പിന്നീട് ഓക്കെ പറയുമെന്നോ, വിളിക്കുമെന്നോ അല്ല.. എന്ന സത്യം മനസ്സിലാക്കുക. അയാളുടെ വിളി കാത്തിരിക്കണ്ട. പോസ്റ്റ് ഏറ്റവും കൂടുതല്‍ കിട്ടുന്ന ഏരിയ ആണിത്. ദിവസങ്ങള്‍ മുതല്‍ മാസങ്ങള്‍ വരെ പോസ്റ്റ് കിട്ടാം. എന്നിട്ട് "ഇത് ശരിയാവില്ലടോ, നമുക്ക് അടുത്ത പടത്തില്‍ നോക്കാം" എന്ന മറുപടിയൊക്കെ പ്രതീക്ഷിക്കാം. ഇവന്‍ നമുക്കിട്ട് പോസ്റ്റ് തരികയാണല്ലോ എന്ന് തോന്നല്‍ വരുമ്പോഴേ പിടിവിടുക, അടുത്ത ഓപ്ഷനോ അടുത്തയാളെയോ നോക്കുക. നിര്‍മ്മാതാവിനോടുള്ള ഈഗോ, ദേഷ്യം ഉള്ളവര്‍ ആണെങ്കില്‍ നമുക്ക് മനസ്സിലാവാത്ത രീതിയില്‍ പോസ്റ്റ് തരും. ഇത്തരത്തില്‍ എന്തെങ്കിലും അന്തര്‍ധാരകള്‍ ഉണ്ടോ എന്ന് UNOFFICIAL അന്വേഷണം നടത്തി ഉറപ്പിക്കുക. ഒരു നടന്‍ ഇങ്ങോട്ട് വിളിച്ചു സ്ഥിരമായി എനിക്ക് പോസ്റ്റ് തന്നിട്ടുണ്ട്. നൈസായി ആ പിടിവിട്ടുപോന്നതുകൊണ്ട് സാമ്പത്തിക/സമയ ലാഭം ഉണ്ടായിട്ടുണ്ട്.

SOCIAL MEDIA : വെട്ടുക്കിളികളെ സൂക്ഷിക്കുക. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ട്രോളുകള്‍ ഒക്കെ ഷെയര്‍ ചെയ്യുമ്പോള്‍ അതിലെ കണ്ടന്‍റ് നോക്കാതെ അതിലെ ചിത്രത്തിന്‍റെ പേരില്‍ തെറി വിളിക്കാന്‍ / ബുള്ളി ചെയ്യാന്‍ കാത്തിരിക്കുകയാണ് കുറെയെണ്ണം. ഇവനൊന്നും ഒരു പണിയും ഇല്ലേ എന്ന ചോദ്യത്തിന് നേരെ പോലും കൊഞ്ഞനം കുത്തി കാണിക്കുന്ന ലെവലിലുള്ള അവതാരങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ട്. 

EMOTIONAL BLACKMAILING : ആരെയും തലയില്‍ കേറി നിരങ്ങാന്‍ അനുവദിക്കാതെയിരിക്കുക. EMOTIONAL BLACKMAILING തുടക്കത്തിലെ തിരിച്ചറിയുക. അതിപ്പോള്‍ കൂടെ പണിയെടുക്കുന്നവരായാലും സുഹൃത്തുക്കളായാലും. അങ്ങനെയൊരു HINT / INTUTION കിട്ടിയാല്‍ ഉടന്‍ പിടിവിടുക അല്ലെങ്കില്‍ STRONG ആയി നിലപാടില്‍ ഉറച്ചു നില്‍ക്കുക. ക്രിസ്റ്റഫര്‍ നോലാന്‍ വന്ന് അഭിപ്രായം പറഞ്ഞാലും അത് എടുക്കണം എന്നില്ല, നിങ്ങളുടെ സിനിമ നിങ്ങള്‍ക്ക് മാത്രമേ ഉണ്ടാക്കാന്‍ പറ്റൂ. നോളന്‍ ഇടപ്പെട്ട് അവസാനം നിങ്ങളുടെയും നോളന്‍റെയും സിനിമ അല്ലാത്ത ഒരു പരുവം ആയിമാറും.

REMUNARATION : ശമ്പളം / പ്രതിഫലം കൊടുക്കേണ്ടത് നിര്‍മാതാവിന്‍റെ കടമയാണ്. സ്വന്തം ടീമില്‍ ഉള്ളവര്‍ക്ക് എങ്ങനെയെങ്കിലും പ്രതിഫലം വാങ്ങികൊടുക്കാന്‍ ശ്രമിക്കുക. അഡ്വാന്‍സ് കൊടുക്കാന്‍ പറ്റിയാല്‍ അത്രയും നല്ലത്. പരമാവധി ഷൂട്ടിംഗ് കഴിയുന്ന ദിവസം തന്നെ സെറ്റില്‍ ആക്കുക. LEAST CASE റിലീസിന് മുന്‍പ് സെറ്റില്‍ ചെയ്യുക. റിലീസ് കഴിഞ്ഞാല്‍ പിന്നെ ഈ ജന്മത്തില്‍ കിട്ടില്ല. സംഘടനയില്‍ ഒക്കെ പരാതി കൊടുക്കണമെങ്കില്‍ റിലീസിന് മുന്‍പ് ചെയ്യണം. പണിയെടുത്ത കാശ് ചോദിച്ച് വാങ്ങാന്‍ മടിക്കരുത്. പതിനഞ്ചായിരം രൂപ ചോദിച്ചിട്ട് തരാത്തവര്‍ അവസാന റീല്‍ ഡബ്ബ് ചെയ്യാന്‍ ഇപ്പോള്‍ പതിനഞ്ച് ലക്ഷം ഇടണം എന്ന് ആര്‍ട്ടിസ്റ്റ് പറഞ്ഞാല്‍ ഉടനെ കൊടുക്കും. അതുകൊണ്ട് പ്രോജക്റ്റ് ആകുമ്പോള്‍ വ്യക്തമായ കോണ്ട്രാക്റ്റ് വയ്ക്കുക.

MONEY MANAGEMENT : ഭക്ഷണം / യാത്ര ചെലവ് / ഇന്ധനചെലവ് എന്നിവ വഹിക്കേണ്ടത് നിര്‍മാതാവിന്‍റെ കടമയാണ്. എല്ലാത്തിനും കൃത്യമായി കണക്കുകള്‍ വയ്ക്കുക. അതിന് ഏതെങ്കിലും ആപ്പുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ബില്ലുകള്‍ സൂക്ഷിക്കുക. Rolling ചെയ്യുന്നത് പരമാവധി ഒഴിവാക്കുക. കടം വാങ്ങുന്നതും ഒഴിവാക്കുക. Rolling ചെയ്തിട്ടുണ്ടെങ്കില്‍ റിലീസിന് മുന്‍പേ സെറ്റില്‍ ചെയ്യുക. രണ്ടുകൊല്ലം വേറെ പണിയെടുത്ത കാശ് കൊണ്ടാണ് എനിക്ക് എന്‍റെ പടത്തിന് വേണ്ടി ചെയ്ത Rolling സെറ്റില്‍ ചെയ്യാന്‍ കഴിഞ്ഞത്.

JUDGEMENTAL : എഡിറ്ററിന് ഫ്രീഡം കൊടുക്കുക. കൂടെയിരുന്ന് എഡിറ്റ്‌ ചെയ്യാന്‍ തുടങ്ങിയാല്‍ JUDGEMNET നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. 20 മിനിട്ടിന്‍റെ റീലുകള്‍ ആക്കിയതിന് ശേഷം ഓരോ റീലുകള്‍ ആയി കാണുക. അഭിപ്രായങ്ങള്‍ പറയുക. കറക്ഷന്‍ ഉണ്ടെങ്കില്‍ അയാളെ CONVIVNCE ചെയ്യുകയോ, അല്ലെങ്കില്‍ അയാളോട് CONVINCE ചെയ്തുതരാന്‍ ആവശ്യപ്പെടുകയോ ചെയ്യുക. ഇവിടെയും ക്രിസ്റ്റഫര്‍ നോളനെ പോലെ ആരെങ്കിലും വന്ന് അഭിപ്രായം പറയാന്‍ സാധ്യതയുണ്ട്. ആരെയും എഡിറ്ററുടെ റൂമിലേക്ക് കേറാന്‍ അനുവദിക്കരുത്. വേറെയാരും അയാളെ സ്വാധീനിക്കാന്‍ ഇടവരാതെ നോക്കുക.

ETHICS : ന്യായം വിട്ട് ഒരു പരിപാടിക്കും നില്‍ക്കരുത്. അനാവശ്യ ഉടായിപ്പ് പരിപാടികള്‍ക്ക് വേണ്ടി സിനിമയെ ഉപയോഗിക്കാതിരിക്കുക. എത്രയൊക്കെ മൂടിവച്ചാലും ചില്ല് പോലെ സുതാര്യമാണ് ഇവിടത്തെ രഹസ്യങ്ങള്‍. പെട്ടന്ന് നടക്കാന്‍ എന്നൊക്കെ പറഞ്ഞ് പല പല ഓഫറുകള്‍ വരും, ഒന്നിലും തല വച്ച് കൊടുക്കരുത്. ഉള്ള വില പോയിക്കിട്ടും. അതുവഴി ഭാവിയില്‍ ആവശ്യമുള്ളവര്‍ ശത്രുക്കള്‍ ആവുകയും ചെയ്യും. ഒരു അനുഭവം പറയാം, പ്രധാന നടന്മാര്‍ക്ക് ADVANCEന് ശേഷമുള്ള മുഴുവന്‍ പെയ്മെന്‍റ് കൊടുക്കുന്നത് അവസാനത്തെ റീല്‍ ഡബ്ബ് ചെയ്യാന്‍ തുടങ്ങുന്നതോടെയാണ്. ഈ പെയ്മെന്‍റ് ഒഴിവാക്കാന്‍ വേണ്ടി ആ നടന്‍റെ ശബ്ദം ഏതെങ്കിലും മിമിക്രി ആര്‍ടിസ്റ്റിനെ വച്ച് ചെയ്താലോ എന്ന് ചോദിച്ചിട്ടുണ്ട്. അന്ന് ഞാന്‍ അത് ചെയ്തിരുന്നേല്‍ ആ നടനുമായി ഉള്ള ബന്ധം തീര്‍ന്നേനെ. ഇത് ചോദിച്ചവന്മാര്‍ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല, ആ നടനുമായി ഇപ്പോഴും നല്ല ബന്ധമുണ്ട്. ഇത് ചെയ്തില്ലെങ്കില്‍ പടം ഇറങ്ങില്ല, ഇറക്കില്ല എന്നൊക്കെ ഭീഷണിയിടാന്‍ നോക്കും. *ഇറക്കിയില്ലെങ്കില്‍ എനിക്ക് മൈ**ണ്" എന്ന് പറയാന്‍ പറ്റിയാല്‍ പിന്നെ ആ ചോദ്യം ഉണ്ടാകില്ല. പടം ചെയ്യേണ്ടതാണ് സംവിധായകന്‍റെ കടമ, ഇറക്കേണ്ടതും വില്‍ക്കേണ്ടതും നിര്‍മ്മാതാവാണ്.

SHOOTING : ഷോര്‍ട്ട് ഫിലിം ചെയ്യുന്ന അത്ര ഫ്രീഡം അല്ല പ്രൊഡക്ഷനില്‍ ചെയ്യുമ്പോള്‍. നല്ല രീതിയില്‍ ടെന്‍ഷന്‍ ഉണ്ടായിരിക്കും, ആദ്യത്തെ പടത്തില്‍ റിലാക്സ് മോഡ് പ്രതീക്ഷിക്കരുത്. ആദ്യത്തെ 3-4 ദിവസങ്ങള്‍ ഏറ്റവും എളുപ്പം ചെയ്യാവുന്നതും ആര്‍ട്ടിസ്റ്റുകള്‍ കുറവുള്ളതുമായ സീനുകള്‍ ഷൂട്ട്‌ ചെയ്യുക. തെറിവിളി, ചൂടാവുക തുടങ്ങിയ അനാവശ്യ സീനുകള്‍ ഒഴിവാക്കുക, കൂടെ വര്‍ക്ക്‌ ചെയ്യുന്നവരെ വെറുപ്പിക്കാതെയിരിക്കുക. വായ്നോട്ടം, പഞ്ചാരയടി എന്നിവയും അതുമായി ബന്ധപ്പെട്ട EGO CLASHകളും ഒഴിവാക്കുക.

SKILLS : സിനിമ അല്ലാതെ മറ്റേതെങ്കിലും കൈത്തൊഴിലുകള്‍ അറിഞ്ഞുവയ്ക്കുന്നത് നല്ലതാണ്, മാത്രമല്ല അത് ചെയ്യാനുള്ള മനസ്സും ഉണ്ടാകണം. പടം ഓടിയാലും ഓടിയിലെങ്കിലും പത്ത് പൈസ കയ്യില്‍ കിട്ടിയില്ലെന്ന് വരാം, അങ്ങനെ വരുമ്പോള്‍ അടുത്ത സിനിമ ചെയ്യുന്നത് വരെ ഒരാളുടെയും മുന്നില്‍ കൈ നീട്ടാതെ ജീവിക്കാന്‍ ഇത്തരം കൈതൊഴിലുകള്‍ സഹായിക്കും. എനിക്ക് ഡ്രൈവിംഗ് , വീഡിയോ എഡിറ്റിംഗ് എന്നിവയാണ് ചായ കുടിച്ചു പോകാനുള്ള സാമ്പത്തികം ഉണ്ടാക്കി തന്നത്. പാരസൈറ്റ് സിനിമയിലെ പോലെയാണ്. ഭാര്യ ടൂഷ്യന്‍ എടുക്കാന്‍ ചെന്ന വീട്ടില്‍ ആക്ട്ടിംഗ് ഡ്രൈവര്‍ ആയി കേറാന്‍ പറ്റി, അതിന് ശേഷം കാര്‍ഷിക സര്‍വകലാശാലയില്‍ ഫ്രീലാന്‍സ് വീഡിയോ എഡിറ്റര്‍ ആയി പോകുന്നു.

ഇതെല്ലം എന്‍റെ അനുഭവങ്ങളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും SORT ചെയ്തു എടുത്ത വിവരങ്ങള്‍ ആണ്. എല്ലാവര്‍ക്കും ഒരേപോലെ ആയിരിക്കില്ല, ഏതെങ്കിലും ഒരു സ്റ്റാര്‍ ബോയ്‌ നവാഗത സംവിധയകന്‍ ആകുന്ന പ്രിവിലേജ് ആയിരിക്കില്ല നമ്മള്‍ ഒക്കെ നവാഗത സംവിധായകന്‍ ആകുമ്പോള്‍ കിട്ടുക. 10 സുമോ പറഞ്ഞാല്‍ 2 മാരുതി 800 വച്ച് ADJUST ചെയ്യേണ്ടി വരും എന്നുള്ളത് ഗ്രൌണ്ട് റിയാലിട്ടിയാണ്. ബിസിനെസ്സ് സാധ്യതയുള്ള പ്രോജക്റ്റുകള്‍ക്ക് മാത്രമേ ആരായാലും ഫണ്ട് ഇറക്കുകയുള്ളൂ, അല്ലാത്ത പരീക്ഷണങ്ങള്‍ക്കൊക്കെ വളരെ സൂക്ഷിച്ചേ ഫണ്ട് ഇറങ്ങൂ. അത്തരത്തിലുള്ള പരീക്ഷണങള്‍ ആണ് നിങ്ങളുടെ ആദ്യ സിനിമക്ക് എന്നുണ്ടെങ്കില്‍ അത്തരത്തില്‍ സിനിമ ചെയ്യുന്ന നിര്‍മ്മാതാക്കളെയോ, കമ്പനികളെയോ, ആര്‍ട്ടിസ്റ്റുകളെയോ മാത്രം സോര്‍ട്ട് ചെയ്ത് കാണുക, ബാക്കിയെല്ലാം സമയ നഷ്ടവും പോസ്റ്റ് അടിക്കലും ആകും. 90% പേരും നമ്മളോട് 'നോ' പറയാനുള്ള ധര്‍മ്മസങ്കടത്തില്‍ RESPOND ചെയ്യാതെ ഇരിക്കുന്നതാണ്.

പിന്നെ മലയാള സിനിമയില്‍ സംവിധായകന്‍ ആകാന്‍ ഇറങ്ങുന്നത് തന്നെ ഒരു തരത്തില്‍ ഭാഗ്യമാണ്. മലയാളത്തില്‍ പെട്ടന്ന് തന്നെ പ്രോജക്റ്റ് ആകുകയും അത് എങ്ങനെയെങ്കിലും റിലീസ് ആകുകയും ചെയ്യുന്നുണ്ട്. മറ്റു ഭാഷകളില്‍ കുറെ സമയം നമ്മള്‍ INVEST ചെയ്താലേ ഒരിടത്ത് എത്തിപ്പെടുകയുള്ളൂ. വന്‍ സംവിധായകരുടെ സിനിമകള്‍ വരെ റിലീസ് ചെയ്യാനാകാതെ ഇരിക്കുന്നുണ്ട്. ഇവിടെ ആ എണ്ണം വളരെ കുറവാണ്.

ഒരു പരീക്ഷണ സിനിമയാണ് നിങ്ങള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ PRODUCERനേക്കാള്‍ CROWDFUNDING സാധ്യതകള്‍ പരീക്ഷിക്കെണ്ടതാണ്. INVEST ചെയ്യേണ്ട സമയവും എടുക്കേണ്ട EFFORTഉം രണ്ടിലും ഒരേപോലെയാണ്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു മലയാളി ഫേസ്ബുക്ക് റിവ്യൂ : SPOILER ALERT

ഒരു DVDRip റിവ്യൂ ഇന്നലെ വൈകിട്ട് മൂന്ന് മണിയുടെ ഷോക്കാണ് ഞാന്‍ തീയേറ്ററില്‍ എത്തിയത്. ദൃതിയില്‍ പോകുന്നതിനിടയില്‍ ഒരു ട്രാഫിക് പോലീസുക്കാരന്‍ തടഞ്ഞുനിര്‍‍ത്തി, സമയം അപ്പഴേക്കും 3:01ആയിരുന്നു. " എങ്ങോട്ടാടാ... ഇത്ര തിരക്കിട്ട് പോകുന്നത്..?" തീയേറ്ററിലേക്കാ സാറേ... എന്ത് ഓപ്പറേഷന്‍ തീയേറ്ററിലേക്കോ..? ആ ചോദ്യം കേട്ട് ഞാന്‍ നടുങ്ങി, ഞാന്‍ നിന്നു വിറക്കാന്‍ തുടങ്ങി. അയ്യോ സാറേ ഓപ്പറേഷന്‍ തീയേറ്ററിലെക്കല്ല..സിനിമ തിയട്ടറിലേക്കാണ്... ഓഹോ.. എങ്കില്‍ നീ പൊയ്ക്കോ.. ഒരു നൂറു രൂപ പെറ്റിയടിച്ചോ.. എന്തിനാ സാറേ..? പ്ഫ... പോലീസുകാരനെ ചോദ്യം ചെയ്യുന്നോടാ.. ഇന്നാ സാറേ...! ഞാന്‍ എന്‍റെ കയ്യില്‍ നിന്നും നൂറു രൂപ എടുത്തുകൊടുത്തു. അങ്ങനെ 3:05 ആയപ്പോഴേക്കും തീയറ്ററില്‍ എത്തി. നൂറു രൂപ പിന്നെ കൊടുക്കാമല്ലോ എന്ന ധാരണയില്‍ ഞങ്ങള്‍ ടിക്കെറ്റ് എടുത്തു 3d കണ്ണടയും വച്ച് അകത്തേക്ക് കയറി. തിയറ്റര്‍ സ്റ്റാറ്റസ്‌ 06 % ആകെ സീറ്റ് 750. പടം തുടങ്ങി, ക്ലീഷേകളുടെ കൂമ്പാരം... ആദ്യം തന്നെ "ശ്വാസകോശം സ്പോഞ്ച് പോലെയാണ്.." എന്തിനാണ് ഇത് കാണിക്കുന്നത്... എന്ത് ക്

കല്യാണം മുടക്കിയ പൂച്ചകള്‍

വീട്ടില്‍ ചേച്ചിയുടെ പെണ്ണുകാണല്‍ ചടങ്ങാണ്.  എന്‍റെ രണ്ടു പൂച്ചകള്‍ ഉണ്ട്.  അതില്‍ ഒരെണ്ണത്തിനെ വണ്ടി കയറി മുട്ടിനു ഇഴഞ്ഞാണ് നടക്കുന്നത്.  കണ്ടാല്‍ തന്നെ പരിതാപം തോന്നും.  രോഗി എന്നാണ് അതിന്റെ പേര് മറ്റേതു സീന്തുണ്ണി.... ഒരിക്കല്‍ ഞാനും ചേച്ചിയും കൂടി അതിനെയും കൊണ്ട് കാറില്‍ തൃശ്ശൂരില്‍ മൃഗ ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി കുത്തിവയ്പ്പ് നടത്തിയിരുന്നു. ഞങ്ങടെ വീട്ടില്‍ നിന്നും ആദ്യമായി തൃശൂര്‍ നഗരത്തില്‍ ചെന്ന പൂച്ചയാണ്, അതും കാറില്‍.. പെണ്ണ് കാണാ വന്നവര്‍ ഹാളില്‍  ഇരിക്കുന്നു.  രണ്ടു പൂച്ചകളേയും പിടിച്ചു പുറത്താക്കി വാതില്‍ അടച്ചു.  പലഹാരങ്ങള്‍ ടീപോയില്‍ എത്തി.  പെട്ടന്ന് മ്യാവു എന്നാ ശബ്ദം.  നോക്കിയപ്പോള്‍ അതാ സീന്തുണ്ണി ജനല്‍ വഴി ചാടി, ഹാളില്‍ എത്തിയിരിക്കുന്നു, അത് പോരാഞ്ഞിട്ട് 'രോഗി' വീട് ചുറ്റി വളഞ്ഞു  മുന്‍ വാതിലില്‍ കൂടി ഇഴഞ്ഞു വരുന്നു... ഞാന്‍ പതുക്കെ എഴുന്നേറ്റു രണ്ടിനെയും പുറത്താക്കി. പലഹാരങ്ങളുടെ ഭയങ്കര മണം ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അതാ വീണ്ടും വരുന്നു. രോഗി ഇഴഞ്ഞു കൊണ്ട് ടീപോയില്‍ എത്തി. ആകെ ബഹളം... മ്യാവു...മ്യാവ

എട്ടിന്‍റെ പണി

( എന്റെ കയ്യില്‍ ഇരിക്കുന്ന പെട്ടിയാണ് ഈ കഥയിലെ ഹീറോ ) സ്ഥലം: ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ from right: ARUN THOMAS,RAHUL,BINEESH,SUNEESH and  ME ചങ്ങനാശ്ശേരിയിലെ അവസാന ദിവസം സുനീഷിനെ കണ്ണൂരിലേക്ക് കയറ്റി വിടാന്‍ ഞങ്ങള്‍ എല്ലാരും റെയില്‍വേ സ്റ്റേഷനില്‍ എത്തി. രണ്ടു കൊല്ലത്തെ എല്ലാ ജംഗമ വസ്തുകളും ഉണ്ട്. ആദ്യം ഞാനും ബിനീഷും ആണ് സുനീഷിനോപ്പം എത്തിയത്. എനിക്കൊരു സൂത്രം തോന്നി 'അവസാനത്തെ പോക്കല്ലേ... ഒരു പണി കൊടുത്താലോ..' ഞാന്‍ ബിനീഷിനോട് പറഞ്ഞു. അവനു പൂര്‍ണ്ണ  സമ്മതം. രാഹുലും അരുണും ഹോസ്റ്റല്‍ നിന്നും വരുന്നതെ ഉള്ളൂ.. ഞാന്‍ അവരെ ഫോണില്‍ വിളിച്ചു. കാര്യം പറഞ്ഞു, അവര്‍ക്കും സമ്മതം. ഒരു ഇഷ്ടിക കഷ്ണം സംഘടിപ്പിക്കാന്‍ പറഞ്ഞു ഞാന്നും ബിനീഷും സുനീഷിന്റെ അടുത്ത് ചെന്നു. അവന്റെ ലഗ്ഗേജ് ഒന്ന് നോക്കി, രണ്ടു മൂന്ന് പെട്ടികല്‍ക്ക്കിടയില്‍ അതാ ഒരു സ്പീക്കര്‍  ബോക്സ്‌.., അത് തന്നെ തട്ടാം  എന്ന് ഞങള്‍ തീരുമാനിച്ചു. പക്ഷെ ആ പെട്ടി മുറുക്കി കെട്ടിയിട്ടുണ്ട്. അത് തുറന്നിട്ട്‌ വേണം അതില്‍ നിന്നും സ്പീക്കര്‍ എടുത്തു മാറ്റി ഇഷ്ടിക കഷ്ണം കയറ്റാന്‍., എന്നിട് ആ SPEAKER സുനീഷ് കാണാ