ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരു മലയാളി ഫേസ്ബുക്ക് റിവ്യൂ : SPOILER ALERT

ഒരു DVDRip റിവ്യൂ

ഇന്നലെ വൈകിട്ട് മൂന്ന് മണിയുടെ ഷോക്കാണ് ഞാന്‍ തീയേറ്ററില്‍ എത്തിയത്. ദൃതിയില്‍ പോകുന്നതിനിടയില്‍ ഒരു ട്രാഫിക് പോലീസുക്കാരന്‍ തടഞ്ഞുനിര്‍‍ത്തി, സമയം അപ്പഴേക്കും 3:01ആയിരുന്നു.
"എങ്ങോട്ടാടാ... ഇത്ര തിരക്കിട്ട് പോകുന്നത്..?"
തീയേറ്ററിലേക്കാ സാറേ...
എന്ത് ഓപ്പറേഷന്‍ തീയേറ്ററിലേക്കോ..?
ആ ചോദ്യം കേട്ട് ഞാന്‍ നടുങ്ങി, ഞാന്‍ നിന്നു വിറക്കാന്‍ തുടങ്ങി.
അയ്യോ സാറേ ഓപ്പറേഷന്‍ തീയേറ്ററിലെക്കല്ല..സിനിമ തിയട്ടറിലേക്കാണ്...
ഓഹോ.. എങ്കില്‍ നീ പൊയ്ക്കോ.. ഒരു നൂറു രൂപ പെറ്റിയടിച്ചോ..
എന്തിനാ സാറേ..?
പ്ഫ... പോലീസുകാരനെ ചോദ്യം ചെയ്യുന്നോടാ..
ഇന്നാ സാറേ...!
ഞാന്‍ എന്‍റെ കയ്യില്‍ നിന്നും നൂറു രൂപ എടുത്തുകൊടുത്തു.

അങ്ങനെ 3:05 ആയപ്പോഴേക്കും തീയറ്ററില്‍ എത്തി.
നൂറു രൂപ പിന്നെ കൊടുക്കാമല്ലോ എന്ന ധാരണയില്‍ ഞങ്ങള്‍ ടിക്കെറ്റ് എടുത്തു 3d കണ്ണടയും വച്ച് അകത്തേക്ക് കയറി.
തിയറ്റര്‍ സ്റ്റാറ്റസ്‌ 06 %
ആകെ സീറ്റ് 750.

പടം തുടങ്ങി, ക്ലീഷേകളുടെ കൂമ്പാരം...
ആദ്യം തന്നെ "ശ്വാസകോശം സ്പോഞ്ച് പോലെയാണ്.."
എന്തിനാണ് ഇത് കാണിക്കുന്നത്... എന്ത് ക്ലീഷെയാണ് അത്.
അതും കഴിഞ്ഞു വീണ്ടും ക്ലീഷേ..
വെളുത്ത ഒരു സെര്‍ട്ടിഫിക്കറ്റ് 
ഇതൊക്കെ വ്യത്യസ്തമായി ചെയ്തുകൂടെ..?
എല്ലാ സെര്‍ട്ടിഫിക്കറ്റും വെളുത്തിട്ടാണോ..?
അതും കഴിഞ്ഞു DREAM WORKS ന്‍റെ എംബ്ലം..
മിക്ക പടങ്ങളിലും ഈ എംബ്ലം കാണിക്കുന്നത് എന്തിനാ?
വേറെ എമ്ബ്ലേം ഇല്ലഞ്ഞിട്ടാണോ..?
ഈ സിനിമാക്കാര്‍ക്ക് എന്തിന്‍റെ കഴപ്പാ..
ഒന്നുകില്‍ ഒരു പെണ്ണ് പന്തം പൊക്കി പിടിച്ചത് കാണിക്കും;
അല്ലെങ്കില്‍ കുറെ നക്ഷത്രങ്ങള്‍ വന്നു ഒരു മലയുടെ മുകളില്‍ വൃത്താകൃതിയില്‍ വന്നു നില്‍ക്കും;

അതും അല്ലെങ്കില്‍ ഒരു ചെറുക്കന്‍ ചന്ദ്രന്‍റെ മേല്‍ ഇരുന്നു ചൂണ്ടയെറിയും.
ഇത്രക്കധികം ക്ലീഷേകള്‍ കണ്ടു കണ്ടു എനിക്ക് മതിയായിതുടങ്ങി.
എല്ലാ സിനിമയും ഒരേ പോലെ,
ആദ്യം പേര് എഴുതി കാണിക്കും..
എന്തിനാണ് അത് മാറ്റി പിടിച്ചൂടെ..
എന്‍റെ കയ്യില്‍ റിമോട്ട് ഉണ്ടായിരുന്നെങ്കില്‍ പേരെഴുതി കാണിക്കുന്നതൊക്കെ ഫോര്‍വേഡ് അടിച്ചുകളഞ്ഞേനെ..

പടം തുടങ്ങിയപ്പോഴാണ് മനസ്സിലായത് പാവകളിയാണ് എന്ന്.
അയ്യേ.. ഞാന്‍ എന്‍റെ കൂട്ടുക്കാരനെ നോക്കി; 
അവന്‍ ഇത് എന്ത് കണ്ടിട്ടാണ് സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നത്..? ഈ പാവകളി കാണാന്‍ ആണെങ്കില്‍ വല്ല അമ്പല പറമ്പിലോ ദൂരദര്‍ശന്‍ ചാനലിലോ 'പാവകൂത്ത്' കണ്ടാല്‍ പോരെ..?
ഞാന്‍ കുറച്ചു നേരം കണ്ണടച്ച് ഇരുന്നു.
എനിക്ക് എഴുന്നേറ്റ് പോയാല്‍ മതി എന്ന് തോന്നി.
കുറെ നേരം മൊബൈലില്‍ ഫേസ്ബുക്ക് നോക്കിയിരുന്നു.
സ്റ്റാറ്റസ് ഇട്ടു.
'HOW TO ENTER IN THE TRAIN BY A DRAGON 2 feeling വധം '
കുറെ നേരം ലൈക്കുകള്‍ കിട്ടുന്നത് നോക്കിയിരുന്നു.
അതും ബോര്‍ അടിച്ചപ്പോള്‍ WhatsAppല്‍ വന്ന വീഡിയോസ് കണ്ടിരുന്നു.
അതും കഴിഞ്ഞപ്പോള്‍ CANDY CRUSH ഗെയിം കളിച്ചു.
ഇതിനിടയില്‍ ഞാന്‍ എന്‍റെ കൂട്ടുക്കാരനെ നോക്കി.
അവന്‍ ആ പാവകളിയൊക്കെ കണ്ടു കയ്യടിക്കുന്നുണ്ടായിരുന്നു.
അവന് സിനിമയെ കുറിച്ച് എന്ത് അറിയാം.
അവനൊക്കെ എന്ത് കാണിച്ചാലും ഇരുന്നു കയ്യടിക്കും.
ഗോദാര്‍ദ്‌ എന്നവന്‍ കേട്ടിട്ടുണ്ടോ..?
കിം കി ഡുക് എന്ന് കേട്ടിട്ടുണ്ടോ..?
ഷോര്‍ട്ട് ഫിലിം എടുത്തിട്ടുണ്ടോ..?
സിനിമയെ ആസ്വദിക്കാന്‍ അറിയാത്ത സംസ്ക്കാരശൂന്യന്‍.
എഴുന്നേറ്റ് നിന്നു കൂവിയാലോ എന്ന് എനിക്ക് തോന്നി.. 
കൂവിയിട്ട് എന്ത് കാര്യം ആര് കേള്‍ക്കാന്‍..?
അതുകൊണ്ട് ഞാന്‍ അത് വേണ്ട എന്ന് വച്ച്.
ഏതായാലും തീയറ്ററില്‍ കേറിയതല്ലേ ഇനി കണ്ടു കളയാം 
എന്ന് വച്ച് കാണാന്‍ ഇരുന്നു.

സംഭവം കൊള്ളാം.
പാവകള്‍ക്ക് പകരം ഒറിജിനല്‍ മനുഷ്യര്‍ ആയിരുന്നെങ്കില്‍ നന്നായേനെ.
ഇതിനൊക്കെ കാശ് ഇറക്കിയ പ്രോട്യൂസരെ സമ്മതിക്കണം.
അയാളുടെ കാശ് പോയി.
എന്റെം..!!!
INTERVAL ആയപ്പോള്‍ പോയാലോ എന്ന് തോന്നി. 
കഥ തരക്കേടില്ല, എന്നാലും പോര...
വിചാരിച്ചപോലെയയില്ല.
ഞാന്‍ വിചാരിച്ചപോലെ പടം അവസാനിപ്പിചിരുന്നെങ്കില്‍ പടം പക്കാ
ക്ലാസ് ആയേനെ. ഇതിപ്പോള്‍ ഒരു സാധാരണ ക്ലീഷേ പടം ആയിമാറി.
വെറൈറ്റി ആകാന്‍ ശ്രമിച്ചു പരാജയപ്പെട്ടു എന്ന് പറയാം.
എന്‍റെ 2 TB ഹാര്‍ഡ് ഡിസ്ക്കിലെ ചെക്കൊസ്ലാവക്യന്‍ സിനിമയായ
'KNEGHNT LE ASOUL' എന്ന സിനിമയുടെ കോപ്പി ആണ് ഈ സിനിമയെന്ന് തോന്നുന്നുണ്ട്. വീട്ടില്‍ പോയി ആ ഫോള്‍ഡറിലെ എല്ലാ സിനിമകളും ഇരുന്നുകണ്ടിട്ട് വേണം ഇത് EXACT ഏതു പടത്തിന്‍റെ കോപ്പിയാണ് എന്ന് കണ്ടുപിടിക്കാന്‍. കണ്ടുപിടിച്ചുകഴിഞ്ഞാല്‍ രണ്ടുസിനിമയുടെ പോസ്റ്ററും വച്ച് ഒരു FB പോസ്റ്റര്‍ ഉണ്ടാക്കും. എന്നിട്ട് വേണം 'AANAMOTTA' എന്ന മൂവിപ്രൊമോഷന്‍ പേജിന് അയച്ചുകൊടുക്കാന്‍.
കഴിഞ്ഞപ്രാവശ്യം ഞാന്‍ കണ്ടുപിടിച്ച കോപ്പി പടത്തിന്‍റെ പോസ്റ്റര്‍ (ഞാന്‍ തന്നെ ഡിസൈന്‍ ചെയ്ത lol 
DRAGON എന്ന ജീവികളെ വിശ്വസിക്കാന്‍ പറ്റുന്നില്ല.
അവതാര്‍ കണ്ടപ്പോഴേ ഇതൊക്കെ കണ്ടു എന്‍റെ തലയോട് തരിച്ചിരുന്നു.
ഈ പദത്തില്‍ എന്തൊക്കെയാ കാട്ടി കൂട്ടുന്നേ..
DRAGON ന്‍റെ പുറത്തു മനുഷ്യന്‍മ്മാര്‍ പോകുന്നു.
തീ തുപ്പുന്നു.
അമരിഷ് പുരി
അമരിഷ് പുരി യെ പോലെയുള്ള വില്ലനുമായി യുദ്ധം ചെയ്യുന്നു.
അവസാനം നായകന്‍ ജയിക്കും എന്നുള്ള ക്ലീഷേ പിന്നെ സ്ഥിരം ആണല്ലോ..
അതിനിടയില്‍ കുറെ യുദ്ധം... 
രണ്ടു ഭീകര DRAGONS.. 
അവര് തമ്മില്‍ ഫൈറ്റ്...
യുദ്ധം നാന്യി ചെയ്തിട്ടുണ്ട്‌.
ക്യാമറ പോരാ..
ബാക്ക്ഗ്രൌണ്ട് BLURRED ആണ്. 
പിന്നെ മ്യൂസിക് തീരെ കൊള്ളില്ല..
എഡിറ്റിംഗ് ശരിയായിട്ടില്ല;
ഒരു സീനില്‍ ഒരാള്‍ സൈഡില്‍ വെറുതെ നില്‍ക്കുന്നു.
അങ്ങനെ നില്‍ക്കേണ്ട ആവശ്യം ഇല്ല.
അതൊക്കെ എഡിറ്റര്‍ നോക്കണ്ടേ.
ഞാന്‍ എഡിറ്റ്‌ ചെയ്ത ഷോര്‍ട്ട് ഫിലിമുകളില്‍ ആരുമിങ്ങനെ വെറുതെ നില്‍ക്കില്ല. ഇതിലും നന്നായി ഞാന്‍ എഡിറ്റ്‌ ചെയ്തേനേ..
അവസാനം വില്ലന്‍ തോല്‍ക്കുന്നു.
ഒരു ക്ലീഷേ ശുഭ പര്യവസാനം.
ഹോ കണ്ടു കണ്ടു മടുത്തു.. 
എല്ലാത്തിലും നായകന്‍ ജയിക്കും.
വില്ലന്‍ തോല്‍ക്കും.
ക്ലീഷേ.. ക്ലീഷേ.. ക്ലീഷേ..


ഈ പടത്തിനു കൊടുത്ത നൂറുരൂപ ഉണ്ടായിരുന്നെങ്കില്‍ എന്തൊക്കെ ചെയ്യാമായിരുന്നു. ഒരു ബീഫ് ബിരിയാണി കഴിക്കാമായിരുന്നു. CAFE COFFEE DAYയില്‍ കേറി ഒരു കപ്പ് വെള്ളം കുടിക്കാമായിരുന്നു. ലുലുമാളില്‍ പോയി സെല്‍ഫി എടുത്തു ഫേസ്ബുക്കില്‍ ഇടാമായിരുന്നു. എന്തിനു ഒരു പത്ത് ചീറ്റൊസ്, ഒരു പെപ്സി വാങ്ങി കഴിക്കാമായിരുന്നു. വെറുതെ സമയം കളഞ്ഞു. എക്സാമിന് പഠിക്കേണ്ട സമയം കളഞ്ഞിട്ടാണ് ഈ പടത്തിനുകേറിയത്‌. ഈ സമയം ഇരുന്നു പഠിച്ചിരുന്നെങ്കില്‍ നാല് മാര്‍ക്ക് വാങ്ങാമായിരുന്നു. വെറുതെ ബൈക്കിനു പെട്രോള്‍ അടിച്ചു പോലീസുക്കാരന് നൂറു രൂപയും കൊടുത്തു. ഈ സിനിമയെ കുറിച്ച് നല്ലത് എഴുതുന്നവന്മാരെ കാണുമ്പോള്‍ സഹതാപം തോന്നാറുണ്ട്. എന്തിനാണ് അവനൊക്കെ കാശും വാങ്ങി ഒരു കൂറ പടത്തിനെ കുറിച്ച് നല്ലത് എഴുതുന്നത്‌.
എന്‍റെ ഒരു അഭിപ്രായത്തില്‍ ഒറ്റ തന്തക്ക്‌ പിറന്നവന്‍ ആരും ഈ പടത്തിനെ കുറിച്ച് നല്ലത് പറയില്ല.

MY RATING 2.75/10
VERDICT : FLOP/DISASTER
സ്വന്തം റിസ്ക്കില്‍ കാണാം.
വെറുതെ കേറി കാശ് കളയണ്ട.
കാണണ്ട..!!!



Authors's note
മുകളില്‍ എഴുതിയിരിക്കുന്ന റിവ്യൂ തികച്ചും സാങ്കല്‍പ്പികമാണ്‌. ആര്‍ക്കെങ്കിലും എന്തെങ്കിലും സാദൃശ്യം തോന്നുകയാണെങ്കില്‍ അത് തികച്ചും യാദൃശ്ചികമാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ മുകളില്‍ എഴുതിയിരിക്കുന്നത്  ഞാന്‍ ഗൌരവമായിട്ടല്ല, ഇത്തരം ഒരു വിഷയം എടുക്കുമ്പോള്‍ മലയാളത്തിലെ സിനിമകള്‍ എടുക്കേണ്ട എന്ന് കരുതി, ചിലപ്പോള്‍ അത് നെഗറ്റീവ് ആയി മാറിയേക്കാം.. കാരണം റിവ്യൂ മുഴുവന്‍ വായിക്കാതെ എന്താണ് HOW TO TRAIN YOUR DRAGON 2ന് കുഴപ്പം എന്ന് ചോദിച്ചവരും ഉണ്ട്.  നല്ല സിനിമയാണ്.   ഞാന്‍ സിനിമക്ക് റിവ്യൂ എഴുത്ത് നിര്‍ത്തി കാലം കുറെയായി. ഒരു പടം സ്വന്തമായി ചെയ്തുപോയി, അതുകൊണ്ടാണ്. പക്ഷെ കുറെ കാലമായി ഇത്തരം ഒരു ബ്ലോഗ്‌ ചെയ്യണം എന്നുണ്ടായിരുന്നു. ഫാന്‍സ്‌ക്കാരെ മാത്രം പേടിയുള്ള പൊതുമലയാളി റിവ്യൂ പ്രസ്ഥാനത്തെ കുറച്ചുനാളായി നിരീക്ഷിക്കുകയായിരുന്നു. കൂടുതല്‍ നിരീക്ഷണങ്ങള്‍ ഇതില്‍ ഇനിയും ചേര്‍ക്കപ്പെടും.

അഭിപ്രായങ്ങള്‍

Unknown പറഞ്ഞു…
endina etra kashtapettu padam kaanan poye ????
sreenath പറഞ്ഞു…
clichekal illatha oru padam ivan irakkatte.. film producers undenkile padam ullu ennariyathe kore ennam erangum kuttam kandu pidikkan... ivanmark undo ariyunnu aa film ethra perude kashtapaadanenn???
Unknown പറഞ്ഞു…
muzhuvan vayichitt comment idoo chettanmare.
keralain360 പറഞ്ഞു…
ഇവന്മാരൊക്കെ എന്തോന് കണ്ട റിവ്യൂ എഴുതുന്നത്‌ എന്നറിയേണ്ടേ ....കുതറ സൂപ്പര്‍ ഹിറ്റ്‌ എന്നൊക്കെ എഴുതിയ ടീംസ് ഇവിടെ ഉണ്ട് ....മറ്റേ സാധനം എനിക്ക് മനസ്സിലായി....ആരാ എന്ന് പറയുന്നില്ലാ
aravind പറഞ്ഞു…
sarcasm enath namude nattil ethra perk manasilakum enu comments vayichathode manasilayi
നല്ല രസികന്‍ രചന..അമ്രിഷ് പുരിയുടെ മുഖമുള്ള വില്ലനും കൊള്ളാം. പിന്നെ ഡ്രാഗണെ തിരഞ്ഞെടുത്തതു നന്നായി കാരണം 'ഡ്രാഗേട്ടന് ' കേരളത്തില്‍ ഫാന്‍സ് ഇല്ലാല്ലോ..ഉണ്ടായാല്‍ പേടിക്കണം. കാരണം അവറ്റകള്‍ ഡ്രാഗേട്ടനു വേണ്ടി തല്ലാനും കൊല്ലാനും, യുദ്ധംചെയ്യാനും വരെ തയ്യാറാകും. അല്ലെങ്കിപ്പിന്നെ എന്തോന്നു ഫാന്‍സ് ! അതും ഒരു ക്ളീഷേ..:)
jubiz പറഞ്ഞു…
Sooper (y)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കല്യാണം മുടക്കിയ പൂച്ചകള്‍

വീട്ടില്‍ ചേച്ചിയുടെ പെണ്ണുകാണല്‍ ചടങ്ങാണ്.  എന്‍റെ രണ്ടു പൂച്ചകള്‍ ഉണ്ട്.  അതില്‍ ഒരെണ്ണത്തിനെ വണ്ടി കയറി മുട്ടിനു ഇഴഞ്ഞാണ് നടക്കുന്നത്.  കണ്ടാല്‍ തന്നെ പരിതാപം തോന്നും.  രോഗി എന്നാണ് അതിന്റെ പേര് മറ്റേതു സീന്തുണ്ണി.... ഒരിക്കല്‍ ഞാനും ചേച്ചിയും കൂടി അതിനെയും കൊണ്ട് കാറില്‍ തൃശ്ശൂരില്‍ മൃഗ ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി കുത്തിവയ്പ്പ് നടത്തിയിരുന്നു. ഞങ്ങടെ വീട്ടില്‍ നിന്നും ആദ്യമായി തൃശൂര്‍ നഗരത്തില്‍ ചെന്ന പൂച്ചയാണ്, അതും കാറില്‍.. പെണ്ണ് കാണാ വന്നവര്‍ ഹാളില്‍  ഇരിക്കുന്നു.  രണ്ടു പൂച്ചകളേയും പിടിച്ചു പുറത്താക്കി വാതില്‍ അടച്ചു.  പലഹാരങ്ങള്‍ ടീപോയില്‍ എത്തി.  പെട്ടന്ന് മ്യാവു എന്നാ ശബ്ദം.  നോക്കിയപ്പോള്‍ അതാ സീന്തുണ്ണി ജനല്‍ വഴി ചാടി, ഹാളില്‍ എത്തിയിരിക്കുന്നു, അത് പോരാഞ്ഞിട്ട് 'രോഗി' വീട് ചുറ്റി വളഞ്ഞു  മുന്‍ വാതിലില്‍ കൂടി ഇഴഞ്ഞു വരുന്നു... ഞാന്‍ പതുക്കെ എഴുന്നേറ്റു രണ്ടിനെയും പുറത്താക്കി. പലഹാരങ്ങളുടെ ഭയങ്കര മണം ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അതാ വീണ്ടും വരുന്നു. രോഗി ഇഴഞ്ഞു കൊണ്ട് ടീപോയില്‍ എത്തി. ആകെ ബഹളം... മ്യാവു...മ്യാവ

എട്ടിന്‍റെ പണി

( എന്റെ കയ്യില്‍ ഇരിക്കുന്ന പെട്ടിയാണ് ഈ കഥയിലെ ഹീറോ ) സ്ഥലം: ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ from right: ARUN THOMAS,RAHUL,BINEESH,SUNEESH and  ME ചങ്ങനാശ്ശേരിയിലെ അവസാന ദിവസം സുനീഷിനെ കണ്ണൂരിലേക്ക് കയറ്റി വിടാന്‍ ഞങ്ങള്‍ എല്ലാരും റെയില്‍വേ സ്റ്റേഷനില്‍ എത്തി. രണ്ടു കൊല്ലത്തെ എല്ലാ ജംഗമ വസ്തുകളും ഉണ്ട്. ആദ്യം ഞാനും ബിനീഷും ആണ് സുനീഷിനോപ്പം എത്തിയത്. എനിക്കൊരു സൂത്രം തോന്നി 'അവസാനത്തെ പോക്കല്ലേ... ഒരു പണി കൊടുത്താലോ..' ഞാന്‍ ബിനീഷിനോട് പറഞ്ഞു. അവനു പൂര്‍ണ്ണ  സമ്മതം. രാഹുലും അരുണും ഹോസ്റ്റല്‍ നിന്നും വരുന്നതെ ഉള്ളൂ.. ഞാന്‍ അവരെ ഫോണില്‍ വിളിച്ചു. കാര്യം പറഞ്ഞു, അവര്‍ക്കും സമ്മതം. ഒരു ഇഷ്ടിക കഷ്ണം സംഘടിപ്പിക്കാന്‍ പറഞ്ഞു ഞാന്നും ബിനീഷും സുനീഷിന്റെ അടുത്ത് ചെന്നു. അവന്റെ ലഗ്ഗേജ് ഒന്ന് നോക്കി, രണ്ടു മൂന്ന് പെട്ടികല്‍ക്ക്കിടയില്‍ അതാ ഒരു സ്പീക്കര്‍  ബോക്സ്‌.., അത് തന്നെ തട്ടാം  എന്ന് ഞങള്‍ തീരുമാനിച്ചു. പക്ഷെ ആ പെട്ടി മുറുക്കി കെട്ടിയിട്ടുണ്ട്. അത് തുറന്നിട്ട്‌ വേണം അതില്‍ നിന്നും സ്പീക്കര്‍ എടുത്തു മാറ്റി ഇഷ്ടിക കഷ്ണം കയറ്റാന്‍., എന്നിട് ആ SPEAKER സുനീഷ് കാണാ