ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മെമ്മറികാര്‍ഡ്

ഇന്ന് ഫുട്ബാള്‍ കളിയ്ക്കാന്‍ പോയി.  വൈകിട്ട് നല്ല ഒറഞ്ചു നിറത്തിലുള്ള വെയിലായിരുന്നു..  ഉടനെ സൈക്കിലെടുത്തു ലൈത്തില്‍  വച്ച് ഫോട്ടോ എടുക്കാന്‍ തുടങ്ങി, അങ്ങനെ രണ്ടു മൂന്ന് ഫോട്ടോ എടുത്ത ശേഷം ഗ്രൗണ്ടില്‍ നിന്നും സൈക്കിള്‍  മാറ്റി വയ്ക്കാന്‍ സൈക്കിളില്‍ നീങ്ങുമ്പോള്‍ നിലത്ത് എന്തോ കണ്ണില്‍ പെട്ട  പോലെ തോന്നി. ഞാന്‍ സൈക്കിളില്‍ നിന്നിറങ്ങി അവിടെ ആകെ ഒന്ന് നോക്കി. അതാ ഒരു മെമ്മറി കാര്‍ഡ്; ചെറിയതാണ്. (micro sd) ഞാനതെടുത്തു, 2gbയുടെതാണ്. ഏതോ പാവപ്പെട്ടവന്‍ കുത്ത്പടങ്ങള്‍ കാണാന്‍   വേണ്ടി 2gbയും നിറച്ചു കൊണ്ട് നടക്കുന്നതാകും.  എങ്ങിനെയോ കയ്യില്‍ നിന്നും വീണ്‌പോയതാകാം.  ഏതായാലും നോക്കികളയാം എന്ന് വിചാരിച്ചു ഞാന്‍ ആ കാര്‍ഡ്  എന്‍റെ ഫോണില്‍ ഇട്ടു. 2gb നിറയെ ആയിരകണക്കിന് തുണ്ട് പടങ്ങള്‍ ആയിരിക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചു.  എനിക്കൊപ്പം ഉണ്ടായിരുന്നവര്‍ ആകാംഷയോടെ എന്റെയടുത്ത് കൂടി.  കാര്‍ഡ് detect ചെയ്യുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ കാര്‍ഡ്  തെളിഞ്ഞു.  ആവേശത്തോടെ അകത്തു കയറി.  ഏതോ നോക്കിയാ ഫോണില്‍ ഇട്ടിരുന്ന കാര്‍ഡാണ്.  വിചാരിച്ചപോലെ തുണ്ടുപടങ്ങളുടെ ആയിരകണക്ക

തണ്ണിമത്തന്‍ B.C

ഈ കഥ സംഭവിക്കുന്നത് പുരാതന കാലത്താണ്.   മനുഷ്യര്‍ കൂട്ടമായി ജീവിക്കാന്‍ തുടങ്ങുന്ന കാലത്ത്.  ഓരോ ഓരോ കുലങ്ങള്‍ അല്ലെങ്കില്‍ കൂട്ടങ്ങള്‍ ആയി കാടിനകത്തു കൂടെ സഞ്ചരിച്ചു കൊണ്ടേ ഇരിക്കുന്ന കാലം.  ഏകദേശം ശിലായുഗം എന്ന് പറയാം.  ഒരിടത്തും സ്ഥിരമായി  താമസിച്ചിരുന്നില്ല.  മുപ്പതു മുതല്‍ അമ്പതു പേര്‍ വരെ ഉണ്ടാകും ഓരോ കൂട്ടത്തിലും.  അതിസുന്ദരികളായ ആയ  സ്ത്രീകളായിരുന്നു ആ കുലത്തില്‍ ഉണ്ടായിരുന്നത് .   കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയ ആള്‍ ആണ് രാജാവ്.  രാജാവായതിന്  ശേഷം ആദ്യം ഋതുമതിയാവുന്ന പെൺക്കുട്ടി രാജാവിന്റെ ദേവദാസിയാവണം എന്നൊരു ആചാരം ആ കുലം അനുഷ്ഠിച്ചു പോന്നിരുന്നു.   കുലത്തിന്റെ മറ്റൊരു പ്രത്യേകത അവർ തികച്ചും വെജിറ്റേറിയന്‍ ആയിരുന്നു എന്നതാണ്.   മറ്റു കുലങ്ങളെ പോലെ പാവപെട്ട മാനിനെയും പന്നിയേയും  ഒന്നും കൊന്നു തിന്നാറില്ല.  ഒണ്‍ലി വെജിറ്റേറിയന്‍ പ്യുവര്‍ വെജിറ്റേറിയന്‍..,  "വെജിറ്റേറിയന്‍ ഹോട്ടല്‍ കണ്ടാല്‍ മാത്രമേ വണ്ടി ചവിട്ടൂ" കാട്ടില്‍ കാണുന്ന കായ്കളും പഴങ്ങളും പറിച്ചു  വീതം വച്ചു തിന്നിട്ടാണ് ഇവര്‍ ജീവിക്കുന്നത്.  അക്കാര്യത്തില്‍ കമ്മ്യുണിസ്റ്റ

ഡിവൈഡര്‍

ഇല്ലത്തെ ഉത്സവം നടത്തുന്ന സിനമകളില്‍ തലയില്‍ തോര്‍ത്ത്‌ മുണ്ട് കെട്ടി,  തുളസി കതിര്‍ പോലുള്ള പെണ്‍കുട്ടികള്‍  അരിപൊടി കൊണ്ട് കോലം  വരക്കുന്നതല്ലേ നിങ്ങള്‍ കണ്ടിട്ടുള്ളൂ... ഇതുകണ്ടാ.. അരി കൊണ്ട് റോഡിനു ഡിവൈഡര്‍ ലൈന്‍ വരചിരിക്കുന്നു.   വാഹനങ്ങള്‍ ഇടതു വശം ചേര്‍ന്ന് പോകണം എന്നാണ് ചിത്രകാരന്‍ ഇവിടെ ഉദ്ദേശിച്ചത്. അല്ല ഈ പെയിന്റിനോക്കെ ഇപ്പൊ എന്ത് വിലയാ... രണ്ടു രൂപക്കാണെങ്കില്‍ അറിയും കിട്ടും... അപ്പൊ പിന്നെ അരി കൊണ്ട് വരക്കുന്നതല്ലേ ലാഭകരം... ഇനി എന്നാണാവോ പെട്രോള്‍ സ്റ്റവ്വ് കൊണ്ട് അരി വക്കുന്നത് കാണേണ്ടി വരുന്നത്..    ഇന്നലെ രാത്രി ഏതോ പാവപെട്ടവന്‍ റേഷന്‍ കടയില്‍ നിന്നും അരിയും വാങ്ങി പാഞ്ഞു പോയതാ...വീട്ടില്‍ എത്തിയപ്പോള്‍ ആയിരിക്കും 'EMPTY' എന്ന് അറിഞ്ഞിട്ടുണ്ടാകുക. ഏതായാലും ഇന്ന് രാവിലെ മുതല്‍ ഇതാരായിരിക്കും ഇനി ഇപ്പൊ ബൈക്കില്‍ ആണോ അതോ സൈക്കിളില്‍ ആണോ എന്നൊക്കെ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇത് കളഞ്ഞവന്‍ വീട്ടില്‍ എത്തിയപ്പോള്‍ ഉള്ള സീന്‍ ഒന്ന് ആലോചിച്ചു നോക്ക്.. 16 മണിക്കൂറിനു ശേഷം നാട്ടുക്കാര്‍ തന്നെ ആളെ കണ്ടു പിടിച്ചു... ബൈക്കില്‍ തൂക്കി ഇട്ടു പോയതാണത്രെ...!!!