ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

"ഇറങ്ങി പോടാ പട്ടികളെ.."

BABU ഷൂട്ടിങ്ങിന്‍റെ അവസാന ദിവസം. വെള്ളമടി സീന്‍ ചെയ്യാന്‍ ഒരു ബില്‍ഡിംഗ്‌ വേണം. പടിഞ്ഞാറെ കോട്ടയിലെ ഒരു ബില്‍ഡിംഗ്‌ ഞങ്ങള്‍ നോട്ടമിട്ടിരുന്നു. ചെന്ന് ചോദിക്കാനായി പോയി. അവിടെ ചെന്നപ്പോള്‍ ഒരു വയസ്സന്‍ ആണ്.  അയാളോട് ചെന്ന് കാര്യം പറഞ്ഞു. "ഒരു ഷോര്‍ട്ട് ഫിലിം ഷൂട്ടിംഗ് നു വേണ്ടി ഈ സ്ഥലം തരാമോ.." "എനിക്കെന്തു കിട്ടും..." ? അയാള്‍ ചോദിച്ചു. "ചേട്ടന്‍റെ പേര് വയ്ക്കാം..." അയാള്‍ക്ക് സന്തോഷമായി. "പിന്നെന്താ.. നിങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അല്ലേ, നിങ്ങള്‍ ചെയ്തോ.." (ഒടുക്കത്തെ ചിരി) ഞങ്ങളും വിനയം കൊണ്ട് ചിരിച്ചു.  "ഹോ... മഹാനായ മനുഷ്യന്‍ ചോദിച്ചപ്പോഴേക്കും അനുവാദം തന്നു.." ഞങ്ങള്‍ പരസ്പരം പറഞ്ഞു. മദ്യപിക്കുന്ന സീന്‍ ആണ് എടുക്കേണ്ടത് എന്ന് പറഞ്ഞപ്പോള്‍  അയാള്‍ ചിരിച്ചു കൊണ്ട്, "നിങ്ങള്‍ ഇവിടെ ഇരുന്നു മദ്യപിക്കുമോ അതോ മദ്യപിച്ചു വരുമോ.." എന്ന്. മദ്യപിച്ചാല്‍ അഭിനയിക്കാന്‍ പറ്റില്ലെന്നും ഷൂട്ടിംഗ് കുളമാകും എന്നും  ഞങള്‍ അയാളോട് പറഞ്ഞു. രണ്ടു മണിക്ക് വരാം എന്ന് പറഞ്ഞു  ഞങള്‍ അവിടെ നിന്നും ഇറങ്ങി. അടിപൊളി സ

ലൂസ് മോഷന്‍

ഞങ്ങള്‍ ഹോസ്റ്റലില്‍ താമസിക്കുന്ന സമയം. ഞങ്ങളുടെ ഹോസ്റ്റലില്‍ താമസിക്കുന്ന ഒരുത്തന് ഫുഡ്‌ ഇന്‍ഫെക്ഷന്‍ വന്നു. തുടര്‍ന്ന് അവന്‍ ഒരു ആയുര്‍വേദ മരുന്നും കൊണ്ട് വന്നു. ലൂസ് മോഷനുള്ള ഗുളികകള്‍ ആയിരുന്നു അത്.  അവന്‍ എന്‍റെ റൂംമേറ്റ്നോട്‌ അത് കഴിച്ചാല്‍ വയര്‍ ശുധീകരിക്കപ്പെടും എന്ന് പറഞ്ഞു ഓരോന്നു വീതം കൊടുത്തു.  കൂടാതെ കോളേജിലെ ഇവന്റെ ഫ്രണ്ടിനും കൊടുത്തു.  രാത്രി മൂന്ന് പേരും ഒന്നിച്ചു കഴിക്കാനാണ് പ്ലാന്‍.,  മറ്റവന്‍ വേറെ ഹോസ്റ്റലില്‍ ആണ്, അതുകൊണ്ട് അവനെ ഫോണ്‍ ചെയ്താണ് പരിപാടി നടത്തുന്നത്. അങ്ങനെ മണി പതിനൊന്നു അടിച്ചു.  മൂന്നുപേരും പകുതി വച്ച് കഴിച്ചു. അവനും കഴിച്ചെന്നു മെസ്സേജ് വന്നു.  സമയം പതിനൊന്നര  ഒന്നും സംഭവിക്കുന്നില്ല.  പത്ത് മിനിറ്റിനുള്ളില്‍ എല്ലാം ഇളകിമറിയും എന്നാണ് പറഞ്ഞിരുന്നത്. അത് കഴിഞ്ഞാല്‍ പിന്നെ വയര്‍ ഫുള്‍ ക്ലീന്‍ ആയിട്ടുണ്ടാകുമാത്രേ.  "ഇപ്പൊ അരമണിക്കൂര്‍ കഴിഞ്ഞു, ഒന്നും സംഭവിക്കുന്നില്ലല്ലോ.." ? ഹോസ്റ്റലിന്റെ  ടെറസ്സില്‍ ഇരുന്നു അവര്‍ പരസ്പരം ചോദിച്ചു.. പകുതി അടിച്ചത് കൊണ്ടാകും അതുകൊണ്ട്  മുഴുവന്‍ കഴിക്കാമെന്ന് അവര്‍ തീരുമാനിച്ചു,

കന്നിപടക്കം

ഒരു കാലഘട്ടത്തില്‍ നടന്ന സംഭവമാണ്. വി.സി.ഡി പ്ലയെര്‍ കള്‍ മാര്‍ക്കറ്റില്‍ വന്നു തുടങ്ങുന്ന കാലം(2002). അതായത് അതിന്റെ ആരംഭകാലം.  അന്ന് 5000 മുതല്‍ 8000 രൂപ വരെ ആണ് ഇതിന്റെ വില. പടക്ക സി.ഡി കളുടെയും ആരംഭ കാലമായിരുന്നു.  ഒരിക്കല്‍ ഒരുത്തന്‍ വി.സി.ഡി പ്ലയെര്‍ വാങ്ങിച്ചു. ഞങ്ങള്‍ എല്ലാരും കൂടി അത് കാണാനൊക്കെ പോയിരുന്നു.  ഞങ്ങള്‍ക്ക് അവനോടു അസൂയ തോന്നി. "ഇനി അവനു പാട്ട് കേള്‍ക്കാം, സിനിമ കാണാം... ഭാഗ്യവാന്‍.....,...." അങ്ങനെ ഒരു പുതുവത്സര ദിനത്തില്‍ പാതിരകുര്‍ബാനക്ക് എല്ലാരും ഒത്തു കൂടി. "കുര്‍ബാന കട്ട് ചെയ്യാം, ക്ലാസ്സ്‌ വരെ കട്ട് ചെയ്യുന്നുപിന്നലെ കുര്‍ബാന". എല്ലാരും പുറത്തേക്കു നടന്നു. "ഇനി എന്ത്" ?  വലിയ ഒരു ചോദ്യചിഹ്നം എല്ലാവരുടെ തലയ്ക്കു മുകളിലും കത്തി നില്‍ക്കുന്നു.. പെട്ടന്ന് ഒരു പടക്കം കാണണമെന്ന് ഒരു ആശയം ഉദിച്ചു.  ആരും ഇതുവരെ കണ്ടിട്ടില്ല. എങ്കില്‍ അതൊന്നു കാണണം. എല്ലാരും തീരുമാനിച്ചു.  പള്ളിയില്‍ പോകേണ്ട സമയത്ത്‌ അത് കട്ട് ചെയ്തു റോഡില്‍ നിന്നാണ് പാതിരാ നേരത്ത് കന്നിപടക്കം കാണാനുള്ള ചരിത്രതീരുമാനം എടുക്കുന്നത്. ഏകദേശം ഏഴു പേര

ടൈമിംഗ്

ചില അവസരങ്ങളില്‍ തീരുമാനമെടുക്കാന്‍ നമുക്ക്‌ വളരെ അധികം സമയം ലഭിക്കാറുണ്ട്. എന്നാല്‍  മറ്റു ചിലപ്പോള്‍ സമയം കിട്ടിയെന്നു വരില്ല.  'ട്രാഫിക്‌' സിനിമയില്‍ പറഞ്ഞത് പോലെ നാളത്തെ ചരിത്രമാകാന്‍ നല്ല തീരുമാനങ്ങള്‍ എടുക്കേണ്ടി വരും.  ഇതൊന്നും ബാധകമല്ലാത്ത അവസരമാണ് 'ഡ്രൈവിംഗ്'. നല്ലതാണോ, ചീത്തയാണോ എന്ന് ചിന്തിക്കാന്‍ സമയം കിട്ടില്ല. അതും വേഗതയില്‍ ആണെങ്കില്‍ ശ്രമകരമാണ്.  ഈ പോസ്റ്റ്‌ എഴുതുന്നതിനു തൊട്ടു മുന്‍പ് സംഭവിച്ചതാണ്.  സമയം രാത്രി പത്ത് മണി.  എന്‍റെ  ഫ്രണ്ട്‌ ഉടനെ തന്നെ ടൌണില്‍ എത്താന്‍ പറഞ്ഞു.  ഞാന്‍ അവിടെ ചെന്ന്അവനെ കണ്ടു  തിരിച്ചു വരുമ്പോള്‍ ആണ് ഇത് സംഭവിക്കുന്നത്.  ഹൈവേയില്‍ നിന്നും ക്രോസ് ചെയ്തിട്ട് വേണം വീടിനടുത്തേക്ക് തിരിയാന്‍., സാമാന്യ വേഗതയിലാണ്,  അതെ വേഗതയില്‍ തന്നെ തിരിയാനായി എതിരെ വരുന്ന  രണ്ടു വണ്ടികള്‍ കടത്തിവിട്ടു,  തിരിക്കാനായി വന്നതും ഒരു ബൈക്ക് എതിരെ വന്നുകൊണ്ടിരിക്കുന്നു. വേണോ..വേണ്ടേ.. എന്ന് സംശയം.  അത് നേരെ വന്നു കൊണ്ടിരിക്കുയാണ്.  അത് എത്ര വേഗതയില്‍ ആണെന്ന്അറിയാന്‍ പറ്റുന്നില്ല. (രാത്രി നമ്മള്‍ വാഹനങ്ങളെയല്ല അവയുടെ വെള

IRUMBU എന്ന സിനിമ കഥ

ഞാന്‍ ചങ്ങനാശ്ശേരിയില്‍ പഠിക്കുന്ന സമയത്ത് ഒരിക്കല്‍ എന്റെ വീടിനടുത്തുള്ള കുട്ടികള്‍ ഒരു മെമ്മറി കാര്‍ഡും കൊണ്ട് വന്നു.  അവര്‍ ഷൂട്ട്‌ ചെയ്ത വിഡിയോ എഡിറ്റ്‌ ചെയ്തു കൊടുക്കണമെന്ന്.  അന്ന് ഞാന്‍ അത് വാങ്ങി കമ്പ്യൂട്ടറില്‍ കോപ്പി ചെയ്തു വച്ചു.  "ഈ ചെറിയ പിള്ളേര്‍ എന്ത് സിനിമ പിടിക്കാനാണ്..."  അന്ന് സിനിമയുടെ ആത്യന്തിക പഠനം ( M.A Cinema & Televison) നടത്തുന്ന കാലമാണ്, ബെര്‍ഗ്മാനും, കുരസോവയും ഒക്കെ ആണ് കേള്‍ക്കുന്നത്. അപ്പോഴാണ്‌ ഈ പീറ പിള്ളേരുടെ സിനിമ.  കോപ്പി ചെയ്തു എന്നല്ലാതെ ഞാന്‍ അതില്‍ നോക്കിയില്ല.  അന്നൊക്കെ എന്നെ കാണുമ്പോഴൊക്കെ ഇവന്മ്മാര് ചോദിക്കും "എന്തായി..എന്തായി ."? എന്ന്.  ഞാന്‍ പറയും "ചെയ്യാം പിന്നെ ചെയ്യാം.." എന്നൊക്കെ.  ഒരു ദിവസം ചങ്ങനാശേരിയില്‍ വച്ച് ഞാന്‍ അതൊന്നു തുറന്നു നോക്കി.  ചുമ്മാ നേരം പോകതായപ്പോള്‍ നോക്കിയതാ. എനിക്ക് അവന്മാരോട് പുച്ഛം  തോന്നി.   ഭയങ്കര കോമഡി, ഞാന്‍ എന്‍റെ ഫ്രണ്ട്‌സിനെ വിളിച്ചു കാണിച്ചു.  ഞാനും അവരും കൂടി അത് കണ്ടു ഇരുന്നു ചിരിക്കുകയാണ്..  ഭയകര തമാശ.  "എഡിറ്റ്‌ ചെയ്യേണ്ട ആവശ്യമില്ല എ

ROCKSTAR effect

ഒരു സിനിമ എന്നെ ബാധിച്ച സംഭവം ഒരു പ്രിഥ്വിരാജ് പടത്തില്‍ അസിസ്റ്റന്റ്‌ ഡയറക്റ്റര്‍ ആയി വര്‍ക്ക്‌ ചെയ്യാന്‍ ചാന്‍സ് കിട്ടി. പുതിയ സംവിധായകനാണ്, ചെലവ് കുറഞ്ഞ സിനിമയാണ്, ഇപ്പോള്‍ അദ്ദേഹം ഒരു പടം ചെയ്തു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് എനിക്ക് നമ്പര്‍ കിട്ടുന്നതും വിളിക്കുന്നതും,  ചെയ്തു കൊണ്ടിരിക്കുന്ന പടത്തിന്‍റെ അവസാന ദിവസമാണ്.  വിളിച്ചിട്ട് എടുക്കുന്നില്ല.  തലേന്ന് വിളിച്ചപ്പോള്‍ ബ്രേക്ക്‌ സമയത്ത് വിളിക്കാന്‍ പറഞ്ഞിരുന്നു. അടുത്ത പടത്തിനു വേണ്ടിയാണ്. തൊടുപുഴയില്‍ പോയി കാണണം.  ഞാന്‍ പപ്പു ചേട്ടനെ വിളിച്ചു അനുവാദം ചോദിച്ചു. പപ്പു ചേട്ടന്‍ സമ്മതിച്ചു,(പപ്പു ചേട്ടന്‍റെ ഒപ്പം ആണ് ഇപ്പോള്‍ വര്‍ക്ക്‌ ചെയ്യുന്നത്-SECOND SHOW). ഞാന്‍ സംവിധായകനെ വിളിക്കുമ്പോള്‍ പരിധിക്ക് പുറത്തു എന്ന് പറയുന്നു. അന്ന് ROCKSTAR ഇറങ്ങിയ ദിവസം ആണ്.  ഞാന്‍ തിയേറ്ററില്‍ എത്തി ടിക്കറ്റ്‌ എടുത്തു.  എന്തായാലും കാണണം എന്ന് വച്ചിരുന്ന സിനിമയായിരുന്നു. അകത്തേക്ക് കയറുന്നതിനു മുന്‍പും വിളിച്ചു, കിട്ടുന്നില്ല.  പടം തുടങ്ങി. തിയേറ്ററില്‍ റേഞ്ച് ഇല്ല,  ഞാന്‍ ശരിക്കും അതിശയിച്ചു പോയി,  അത്രക്കും ഗംഭീരമാ

ബ്ലൂ ആള്‍ട്ടോ

നമുക്ക്‌ ജീവനുള്ള വസ്തുക്കളുമായി ഒരു മാനസിക അടുപ്പം ഉണ്ടാകും, അതായത് വീട്ടില്‍ വളര്‍ത്തുന്ന നായയും, പൂച്ചയും, കിളികളും ഒക്കെയായി. അതുപോലെ അടുപ്പം വരാവുന്ന ജീവനില്ലാത്ത ജീവികളും നമുക്ക് ഉണ്ട്. അത്തരത്തിലുള്ള ജീവികളാണ് നമ്മുടെ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,കാര്‍,ബൈക്ക് എന്നിവയൊക്കെ. അതിനു കാരണം ഇതൊക്കെ ജീവിതത്തിന്‍റെ ഒരു ഭാഗമായി മാറുന്നത് കൊണ്ടാണ്.  ജീവിതത്തിന്‍റെ ഭാഗമായി മാറിയിട്ടില്ലെങ്കിലും എനിക്ക് എന്‍റെ വീട്ടിലെ  കാറുമായി ഒരു അടുപ്പം വന്നത് രസകരമാണ്. 2008 ഡിസംബര്‍ മാസത്തിലാണ് കാര്‍ വാങ്ങുന്നത്. ചുവപ്പ് കളര്‍ മതിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. വീട്ടുക്കാര്‍ക്ക് ഏ തു കളര്‍ ആയാലും കാര്‍ ആയാല്‍ മതി എന്നെ ഉള്ളൂ. അങ്ങനെ നീല നിറം മാത്രമേ ഉള്ളൂ ഏന് അവര്‍ പറഞ്ഞു, ഞാന്‍ നോക്കുമ്പോള്‍ എല്ലാ ആള്‍ട്ടോ യും നീല നിറത്തില്‍, അങ്ങനെ 'ഫസ്റ്റ് ഇമ്പ്രഷന്‍' പോയി. ടൌണില്‍ പോകുമ്പോള്‍ ഷോറൂമിന് മുന്‍പില്‍ കൂടിയാണ് ബസ്‌ പോകുന്നത്. അവിടെ കുറെ ആള്‍ട്ടോകള്‍ ഉണ്ടായിരിക്കും. ഡിസംബര്‍ അവസാനം ആകുമ്പോഴേക്കും എല്ലാം കുറഞ്ഞു തുടങ്ങി. അങ്ങനെ ആ ഗ്രൗണ്ടില്‍ ഒരു ബ്ലൂ ആള്‍ട്ടോ മാത്രം ആയി. ബസില്‍ പോകുമ്പോള്‍ ഞാന്

എടാ വജകാ..

ഒരു വെള്ളമടി പാര്‍ടിയില്‍ വച്ച് എന്‍റെ ഫ്രണ്ടിനു ഒരു 'വെടി' യുടെ നമ്പര്‍ കിട്ടി. വേറൊരു ഫ്രണ്ടാണ് കൊടുത്തത്. അങ്ങനെ അവന്‍ മെസ്സേജ് അയക്കാന്‍ തുടങ്ങി. അവള്‍ തിരച്ചു അയക്കാന്‍ തുടങ്ങി,  കോള്‍ ചെയ്‌താല്‍ എടുക്കില്ല, പ്രണയം പരവശം ആയി. ചൂടന്‍ മെസ്സേജുകള്‍ എന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ മറ്റേ ഫ്രണ്ട്‌ ഞങ്ങള്‍ക്ക് സംഭവം വിവരിച്ചു തന്നു. 'വെടി' വെറും സാങ്കല്പികം മാത്രമാണ്,  ഇവനാണ് വേറെ നമ്പറില്‍ നിന്നും അയക്കുന്നത്.  ഞങ്ങളോട് ഇത് പറയുമ്പോളും മെസ്സേജ് വന്നു കൊണ്ടിരിക്കുകയാണ്.  അന്നേരം വന്ന മെസ്സേജ് ഇങ്ങനെ ആയിരുന്നു.  "NJAN NINTE MULAKAL NAJAPATE (ഞാന്‍ നിന്‍റെ മുലകള്‍ നജപ്പട്ടെ ).?" ഇത് കണ്ട ഞങ്ങള്‍ തലകുത്തി മറഞ്ഞു ചിരിക്കുകയാണ്. ഉടനെ ഇവന്‍ തിരിച്ചു അയച്ചു.  "EDA ITHU NJANA (എടാ ഇത് ഞാനാ ...(പേര്)).." പേര് വെളിപ്പെടുത്തി, കാര്യം മനസ്സിലായപോള്‍ അവന്‍ അയച്ച മെസ്സേജ് ഇങ്ങനെ ആയിരുന്നു.. " EDA VACHAKAAA..." ( എടാ വജകാ ..) വഞ്ചകന്‍ എന്നാണ് ആള്‍ ഉദ്ദേശിച്ചത്... പക്ഷെ അവനു ഒരു ' N ' കുറവാണ്... അതില്‍ പിന്നെ ഞങ്ങള്‍

ഉണക്കപുല്ല് കൊണ്ടുള്ള തല്ല്

എനിക്ക് അമ്മയുടെ കയ്യില്‍ നിന്നും സ്ഥിരം തല്ലു കിട്ടാറുണ്ടായിരുന്നു. എന്‍റെ കയ്യിലിരിപ്പ്, പക്ഷെ എന്നെ അപ്പന്‍  തല്ലാറില്ല. ഒരിക്കല്‍ എന്നോട് പഠിക്കാന്‍ പറഞ്ഞ നേരത്ത്‌ ഞാന്‍ കളിക്കുകയായിരുന്നു. ഇത് അപ്പന്‍  കണ്ടു, അപ്പന് ദേഷ്യം വന്നു  "  പഠിക്കാന്‍ പറഞ്ഞിട്ട് നീ  ഇവിടിരുന്ന് കളിക്കാണല്ലേ ..?  നിന്നെ ഞാന്‍........... ...ഇന്ന് ശരിയാക്കി തരാമെടാ.."  എന്ന് പറഞ്ഞു പുറത്തേക്ക് പോകുന്നത് കണ്ടു. ഞാന്‍ ശരിക്കും പേടിച്ചു, ഇന്നേ വരെ അപ്പന്‍ എന്നെ തല്ലിയിട്ടില്ല,  ഞാന്‍ ശരിക്കും വിരണ്ടു.  അപ്പന്‍ വടി ഓടിക്കനായി പുറത്തേക്ക് പോയിരിക്കുകയാണ്.  ഞാന്‍ അവിടെ തന്നെ ഇരുന്നു, വിറക്കാന്‍ തുടങ്ങി. ആദ്യമായിട്ടാണ് എന്നെ അപ്പന്‍ തല്ലാന്‍ പോകുന്നത്...!!!! ഞാന്‍ പേടി കൊണ്ട് വിയര്‍ത്തു. നെറ്റിയില്‍ നിന്നും ഒരു തുള്ളി വിയര്‍പ്പ് പൊടിഞ്ഞു കവിളിലൂടെ താഴേക്കിറങ്ങി വലിയ തുള്ളിയായി ഭാരം താങ്ങാനാവാതെ  9.8 m/s ല്‍ നിലത്തേക്ക് വീണു. അത് തറയില്‍ പതിച്ചപ്പോള്‍ ഒരു വലിയ കല്ല്‌ വെള്ളത്തില്‍ ഇട്ട പോലെയുള്ള ശബ്ദം ഉണ്ടായതായി എനിക്ക് തോന്നി;  അപ്പന്‍ ഇപ്പോള്‍ വരും, ഒരു മുഴുത്ത വടിയുമായി..

വിളിക്കാത്ത കല്യാണം

(നമുക്ക് ചുറ്റും ഒന്നും ഇല്ല എന്ന് തോനുന്ന അവസ്ഥ ) ('സില്ലനു ഒരു കാതല്‍' എന്ന സിനിമയിലെ "മുന്‍പേ വാ എന്‍ അന്‍പേ വാ ..."  എന്ന ഗാനം പ്ലേ ചയ്തു കൊണ്ട് വായിക്കാന്‍ ആവശ്യപെടുന്നു.) ഒരിക്കല്‍ എന്‍റെ കാമുകി എന്നെ വിളിച്ചു, അവളുടെ ക്ലാസ്സില്‍ പഠിച്ച കുട്ടിയുടെ കല്യാണത്തിന് ടൌണില്‍ വരുന്നുണ്ടെന്ന്. എനക്ക് ഭയങ്കര സന്തോഷമായി, കാരണം കുറച്ചു ദിവസമായി ഞാന്‍ അവളെ നേരില്‍ കണ്ടിട്ട്. "ഇത് തന്നെ ചാന്‍സ്" ഉടനെ തന്നെ റെഡി ആയി ബസ്സ് കയറി.(അന്ന് റോബോ(bike) ഇല്ല ) അവള്‍ എന്നെ വിളിച്ചു, അവള്‍ തൃശ്ശൂരില്‍ എത്തിയെന്ന്. എന്താണെന്ന് അറിയില്ല ബസ്സ്‌ ഭയങ്കര സ്ലോ ആണ്. പാറമേക്കാവ് എത്തിയപ്പോള്‍ ഞാന്‍ എഴുന്നേറ്റു പക്ഷെ ഇറങ്ങിയില്ല, ബസ്സിനകത്തു നിന്നും ഞാന്‍ നോക്കി, കാണുന്നില്ല, ബസ്സ്‌ മുന്നോട്ടു എടുത്തു ഞാന്‍ ഫോണ്‍ എടുത്തു അവളെ വിളിച്ചു. പാറമേക്കാവ് അമ്പലത്തിനു മുന്‍പിലൂടെ ഇളം വെയിലില്‍ അവള്‍ നടക്കുന്നു,  (slow motion 48fps) ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു. എല്ലാം സ്ലോ മോഷനില്‍ ആയി. ഞാന്‍ ബസ്സില്‍ നിന്നും ഇറങ്ങി പതുക്കെ നടന്നു, M.O റോഡ്‌ ക്രോസ് ചെയ്തു, നടക്കുന്നു, അവള്‍ അതാ റോ

വെള്ളം... വെള്ളം

ഒരു ഞായറാഴ്ച ദിവസം ആണ് ഇത് സംഭവിച്ചത്. പിറ്റേ ദിവസം സുനീഷിന്റെ ഷൂട്ടിംഗ് ആണ്. ലൊക്കെഷന്‍  കോളേജ് കോമ്പൌണ്ടില്‍ തന്നെ ഉണ്ടായിരുന്ന പഴയ ഒരു വീട് ആണ്. ചുറ്റിലും കരിയിലകള്‍  നിറഞ്ഞു കിടക്കുന്നു. ടിയാന്‍ ഒറ്റയ്ക്ക്  വൃത്തിയാക്കാന്‍ പോയി. കുറച്ചധികം കരിയിലകള്‍ ഉണ്ടായിരുന്നതിനാല്‍ തീ ഇട്ടു. പക്ഷെ, കാറ്റു  ഉണ്ടായിരുന്നതിനാല്‍ പെട്ടന്ന് തീ ആളി കത്തി. തൊട്ടടുത്തുള്ള കാന്‍റീന്‍ ലേക്ക് അവന്‍ ഓടി, അവിടെ ചെന്ന് കിതച്ചു കൊണ്ട് "വെള്ളം..വെള്ളം.." എന്ന് പറഞ്ഞപ്പോള്‍ അവര്‍  ഒരു ജഗ്ഗ് വെള്ളം എടുത്തു കൊടുത്തു. സുനീഷ് അതും കൊണ്ട് തിരിച്ചു ഓടി. അപ്പോഴേക്കും തീ വീടിനു ചുറ്റും എത്തിയിരുന്നു. ആ ജഗ്ഗ് വെള്ളം അതിലൊഴിച്ചു സുനീഷ് തിരിച്ചു ഓടി വന്നു "തീ.. തീ..." എന്ന് പറഞ്ഞപ്പോള്‍ ആണ് എല്ലാവരും കുടത്തിലും ബക്കറ്റിലും ഒക്കെ വെള്ളവുമായി അങ്ങോട്ട്‌ ഓടിയത്. എന്നിട്ട് ഒരു വിധത്തില്‍ അത് കെടുത്തി.  suneesh and me                                                            പിറ്റേ ദിവസം ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ലൊക്കെഷന്‍ കറുത്തിരിക്കുന്നു. അങ്ങനെ 'വളരെ വൃത്തിയായ ലൊക്കെഷനില്‍ ഷൂട്ട്‌ ചെയ്തു.