ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഞാന്‍ IVORY COAST ആരാധകന്‍


കേരളസംസ്ഥാനത്തിലെ തൃശ്ശൂര്‍ ജില്ലയിലെ കുറ്റൂര്‍ ഗ്രാമത്തിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ വളര്‍ന്ന  ഞാന്‍ ജന്മനാ ഒരു 'ഭാരതീയ'നാണെങ്കിലും 121കോടി ജനങ്ങളുള്ള ഭാരതം 121മത്തെ റാങ്കില്‍ ആയതിനാലാണ് ദേശസ്നേഹം മറന്ന് IVORY COASTനെ പിടിക്കേണ്ടിവന്നത്.

പണ്ടേ എനിക്ക് മോഹന്‍ലാല്‍-മമ്മൂട്ടി തര്‍ക്കം കേള്‍ക്കുന്നതേ കലിയാണ്. അന്ന് ശ്രീനിവാസനെ പിടിച്ചാണ് തര്‍ക്കങ്ങള്‍ ഗോള്‍രഹിത സമനിലയില്‍ അവസാനിപ്പിച്ചിരുന്നത്. പിന്നീട് എനിക്ക് ആരാധിക്കാന്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ഉദയം ചെയ്തു. ഇപ്പോള്‍ കളിയ്ക്കാന്‍ പോലും ആരും വരില്ല. 
ഇതുപോലെ തന്നെയാണ് ഫുട്ബോള്‍ മത്സരവും.
എല്ലാവരും, എവിടെയും അര്‍ജന്‍റീനയും ബ്രസീലും മാത്രം.
എല്ലാ റെയില്‍വേ മേല്‍പാലങ്ങളും നീലയും വെള്ളയും അടിച്ച അര്‍ജന്‍റീനക്കാരുടെയും
 എല്ലാ മരങ്ങളും മഞ്ഞയും പച്ചയും ഇലകളുള്ള ബ്രസീലുക്കാരുടെയും. 
ഈ രണ്ടു ടീമും ഒഴികെ ഏത് എന്ന് നോക്കിയിരിക്കുമ്പോഴാണ് മൊബൈലില്‍ REAL FOOTBALL എന്ന ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. 
ഘോരഭീകര കളി. കളിച്ചു കളിച്ചു IVORY COAST എന്ന ടീമിനെ വച്ച് ഞാന്‍ യൂറോ കപ്പ് 2012 കളിച്ചു. 
(REAL FOOTBALL ഗെയിമില്‍ അതും പറ്റും) 2012യൂറോ കപ്പ് അടിച്ചു. 
INTERNATIONAL CUP കളിച്ചു; അതും അടിച്ചു. 
അങ്ങനെ IVORY COASTനോട് ഒരു അടുപ്പം ഉണ്ടായി. 
അതിനുശേഷം എപ്പോള്‍ REAL FOOTBALL കളിക്കുന്നുവോ അപ്പോളൊക്കെ എന്‍റെ ടീം IVORY COAST ആയി. 
അവരുടെ ORANGE ജേഴ്സിയും WOYO FOR , FTUTY എന്ന പേരുകളും എനിക്ക് ഇഷ്ടപ്പെട്ടു.(അവരൊക്കെ ഇപ്പോഴും കളിക്കുന്നുണ്ടോ ആവോ) 

പിന്നീടങ്ങോട്ട് ടീം ഏതാണെന്ന് ചോദിക്കുന്നവരോടൊക്കെ IVORY COAST എന്ന് പറയാന്‍ തുടങ്ങി. അങ്ങനെയാണ് DROGBA എന്നൊരു മുന്‍നിര താരം IVORY COASTല്‍ ഉണ്ടെന്ന് അറിയുന്നത്. വേറൊരു MID-FIELDER ന്‍റെ പേര് പറഞ്ഞിരുന്നു. 
നമ്മുടെ നാട്ടിലെ പോലെ സജി,അജി,വിജി പോലുള്ള പേര് അല്ലാത്തതിനാല്‍ ഓര്‍ക്കുന്നില്ല.  

മറ്റു ബൂര്‍ഷ്വാടീം ആരാധകരെ പോലെ ബൈക്കില്‍ കെട്ടി തൂക്കാന്‍ IVORY COASTന്‍റെ കോടിയുടെ നിറങ്ങള്‍ നോക്കിയപ്പോളാണ് ഞാന്‍ ഞെട്ടിയത്.
ഇതും കെട്ടി നടന്നാല്‍, 
" ഇലക്ഷന്‍ കഴിഞ്ഞില്ലേ...? 
നീയെന്നാ കോണ്‍ഗ്രസ്‌ക്കാരനായേ...?
ഓ..ഒരു ദേശസ്നേഹി വന്നിരിക്കുന്നു..
ആഗസ്റ്റ്‌ 15ആയാ..?"  എന്നൊക്കെ ചോദിക്കും...
എന്നാപിന്നെ IVORY COASTന്‍റെ ജേഴ്സി ഇട്ടുനടന്നാലോ..?
"ഓ, നീയിപ്പോള്‍ മോഡി ഭക്തനാണല്ലേ..?
ബൂര്‍ഷ്വാ ടീമുകള്‍ ഒഴികെ ബാക്കി 30 ടീമുകളെ കുറിച്ചൊക്കെ എല്ലാവര്‍ക്കും അറിയുമോ എന്ന് തന്നെ സംശയമാണ്. ഇനി ഫ്ലെക്സ് അടിക്കാമെന്ന് വച്ചാല്‍ ഞാന്‍ ഒറ്റപ്പെടും. മുഴുവന്‍ ചിലവും പണിയും ഞാന്‍ ഒറ്റയ്ക്ക് എടുക്കേണ്ടിവരും; മാത്രമല്ല, WORLD CUP കഴിഞ്ഞാല്‍ ഫ്ലെക്സ് വിരിച്ചിടാന്‍ വീട്ടില്‍ കോഴിക്കൂടില്ല.  'പ്ലാസ്റ്റിക്‌ വേസ്റ്റ്' വെറുതെ ഉണ്ടാക്കണ്ട എന്ന് കരുതി. പരിസ്ഥിതി ദിനത്തിന് നാല് മരം നട്ടിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല;  അതുകൊണ്ട് ഞാന്‍ ആ പരിപാടികളൊക്കെ ഉപേക്ഷിച്ചു. 
ആരാധന മനസ്സിലും FACEBOOKലും മാത്രം.
മോഹന്‍ലാല്‍-മമ്മൂട്ടി തര്‍ക്കത്തില്‍ ശ്രീനിവാസനെ പോലെ അര്‍ജന്‍റീന-ബ്രസീല്‍ തര്‍ക്കത്തിലെ ശ്രീനിവാസന്‍ തന്നെയാണ് IVORY COAST... !!! 
TVചാനലിലെ ഏതോ ഒരു FOOTBALL പ്രോഗ്രാമില്‍ പറഞ്ഞതുപോലെ 'പ്രതിരോധ'മാണ് ആഫ്രിക്കന്‍ ടീമുകളുടെ കരുത്ത്.
ആക്രമണത്തെ തടയാന്‍ മാന്യതയുടെ പ്രതിരോധവും മുന്നേറാന്‍ ദ്രോഗ്ബയും.
ആത്മവിശ്വാസത്തോടെ IVORY COASTനൊപ്പം...!!!


വാല്‍കഷ്ണം
വികീപീടിയ പറയുന്നത്  IVORY COAST അറിയപ്പെടുന്നത്  'THE ELEPHANTS' എന്നാണ്.  അതയത് കേരളത്തിലെ ആനപ്രേമികള്‍ ഏറ്റെടുത്ത് ഫ്ലെക്സ് അടിക്കേണ്ട ടീം ആണ് IVORY COAST. കുഴിയാനയുടെ വരെ ഫ്ലെക്സ്  വയ്ക്കുന്ന നമ്മുടെ നാട്ടില്‍ 'ആന ടീമിന്‍റെ' ഫ്ലെക്സ് ഇല്ലാത്തത് വിരോധാഭാസമാണ്...!!!
IVORY COASTന്‍റെ LOGO നോക്കൂ.

എവിടെയോ ഒരു മലയാളതനിമ ഇല്ലേ..???

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു മലയാളി ഫേസ്ബുക്ക് റിവ്യൂ : SPOILER ALERT

ഒരു DVDRip റിവ്യൂ ഇന്നലെ വൈകിട്ട് മൂന്ന് മണിയുടെ ഷോക്കാണ് ഞാന്‍ തീയേറ്ററില്‍ എത്തിയത്. ദൃതിയില്‍ പോകുന്നതിനിടയില്‍ ഒരു ട്രാഫിക് പോലീസുക്കാരന്‍ തടഞ്ഞുനിര്‍‍ത്തി, സമയം അപ്പഴേക്കും 3:01ആയിരുന്നു. " എങ്ങോട്ടാടാ... ഇത്ര തിരക്കിട്ട് പോകുന്നത്..?" തീയേറ്ററിലേക്കാ സാറേ... എന്ത് ഓപ്പറേഷന്‍ തീയേറ്ററിലേക്കോ..? ആ ചോദ്യം കേട്ട് ഞാന്‍ നടുങ്ങി, ഞാന്‍ നിന്നു വിറക്കാന്‍ തുടങ്ങി. അയ്യോ സാറേ ഓപ്പറേഷന്‍ തീയേറ്ററിലെക്കല്ല..സിനിമ തിയട്ടറിലേക്കാണ്... ഓഹോ.. എങ്കില്‍ നീ പൊയ്ക്കോ.. ഒരു നൂറു രൂപ പെറ്റിയടിച്ചോ.. എന്തിനാ സാറേ..? പ്ഫ... പോലീസുകാരനെ ചോദ്യം ചെയ്യുന്നോടാ.. ഇന്നാ സാറേ...! ഞാന്‍ എന്‍റെ കയ്യില്‍ നിന്നും നൂറു രൂപ എടുത്തുകൊടുത്തു. അങ്ങനെ 3:05 ആയപ്പോഴേക്കും തീയറ്ററില്‍ എത്തി. നൂറു രൂപ പിന്നെ കൊടുക്കാമല്ലോ എന്ന ധാരണയില്‍ ഞങ്ങള്‍ ടിക്കെറ്റ് എടുത്തു 3d കണ്ണടയും വച്ച് അകത്തേക്ക് കയറി. തിയറ്റര്‍ സ്റ്റാറ്റസ്‌ 06 % ആകെ സീറ്റ് 750. പടം തുടങ്ങി, ക്ലീഷേകളുടെ കൂമ്പാരം... ആദ്യം തന്നെ "ശ്വാസകോശം സ്പോഞ്ച് പോലെയാണ്.." എന്തിനാണ് ഇത് കാണിക്കുന്നത്... എന്ത് ക്

കല്യാണം മുടക്കിയ പൂച്ചകള്‍

വീട്ടില്‍ ചേച്ചിയുടെ പെണ്ണുകാണല്‍ ചടങ്ങാണ്.  എന്‍റെ രണ്ടു പൂച്ചകള്‍ ഉണ്ട്.  അതില്‍ ഒരെണ്ണത്തിനെ വണ്ടി കയറി മുട്ടിനു ഇഴഞ്ഞാണ് നടക്കുന്നത്.  കണ്ടാല്‍ തന്നെ പരിതാപം തോന്നും.  രോഗി എന്നാണ് അതിന്റെ പേര് മറ്റേതു സീന്തുണ്ണി.... ഒരിക്കല്‍ ഞാനും ചേച്ചിയും കൂടി അതിനെയും കൊണ്ട് കാറില്‍ തൃശ്ശൂരില്‍ മൃഗ ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി കുത്തിവയ്പ്പ് നടത്തിയിരുന്നു. ഞങ്ങടെ വീട്ടില്‍ നിന്നും ആദ്യമായി തൃശൂര്‍ നഗരത്തില്‍ ചെന്ന പൂച്ചയാണ്, അതും കാറില്‍.. പെണ്ണ് കാണാ വന്നവര്‍ ഹാളില്‍  ഇരിക്കുന്നു.  രണ്ടു പൂച്ചകളേയും പിടിച്ചു പുറത്താക്കി വാതില്‍ അടച്ചു.  പലഹാരങ്ങള്‍ ടീപോയില്‍ എത്തി.  പെട്ടന്ന് മ്യാവു എന്നാ ശബ്ദം.  നോക്കിയപ്പോള്‍ അതാ സീന്തുണ്ണി ജനല്‍ വഴി ചാടി, ഹാളില്‍ എത്തിയിരിക്കുന്നു, അത് പോരാഞ്ഞിട്ട് 'രോഗി' വീട് ചുറ്റി വളഞ്ഞു  മുന്‍ വാതിലില്‍ കൂടി ഇഴഞ്ഞു വരുന്നു... ഞാന്‍ പതുക്കെ എഴുന്നേറ്റു രണ്ടിനെയും പുറത്താക്കി. പലഹാരങ്ങളുടെ ഭയങ്കര മണം ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അതാ വീണ്ടും വരുന്നു. രോഗി ഇഴഞ്ഞു കൊണ്ട് ടീപോയില്‍ എത്തി. ആകെ ബഹളം... മ്യാവു...മ്യാവ

എട്ടിന്‍റെ പണി

( എന്റെ കയ്യില്‍ ഇരിക്കുന്ന പെട്ടിയാണ് ഈ കഥയിലെ ഹീറോ ) സ്ഥലം: ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ from right: ARUN THOMAS,RAHUL,BINEESH,SUNEESH and  ME ചങ്ങനാശ്ശേരിയിലെ അവസാന ദിവസം സുനീഷിനെ കണ്ണൂരിലേക്ക് കയറ്റി വിടാന്‍ ഞങ്ങള്‍ എല്ലാരും റെയില്‍വേ സ്റ്റേഷനില്‍ എത്തി. രണ്ടു കൊല്ലത്തെ എല്ലാ ജംഗമ വസ്തുകളും ഉണ്ട്. ആദ്യം ഞാനും ബിനീഷും ആണ് സുനീഷിനോപ്പം എത്തിയത്. എനിക്കൊരു സൂത്രം തോന്നി 'അവസാനത്തെ പോക്കല്ലേ... ഒരു പണി കൊടുത്താലോ..' ഞാന്‍ ബിനീഷിനോട് പറഞ്ഞു. അവനു പൂര്‍ണ്ണ  സമ്മതം. രാഹുലും അരുണും ഹോസ്റ്റല്‍ നിന്നും വരുന്നതെ ഉള്ളൂ.. ഞാന്‍ അവരെ ഫോണില്‍ വിളിച്ചു. കാര്യം പറഞ്ഞു, അവര്‍ക്കും സമ്മതം. ഒരു ഇഷ്ടിക കഷ്ണം സംഘടിപ്പിക്കാന്‍ പറഞ്ഞു ഞാന്നും ബിനീഷും സുനീഷിന്റെ അടുത്ത് ചെന്നു. അവന്റെ ലഗ്ഗേജ് ഒന്ന് നോക്കി, രണ്ടു മൂന്ന് പെട്ടികല്‍ക്ക്കിടയില്‍ അതാ ഒരു സ്പീക്കര്‍  ബോക്സ്‌.., അത് തന്നെ തട്ടാം  എന്ന് ഞങള്‍ തീരുമാനിച്ചു. പക്ഷെ ആ പെട്ടി മുറുക്കി കെട്ടിയിട്ടുണ്ട്. അത് തുറന്നിട്ട്‌ വേണം അതില്‍ നിന്നും സ്പീക്കര്‍ എടുത്തു മാറ്റി ഇഷ്ടിക കഷ്ണം കയറ്റാന്‍., എന്നിട് ആ SPEAKER സുനീഷ് കാണാ