ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തൂണിലും തുരുമ്പിലും ക്യാമറ

എന്‍റെ ക്യാമറ കൊണ്ട് ഉണ്ടാക്കിയ കാശുകൊണ്ട് ഞാനൊരു  കാറ് വാങ്ങി.  ആ കാറില്‍ ടോള്‍ കൊടുത്ത ഗമയില്‍ ആറെ-അറുപതില്‍ ഓടിച്ചുകൊണ്ട് പോകുമ്പോള്‍ പോലീസ് കൈ കാണിച്ചു,  വേഗതയുടെ പേരില്‍ പിഴ അടപ്പിച്ചു.  അല്ല, വലിയ റോഡുകള്‍ ഉണ്ടാക്കുന്നത്‌ വേഗത്തില്‍ പോകാനല്ലേ...?  എന്ന് ഞാന്‍ അവരോട് ചോദിച്ചു. നീ വല്യകാര്യമൊന്നും പറയണ്ട മര്യാദക്ക് കാശും അടച്ചു പോകാന്‍ നോക്ക്...  എന്ന് അവര്‍.  സര്‍ക്കാരിന് കൊടുക്കാനല്ലേ എന്ന് ആശ്വസിച്ചിരിക്കുമ്പോള്‍ റേഡിയോയില്‍ ഒരു വാര്‍ത്ത‍ കേട്ടു.   വിജയ്‌ മല്ല്യമാരുടെയൊക്കെ കോടികണക്കിന് രൂപ കിട്ടാക്കടമായി എഴുതി തള്ളിയെന്ന്... ആ ടെന്‍ഷനില്‍ ഒരു സിഗരറ്റ് വാങ്ങി കത്തിച്ചതും അതിനും കിട്ടി പിഴ,  സങ്കടം കൊണ്ടാണ് ബാറില്‍ കേറി ഒന്നരയടിച്ചത്,  അവിടെ നിന്നും കാറെടുത്ത് ഇറങ്ങിയപ്പോള്‍ ദേ വീണ്ടും പിഴ,  കാറ് നാളെ സ്റ്റേഷനില്‍ ചെന്നാല്‍ തരാമെന്നു പറഞ്ഞു പോലീസുക്കാര്‍ കൊണ്ട്പോയി. ഇനിയിപ്പോള്‍ സമയം ഇത്രയയില്ലേ എന്ന് കരുതി ഒരു കമ്പി പടം  കാണാന്‍ വേണ്ടി തീയേറ്ററില്‍ കയറിയിരുന്നു,  ദേ അവിടേം വച്ചിരിക്കുന്നു ക്യാമറ... പിന്നെ കേള്‍ക്കുന്നത് "ജനഗണമന.."യാണ്, 

ധൂര്‍ത്തപുത്രനായ സാന്താക്ലോസ്

"നിങ്ങള്‍ക്ക് പുലിക്കളി... ഞങ്ങള്‍ക്ക് പാപ്പക്കളി..." "വര്‍ഗീസേ... വര്‍ഗീയത പറയരുത്..." നിങ്ങള് നിങ്ങടെ ഓണത്തിന് ഇതുപോലെ ഘോഷയാത്ര നടത്തുന്നതല്ലേ..? ഞങ്ങള്‍ ഞങ്ങടെ ക്രിസ്മസ്സിന് ഒരു ഘോഷയാത്ര നടത്തട്ടെ..എല്ലാവരും കാണട്ടെ ഞങ്ങടെ പവര്‍... ഓണം വെക്കേഷന് ഉള്ളത് പോലെ ഇനി തൊട്ട് എല്ലാ കൊല്ലം ഈ പരിപാടി നടത്താം... കാശ് കുറെ ഉണ്ടല്ലോ.. ടൂറിസം വകുപ്പിന്‍റെ സഹായമൊന്നും വേണ്ടല്ലോ... വീല്‍ചെയറില്‍ വരെ പപ്പമാര െ കണ്ടാലോ...? "അതു കാണുമ്പോള്‍ തന്നെ ഒരു രസമല്ലേ.."? എന്ത് രസം..? മാര്‍ക്കറ്റിംഗ് അല്ലെ? സെന്റി മാര്‍ക്കറ്റിംഗ്... ഏയ് അങ്ങനെയൊന്നും പറയല്ലേ.. അടുത്തപ്രാവശ്യം അന്ധന്മാരെയും മന്ദബുദ്ധികളെയും ഇറക്കുന്നുണ്ട്... എന്നാലും ഇതൊക്കെ ഭയങ്കര ഒരിത് അല്ലെ..? എന്തോരിത്....? കാലിതൊഴുത്തില്‍ ജനിച്ച ദൈവപുത്രന്‍റെ പേരിലുള്ള ഈ ധൂര്‍ത്ത്... വര്‍ഗീസേ വര്‍ഗീയത പറയാണെന്ന് വിചാരിക്കരുത്... "അതു കാണുമ്പോള്‍ തന്നെ ഒരു രസമല്ലേ.."? എന്ത് രസം..? മാര്‍ക്കറ്റിംഗ് അല്ലെ? സെന്റി മാര്‍ക്കറ്റിംഗ്... ഏയ് അങ്ങനെയൊന്നും പറയല്ലേ.. അടുത്തപ്രാവശ്യം അന

ഒരു ഭീകര ക്രിസ്മസ് സ്വപ്നം

ഒരു ദിവസം, ഒരു ഇരുണ്ട ദിവസം, സമയം എനിക്കോര്‍മ്മയില്ല. എല്ലാം വളരെ മങ്ങിയാണ് കണ്ടിരുന്നത്‌. ഇനിയിപ്പോള്‍ വെളിച്ചത്തിന് കുറവ് വേണ്ടാ എന്ന് കരുതി ഞാന്‍ എല്ലാ സ്വിച്ചുകളും ഇട്ടു. ഓരോ സ്വിച്ച് അമര്‍ത്തുമ്പോഴും കോളിംഗ് ബെല്‍ അടിച്ചുകൊണ്ടിരുന്നു. ഞാന്‍ ചെന്ന് വാതില്‍ തുറന്നു പുറത്തുകണ്ട കാഴ്ചയാണ് ഞാന്‍ നേരത്തെ പറഞ്ഞ സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് സംശയം ഉണ്ടാക്കിയത്. പുറത്ത്‌ എല്ലാ മരങ്ങളിലും ചെടികളിലും പല നിറങ്ങളില്‍ ഉള്ള മാല ബള്‍ബുകളും നക്ഷത്രങ്ങളും ഇട്ടിരുന്നു. ഇലട്രിക്പോസ്റ്റുകളിലെ  ബള്‍ബുകള്‍ക്ക് പകരം ഇക്കൊല്ലത്തെ പുതിയ ട്രെന്‍ഡ് കറങ്ങുന്ന ഡിസ്കോ ലൈറ്റുകള്‍ ആയിരുന്നു. അതില്‍ നിന്നുള്ള ഡിസ്ക്കോ വെളിച്ചം ഓരോ പോസ്റ്റുകള്‍ക്കടിയിലും ഡിസ്ക്കോ ഫ്ലോര്‍ പ്രതീതി ഉളവാക്കി. ആരാണ് ബെല്‍ അടിച്ചതെന്ന് അറിയാനായി ഞാന്‍ ചുറ്റിലും നോക്കി. ആരെയും കാണുന്നില്ല, ദൂരേക്ക്‌ നീണ്ടു കിടക്കുന്ന റോഡില്‍ നിന്നും  എന്തൊക്കെയോ വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അകലെ നിന്നും എന്തൊക്കെയോ അടുത്തേക്ക് നീങ്ങികൊണ്ട് വരികയാണ്, എന്തോ ജാഥയോ മാര്‍ച്ചോ മറ്റൊ ആയിരിക്കാം, ഡിസംബര്‍ ആയതി