ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സുന്ദരിയും ഞാനും

കഴിഞ്ഞ കൊല്ലം ഉണ്ടായ സംഭവമാണ്. ഞാന്‍ ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്. പരശുരാം എക്സ്പ്രസ്സില്‍ സെക്കണ്ട് ക്ലാസ്സില്‍.  വാതിലിനോട് ചേര്‍ന്നുള്ള സിംഗിള്‍ സീറ്റിനു നേരെ എതിര്‍വശത്തുള്ള സിംഗിള്‍ സീറ്റില്‍ ആണ് ഇരിക്കുന്നത്.  ഉച്ചയ്ക്ക് കയറിയതാണ്, ബോറടിച്ചു തുടങ്ങി,  തീരെ തിരക്ക് കുറവായിരുന്നു. ട്രെയിന്‍ കായംകുളം എത്തി. അവിടെ നിന്നും മൂന്ന് സുന്ദരികളും ഒരുത്തനും കയറി. അതില്‍ രണ്ടു സുന്ദരിമാരും അവനും അപ്പുറത്ത് ലോങ്ങ്‌ സീറ്റില്‍ ചെന്നിരുന്നു. ഒരു സുന്ദരി അല്‍പ്പം ഷോ ഒക്കെ കാണിച്ചുകൊണ്ട്  എന്‍റെ മുന്നിലെ സീറ്റില്‍ ഇരുന്നു.  ഞാനും വിട്ടുകൊടുത്തില്ല,  ഒരു മൂന്നര കിലോ വെയിറ്റ് കൂടുതല്‍ ഇട്ടു. അതില്‍ ഒരുവള്‍ അവന്‍റെ കാമുകിയാണെന്ന് അവരുടെ പെരുമാറ്റത്തില്‍ നിന്നും മനസ്സിലായി. മറ്റവള്‍ ഇടയ്ക്ക് എന്‍റെ മുന്നില്‍ ഇരിക്കുന്ന സുന്ദരിയെ നോക്കി ചിരിക്കുന്നു. പക്ഷെ അവള്‍ അവര്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരുന്നു. ട്രെയിന്‍ പാഞ്ഞുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഇടയ്ക്കിടെ ഇടക്കണ്ണ്‍ കൊണ്ട്  ആ സുന്ദരിയെ നോക്കികൊണ്ടിരുന്നു. 'വാരണം ആയിരം' സിനിമയിലെ സ