ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

My Rating is 2.75345

ഒരു പ്രേക്ഷകൻ എന്ന നിലയില്‍ ഒരോ സിനിമയെയും എങ്ങനെ വിലയിരുത്തണം എന്നതിന് ഞാന്‍ പിന്തുടരുന്ന തിയറിയാണിത്. ഉദാത്തമായ, മഹത്തരമായ, ത്വാതികമായ അവലോകനം ഒന്നുമല്ല, എന്നാല്‍ സ്ഥിരമായി സിനിമകള്‍ കാണുന്ന, നേരംപോക്കിനെക്കാൾ സിനിമയെ ആസ്വദിക്കാവുന്ന സിനിമാപ്രേമികൾക്ക് എളുപ്പം Follow ചെയ്യാവുന്ന സിമ്പിൾ രീതി.
എങ്ങനെ ആസ്വാദിച്ചു എന്നതിനേക്കാള്‍ എങ്ങനെ അനുഭവപ്പെട്ടു എന്നുള്ളതാണ് Personalized Rating ന് ഏറ്റവും അനുയോജ്യമായത് എന്ന് ഞാന്‍ വിശ്വസത്തോടെ തുടങ്ങാം.
  1. Storyline
  2. Screenplay & dialogues
  3. Camera
  4. Music & bgm
  5. Engaging
  6. Something Special
  7. Artistic Value
  8. Art & Vfx
  9. Favorite Cast & Crew
  10. Sound
എന്നിങ്ങനെ 10തരത്തിലാണ് ഒരു സിനിമയെ തരം തിരിച്ചിരിക്കുന്നത്. അതായത് ഏത് സിനിമയിലേയും 10 Common Elementsകളുടെ Result ആണ് നമ്മൾക്ക് ആ സിനിമ അസ്വദ്യകരമാക്കി മാറ്റുന്നത്.
ഓരോ Elements നും എങ്ങനെ മാർക്കിടും?
ഉദാഹരണത്തിന് Storyline എടുക്കുക. ഒരു സിനിമയുടെ കഥ പുതുമയുള്ളതായോ അല്ലെങ്കില്‍ മികച്ചതായോ തോന്നുകയാണെങ്കില്‍ 1 മാർക്ക് കൊടുക്കാം, തരക്കേടില്ല എന്നുണ്ടെങ്കിൽ 0.5* (അര) മാർക്കും കൊടുക്കാം. ഇനിയിപ്പോൾ ഇഷ്ടപ്പെട്ടില്ലെങ്കിലോ, പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങ്കിലും 0 മാർക്ക് കൊടുക്കാം, *എന്തിനാണ് അര മാർക്കിന്റെ കണക്ക് എന്ന് പറയാം. ഒരു സിനിമയുടെ അഭിപ്രായം ചോദിച്ചാല്‍ കിട്ടുന്ന Responses ഇഷ്ടപ്പെട്ടു, തരക്കേടില്ല, ഇഷ്ടപ്പെട്ടില്ല എന്നിങ്ങനെയാണ്. അത്കൊണ്ട് ‘അര മാർക്ക്’ സിനിമയുടെ റേറ്റിങ്ങിൽ ഒഴിവാക്കാനാവാത്തതാണ്.😊 ഇങ്ങനെ ഓരോ Elements നും എങ്ങനെ അനുഭവപ്പെട്ടു എന്ന നിലയില്‍ മാർക്ക് കൊടുത്താല്‍ Total Rating നമ്മുക്ക് കിട്ടും
10 Elements എന്തൊക്കെ ?
(ഈ 10 elementsൽ ഏതിലെങ്കിലും Confusion ഉണ്ടെങ്കില്‍ മാത്രം തുടർന്ന് വായിക്കാം. ഏറ്റവും കൂടുതല്‍ ആളുകൾ കണ്ടിട്ടുള്ള ഒരു സിനിമ എന്ന നിലയില്‍ ‘പ്രേമം’ നമുക്ക് ഉദാഹരണത്തിന് എടുക്കാം. ഓരോരുത്തർക്കും ഒരോ അഭിപ്രായമാണ്, പത്ത് പേരുണ്ടെങ്കിൽ പത്ത് അഭിപ്രായമാണ് എന്ന പ്രബഞ്ചസത്യം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയുമല്ലോ എന്ന വിശ്വസത്തോടെ..😂)
  1. Storyline : പ്രേമത്തിന്‍റെ കഥയ്ക്ക് തരക്കേടില്ല എന്നഭിപ്രായക്കാരനാണ് ഞാൻ അതുകൊണ്ട് 0.5 മാർക്ക് കൊടുക്കാം
  2. Screenplay & dialogues : എഴുതിവച്ച തിരക്കഥ അതേപടി ഷൂട്ട് ചെയ്തിരിക്കുകയാണ് എന്ന് പ്രേമത്തിന്‍റെ കാര്യത്തില്‍ സംശയമുണ്ടെങ്കിലും തിരക്കഥയ്ക്കും ഡയലോഗ്സിനും 1 മാർക്ക് കൊടുക്കാം.
  3. Camera* : വിഷ്വൽസിലെ പുതുമയ്ക്ക് 1 മാർക്ക്.
  4. Music & BGM : മ്യൂസിക്കലാണ് പ്രേമം, ചങ്ക് രാജേഷ് മുരുഗേശന് 1 മാർക്ക് 😍
  5. Engaging : പിടിച്ചിരുത്തി എന്നൊക്കെ പറയുന്നതിതാണ്, ഒരിടത്തും ബോറടിപ്പിക്കാതെ വാച്ചിലോ, മൊബൈലിലോ നോക്കി സമയം കളയാതെ ഇരുത്താൻ എന്തുകൊണ്ടും പ്രേമത്തിന് കഴിഞ്ഞിട്ടുണ്ട്, അതിന് 1 മാർക്ക്. എന്റെ അഭിപ്രായത്തില്‍ Editingന്റെ മികവാണ് ഒരു സിനിമയെ Engaging ആക്കുന്നത്.
  6. Something Special : മറ്റുള്ള സിനിമകളേക്കാൾ എന്തെങ്കിലും ‘സ്പെഷ്യാലിറ്റി’ ഉണ്ടെങ്കിലോ, അതായത് “ഡബിൾ ബാരൽ” മികച്ച ഒരു ഉദാഹരണമാണ്. -വീണ്ടും കാണാൻ തോന്നിപ്പിക്കുന്നുണ്ടെങ്കിലോ ( worth repeat watching ) പരിഗണിക്കാവുന്നതാണ്. അതിൽ 1 മാർക്ക്
  7. Artistic Value : Entertainment എന്നതിനേക്കാള്‍ Artന് പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്, അത്തരത്തിലുളള ശ്രമത്തിനും മാർക്ക് കൊടുക്കണം. ‘സുഡാനി ഫ്രം നൈജീരിയ’ പോലുള്ള സിനിമ തീയറ്ററിലും ഫിലിം ഫെസ്റ്റിവല്ലിലും ഒരുപോലെ സ്വീകാര്യമാണ്. ഇതിൽ പ്രേമത്തിന് 0 മാർക്ക്.
  8. Art & Vfx : രണ്ടും രണ്ട് മേഖലകളാണെങ്കിലും സാധാരണ പ്രേക്ഷകന് ഒരു നാണയത്തിന്‍റെ ഇരുവശങ്ങളായാണ് അനുഭവപ്പെടുക. സെറ്റിട്ടതാണെന്ന് അറിയാതിരിക്കുന്നതാണ് മികച്ച ആർട്ട് 😄 എന്ന് അഭിപ്രായമുള്ളവരൊക്കെ ഉള്ള സ്ഥിതിക്ക് Rating വേണ്ടിമാത്രമായാണ് Vfx നെ Artന്റെ കൂടെ കൂട്ടിയിരിക്കുന്നത്. (eg.KGF) പ്രത്യേകിച്ചൊന്നും തോന്നാത്തതിനാൽ 0 മാർക്ക്.
  9. Favorite Cast & Crew : ഇഷ്ടപ്പെട്ട നടീനടന്മാരുണ്ടെങ്കിൽ, ടെക്നീഷ്യൻസുണ്ടെങ്കിൽ സിനിമയോട് പ്രത്യേകം താൽപര്യം ഉണ്ടാകും. അങ്ങനെ 1 മാർക്ക്.
  10. Sound* : സിനിമയുടെ ശബ്ദവിന്യാസത്തിൽ സൌണ്ട് ഇഫക്ടസിൽ പ്രത്യേകതയ്ക്ക് 1 മാർക്ക് കൊടുക്കാം.
*(Soundന് മാർക്കിടുന്നത് അൽപം ശ്രമകരമാണ് കാരണം ശബ്ദത്തിന്‍റെയും പ്രൊജക്ഷന്റെയും കാര്യത്തില്‍ നമ്മുടെ തീയറ്ററുകൾ മികച്ച നിലവാരം 😜 പുലർത്തുന്നതിനാൽ മാർക്കിടുന്നത് റിസ്കാണ്. കാരണം ഒരേ സിനിമ വ്യത്യസ്ത തിയേറ്ററില്‍ കാണുമ്പോൾ ശബ്ദത്തിന്‍റെ വ്യത്യാസം അറിയാവുന്നതാണ്)
ഈ തിയറി പ്രകാരം പ്രേമത്തിന് കൊടുക്കുന്ന Rating : 7.5/10

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു മലയാളി ഫേസ്ബുക്ക് റിവ്യൂ : SPOILER ALERT

ഒരു DVDRip റിവ്യൂ ഇന്നലെ വൈകിട്ട് മൂന്ന് മണിയുടെ ഷോക്കാണ് ഞാന്‍ തീയേറ്ററില്‍ എത്തിയത്. ദൃതിയില്‍ പോകുന്നതിനിടയില്‍ ഒരു ട്രാഫിക് പോലീസുക്കാരന്‍ തടഞ്ഞുനിര്‍‍ത്തി, സമയം അപ്പഴേക്കും 3:01ആയിരുന്നു. " എങ്ങോട്ടാടാ... ഇത്ര തിരക്കിട്ട് പോകുന്നത്..?" തീയേറ്ററിലേക്കാ സാറേ... എന്ത് ഓപ്പറേഷന്‍ തീയേറ്ററിലേക്കോ..? ആ ചോദ്യം കേട്ട് ഞാന്‍ നടുങ്ങി, ഞാന്‍ നിന്നു വിറക്കാന്‍ തുടങ്ങി. അയ്യോ സാറേ ഓപ്പറേഷന്‍ തീയേറ്ററിലെക്കല്ല..സിനിമ തിയട്ടറിലേക്കാണ്... ഓഹോ.. എങ്കില്‍ നീ പൊയ്ക്കോ.. ഒരു നൂറു രൂപ പെറ്റിയടിച്ചോ.. എന്തിനാ സാറേ..? പ്ഫ... പോലീസുകാരനെ ചോദ്യം ചെയ്യുന്നോടാ.. ഇന്നാ സാറേ...! ഞാന്‍ എന്‍റെ കയ്യില്‍ നിന്നും നൂറു രൂപ എടുത്തുകൊടുത്തു. അങ്ങനെ 3:05 ആയപ്പോഴേക്കും തീയറ്ററില്‍ എത്തി. നൂറു രൂപ പിന്നെ കൊടുക്കാമല്ലോ എന്ന ധാരണയില്‍ ഞങ്ങള്‍ ടിക്കെറ്റ് എടുത്തു 3d കണ്ണടയും വച്ച് അകത്തേക്ക് കയറി. തിയറ്റര്‍ സ്റ്റാറ്റസ്‌ 06 % ആകെ സീറ്റ് 750. പടം തുടങ്ങി, ക്ലീഷേകളുടെ കൂമ്പാരം... ആദ്യം തന്നെ "ശ്വാസകോശം സ്പോഞ്ച് പോലെയാണ്.." എന്തിനാണ് ഇത് കാണിക്കുന്നത്... എന്ത് ക്

കല്യാണം മുടക്കിയ പൂച്ചകള്‍

വീട്ടില്‍ ചേച്ചിയുടെ പെണ്ണുകാണല്‍ ചടങ്ങാണ്.  എന്‍റെ രണ്ടു പൂച്ചകള്‍ ഉണ്ട്.  അതില്‍ ഒരെണ്ണത്തിനെ വണ്ടി കയറി മുട്ടിനു ഇഴഞ്ഞാണ് നടക്കുന്നത്.  കണ്ടാല്‍ തന്നെ പരിതാപം തോന്നും.  രോഗി എന്നാണ് അതിന്റെ പേര് മറ്റേതു സീന്തുണ്ണി.... ഒരിക്കല്‍ ഞാനും ചേച്ചിയും കൂടി അതിനെയും കൊണ്ട് കാറില്‍ തൃശ്ശൂരില്‍ മൃഗ ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി കുത്തിവയ്പ്പ് നടത്തിയിരുന്നു. ഞങ്ങടെ വീട്ടില്‍ നിന്നും ആദ്യമായി തൃശൂര്‍ നഗരത്തില്‍ ചെന്ന പൂച്ചയാണ്, അതും കാറില്‍.. പെണ്ണ് കാണാ വന്നവര്‍ ഹാളില്‍  ഇരിക്കുന്നു.  രണ്ടു പൂച്ചകളേയും പിടിച്ചു പുറത്താക്കി വാതില്‍ അടച്ചു.  പലഹാരങ്ങള്‍ ടീപോയില്‍ എത്തി.  പെട്ടന്ന് മ്യാവു എന്നാ ശബ്ദം.  നോക്കിയപ്പോള്‍ അതാ സീന്തുണ്ണി ജനല്‍ വഴി ചാടി, ഹാളില്‍ എത്തിയിരിക്കുന്നു, അത് പോരാഞ്ഞിട്ട് 'രോഗി' വീട് ചുറ്റി വളഞ്ഞു  മുന്‍ വാതിലില്‍ കൂടി ഇഴഞ്ഞു വരുന്നു... ഞാന്‍ പതുക്കെ എഴുന്നേറ്റു രണ്ടിനെയും പുറത്താക്കി. പലഹാരങ്ങളുടെ ഭയങ്കര മണം ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അതാ വീണ്ടും വരുന്നു. രോഗി ഇഴഞ്ഞു കൊണ്ട് ടീപോയില്‍ എത്തി. ആകെ ബഹളം... മ്യാവു...മ്യാവ

എട്ടിന്‍റെ പണി

( എന്റെ കയ്യില്‍ ഇരിക്കുന്ന പെട്ടിയാണ് ഈ കഥയിലെ ഹീറോ ) സ്ഥലം: ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ from right: ARUN THOMAS,RAHUL,BINEESH,SUNEESH and  ME ചങ്ങനാശ്ശേരിയിലെ അവസാന ദിവസം സുനീഷിനെ കണ്ണൂരിലേക്ക് കയറ്റി വിടാന്‍ ഞങ്ങള്‍ എല്ലാരും റെയില്‍വേ സ്റ്റേഷനില്‍ എത്തി. രണ്ടു കൊല്ലത്തെ എല്ലാ ജംഗമ വസ്തുകളും ഉണ്ട്. ആദ്യം ഞാനും ബിനീഷും ആണ് സുനീഷിനോപ്പം എത്തിയത്. എനിക്കൊരു സൂത്രം തോന്നി 'അവസാനത്തെ പോക്കല്ലേ... ഒരു പണി കൊടുത്താലോ..' ഞാന്‍ ബിനീഷിനോട് പറഞ്ഞു. അവനു പൂര്‍ണ്ണ  സമ്മതം. രാഹുലും അരുണും ഹോസ്റ്റല്‍ നിന്നും വരുന്നതെ ഉള്ളൂ.. ഞാന്‍ അവരെ ഫോണില്‍ വിളിച്ചു. കാര്യം പറഞ്ഞു, അവര്‍ക്കും സമ്മതം. ഒരു ഇഷ്ടിക കഷ്ണം സംഘടിപ്പിക്കാന്‍ പറഞ്ഞു ഞാന്നും ബിനീഷും സുനീഷിന്റെ അടുത്ത് ചെന്നു. അവന്റെ ലഗ്ഗേജ് ഒന്ന് നോക്കി, രണ്ടു മൂന്ന് പെട്ടികല്‍ക്ക്കിടയില്‍ അതാ ഒരു സ്പീക്കര്‍  ബോക്സ്‌.., അത് തന്നെ തട്ടാം  എന്ന് ഞങള്‍ തീരുമാനിച്ചു. പക്ഷെ ആ പെട്ടി മുറുക്കി കെട്ടിയിട്ടുണ്ട്. അത് തുറന്നിട്ട്‌ വേണം അതില്‍ നിന്നും സ്പീക്കര്‍ എടുത്തു മാറ്റി ഇഷ്ടിക കഷ്ണം കയറ്റാന്‍., എന്നിട് ആ SPEAKER സുനീഷ് കാണാ