ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Similarities...

ഈ ഷോര്‍ട്ട് ഫിലിമിനു  ചരിത്രപരമായി വളരെയേറെ  പ്രത്യകതകള്‍ ഉണ്ട്. എന്‍റെ ഹ്രസ്വചിത്രങ്ങളില്‍ ഒരു സ്ത്രീ കഥാപാത്രം വരുന്നതും നോണ്‍ ലീനിയര്‍ എഡിറ്റിംഗ് ബോധപൂര്‍വം (സ്ക്രിപ്റ്റില്‍ വന്നത്) ഉപയോഗിക്കുന്നതും ആദ്യമായിട്ടാണ്. ഇതിനു മുന്‍പ് ഇരുപത്തിയഞ്ചോളം ചെറിയ മൊബൈല്‍ ഹ്രസ്വ ചിത്രങ്ങള്‍ ഞാന്‍ ചെയ്തിരുന്നു. സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളാല്‍ പെണ്‍കുട്ടികളെ വിളിച്ചു അഭിനയിപ്പിക്കുന്നത് ചിന്തിക്കാന്‍ പോലും പറ്റിയിരുന്നില്ല. എന്തിനു എന്‍റെ ആദ്യത്തെ ഡിപ്ലോമ ചിത്രം പോലും പുരുഷ കേന്ദ്രീകൃതമായിരുന്നു.  അതുകൊണ്ട് തന്നെ വളരെ വരണ്ടാതായിരുന്നു.സത്യം പറഞ്ഞാല്‍ പെണ്‍കുട്ടികള്‍ ഉള്ളത് ഒരു പ്രത്യേക എനര്‍ജി തന്നെയാണ്. ഷൂട്ടിംഗ് ആയാലും ക്ലാസ്‌ ആയാലും എന്തിനു ഓടുന്ന തീവണ്ടിയായാലും അവരുണ്ടെങ്കില്‍ ആണ്‍കുട്ടികള്‍ ഹാപ്പി. ഞാന്‍ ആദ്യമായി ടെലി ഷോട്ടുകള്‍ ഉപയോഗിക്കുന്നത് ഇതിലാണ്. പ്രീമിയര്‍ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് എഡിറ്റ്‌ ചെയ്തത്. ആദ്യമായി COLOR CORRECTION ചെയ്ത ഷോര്‍ട്ട് ഫിലിമാണ് ഇത്, അതും സാഹചര്യങ്ങള്‍ക്ക് അനുസരിചാണ് ചെയ്തത്. ആദ്യ ദിവസം (POSITIVE) കളര്‍ഫുള്‍ ആയും അവസാനദിവസം SATURATION കുറച്ചുമാണ്

ആദ്യമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുടുംബ പാരമ്പര്യം - ആദ്യമായി കുടുംബപരമായി ഏതു പാര്‍ട്ടി ആണെന്ന് മനസ്സിലാക്കുക, എന്തിനാണെന്ന് ചോദിച്ചാല്‍ പാരമ്പര്യ-പാര്‍ട്ടിയോടല്ല താല്പര്യമെങ്കില്‍ ബന്ധുക്കള്‍ നെറ്റി ചുളിക്കാന്‍ ഇടയുണ്ട്. എല്ലാവരുടെയും മുഖത്ത് ആശ്ച്ചര്യഭാവം കാണാനും സാധ്യത ഉണ്ട്. നസ്രാണിയായി ജനിച്ചു പോയി എന്നത് പോലെ തന്നെയാണ് ജനിച്ചപ്പോഴേ പാര്‍ട്ടിയും ആയി  എന്ന വിശ്വാസം ആയിരിക്കാം നെറ്റി ചുളിയലിനു ഇടയാക്കുന്നത്. സുഹൃത്തുക്കള്‍ - സുഹൃത്തുക്കള്‍ കൂടുതലും എതിര്‍ പാര്‍ട്ടി ആണെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനം/പൊതുപ്രവര്‍ത്തനം തുടങ്ങിയ അന്ന് മുതല്‍ കണ്ട ഭാവം കാണിക്കാതിരിക്കാനുള്ള സാധ്യത ഉണ്ട്.   സ്ഥിരമായി ചെയ്യാറുള്ള എന്ത് തെണ്ടിതരവും നിര്‍ത്തണം അത് തെറ്റാണു എന്ന് പറഞ്ഞാല്‍  അത് രാഷ്ട്രീയമായി മാത്രം കാണുകയും നമ്മളോട് ചോദിക്കുക പോലും ചെയ്യാതെ മറ്റുള്ളവരുടെ വാക്ക് കേട്ട് നമ്മെ ഒറ്റപെടുത്താനും സാധ്യത ഉണ്ട്.  വികാരനിര്‍ഭര ഭീഷണിയായിരിക്കും  ആദ്യം കാണിക്കുക. നമ്മളെക്കാള്‍ മുന്‍പേ ഇറങ്ങിയതാണ് അവര്‍ എങ്കില്‍  അത് ഒരു ദിവസമോ ഒരു വര്‍ഷമോ ആയിക്കോട്ടെ "നീ ഒരു മാതിരി രാഷ്ട്രീയം കളിക്കരുത്.." എന്നായിരിക്കും ആദ്യം ചോദിക്കു

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌

ജിത്തുഭായി എന്ന ചോക്ലേറ്റ്‌ബോയ്‌  സന്തോഷ്‌ പണ്ഡിറ്റ്‌ എന്നത് ഒരു വ്യക്തിയല്ല, ഒരു സംഭവമാണ്.ഒരു പ്രത്യേക സംഭവം!!! ആളുകള്‍ ലാലേട്ടനെയും മമ്മൂക്കയും ആരാധിക്കുന്ന പോലെ തന്നെ ഞാന്‍ സന്തോഷ്‌ പണ്ഡിറ്റ് ആരാധകന്‍ ആണ്. അല്ലെങ്കില്‍ വേണ്ട, രജനികാന്തിനെ ആളുകള്‍ ആരാധിക്കുന്നെങ്കില്‍ എനിക്ക് സന്തോഷ്‌ പണ്ഡിറ്റിനെ ആരാധിച്ചു കൂടെ..? (ആരാധകര്‍ ആരാധിക്കും, ഞങ്ങള്‍ പ്രാര്‍ഥിക്കും.) ഏറ്റവും നല്ല സിനിമ ഏതെന്നു പറയാന്‍ ഭയങ്കര  ബുദ്ധിമുട്ടാണ്, എന്നാല്‍ ഏറ്റവും കൂതറ (കൂതറ എന്നത് വരാന്‍ പോകുന്ന സിനിമയുടെ പേരായി എടുത്തുവത്രേ)  സിനിമ ഏതാണെന്ന് ചോദിച്ചാല്‍ ഉത്തരം കൃഷ്ണനും രാധയും ആണെന്ന് ആര്‍ക്കും തര്‍ക്കമില്ല. പല ആരാധകരും ഹിറ്റായ സിനിമയെ കുറിച്ച് മാത്രമല്ലേ സംസാരിക്കുള്ളൂ. പൊട്ടിയ പടങ്ങളെ പറ്റി  പറയാറില്ലല്ലോ.. ഭക്ഷ്യവിഷബാധ പൂഴിമണല്‍ മാഫിയ കുട്ടികളുടെ പഠനഭാരം ശൈശവ വിവാഹം സര്‍ക്കാര്‍ തൊഴില്‍രഹിതന്‍  ആത്മഹത്യപ്രവണത (വീണ്ടും) മൊബൈല്‍ ഫോണിലെ ക്ലിപ്പ് വച്ച് ബ്ലാക്മെയില്‍)) ഓട്ടോയില്‍ വച്ച് പീഡനശ്രമം.... എന്നിങ്ങനെ ഓര്‍ത്തെടുക്കാന്‍ പോലും പറ്റാത്ത അത്രക്കും കാര്യങ്ങളില്‍... ഈ സിനിമ ആഴങ്ങള