ഞാന്‍ IVORY COAST ആരാധകന്‍
കേരളസംസ്ഥാനത്തിലെ തൃശ്ശൂര്‍ ജില്ലയിലെ കുറ്റൂര്‍ ഗ്രാമത്തിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ വളര്‍ന്ന ഞാന്‍ ജന്മനാ ഒരു 'ഭാരതീയ'നാണെങ്കിലും 121കോടി ജനങ്ങളുള്ള ഭാരതം 121മത്തെ റാങ്കില്‍ ആയതിനാലാണ് ദേശസ്നേഹം മറന്ന് IVORY COASTനെ പിടിക്കേണ്ടിവന്നത്. പണ്ടേ എനിക്ക് മോഹന്‍ലാല്‍-മമ്മൂട്ടി തര്‍ക്കം കേള്‍ക്കുന്നതേ കലിയാണ്. അന്ന് ശ്രീനിവാസനെ പിടിച്ചാണ് തര്‍ക്കങ്ങള്‍ ഗോള്‍രഹിത സമനിലയില്‍ അവസാനിപ്പിച്ചിരുന്നത്. പിന്നീട് എനിക്ക് ആരാധിക്കാന്‍ സന്തോഷ് പണ്ഡിറ്റ് ഉദയം ചെയ്തു. ഇപ്പോള്‍ കളിയ്ക്കാന്‍ പോലും ആരും വരില്ല. ഇതുപോലെ തന്നെയാണ് ഫുട്ബോള്‍ മത്സരവും. എല്ലാവരും, എവിടെയും അര്‍ജന്‍റീനയും ബ്രസീലും മാത്രം. എല്ലാ റെയില്‍വേ മേല്‍പാലങ്ങളും നീലയും വെള്ളയും അടിച്ച അര്‍ജന്‍റീനക്കാരുടെയും എല്ലാ മരങ്ങളും മഞ്ഞയും പച്ചയും ഇലകളുള്ള ബ്രസീലുക്കാരുടെയും. ഈ രണ്ടു ടീമും ഒഴികെ ഏത് എന്ന് നോക്കിയിരിക്കുമ്പോഴാണ് മൊബൈലില്‍ REAL FOOTBALL എന്ന ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. ഘോരഭീകര കളി. കളിച്ചു കളിച്ചു IVORY COAST എന്ന ടീമിനെ വച്ച് ഞാന്‍ യൂറോ കപ്പ് 2012 കളിച്ചു....