ചീഞ്ഞ നാറ്റത്തിനു കിട്ടിയ അവാര്‍ഡ്‌


നിറ്റാ ജെലാറ്റിന്‍ കമ്പനി, കാതികുടം.
മണം ഷെയര്‍ ചെയ്യാന്‍ പറ്റാത്തതും, ഇനി കഴിഞ്ഞാല്‍ തന്നെ  ഈ കാണുന്ന സ്ഥലത്തുള്ള മണം ഷെയര്‍ ചെയ്താല്‍ നിങ്ങള്‍ ഈ ബ്ലോഗില്‍ കയറില്ല എന്നുള്ള ഉറപ്പുള്ളതുകൊണ്ട്  ഞാന്‍ അത് ഷെയര്‍ ചെയ്യുന്നില്ല.  ഇത്രയും പറഞ്ഞതില്‍ നിന്ന് മണത്തിനെ  കുറിച്ച് ഒരു ഏകദേശ ധാരണ നിങ്ങള്‍ക്ക് ഉണ്ട് എന്ന് തോന്നുന്നു. 

കേരള സര്‍ക്കാരിന്റെ ഫാക്ടറീസ് ആന്‍ഡ്‌ ബോയിലെര്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ സംസ്ഥാനതല സേഫ്റ്റി അവാര്‍ഡ്‌ കാതികുടം നിറ്റ ജെലാറ്റിന്‍ കമ്പനിക്ക് ലഭിച്ചു. ഈ അവാര്‍ഡിന് 'പ്രപ്തരാക്കിയ' 'ഓരോരുത്തര്‍ക്കും' നന്ദി....


ഗ്രീന്‍ ഇനീഷ്യെട്ടീവിനുള്ള 'കോര്‍പ്പറേറ്റ് എക്സലന്‍സ് അവാര്‍ഡ്‌ 
(__ട്ട വെള്ളം ചാലക്കുടി  പുഴയിലേക്ക് ഒഴുക്കി, വെള്ളത്തിന്‍റെ നിറം പച്ചയാക്കിയതിനാവും ചിലപ്പോള്‍ ഈ അവാര്‍ഡ്‌ കൊടുത്തിട്ടുണ്ടാവുക.)

അവാര്‍ഡുകള്‍ക്ക് മേലെ പരുന്തും പറക്കിലെന്നു ചില സിനിമാക്കാര്‍ 
കാണിച്ചു തന്നിരുന്നു. അതുകൊണ്ട് തന്നെ ജനത്തിനിട്ടു നമ്മുടെ രാഷ്ട്രീയമാധ്യമ ഹിജഡകള്‍ കൊടുത്ത പണി  എന്തായിരിക്കുമെന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും.



കമ്പനിക്ക് മുന്‍പില്‍ കണ്ട ഒരു ബോര്‍ഡ്‌..
"ത_ട്ട കമ്പനി പൂട്ടി പോട്ടെ..."

കമ്പനിയില്‍ നിന്നും ഭൂമിക്കടിയിലൂടെ ചാലക്കുടി പുഴയിലേക്ക് 'കമ്പനി നീര്' ഒഴുകിവിടുന്ന പൈപ്പ്‌. ആണ് താഴെ കാണുന്നത്. കേരളത്തിലെ പൈപ്പുകള്‍ക്കുള്ള ജാഡ ഇവനും ഉണ്ട്, ഇടയ്ക്കിടെ ഉള്ള ഒരു ചോര്‍ച്ച...

ത_ട്ട വെള്ളം ഒഴുകുന്ന പൈപ്പിനും കാവല്‍ക്കാര്‍.
ഇനി ആരെങ്കിലും ഈ വെള്ളം അടിച്ചു മാറ്റികൊണ്ട് പോയാലോ എന്ന് പേടിച്ചിട്ടായിരിക്കും സെക്യുരിറ്റി ഗാര്‍ഡിനെയും വച്ചത്.
ജീവിതസുരക്ഷയും റിട്ടയര്‍മെന്‍റ് പ്ലാനും ഒകെ പൈപ്പിനു ഉണ്ടാകുമോ ആവോ..?



ചുവന്ന വൃത്തത്തില്‍ കാണുന്നതാണ് ഈ കാണുന്ന മനോഹര ദൃശ്യം.
താഴെ പുല്ലുകള്‍ക്കിടയില്‍ 'കമ്പനിനീര്‍' അടിഞ്ഞു കൂടിയ ചതുപ്പാണ്.
ഫോട്ടം പിടിച്ചു എങ്ങാനും വീണിരുന്നെങ്കില്‍ എനിക്ക് പിന്നെ വീട്ടില്‍ കയറേണ്ടി വരില്ല.. 
ഗ്വാ!!!!!
ഇതായിരിക്കാം ഗ്രീന്‍ ഇനീഷ്യെട്ടീവ്...
പുഴയില്‍ ഉണ്ടായിരുന്ന മണല്‍പുറം _ട്ട വെള്ളം ഒഴുക്കി 
നല്ല പച്ചപ്പുള്ള ചതുപ്പായി മാറി.

__ട്ടം നിങ്ങടെ ഒരു വീക്നെസ് ആണല്ലേ..?
അപ്പോള്‍ അവര് പറയും 
ഞങ്ങളാ തൂവാല മൂക്കില്‍ നിന്നും ഒന്ന് മാറ്റിയലുണ്ടല്ലോ എന്‍റെ സാറേ..

ഞാനൊക്കെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നി പോകും.
എവിടെ പോയാലും ആ വൃത്തിക്കെട്ട നാറ്റം വരും.
കിണറുകളിലെ വെള്ളതിനൊക്കെ മഞ്ഞപത പിടിച്ചു കിടപ്പാണ്.
അങ്ങോട്ടുള്ള യാത്രയില്‍ ഏകദേശം മൂന്ന് കിലോമീറ്റര്‍ ആകുമ്പോഴേക്കും നാറ്റം വന്നു തുടങ്ങി.  ഒരു AXE EFFECTനും കളയാന്‍ പറ്റാത്ത അത്ര നാറ്റം.

പരശുറാം എക്സ്പ്രസ്സിന്റെ ഫുട്ബോര്‍ഡില്‍ ഒറ്റക്കിരുന്നു ഞാന്‍ പോന്നു. ചാലക്കുടി ഭാഗത്ത്‌ മാത്രം  പ്രത്യേകനാറ്റമുള്ളൊരു കാറ്റുണ്ട് , അതാ പാടത്തെ പുല്ലില്‍ തട്ടി  തെങ്ങിന്‍റെ ഓലയിലും മുട്ടി പറന്നു അവിടെ എത്തുമ്പോള്‍ നമ്മള്‍ അറിയാതെ മൂക്ക് പൊത്തി പോകില്ലേ എന്റെ സാറേ...

അത് തന്നെ നമുക്ക്‌  'അണ്‍സഹിക്കബള്‍'  ആണ്. 
അപ്പോള്‍ അവിടെ ജീവിക്കുനവരുടെ അവസ്ഥ ഒന്ന് നോക്കണേ..

നിറ്റാ ജെലാറ്റിന്‍ കമ്പനിക്ക് എന്‍റെ  ആശംസകള്‍.
ഇനിയും അവാര്‍ഡുകള്‍ നിങ്ങളെ തേടിയെത്തട്ടെ...
ഉള്ള ചീത്തപേര് അല്ല ചീഞ്ഞ നാറ്റം കളയാതെ നോക്കുക..

Comments

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സഡന്‍ ബ്രേക്ക്