സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ
നല്ല കിടിലൻ പടമാണ്. കുറെ കോമഡി പെർഫോമൻസുകൾ ഉണ്ട്, പ്രത്യേകിച്ച് ജിനു ജോസഫ് അവതരിപ്പിച്ച പൂനെ വാല, സുധീഷ് അവതരിപ്പിച്ച നാഹർ ഒക്കെ വൻ ആയിരുന്നു. ഡയലോഗുകളിലെ സറ്റയർ സ്വഭാവം ഒക്കെ മലയാള സിനിമയിൽ വല്ലപ്പോഴും സംഭവിക്കുന്ന ഐറ്റംസ് ആണ്. ഈ പടം രണ്ടും മൂന്നും പ്രാവശ്യം കണ്ടു കഴിഞ്ഞാൽ കുറെയേറെ കോമിക്കൽ ലേയറുകൾ ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്.. OTT Classic ആകാൻ വളരെയധികം സാധ്യതയുള്ള സിനിമയാണ്. സാന്തക്ളോസ് ഫൈറ്റ് ഒക്കെ അടിപൊളിയാണ്.. രാജേഷ് മാധവൻ സൂപ്പർ ആയി ചെയ്തു. ഗാങ്സ് ഓഫ് വേസേപൂരിലെ നവാസുദ്ധീൻ സിദ്ധിഖ്കിയുടെ റൊമാൻസ് സീൻസ് പോലെയുള്ള സീക്വൻസുകളിൽ രാജേഷ് ഗംഭീരമായി ചെയ്തു. രണ്ടാമത്തെ നാടുവിടൽ മുതൽ പോലീസ് സ്റ്റേഷൻ വരെയുള്ള സീൻസ് രാജേഷ് പൊളിയാണ്.. വീൽ ചെയറിലെ ചേട്ടൻ, പ്രിയേഷ്, വീട്ടിലെ പെണ്ണുങ്ങൾ അങ്ങനെ കുറെ കിടിലൻ അഭിനേതാക്കളെ സിനിമയിൽ ഉടനീളം കാണാം.. എന്ന താൻ കേസ് കൊട് കുഞ്ചാക്കോ ബോബൻ കണക്ഷൻ ഒക്കെ നന്നായിട്ടുണ്ട്. പടത്തിന്റെ കൺക്ല്യൂഷൻ അത്ര 'ഇമ്പാക്ട്' ഉണ്ടാക്കിയില്ല.. അതീ സംവിധായകന്റെ നാല് സിനിമകളിലും കോമൺ ആയി എനിക്ക് ഫീൽ ചെയ്യാറുള്ള കാര്യമാണ്.. പാട്ടുകളൊക്കെ കിടു ❤️ തീയറ്ററിൽ കാണാവുന്ന ബിഗ്...