അടി കിട്ടാതിരിക്കാന്‍ ഇലയും പിടിക്കും
എന്‍റെ കുട്ടിക്കാലത്ത് വിശ്വാസങ്ങള്‍ക്കൊപ്പം പല അന്ധ വിശ്വാസങ്ങളും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഒറ്റ മൈനയെ കണ്ടാല്‍ അടി കിട്ടും രണ്ടു മൈനയെ കണ്ടാല്‍ സന്തോഷം വരും മൂന്നെണ്ണം കണ്ടാല്‍ കത്ത് വരും എന്നൊക്കെ. ആരെങ്കിലും അറിയാതെ ഒറ്റ മൈനയെ കണ്ടാല്‍ മറ്റുള്ളവരെ എങ്ങനെയെങ്കിലും കാണിപ്പിക്കുകയാണ് പിന്നത്തെ ലക്ഷ്യം. "അങ്ങനെ ഒറ്റയ്ക്ക് അടി കൊള്ളേണ്ടല്ലോ.." അന്ന് സ്കൂള്‍ വളപ്പില്‍ ഉണ്ടായിരുന്ന മദിരാശി മരത്തിന്‍റെ കൊഴിഞ്ഞു വീഴുന്ന ഇല പിടിച്ചാല്‍ അന്ന് അടി കിട്ടില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. എട്ടു മണിക്കേ സ്കൂളില്‍ എത്തി ഈ മരത്തിന്‍റെ ഇല വീഴുന്നതും നോക്കി നില്‍ക്കുകയാണ് ഞങ്ങളുടെ ഹോബി. പറന്നു വരുന്ന ഇലകള്‍ പിടിക്കാന്‍ നിറയെ കുട്ടികള്‍ ഉണ്ടാകും (ഞാന്‍ മാത്രമല്ല) ഒരെണ്ണം കയ്യില്‍ കിട്ടിയാല്‍ പിന്നെ സന്തോഷമായി. അന്ന് അടി കിട്ടില്ല എന്നാണ് വിശ്വാസം . പക്ഷെ ഇല കിട്ടിയാലും ഇല്ലേലും, സ്ഥിരമായി എന്നും അടി കിട്ടാറുണ്ട്. ആ ഇല പിടിക്കാന്‍ ഓടുന്ന നേരത്ത് നാലക്ഷരം പഠിക്കുകയോ അല്ലെങ്കില്‍ ഹോം വര്‍ക്ക് ചെയുകയോ ചെയ്‌താല്‍ അടി കിട്ടില്ലെന്ന...