ചിലന്തി മാപ്പിളൈ
പടം കഴിഞ്ഞാല്‍ അമേരിക്കക്ക് രണ്ടു ജയ് വിളിച്ചിട്ട് ഇറങ്ങാന്‍ തോന്നും. " അമേരിക്കന്‍ ചിലന്തി മാപ്പിളൈ.." ഇത് കണ്ടപ്പോഴാണ് ചില കാര്യങ്ങള്‍ തോന്നിയത്. HOLLYWOOD ല്‍ നിന്നും വരുന്ന പടങ്ങള്‍ പ്രത്യകിച്ചു അമാനുഷിക പടങ്ങള്‍ എല്ലാം ഒരേ അച്ചില്‍ വാര്‍ത്തെടുത്തു ഉണ്ടാക്കുന്നതായിരിക്കും. ലാബില്‍ നടക്കുന്ന പരീക്ഷണങ്ങളില്‍ നിന്നാകും വില്ലന്മാര്‍ ഉണ്ടാകുന്നത്. വില്ലന്മാര്‍ വന്നാല്‍ പിന്നെ മിനിമം ന്യൂ യോര്‍ക്ക് സിറ്റി ഇവാക്കുവേറ്റ് ചെയ്യാതെ അടങ്ങില്ല. ഈ വക ജന്തുക്കളെ കണ്ടു പേടിച്ചു ഓടുകയാണ് ഓരോ അമേരിക്കന്‍ പൌരന്‍റെ കടമ. പിന്നെ ഇത്തരം സിനിമകളില്‍ നായകന്മാര്‍ ഇടുന്ന വേഷം അത് എന്ത് കൊണ്ടാണെന്ന് അറിയില്ല, ഒരേ കളര്‍ ടോണ്‍ ആണ്, നീലയും ചുവപ്പും. സൂപര്‍മാന്‍, സ്പൈഡര്‍മാന്‍, കാപ്റ്റന്‍ ഓഫ് അമേരിക്ക ഇവര്‍ക്കൊക്കെ. ഒരു അമേരിക്കന്‍ കൊടിയുടെ തീം പോലെ, ചിലപ്പോള്‍ എല്ലാ സൂപ്പര്‍ ഹീറോകളും ഒരേ സ്ഥലത്താവാം കോസ്റ്റ്യൂം തയ്ക്കാന്‍ കൊടുക്കുന്നത്. അവരെ സമ്മതിക്കണം മലയാള സവര്‍ണ്ണ സിനിമകളിലെ അമ്മാവന്മമാരെ പോലെ തയ്ക്കാന്‍ കൊണ്ട് വന്ന ആളുടെ പേരും മുഖവും പുറത്തു പറയാതെ സിനിമ കഴിഞ്ഞാലും കാത്...