ജബ..ജബജബജബാ
ഞങ്ങളുടെ കോളേജിലെ എന്‍റെ രണ്ടാം വര്‍ഷം.
കോളേജില്‍ പുതിയ കുട്ടികള്‍ വന്നു,
പുതിയ മുഖങ്ങള്‍, പുതിയ പേരുകള്‍.. എന്നിങ്ങനെ.
സ്വാഭാവികമായും പുതിയ ആളുകള്‍ വരുമ്പോള്‍ അവരെ ചെന്ന് പരിചയപ്പെടുന്നത് മാനുഷികമാണല്ലോ..
ഉച്ചക്ക് ഇന്റര്‍വെല്ലിനാണ് സാധാരണ എല്ലാവരും പരിചയപ്പെടാനായി പോകുന്നത്.
അതും ഭയങ്കര ടൈമിംഗ് ആണ്.
ഉച്ചക്ക് പന്ത്രണ്ടരക്ക് ബെല്ലടിച്ചു കൃത്യം പതിനഞ്ചുമിനിറ്റുകൊണ്ട്
ക്ലാസ്സിലെ പെണ്‍കുട്ടികളുടെ പത്രത്തില്‍ നിന്നും ചോറുണ്ട്,
കൃത്യം പന്ത്രണ്ടേ മുക്കാലിന് ഏതെങ്കിലും ഫസ്റ്റ് ഇയര്‍ ക്ലാസ്സില്‍ എത്തുന്ന ആ ടൈമിംഗിനെ കുറിച്ച് ഇപ്പോഴും ഗവേഷണം നടക്കുന്നുണ്ട്.
കാരണം എത്ര നേരത്തെ ആയാലും അഞ്ചു മിനിറ്റ് വൈകിയേ എത്തൂ എന്നുള്ളവരാണ് ഇവര്‍.
അങ്ങനെ എന്‍റെ രണ്ടു സുഹൃത്തുക്കള്‍ പുതിയ ആളുകളെ 'പരിചയപ്പെടാനായി ഒരു ഫസ്റ്റ് ഇയര്‍ ക്ലാസ്സിലേക്ക് ചെന്നു.
-ഏതു ക്ലാസ് ആണെന്നു ഞാന്‍ പറയുന്നില്ല-
ആ ക്ലാസ്സില്‍ ഇഷ്ട്ടം പോലെ ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നു.
പരിചയപ്പെടാന്‍ പെണ്‍കുട്ടികള്‍ ആണല്ലോ നല്ലത്.
അല്ല അവര്‍ പെണ്‍കുട്ടികളെ മാത്രമേ പരിചയപ്പെടാന്‍ പോകാറുള്ളൂ
എന്നാണ് കോളേജിലെ സംസാരം.
വാതില്‍ക്കല്‍ നിന്നു ക്ലാസ്സില്‍ ചുറ്റും നോക്കിയപ്പോള്‍
-ആണ്‍കുട്ടികള്‍ കണ്ണില്‍ പെടാറില്ല- എല്ലാ പെണ്‍കുട്ടികള്‍ക്കും ഒപ്പം ഇതുപോലെ പരിചയപ്പെടാന്‍ വന്നവരുടെ തിരക്കാണ്.
ഒന്ന് കൂടി വിശദമായി നോക്കിയപ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ പരിചയപ്പെടാന്‍ ആരും ഇല്ലാതെ ഇരിക്കുന്നു.
അളിയാ, ട അവിടെ രണ്ടെണ്ണം ഇരിക്കുന്നു,
പരിചയപ്പെടാന്‍ ആരും ഇല്ലാതെ..
വാ പോയി കമ്പനി കൊടുക്കാം...
അത് കണ്ടപ്പോള്‍ സുഹൃത്തുക്കള്‍ക്ക് സന്തോഷമായി.
നേരെ അവളുമാരുടെ അടുത്തേക്ക് ചെന്നു.
അവരുടെ മുന്നില്‍ ചെന്ന് ഇരുന്നു.
എന്താ മോള്‍ടെ പേര്..?
ദേഷ്യത്തോടെ നോക്കിയതല്ലാതെ മിണ്ടിയില്ല.
എന്താ കുട്ടി ഊമയാണോ..?
അപ്പോഴും മിണ്ടാട്ടമില്ല.
രണ്ടുപേരും മിണ്ടുന്നില്ല.
സുഹൃത്തുക്കള്‍ പരസ്പരം നോക്കി.
ജബ..ജബജബജബാ..?
'പഞ്ചാബി ഹൗസി'ലെ ദിലീപിനെയും
'ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യ'നിലെ ജയസൂര്യയെ പോലെ ചോദിച്ചു.
അതില്‍ ഒരുത്തിയുടെ മുഖത്ത് ദേഷ്യം ഇരട്ടിച്ചു.
ജബാ..?
അവര്‍ വീണ്ടും ചോദിച്ചു.
അവള്‍ ബാഗ് എടുത്തു മടിയില്‍ വച്ചു.
ബാഗിന്റെ സിബ് തുറന്നു.
ഇവര്‍ രണ്ടു പേരും പരസ്പരം ചോദിച്ചു
ജബാ..?
അവള്‍ ബാഗിനകത്ത് കയ്യിട്ടു,
സുഹൃത്തുക്കള്‍ ബാഗിലേക്കു സൂക്ഷിച്ചു നോക്കി.
അവളുടെ കയ്യില്‍ ഒരു കത്തി !!!
കത്തി കണ്ടതും സുഹൃത്തുക്കള്‍ രണ്ടുപേരും അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് ഓടി.
ജബാ......!!!!
പിന്നെ എന്നും ഉച്ചക്ക് ജൂനിയേര്‍സിനെ പരിചയപ്പെടാന്‍ ആ ക്ലാസ്സിനു മുന്നിലൂടെ പോകുമ്പോഴും ഈ സുഹൃത്തുക്കള്‍ ആ പെണ്‍കുട്ടികള്‍ അവിടെ ഉണ്ടോ എന്ന് നോക്കും.
അപ്പോഴും അവര്‍ പരിചയപ്പെടാന്‍ ആരും വരാതെ അവിടെ ഇരിക്കുന്നുണ്ടാകും.
പരിചയപ്പെടാന്‍ പോയതിന്‍റെ പേരില്‍ കത്തികുത്തേറ്റു മരിക്കേണ്ടി വന്നാലോ..!

Comments