സഡന്‍ ബ്രേക്ക്
എന്‍റെ നാട്ടിലേക്ക് ടൌണില്‍ നിന്നും രണ്ടു ബസ്സ് റൂട്ട് ആണ് ഉള്ളത്.
അതില്‍ ഒന്നില്‍ വല്ലപ്പോഴും ഒരിക്കല്‍ മാത്രമാണ് ബസ്സ് ഓടുന്നത്.
ഒരു ചെറിയ KSRTCബസ്സും ഒരു പ്രൈവറ്റ് ബസ്സും.
ഒരിക്കല്‍ ഞാന്‍ ആ വഴിഇകുള്ള KSRTCബസ്സില്‍ കയറി. ബസ്സില്‍ ഞാനും രണ്ടു അമ്മച്ചിമാര്‍, ഒരു അപ്പൂപ്പന്‍ പിന്നിലത്തെ സീറ്റില്‍ ഒരു ചേട്ടന്‍, പിന്നെ ഡ്രൈവറും കണ്ടക്റ്ററും മാത്രമേ ഉള്ളൂ. വണ്ടി ഓടിക്കുമ്പോള്‍ അവര്‍ രണ്ടു പേരും എന്തൊക്കെയോ സംസാരിച്ച്‌കൊണ്ടിരിക്കുകയാണ്. ഒരു അമ്പലത്തിന്‍റെ മുന്‍പിലാണ് എനിക്ക് ഇറങ്ങേണ്ടത്. അതിനു മുന്‍പേ ഏകദേശം നൂറു മീറ്റര്‍ ദൂരത്തില്‍ രണ്ടു സ്റ്റോപ്പ് ഉണ്ട്. ഈ മൂന്ന് സ്റ്റോപ്പ്‌കള്‍ തമ്മില്‍ നൂറുമീറ്റര്‍ ദൂരമേ ഉള്ളൂ എങ്കിലും മൂന്നാമത്തെ സ്റ്റോപ്പിലേക്ക് അടുത്ത ഫെയര്‍ സ്റ്റേജ് ആണ് എന്നുള്ളത് കൌതുകകരമാണ്.ഡ്രൈവറും കണ്ടക്റ്ററും തമ്മില്‍ സംസാരിക്കുന്ന ശബ്ദം മാത്രമേ ബസ്സിനകത്ത് കേള്‍ക്കുന്നുള്ളൂ. ബാക്കിയെല്ലാവരും വിദൂരതയിലേക്ക് നോക്കിയിരുപ്പാണ്. അങ്ങനെ ആടിപാടി പതുക്കെ ആ ബസ്സ് ഞാന്‍ പറഞ്ഞ ആദ്യത്തെ സ്റ്റോപ്പില്‍ എത്തി, ആരും ഇറങ്ങാന്‍ ഇല്ലാത്തത് കൊണ്ട് നിര്‍ത്തിയില്ല, എന്‍റെ സ്റ്റോപ്പ്‌ലേക്ക് അധികം ദൂരം ഇനി ഇല്ലാത്തത് കൊണ്ട് ഞാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് വാതില്‍ക്കലേക്ക് നടന്നു, അപ്പോഴേക്കും രണ്ടാമത്തെ സ്റ്റോപ്പ് എത്തിയിരുന്നു.
വാതില്‍ക്കല്‍ എത്തി മുകളിലത്തെ കമ്പിയില്‍ നിന്നും വാതില്‍ക്കലെ കമ്പിയില്‍ പിടിച്ചതും കൈ ബെല്ലിന്‍റെ ചരടില്‍ തട്ടി !!!
ണിം !!!
ഡ്രൈവര്‍ ബ്രേക്കില്‍ ആഞ്ഞുചവിട്ടി.
ബസ്സ് സഡന്‍ ബ്രേക്കിട്ടു നിന്നു.
എങ്ങും നിശബ്ദത
ബസ്സിന്‍റെ എഞ്ചിനില്‍ നിന്നും ഒരു തുള്ളി ഓയില്‍
സ്ലോ മോഷനില്‍ റോഡിലേക്ക് വീണു..
![]() |
| ബ്ലും!!! |
"ഇറങ്ങുന്നില്ലേ..???"
കണ്ടക്റ്റര്‍ ചോദിച്ചു.
![]() |
| എല്ലാവരും എന്നെ തിരിഞ്ഞു നോക്കി; |
എന്‍റെ മുഖം 'മോണോലിസ പെയിന്റിംഗ്' പോലെ ആയി...
ചിരിക്കുകയാണോ, അല്ല; ഗൌരവം ആണോ, അതും അല്ല !!!
ഞാന്‍ അവരോടും മോണോലിസ ഭാവം കാണിച്ചു.
" അല്ല...ഞാന്‍ അടുത്ത... സ്റ്റോപ്പ്....., കൈ..ബെല്ല്...."
എന്നൊക്കെ പറഞ്ഞു തുടങ്ങുമ്പോഴേക്കും ഡ്രൈവര്‍ തിരിഞ്ഞു-
-ബസ്സ് മുന്നോട്ട് എടുത്തു.
ഞാന്‍ ഇളിഭ്യനായി എല്ലാവരെയും തിരിഞ്ഞു നോക്കി...
അപ്പോഴേക്കും എന്‍റെ സ്റ്റോപ്പ് എത്തി;
ഞാന്‍ ഇറങ്ങി.
ബെല്ലടിച്ചു.
വണ്ടി വിട്ടു.
MADAGASCAR 2 എന്ന സിനിമയിലെ ഈ ഷോട്ട് കാണുമ്പോള്‍ എനിക്ക് ഈ സംഭവം ഓര്‍മ്മ വരും, അന്ന് ആ ബസ്സില്‍ ഉണ്ടായിരുന്നവര്‍ എന്നെ ഇങ്ങനെയാണ് നോക്കിയത്.


Comments