ഒരു ഹെലികോപ്റ്റര്‍ സ്വപ്നം

ഡിഗ്രീ പഠനത്തിന് ശേഷം ഞാനും എന്‍റെ സുഹൃത്തും കൂടി സ്പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനായി നഗരത്തിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ ചേര്‍ന്നു. മറ്റു സ്ഥാപനങ്ങളേക്കാള്‍ ഫീസ്‌ അല്പം കൂടുതലാണ് എന്നറിഞ്ഞിട്ടും വേറെ ആരൊക്കെയോ RECOMMEND ചെയ്തത് അനുസരിച്ചാണ് അവിടെ എത്തുന്നത്‌. ഇംഗ്ലീഷ് പഠിക്കാന്‍ അവര്‍ പറഞ്ഞ ചില നിബന്ധനകള്‍ ഇങ്ങനെയൊക്കെയായിരുന്നു. ക്ലാസ്സില്‍ വരുമ്പോള്‍ ഷര്‍ട്ട് ഇന്‍ ചെയ്യുകയും ഒറിജിനല്‍ ടൈ കെട്ടുകയും വേണം. (ജീവിതത്തില്‍ ആകെ ടൈ കെട്ടിയിരിക്കുന്നത് ചെറുപ്പത്തില്‍ 'കുര്‍ബാനകൈക്കൊള്ളപാട്' എന്ന് പറയുന്ന ഒരു ചടങ്ങില്‍ മാത്രമാണ്. അതും ഇലാസ്റ്റിക് ടൈ ആണ് അന്ന് കെട്ടിയിരുന്നത്. ഇത് ഒറിജിനല്‍ ടൈ തന്നെ വേണമെന്ന് നിര്‍ബന്ധമാണ്‌. ) ക്ലാസില്‍ മാത്രമല്ല ആ സ്ഥാപനത്തിന്‍റെ ഏരിയയില്‍ എത്തിയാല്‍ പിന്നെ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ.  നിനബന്ധനകള്‍ ഒക്കെ കടുക്കട്ടിയായിരുന്നു എങ്കിലും അവിടേക്ക് വന്നിരുന്ന സുന്ദരികളെ കണ്ടപ്പോള്‍ പിന്നെ അവിടെ തന്നെ ഇംഗ്ലീഷ് പഠിക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.

SO I AND MY FRIEND COMING TO THE CLASS FIRST DAY. 
WE ARE SO EXCITED.
 WE ARE DECIDED TO SPEAK ONLY ENGLISH. 
SO WHILE TRAVELLING IN THE BUS WE DID NOT TALK. 
YOU KNOW THE REASON WHY !!!
WE ARE AFRAID OF ENGLISH...
ഞാനും എന്‍റെ സുഹൃത്തും ഒരു ധൈര്യത്തിനായി അടുത്തടുത്ത് ഇരുന്നു.

DAY 1
ക്ലാസ്സിലേക്ക് കോട്ടും സ്യൂട്ടും ധരിച്ച സാര്‍ കടന്നുവന്നു. വൈകിട്ട് ഏഴുമണിക്ക് ടി.വിയിലെ  കൊമഡി റിയാലിറ്റി ഷോയില്‍  ജഗദീഷ് കോട്ടും സ്യൂട്ടും ഇട്ടു സ്റ്റേജിലേക്ക് കയറി വരുന്നത് പോലെയായിരുന്നു അത്. കയ്യടിയും മ്യൂസിക്കും ഇല്ലെന്നു മാത്രം. ഇത് കണ്ടു ഞാനും സുഹൃത്തും പകച്ചുപോയി.
LETS WELCOME AL OF YOU..എന്നൊക്കെ തുടങ്ങി എന്തൊക്കെയോ ഇംഗ്ലീഷില്‍ ഒറ്റയടിക്ക് അയാള്‍ പറഞ്ഞുതീര്‍ത്തു. ഞങ്ങള്‍ ആവേശം മൂത്ത് കയ്യടിച്ചു.

നിങ്ങള്‍ക്കും ഇതുപോലെ ഇംഗ്ലീഷ് സംസാരിക്കേണ്ടേ..?
YES..SIR..!!!
എങ്കില്‍ നമുക്ക് തുടങ്ങാം...
YES.. SIR..!!!
WHAT IS YOUR NAME..???
(എല്ലാവരും ഒന്നിച്ചു) 
WHAT IS YOUR NAME..??
ഒക്കെ ഇന്നത്തെ ക്ലാസ് ഇത്ര മതി, ഇനി...
നിങ്ങള്‍ക്ക് വലിയ സ്വപ്‌നങ്ങള്‍ ഇല്ലേ..?
YES..SIR..!!!
അങ്ങനെ അന്നത്തെ ക്ലാസ് കഴിഞ്ഞു.
പക്ഷെ ഇംഗ്ലീഷും സ്വപ്നവും തമ്മില്‍ എന്ത് ബന്ധം എന്ന് ഞങ്ങള്‍ ചിന്തിച്ചു.
ആ.. എന്തെങ്കിലും ആകട്ടെ.

DAY 2
ജഗദീഷ് പോലത്തെ INTRODUCTION മുതല്‍ ആവേശം മൂത്ത് കയ്യടി വരെ അതേപോലെ തന്നെ REPEAT ചെയ്തു. എന്നും അത്തന്നെ.
WHAT IS YOUR NAME..??
HOW OLD ARE YOU...??
ഒക്കെ ഇന്നത്തെ ക്ലാസ് ഇത്ര മതി, 
നിങ്ങള്‍ക്ക് വലിയ സ്വപ്‌നങ്ങളും അവ നേടാന്‍ വഴിയും വേണ്ടേ..?
YES..SIR..!!!
ഇംഗ്ലീഷും സ്വപ്നവും തമ്മില്‍ എന്ത് ബന്ധം എന്ന് ഞങ്ങള്‍ വീണ്ടും ചിന്തിച്ചു.

DAY 3
WHAT IS YOUR NAME..??
HOW OLD ARE..??
HOW ARE YOU..??
I AM FINE THANK YOU.
ഒക്കെ ഇന്നത്തെ ക്ലാസ് ഇത്ര മതി, 
നിങ്ങള്‍ക്ക് വലിയ സ്വപ്‌നങ്ങളുണ്ടാകണം അവ നേടാന്‍ ഉള്ള വഴിയാണ് പണം.. ആ പണം ഉണ്ടാക്കണ്ടേ..?
YES...SIR..!!!
ഇംഗ്ലീഷും സ്വപ്നവും പണവും തമ്മില്‍ എന്തോ ബന്ധം ഉണ്ടാകാം.

DAY 4
WHAT IS YOUR NAME..??
HOW OLD ARE..??
HOW ARE YOU..??
I AM FINE THANK YOU.
WHERE YOU COME FROM..??
ഒക്കെ ഇന്നത്തെ ക്ലാസ് ഇത്ര മതി, 
നിങ്ങള്‍ക്ക് വലിയ സ്വപ്‌നങ്ങളുണ്ടാകണം അവ നേടാന്‍ ഉള്ള വഴിയാണ് പണം.. ആ പണം ഉണ്ടാക്കണ്ടേ..?
YES..SIR..!!!
അതിന്  ആദ്യം സ്വപ്നം കാണണം. 
ഒരു BMW കാര്‍ തന്നെ സ്വപ്നം കാണാം. 
അത് വാങ്ങാന്‍ പണം വേണ്ട..?
YES.. SIR..!!
ഇത് സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് തന്നെയല്ലേ എന്ന് ഞങ്ങള്‍ക്ക് സംശയം തോന്നി. ഞങ്ങള്‍ പരസ്പരം നോക്കി. അയാള്‍ 'ക്ലാസ്' തുടര്‍ന്നു.
ആ പണം തന്നെ ഉണ്ടാകില്ല, 
അത് ഉണ്ടാകാന്‍ നമ്മള്‍ പരിശ്രമിക്കണം..?
വെറുതെ പരിശ്രമിച്ചാല്‍ ഉണ്ടാകാന്‍ പറ്റുമോ, ഇല്ല..
അതിനൊരു വഴി അടുത്ത ദിവസം പറഞ്ഞു തരാം. 
എല്ലാവരും തയ്യാറായി തന്നെ വരണം.. വരില്ലേ..?
YES..SIR..!!
മറ്റെല്ലാവരും വളരെ ആവേശത്തില്‍ ആയിരുന്നു.
വിപ്ലവം തലയ്ക്കു പിടിച്ചു പണത്തിനോട് 'പുച്ഛം' ഇട്ടു നടന്നിരുന്ന ഞങ്ങള്‍ക്ക് വലിയ ആവേശം തോന്നിയില്ല.

DAY 5
അന്ന് ആ സ്ഥാപനത്തിന്‍റെ മുന്നില്‍ ഒരു BMW ഉണ്ടായിരുന്നു.
ഇന്നത്തെ പോലെ റോഡില്‍ നിറയെ BMW ഉണ്ടായിരുന്നില്ല അന്ന്. 
BMW ക്കാറിനെ അത്ഭുതത്തോടെ നോക്കി ഞങ്ങള്‍ അകത്തേക്ക് കയറി. 
WHAT IS YOUR NAME..??
HOW OLD ARE..??
HOW ARE YOU..??
I AM FINE THANK YOU.
WHERE YOU COME FROM..??
WHAT IS THE TIME NOW..??
ഇന്നത്തെ ക്ലാസ് ഇത്ര മതി, 
അയാള്‍ തുടര്‍ന്നു.
ഞാനിന്നലെ പറഞ്ഞതുപോലെ എല്ലാവരും പണം ഉണ്ടാക്കാന്‍ തയ്യാറായാണോ വന്നിരിക്കുന്നത്..?
YES..SIR..!!
ഗുഡ്. ഒരു ദിവസം റോഡിലൂടെ ഒരു BMW പോകുന്നത് കണ്ടപ്പോള്‍ 
ഞാന്‍ അതു വാങ്ങിക്കുന്നതായി  സ്വപ്നം കണ്ടു. 
ആ സ്വപ്നം ഞാന്‍ സാക്ഷാല്‍കരിച്ചു.
അതാണ്‌ ഇന്ന് നിങ്ങള്‍ പുറത്തു കണ്ട ആ BMW കാര്‍. 
നിങ്ങള്‍ക്കും ഇതുപോലെ ഒരു  BMW സ്വന്തമാക്കേണ്ടേ...?
YES..SIR..!!!
അതിനുള്ള വഴിയാണ് XYZ(സാങ്കല്‍പികം)..!!!
 നാളെ വൈകിട്ട് നാലു മണിക്ക് ___ഹാളില്‍ വച്ച് നടത്തുന്ന XYZ എന്ന പ്രോഗ്രാമിലേക്ക് നിങ്ങളെയെല്ലാവരെയും ക്ഷണിക്കുന്നു.
നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നിങ്ങളും വരില്ലേ..?
YES..SIR..!!
എന്‍റെ അടുത്ത സ്വപ്നം എന്താണെന്ന് അറിയാമോ..HELICOPTER !!!
എല്ലാവരും ആവേശം മൂത്ത് കയ്യടിച്ചു.

 ഞാനും എന്‍റെ സുഹൃത്തും വാ പൊളിച്ചിരുന്നു.
ഞങ്ങള്‍ക്ക് കാര്യം മനസ്സിലായി.
ഇംഗ്ലീഷ് പഠിക്കാനായി കാശും കൊടുത്തു ചേര്‍ന്നിട്ട്
 MULTI LEVEL MARKETING ലേക്ക് ചേരാന്‍ പറയുന്നു. 
ആദ്യ ദിവസം 50മിനിറ്റ് ക്ലാസും 10മിനിറ്റ് സ്വപ്നവും പറഞ്ഞത് 
അഞ്ചാം ദിവസമായപ്പോള്‍ 10 മിനിറ്റ് ക്ലാസ്സും 50 മിനിറ്റ് സ്വപ്നവും ആയത്
ഇതിനായിരുന്നു അല്ലെ എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.

അന്ന് മുതല്‍ ഇംഗ്ലീഷ് പഠനം നിര്‍ത്തി. ഞങ്ങളുടെ ഒപ്പം ടൈയ്യും കെട്ടി ക്ലാസ്സില്‍ ഇരുന്നിരുന്ന കുറെ പേര്‍ BMW സ്വപ്നം കണ്ടു XYZല്‍ ചേര്‍ന്നു.
ഇന്ന് റോഡില്‍ കാണുന്ന BMWകള്‍ എല്ലാം ആ സ്വപ്‌നങ്ങള്‍ ആണോ ആവോ..?

Comments

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌