ചില്ലറസമരം @ ടോള്‍ ബൂത്ത്
ചില്ലറ സമരത്തിന് തന്ന ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കും നന്ദി;
പക്ഷെ ആരും ഇത് പിന്നീട് തുടര്‍ന്നില്ല എന്നുള്ളത് നിരാശജനകമാണ്. ആരെയാണ് നിങ്ങള്‍ പേടിക്കുന്നത്...?
പോലീസിനെയോ..?
എന്തിനു പോലീസിനെ പേടിക്കുന്നു..?
പോലീസ് ക്രമസമാധനപലകരാണ്
അല്ലാതെ ഫ്രഞ്ച് കമ്പനിയുടെ ജോലിക്കാര്‍ അല്ല; അത് അന്ന് അവര്‍ തെളിയിച്ചു.
ജനമൈത്രി പോലീസ്...!
ഞങ്ങള്‍ എന്തിനു പോലീസിനെ പേടിക്കണം..?
ഞങ്ങള്‍ കൊടുത്തത് കള്ളനോട്ടുകള്‍ അല്ല,
ഇപ്പോഴും പ്രചാരത്തിലുള്ള അന്‍പതിന്റെ ചില്ലറപൈസകള്‍ ആണ്,
അത് കൊടുക്കരുത് എന്ന് പോലീസ് ഒരിക്കലും പറയില്ല,
വാങ്ങിക്കില്ല എന്ന് പറയാന്‍ ഫ്രഞ്ച് കമ്പിനിക്കോ സാധിക്കില്ല
(അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ കാണാമായിരുന്നു).
സമാധാനപരമായ പ്രതിഷേധത്തെ എതിര്‍ക്കേണ്ട ആവശ്യം അപ്പോള്‍ പോലീസിനില്ല.
ചിലപ്പോള്‍ അവിടെ പോലീസുകാര്‍ ഉള്ളതുകൊണ്ടായിരിക്കാം അന്ന് ഞങ്ങള്‍ക്ക് ഒന്നും സംഭവിക്കാതെയിരുന്നതും.
ഇതിന്റെ പേരില്‍ ചില്ലറക്ഷാമം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല,
അവിടെ കിട്ടിയ ചില്ലറകള്‍ വിതരണം ചെയ്യപ്പെടെണ്ടാതാണ്, അഥവാ അങ്ങനെ ഇല്ലെങ്കില്‍ ഫ്രഞ്ച്കമ്പനി തന്നെ ആയിരിക്കും ആ 'ക്ഷാമം' സൃഷ്ട്ടിക്കുന്നത്...
ഇനി പുറകില്‍ നില്ക്കുന്ന 'പാവം' യാത്രക്കരെയാണോ... ?
തീര്‍ച്ചയായും അവര്‍ പാവപ്പെട്ടവര്‍ തന്നെ,
കാരണം ചുങ്കപാതയിലൂടെ അവര്‍ മണ്ണുത്തി വരെ എത്തിയ കഷ്ട്ടപാടുകള്‍ അവര്ക്കെ അറിയൂ,
അവരോട് അഞ്ചു മിനിട്ട് സമയം ചോദിക്കൂ...
അഞ്ചു മിനിട്ടിനു മുകളില്‍ ബ്ലോക്ക് വന്നാല്‍ ടോള്‍ പിരിക്കാതെ തുറന്നു വിട്ടേക്കണം
എന്നൊരു നിയമം ഉണ്ടായിരുന്നു എന്ന് പത്രങ്ങളിലൂടെ നിങ്ങള്‍ കണ്ടതല്ലേ..? പിന്നെ ആരെയാണ് നിങ്ങള്‍ പേടിക്കുന്നത്...?
ഞങ്ങള്‍ ഫേസ്ബുക്കിലേ ചിത്രങ്ങളോടും അക്ഷരങ്ങളോടുമല്ല പ്രതികരിച്ചത്,
പാരമ്പര്യമായി ഉപയോഗിച്ച് കൊണ്ടിരുന്ന റോഡില്‍ ടോള്‍ ബൂത്ത് വച്ച് കൊള്ളക്കാശു പിരിക്കുന്നതിനോട്;
മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇറക്കിയ മുതലും കൊള്ളലാഭം നേടിയിട്ടും ഇപ്പോഴും കൊള്ളചുങ്കം പിരിക്കാന്‍ അവസരം കൊടുക്കുന്ന '__ണ്ടന്മാരായ' സര്‍ക്കാരിനോട്;
ഇലക്ഷന് മുന്നില്‍ കണ്ടുകൊണ്ടു നടത്തുന്ന 'ചിലരുടെ' ഒരിക്കലും അവസാനിക്കാത്ത അല്ലെങ്കില്‍ അവസാനിപ്പിച്ചാല്‍ പിന്നീടോന്നും ചെയ്യനില്ലാത്തവരുടെ സമരങ്ങളോട്...
ഞങ്ങള്‍ പ്രതികരിച്ചത് റിയാലിറ്റിയോടായിരുന്നു, അത് ഇനിയും ഉണ്ടാകും..
ഞങ്ങളെ അരാഷ്ട്രീയവാദികള്‍ എന്ന് വിളിച്ചവരോട്;
ഞങ്ങള്‍ എട്ടുപേരും വിവിധരാഷ്ട്രീയ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവരും ജീവിക്കുന്നവരും ആണ്, പക്ഷെ ഇത്തരം ഒരു പ്രതിഷേധത്തിന് കൂടെ നില്ക്കാന് ഞങ്ങള്‍ക്ക് BRAND ഉപയോഗിക്കേണ്ടി വന്നില്ല, ഇത് ജനങ്ങള്‍ക്കുള്ള ഒരു സന്ദേശമാണ്. സമരങ്ങളും പ്രതിഷേധങ്ങളും രാഷ്ട്രീയപാര്‍ടികളുടെ മാത്രം കടമയല്ല, അത് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ ചെയ്യേണ്ടതാണ്.
ഞങ്ങള്‍ എട്ടുപേരും വിവിധരാഷ്ട്രീയ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവരും ജീവിക്കുന്നവരും ആണ്, പക്ഷെ ഇത്തരം ഒരു പ്രതിഷേധത്തിന് കൂടെ നില്ക്കാന് ഞങ്ങള്‍ക്ക് BRAND ഉപയോഗിക്കേണ്ടി വന്നില്ല, ഇത് ജനങ്ങള്‍ക്കുള്ള ഒരു സന്ദേശമാണ്. സമരങ്ങളും പ്രതിഷേധങ്ങളും രാഷ്ട്രീയപാര്‍ടികളുടെ മാത്രം കടമയല്ല, അത് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ ചെയ്യേണ്ടതാണ്.
പ്രതികരണശേഷി ഫേസ്ബുക്കില്‍ അല്ല, റിയാലിറ്റിയില്‍ വരട്ടെ എന്ന് ആശംസിച്ചുകൊണ്ട്... പ്രതികരണങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു.
NO TOLL... NO BOT
എന്റെ ആന്റിയുടെ വീട് ടോള്‍ ബൂത്തിനു രണ്ടു കിലോമീറ്റര്‍ അപ്പുറത്താണ്, എനിക്ക് ആ രണ്ടുകിലോമീറ്ററിന് വേണ്ടി 80രൂപ കൊടുകണം... ഇവനൊക്കെ ടോള്‍ ബൂത്ത് പണിയാന്‍ പ്ലാന്‍ ഇടുന്നതിനു മുന്‍പേ ആ റോഡിലൂടെ പോയിരുന്നവരാണ് ഞങ്ങള്‍...
ടോള്‍ റോഡുകള്‍ എന്ന് പറയുന്നത് പുതിയതായി നിര്‍മ്മിക്കുന്ന ബദല്‍ റോഡുകളെയാണ്, കാശുള്ളവന് അതിലെ പോകാം എന്നാണ് മറ്റു so called വികസിതസംസ്ഥാനങ്ങളില് ഉള്ളത്. അതായത് കാശുകൊടുക്കാതെ പോകാവുന്ന റോഡുകകള്ക്ക് പുറമേയാണ്, അതൊക്കെ കാലാകാലങ്ങളായി ഉപയോഗിച്ച് വരുന്ന റോഡുകള്‍ ആണ്. ഇവിടെ നൂറ്റാണ്ടുകളായി ജനങ്ങള്‍ ഉപയോഗിച്ച് വരുന്ന റോഡില്‍ ടോള്‍ ബൂത്ത് കെട്ടി കൊള്ളനടത്തി, സഞ്ചാരസ്വാതന്ത്ര്യത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്.



Comments
AS IT IS THE RIGHT OF A VEHICLE OWNER , THE FIGHTS AGAINST TOLL BOOTH SHOULD COME UNDER THE VIOLATION OF HUMAN RIGHTS.