300ന്‍റെ അച്ഛന്‍


ഇപ്രാവശ്യം ഏറ്റുമുട്ടുന്നത് ഹോളിവുഡ് സിനിമയുമായി !!!


Hollywood/Ernakulam :   ഒരു സേഫിന് വേണ്ടി തലേ ദിവസം റിലീസ് ചെയ്യുന്ന ഭീരുത്വം അല്ല; എതിരാളികള്‍ ശക്തരാണെന്ന് അറിഞ്ഞിട്ടും മത്സരിക്കുന്ന ധീരതയാണ് മലയാളസിനിമക്ക് വേണ്ടത് എന്ന് തെളിയിച്ചിരിക്കുകയാണ് സന്തോഷേട്ടന്‍. ഇന്നലത്തെ പത്രങ്ങളിലും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും M.A (മിനിമോളുടെ അച്ഛന്‍) റിലീസ് ആകുന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും തീയെട്ടറുകളില്‍ എത്തിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇന്നലെ പലരും സിനിമ കാണാനാകാതെ തീയെറ്റരുകളില്‍ നിന്നും നിരാശരായി മടങ്ങിയിരുന്നു. 2006ല്‍ ഇറങ്ങിയ 300 എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം മാര്‍ച്ച്‌ ഏഴിന് ഉണ്ടാകുമെന്ന് അറിഞ്ഞതോടെയാണ് ഈ മാറ്റം എന്നാണ് തോന്നുന്നത്. മലയാളത്തിലെ മറ്റു താരനിരകളോടൊപ്പം  വിഷുവിന് M.A യുടെ റിലീസ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ കേരളം പോലൊരു കൊച്ചു സംസ്ഥാനത്തില്‍ മലയാളം സംസാരിക്കുന്ന വെറും മൂന്നരകോടി ജനങ്ങള്‍ക്ക്‌ വേണ്ടി തമ്മില്‍ തല്ലാന്‍ താനില്ല എന്ന നിലപാടിലാണ് അദ്ദേഹം എന്ന് ഒരു ആരാധകന്‍ അഭിപ്രായപ്പെടുന്നു. ഈ അടുത്ത കാലത്ത് ഇറങ്ങിയ ചില കഞ്ചാവ് വലി ട്യൂട്ടോറിയല്‍ സിനിമകള്‍  കുട്ടികളെ വഴിതെറ്റിക്കുന്നത് കണ്ടു മനം മടുത്ത അദ്ദേഹത്തിന്, തന്‍റെ സിനിമയിലെ അതിഭീകരമായ സംഘട്ടനരംഗങ്ങള്‍ കണ്ടു  കുഞ്ഞുകള്‍ അനുകരിച്ചു അക്രമികള്‍ ആകാതിരിക്കാന്‍ വേണ്ടിയാണ് ഈ പരീക്ഷക്കാലത്ത് റിലീസ് ചെയ്യുന്നത് എന്ന് ഒരു ആരാധകന്‍ പറഞ്ഞു. 

          രണ്ടുദിവസം മുന്‍പ് അദേഹത്തിന്‍റെ വീടിനടുത്തുള്ള ചായക്കടയില്‍ രാവിലെ ചായ കുടിയാക്കാന്‍ ചെന്നപ്പോള്‍ അവിടത്തെ ചുമരില്‍ '300:THE RISE OF AN EMPIRE' എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഹോളിവുഡ് അവരുടെ കുത്തകസ്വഭാവം ഇങ്ങു കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും എത്തിചിരിക്കുകയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല ചായ കുടിച്ചു കൊണ്ടിരുന്ന അപ്പൂപ്പന്മാര്‍ തലേന്ന് ടി.വിയില്‍ 300(2006) കണ്ടതിനെക്കുറിച്ചും പരസ്യങ്ങള്‍ക്ക് മുന്‍പ്‌ കാണിക്കുന്ന 'പിന്നാമ്പുറ'ത്തില്‍ ആ സിനിമ ഷൂട്ട്‌ ചെയ്തത് ക്രോമ(Chroma)സ്ക്രീന്‍ ഉള്ള സ്റ്റുഡിയോയില്‍ ആയിരുന്നതിനെകുറിച്ചൊക്കെയായിരുന്നു  അവര്‍ അവിടെ സംസാരിച്ചിരുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

          തന്‍റെ ചിത്രത്തിന് എന്തുകൊണ്ടും യോഗ്യതയുള്ള എതിരാളി ഹോളിവുഡ്‌ കുത്തകപടം തന്നെയാണ് എന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ആ ചിത്രത്തിന് ഒരു വെല്ലുവിളിയായിട്ടാണ് തന്‍റെ സിനിമയുടെ റിലീസ് മാര്‍ച്ച് 7ലേക്ക്  മാറ്റിയത് എന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു.  കഴിഞ്ഞ സിനിമ തന്‍റെ ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല എന്ന ആരോപണങ്ങളെ അദ്ദേഹം നിരാകരിച്ചു.  ഇപ്രാവശ്യമെങ്കിലും ഓസ്ക്കാര്‍ നോമിനേഷന് അര്‍ഹതയുള്ള സിനിമകള്‍ അയക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തനിക്ക് ഓസ്ക്കാര്‍ കിട്ടിയാല്‍ അത് വാങ്ങിക്കതിരിക്കാനുള്ള ജാഡ തനിക്കില്ല എന്ന് അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 
                 
                           ഏതോ ഒരു മഠത്തിനെതിരെ ആരോ പത്രസമ്മേളനം വിളിച്ചുക്കൂട്ടിയപ്പോള്‍ അകത്തുകയറാതെ പുറത്തു അദ്ദേഹത്തിനായി കാത്തുനിന്ന മാധ്യമങ്ങളോട് ആരാധകര്‍ പ്രത്യേകം നന്ദി പറഞ്ഞു. 'പോസ്റ്റ്മോര്‍ട്ടം' പോലുള്ള സിനിമവിമര്‍ശന പരിപാടികളിലൂടെ തന്‍റെ സിനിമയുടെ വിശകലനം നടത്തണം എന്നും അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.  റിലീസ് ദിവസം ആയിരം രൂപവരെ ടിക്കറ്റിന് ഈടാക്കുന്ന കളക്ഷന്‍ റെക്കോര്‍ഡ് കച്ചവടം കേരളത്തില്‍ നടക്കില്ല; അങ്ങനെ ആരെങ്കിലും ചെയ്‌താല്‍ സിനിമ കാണുന്നത് പോലും നിര്‍ത്തികളയുന്നവരാണ് മലയാളികള്‍ എന്ന് അദ്ദേഹം പ്രസ്താവിച്ചു. 300ന്‍റെ സംവിധായകന്‍ തന്നെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത‍ വാസ്തവവിരുദ്ധമാണ് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ചിത്രത്തിന്‍റെ റിലീസിനെ കുറിച്ച് താനറിഞ്ഞത് ഫേസ്ബുക്കില്‍ കൂടിയാണെന്ന് ക്യാമറമാന്‍ പരാതിപ്പെട്ടു. ഹോളിവുഡും മോളിവുഡും തമ്മില്‍  മാര്‍ച്ച്‌ 7ന് നടക്കാന്‍ പോകുന്ന ഈ പോരാട്ടത്തില്‍ ആര് ജയിക്കും എന്ന് അറിയാനുള്ള ആകാംഷയിലാണ് ജനങ്ങള്‍. 

Comments

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌