ഫോട്ടോ കമ്പ്യൂട്ടറില്‍ ഇട്ടു നോക്കണ പരിപാടി
സുനീഷിന്റെ GRADUATION FILM ഷൂട്ട്., അവസാന ദിവസം. അവസാന ഷോട്ട് എടുക്കാന്‍ പോകണം. കുറച്ചകലെ ആണ്. നട്ടുച്ച സമയം. എല്ലാര്‍ക്കും നല്ല വിശപ്പ് ഉണ്ട്. കഴിച്ചിട്ട് പോകാമെന്ന് പറഞ്ഞു. "ഒരു ഷോട്ടല്ലേ..? ട്ടപ്പെന്നു തീരും..." എന്ന് സുനീഷ്. "എങ്കില്‍ ശരി, ഒരു ടാസ്കി വിളിയെടാ..." എന്ന് പറഞ്ഞ ഉടനെ കോളജിലേക്ക് ഒരു ഓട്ടോ കടന്നു വരുന്നു. അഭിനയിക്കുന്നവനു സൈക്കിള്‍ ചവിട്ടാന്‍ അത്ര വശമില്ലാത്തത് കൊണ്ട് രാഹുലിനെ പറഞ്ഞു വിട്ടു. അവന്‍ സൈക്കിളും കൊണ്ട് വിട്ടു. സുനീഷ് (DIRECTOR), ഞാന്‍ (CAMERAMAN), ഷിനോബ് (PRODUCTION MANAGER) പിന്നെ നായകനും. അങ്ങനെ നാല് പേര്‍ ഓട്ടോയില്‍ കയറണം. തൊട്ടു മുന്‍പ് D60 (സ്റ്റില്‍ ക്യാമറ) കോളേജില്‍ നിന്നും എടുത്തിരുന്നു. "ചുമ്മാ ഒരു രസത്തിനു...." അങ്ങനെ TRIPOD, DSR400..എന്നിവയൊക്കെ കയറ്റി. ഞങ്ങളും കയറി. "മൂന്ന് പേര്‍ കയറിയപ്പോള്‍ ഫുള്‍ ആയി. ഇനി സംവിധായകന്‍ എവിടെ കയറും....."? മുന്നില്‍ കയറിക്കൊള്ളന്‍ ഡ്രൈവര്‍ പറഞ്ഞു. അങ്ങനെ ചങ്ങനാശ്ശേരി നഗരത്തിലൂടെ ആ ഓട്ടോ നീങ്ങുകയാണ്. സംവിധായകന്‍റെ അവസ്ഥ കണ്...