സ്ഥിരം നമ്പറുകള്‍

'ക്ലീഷേ' എന്ന വാക്ക് വേണ്ടിടത്തും വേണ്ടായിടതും ഉപയോഗിച്ച്
ആ വാക്കും ഒരു 'ക്ലീഷേ' ആയിമാറിയത്‌ കൊണ്ട് ഒരു CHANGEന്  വേണ്ടിയാണ് അതെ ക്ലീഷേകളെ  ഇവിടെ  'നമ്പറുകള്‍' എന്ന് ഉപയോഗിക്കുന്നത്.   സര്‍ക്കസിലും മാജിക്കിലും  ഓരോ തരം പെര്‍ഫോമന്‍സുകളെ നമ്പറുകള്‍ എന്ന്  പറയുന്നത്  നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും.
ഇതുപോലെ തന്നെയാണ് മിക്ക കലക്കാരന്മാരും തങ്ങളുടെ കയ്യിലുള്ള
ചില പ്രത്യേക കഴിവുകളെ 'നമ്പറുകള്‍ എന്നാണ് വിളിക്കുന്നത്‌.
 ചിലര്‍ക്ക് അവരുടെതായ നമ്പറുകള്‍ ഉണ്ടാകും.
 ചിലര്‍ക്ക് "സ്ഥിരം നമ്പറുകളും" ഉണ്ടാകും.
മിമിക്രിയെ കുറിച്ച് പറയുമ്പോള്‍ പട്ടി കുരയ്ക്കുന്നത്, ട്രെയിന്‍ വരുന്നത്, ഇംഗ്ലീഷ് സിനിമ എന്നിങ്ങനെ തുടങ്ങി,
 ലാലേട്ടന്‍റെ "ഇയ്യോ.. അവിടെ പ്രശ്നം.. ഇവിടെ പ്രശ്നം.." എന്നിവയൊക്കെ
സ്ഥിരം നമ്പറുകള്‍ ആണ്.  ഇപ്പോള്‍ ഇത് സ്റ്റേജില്‍ കാണുകയാണെങ്കില്‍ ചിലപ്പോള്‍ നമ്മള്‍ അറിയാതെ കൂവുകയോ
ടി.വിയിലാണെങ്കില്‍ ചാനല്‍ മാറ്റുകയോ ചെയ്യും.

ഇനി കാര്യത്തിലേക്ക് കടക്കാം.
ഗാനചിത്രീകരണത്തിലെ സ്ഥിരം നമ്പറുകളെകുറിച്ചാണ്
ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്.
ഇംഗ്ലീഷ്-ഹിന്ദി-തമിഴ്-തെലുങ്ക്-മലയാളം തുടങ്ങിയ ഭാഷകളിലെ  ഗാനചിത്രീകരണങ്ങളില്‍ വരുന്ന സ്ഥിരം നമ്പറുകള്‍.

ആദ്യം നമുക്ക് സായിപ്പിന്‍റെ സ്ഥിരം നമ്പറുകള്‍
സാധാരണ ഇംഗ്ലീഷ് സിനിമകളില്‍ പാട്ടുകള്‍ ഉണ്ടാകാറില്ല.
പകരം MUSIC VIDEOS ആണ് അവിടെയുള്ളത്.

സ്ലോ മോഷന്‍
ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ്
റോഡിലൂടെ കൂട്ടമായി നടക്കുകയോ അല്ലെങ്കില്‍
ഏതെങ്കിലും ഓപ്പണ്‍ കാറില്‍ കൂട്ടമായി യാത്ര ചെയ്യുകയോ ആയിരിക്കും.
പാട്ടുക്കാരി തന്നെയായിരിക്കും ബിക്കിനിയും വളരെ ചെറിയ ട്രൌസറും ഇട്ടോണ്ട് പാടി അഭിനയിക്കുന്നത്.
കൂളിംഗ് ഗ്ലാസ് വച്ച് സിക്സ് പായ്ക്ക് മസിലും കാണിച്ചു ഷര്‍ട്ടിടാത്ത
ഒരുത്തന്‍ ചിലപ്പോള്‍ നാലഞ്ചുപേര്‍ ഇവളെ മണപ്പിച്ചുകൊണ്ടിരിക്കും.
ഇനിയിപ്പോള്‍ നീഗ്രോകള്‍ ആണെങ്കില്‍ 'യോ' മുദ്ര കാണിച്ചു കാമറയില്‍ നോക്കി ഭാവാത്മകമായി  പാടിഅഭിനയിച്ചുകൊണ്ടിരിക്കും.
പഴയ ക്ലാസ്സിക് ബ്ലൂഫിളിമുകളിലെ പോലെയുള്ള
 കിടപ്പറരംഗങ്ങള്‍ ആയിരിക്കും.
നടുറോഡില്‍ എല്ലാവരും കൂടി നില്‍ക്കും എന്നിട്ട് ഓരോരുത്തരായി മുന്നിലേക്ക്‌ വന്നു ചിന്നന്‍റെ അസുഖം പിടിച്ചതുപോലെ ഡാന്‍സ് കളിക്കും.
എല്ലാ പാട്ടുകള്‍ക്കും ഒരേ മ്യൂസിക്‌ ആണോ എന്ന് സംശയം തോന്നാം.
കടല്‍തീരത്ത് നിലത്തുകിടന്നുകൊണ്ട്
 തിരയടിക്കുമ്പോള്‍ വരുന്ന നനഞ്ഞ മണല്‍ വാരി ദേഹത്ത് പുരട്ടും.
യുനാനി മണപ്പിച്ച പോലെയുള്ള മുഖഭാവം അനിവാര്യം.
നീഗ്രോകളുടെ പാട്ട് ആണെങ്കില്‍ ഹമ്മര്‍,ഫെരാരി എന്നിങ്ങനെയുള്ള ഏതെങ്കിലും കാറിന് മുന്നില്‍ നിന്നോ അല്ലെങ്കില്‍ ബോണറ്റില്‍ കയറിഇരുന്നോ
"യോ" മുദ്ര കാണിക്കും. ചിലപ്പോള്‍ കാര്‍ പോര്‍ച്ചിന്‍റെ റൂഫില്‍ വരെ കയറിനിന്നു പാട്ട് പാടുന്നതും കാണാറുണ്ട്.
ബാക്ക്ഗ്രൌണ്ടില്‍ എന്തൊക്കെയോ സ്ഥിരമായി കത്തുന്നുണ്ട്. ചിലപ്പോള്‍ ലൈറ്റിനു മുന്നില്‍ വച്ച കടലാസ് കരിയുന്നതാകാം.
പുക എപ്പോഴും ഉയര്‍ന്നുകൊണ്ടേയിരിക്കും.
ഒരു കൂട്ടം ആളുകള്‍ ഉണ്ടെങ്കില്‍ കറുത്ത ഡ്രസ്സ്‌ ആയിരിക്കും ധരിക്കുക.
കലാപത്തിന് ഇടയിലും പോലീസ് മാര്‍ച്ചിന് ഇടയിലും നിന്നിട്ടയിരിക്കും അഭ്യാസങ്ങള്‍.
മറ്റൊരു കലാരൂപമാണ്‌ സ്വന്തം കക്ഷം മണത്തുനോക്കല്‍.
അതായത്, ഒരുത്തി രണ്ടു കയ്യും പൊക്കിപിടിച്ചുകൊണ്ട് സ്വന്തം കക്ഷം മണത്തുനോക്കി മുഖത്ത് ഒരു പ്രത്യേക തരം 'ബ്രിന്യാസം' ഉണ്ടാക്കും.
 ഹിന്ദി സിനിമ പാട്ടുകളില്‍ ഈ നമ്പര്‍ ഇപ്പോള്‍ സ്ഥിരമായി കണ്ടുവരുന്നുണ്ടെങ്കിലും ആദ്യമായി അവതരിപ്പിച്ച ക്രെഡിറ്റ്
 സായിപ്പിന് തന്നെ.
ഇതൊക്കെ ഹിന്ദി-തെലുങ്ക്‌-തമിഴ്-മലയാളപാട്ടുകളില്‍ കാണാറുണ്ട്.
അനുകരണം ഒരു കലയാണ്‌. ഏത്..?
INSPIRATION...!

ഇനി ഇന്ത്യയിലെ സ്ഥിരം നമ്പറുകള്‍
ദരിദ്രരുടെ കഥ പറയുന്ന സിനിമയാണെങ്കിലും DJ FLOORല്‍ ഒരു പാട്ട് ഉണ്ടാകും.
തീയുടെ മുന്നില്‍ ഒരുത്തന്‍ ഇടയ്ക്കിടെ ഒരു കുപ്പി കറക്കി കൊണ്ടിരിക്കും.
ഒരു ചെറിയ ഗ്ലാസില്‍ എന്തോ 'പാനീയം' കുടിച്ചിട്ടേ FLOORലേക്ക് ഓടൂ.
എന്നിട്ട് കൈ ചുരുട്ടി ജയ്‌ വിളിക്കുന്നത്‌ പോലെ  രണ്ടു പ്രാവശ്യം മുകളിലേക്ക് കാണിക്കുകയും ചാടുകയും ചെയ്യും.
ആദ്യം ഇടതു കൈ, പിന്നെ വലത് കൈ.
പാട്ടിന്‍റെ താളവും (ഏതാണ്ട് എല്ലാ DJ പാട്ടുകളുടെ താളവും ഒരേപോലെയായിരിക്കും) ഇതെപോലെയൊക്കെയായ്യിരിക്കും.
DJ കൂരാകൂരിരുട്ടിലും കൂളിംഗ് ഗ്ലാസ് വച്ചോണ്ടിരിക്കും.
നായകന്‍ വില്ലനെ തേടി വരുന്നത് മിക്കപ്പോഴും സ്ലോമോഷനില്‍ ഡാന്‍സ് കളിക്കുന്ന ആളുകള്‍ക്കിടയില്‍ കൂടിയായിരിക്കും.
ജെലീനിയ ഡിസൂസോഫോബിയ ഉള്ള നായികമാരെ
 സ്ഥിരമായി കണ്ടുവരുന്ന മേഖലയാണ് ഇവിടെ.
ഇനി നായകന്‍ പാട്ടുക്കാരനാണെങ്കില്‍ ആയിരകണക്കിന് പേര്‍
കയ്യുയര്‍ത്തികാണിച്ചു ആദ്യമായി കേള്‍ക്കുന്ന പാട്ടിനു താളം പിടിച്ചുകൊണ്ടിരിക്കും.


Comments

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌