Posts

സുന്ദരിയും ഞാനും

കഴിഞ്ഞ കൊല്ലം ഉണ്ടായ സംഭവമാണ്. ഞാന്‍ ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്. പരശുരാം എക്സ്പ്രസ്സില്‍ സെക്കണ്ട് ക്ലാസ്സില്‍.  വാതിലിനോട് ചേര്‍ന്നുള്ള സിംഗിള്‍ സീറ്റിനു നേരെ എതിര്‍വശത്തുള്ള സിംഗിള്‍ സീറ്റില്‍ ആണ് ഇരിക്കുന്നത്.  ഉച്ചയ്ക്ക് കയറിയതാണ്, ബോറടിച്ചു തുടങ്ങി,  തീരെ തിരക്ക് കുറവായിരുന്നു. ട്രെയിന്‍ കായംകുളം എത്തി. അവിടെ നിന്നും മൂന്ന് സുന്ദരികളും ഒരുത്തനും കയറി. അതില്‍ രണ്ടു സുന്ദരിമാരും അവനും അപ്പുറത്ത് ലോങ്ങ്‌ സീറ്റില്‍ ചെന്നിരുന്നു. ഒരു സുന്ദരി അല്‍പ്പം ഷോ ഒക്കെ കാണിച്ചുകൊണ്ട്  എന്‍റെ മുന്നിലെ സീറ്റില്‍ ഇരുന്നു.  ഞാനും വിട്ടുകൊടുത്തില്ല,  ഒരു മൂന്നര കിലോ വെയിറ്റ് കൂടുതല്‍ ഇട്ടു. അതില്‍ ഒരുവള്‍ അവന്‍റെ കാമുകിയാണെന്ന് അവരുടെ പെരുമാറ്റത്തില്‍ നിന്നും മനസ്സിലായി. മറ്റവള്‍ ഇടയ്ക്ക് എന്‍റെ മുന്നില്‍ ഇരിക്കുന്ന സുന്ദരിയെ നോക്കി ചിരിക്കുന്നു. പക്ഷെ അവള്‍ അവര്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരുന്നു. ട്രെയിന്‍ പാഞ്ഞുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഇടയ്ക്കിടെ ഇടക്കണ്ണ്‍ കൊണ്ട്  ആ സുന്ദരിയെ നോക്കികൊണ്ടിരുന്നു. ...

തൂണിലും തുരുമ്പിലും ക്യാമറ

Image
എന്‍റെ ക്യാമറ കൊണ്ട് ഉണ്ടാക്കിയ കാശുകൊണ്ട് ഞാനൊരു  കാറ് വാങ്ങി.  ആ കാറില്‍ ടോള്‍ കൊടുത്ത ഗമയില്‍ ആറെ-അറുപതില്‍ ഓടിച്ചുകൊണ്ട് പോകുമ്പോള്‍ പോലീസ് കൈ കാണിച്ചു,  വേഗതയുടെ പേരില്‍ പിഴ അടപ്പിച്ചു.  അല്ല, വലിയ റോഡുകള്‍ ഉണ്ടാക്കുന്നത്‌ വേഗത്തില്‍ പോകാനല്ലേ...?  എന്ന് ഞാന്‍ അവരോട് ചോദിച്ചു. നീ വല്യകാര്യമൊന്നും പറയണ്ട മര്യാദക്ക് കാശും അടച്ചു പോകാന്‍ നോക്ക്...  എന്ന് അവര്‍.  സര്‍ക്കാരിന് കൊടുക്കാനല്ലേ എന്ന് ആശ്വസിച്ചിരിക്കുമ്പോള്‍ റേഡിയോയില്‍ ഒരു വാര്‍ത്ത‍ കേട്ടു.   വിജയ്‌ മല്ല്യമാരുടെയൊക്കെ കോടികണക്കിന് രൂപ കിട്ടാക്കടമായി എഴുതി തള്ളിയെന്ന്... ആ ടെന്‍ഷനില്‍ ഒരു സിഗരറ്റ് വാങ്ങി കത്തിച്ചതും അതിനും കിട്ടി പിഴ,  സങ്കടം കൊണ്ടാണ് ബാറില്‍ കേറി ഒന്നരയടിച്ചത്,  അവിടെ നിന്നും കാറെടുത്ത് ഇറങ്ങിയപ്പോള്‍ ദേ വീണ്ടും പിഴ,  കാറ് നാളെ സ്റ്റേഷനില്‍ ചെന്നാല്‍ തരാമെന്നു പറഞ്ഞു പോലീസുക്കാര്‍ കൊണ്ട്പോയി. ഇനിയിപ്പോള്‍ സമയം ഇത്രയയില്ലേ എന്ന് കരുതി ഒരു കമ്പി പടം  കാണാന്‍ വേണ്ടി തീയേറ്ററില്‍ കയറിയിരുന്നു,  ദേ അവിടേം വച്ചിരിക്കുന...

ധൂര്‍ത്തപുത്രനായ സാന്താക്ലോസ്

Image
"നിങ്ങള്‍ക്ക് പുലിക്കളി... ഞങ്ങള്‍ക്ക് പാപ്പക്കളി..." "വര്‍ഗീസേ... വര്‍ഗീയത പറയരുത്..." നിങ്ങള് നിങ്ങടെ ഓണത്തിന് ഇതുപോലെ ഘോഷയാത്ര നടത്തുന്നതല്ലേ..? ഞങ്ങള്‍ ഞങ്ങടെ ക്രിസ്മസ്സിന് ഒരു ഘോഷയാത്ര നടത്തട്ടെ..എല്ലാവരും കാണട്ടെ ഞങ്ങടെ പവര്‍... ഓണം വെക്കേഷന് ഉള്ളത് പോലെ ഇനി തൊട്ട് എല്ലാ കൊല്ലം ഈ പരിപാടി നടത്താം... കാശ് കുറെ ഉണ്ടല്ലോ.. ടൂറിസം വകുപ്പിന്‍റെ സഹായമൊന്നും വേണ്ടല്ലോ... വീല്‍ചെയറില്‍ വരെ പപ്പമാര െ കണ്ടാലോ...? "അതു കാണുമ്പോള്‍ തന്നെ ഒരു രസമല്ലേ.."? എന്ത് രസം..? മാര്‍ക്കറ്റിംഗ് അല്ലെ? സെന്റി മാര്‍ക്കറ്റിംഗ്... ഏയ് അങ്ങനെയൊന്നും പറയല്ലേ.. അടുത്തപ്രാവശ്യം അന്ധന്മാരെയും മന്ദബുദ്ധികളെയും ഇറക്കുന്നുണ്ട്... എന്നാലും ഇതൊക്കെ ഭയങ്കര ഒരിത് അല്ലെ..? എന്തോരിത്....? കാലിതൊഴുത്തില്‍ ജനിച്ച ദൈവപുത്രന്‍റെ പേരിലുള്ള ഈ ധൂര്‍ത്ത്... വര്‍ഗീസേ വര്‍ഗീയത പറയാണെന്ന് വിചാരിക്കരുത്... "അതു കാണുമ്പോള്‍ തന്നെ ഒരു രസമല്ലേ.."? എന്ത് രസം..? മാര്‍ക്കറ്റിംഗ് അല്ലെ? സെന്റി മാര്‍ക്കറ്റിംഗ്... ഏയ് അങ്ങനെയൊന്നും പറയല്ലേ.. അടുത്തപ്രാവശ്യം അന...

ഒരു ഭീകര ക്രിസ്മസ് സ്വപ്നം

Image
ഒരു ദിവസം, ഒരു ഇരുണ്ട ദിവസം, സമയം എനിക്കോര്‍മ്മയില്ല. എല്ലാം വളരെ മങ്ങിയാണ് കണ്ടിരുന്നത്‌. ഇനിയിപ്പോള്‍ വെളിച്ചത്തിന് കുറവ് വേണ്ടാ എന്ന് കരുതി ഞാന്‍ എല്ലാ സ്വിച്ചുകളും ഇട്ടു. ഓരോ സ്വിച്ച് അമര്‍ത്തുമ്പോഴും കോളിംഗ് ബെല്‍ അടിച്ചുകൊണ്ടിരുന്നു. ഞാന്‍ ചെന്ന് വാതില്‍ തുറന്നു പുറത്തുകണ്ട കാഴ്ചയാണ് ഞാന്‍ നേരത്തെ പറഞ്ഞ സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് സംശയം ഉണ്ടാക്കിയത്. പുറത്ത്‌ എല്ലാ മരങ്ങളിലും ചെടികളിലും പല നിറങ്ങളില്‍ ഉള്ള മാല ബള്‍ബുകളും നക്ഷത്രങ്ങളും ഇട്ടിരുന്നു. ഇലട്രിക്പോസ്റ്റുകളിലെ  ബള്‍ബുകള്‍ക്ക് പകരം ഇക്കൊല്ലത്തെ പുതിയ ട്രെന്‍ഡ് കറങ്ങുന്ന ഡിസ്കോ ലൈറ്റുകള്‍ ആയിരുന്നു. അതില്‍ നിന്നുള്ള ഡിസ്ക്കോ വെളിച്ചം ഓരോ പോസ്റ്റുകള്‍ക്കടിയിലും ഡിസ്ക്കോ ഫ്ലോര്‍ പ്രതീതി ഉളവാക്കി. ആരാണ് ബെല്‍ അടിച്ചതെന്ന് അറിയാനായി ഞാന്‍ ചുറ്റിലും നോക്കി. ആരെയും കാണുന്നില്ല, ദൂരേക്ക്‌ നീണ്ടു കിടക്കുന്ന റോഡില്‍ നിന്നും  എന്തൊക്കെയോ വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അകലെ നിന്നും എന്തൊക്കെയോ അടുത്തേക്ക് നീങ്ങികൊണ്ട് വരികയാണ്, എന്തോ ജാഥയോ മാര്‍ച്ചോ മറ്റൊ ആയിരിക്കാം, ഡിസം...

ബോറടിച്ചപ്പോള്‍ എഴുതിയ കവിത

കുടിലുകള്‍ വീടിന്‍ വാതില്‍ തെറ്റായിടത്തായതിനാല്‍ വീട്ടിലെയെല്ലാവരും നശിക്കപ്പെടുമെന്ന് വാസ്തുശാസ്ത്രം പറഞ്ഞു... വിമാനമിടിച്ച്‌ തകര്‍ന്ന കെട്ടിടത്തിന്‍ വാസ്തുശരിയല്ലെന്നും അവര്‍ പറയുന്നു... എത്രയെത്ര കുടിലുകള്‍, എത്രയെത്ര കോളനികള്‍,  എത്രയെത്ര ഫ്ലാറ്റുകള്‍ ഇവയ്ക്ക്  -ഇല്ലല്ലോ ഈ ശാസ്ത്രം... ഈ വാസ്തുശാസ്ത്രം... എന്നിട്ടെന്തേ...സുഖദുഃഖങ്ങള്‍ക്കീ പക്ഷഭേദം കുടിലിന് വാസ്തുശാസ്ത്രം ഇല്ലാത്തതോ മാളികക്ക് വാസ്തുശാസ്ത്രം ഉള്ളതോ... മേലെയാകാശം താഴെഭൂമിയുള്ളവര്‍ കെട്ടുന്ന  കുടിലുകള്‍ക്ക് വേണ്ടാത്തതോ... ഈ വാസ്തുശാസ്ത്രം. കവി എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായോ..? 2009 ഫെബ്രുവരിയില്‍ 10-14നു  കോട്ടയം MG യൂണിവേഴ്സിറ്റിയില്‍ വച്ച് നടത്തിയ  'മലയാളത്തില്‍ ശാസ്ത്രമെഴുത്ത് ശില്പശാല' യില്‍ നിന്നും കിട്ടിയ നോട്ട് പുസ്തകത്തില്‍ കുറിച്ചിട്ട കവിതയാണ് 'കുടിലുകള്‍'. തികച്ചും ഫ്ലാഷ്ബാക്ക് ആയ ഒരു പോസ്റ്റ്‌ ആണിത്, അന്നാണ് അവിടെ വച്ച് MCJ പഠിക്കുകയായിരുന്ന സികേഷിനെയും, പ്രതീഷിനെയും ഞാന്‍ പരിചയപ്പെടുന്നത്.   കാണാതായ ഒരു സാധനത്തിന്‍റെ അ...

ജബ..ജബജബജബാ

Image
ഞങ്ങളുടെ കോളേജിലെ എന്‍റെ രണ്ടാം വര്‍ഷം. കോളേജില്‍ പുതിയ കുട്ടികള്‍ വന്നു, പുതിയ മുഖങ്ങള്‍, പുതിയ പേരുകള്‍.. എന്നിങ്ങനെ. സ്വാഭാവികമായും പുതിയ ആളുകള്‍ വരുമ്പോള്‍ അവരെ ചെന്ന് പരിചയപ്പെടുന്നത് മാനുഷികമാണല്ലോ.. ഉച്ചക്ക് ഇന്റര്‍വെല്ലിനാണ് സാധാരണ എല്ലാവരും പരിചയപ്പെടാനായി പോകുന്നത്.  അതും ഭയങ്കര ടൈമിംഗ് ആണ്. ഉച്ചക്ക് പന്ത്രണ്ടരക്ക് ബെല്ലടിച്ചു കൃത്യം പതിനഞ്ചുമിനിറ്റുകൊണ്ട് ക്ലാസ്സിലെ പെണ്‍കുട്ടികളുടെ പത്രത്തില്‍ നിന്നും ചോറുണ്ട്, കൃത്യം പന്ത്രണ്ടേ മുക്കാലിന് ഏതെങ്കിലും ഫസ്റ്റ് ഇയര്‍ ക്ലാസ്സില്‍ എത്തുന്ന ആ ടൈമിംഗിനെ കുറിച്ച് ഇപ്പോഴും ഗവേഷണം നടക്കുന്നുണ്ട്. കാരണം എത്ര നേരത്തെ ആയാലും അഞ്ചു മിനിറ്റ് വൈകിയേ എത്തൂ എന്നുള്ളവരാണ് ഇവര്‍. അങ്ങനെ എന്‍റെ രണ്ടു സുഹൃത്തുക്കള്‍ പുതിയ ആളുകളെ  'പരിചയപ്പെടാനായി ഒരു ഫസ്റ്റ് ഇയര്‍ ക്ലാസ്സിലേക്ക് ചെന്നു.  -ഏതു ക്ലാസ് ആണെന്നു ഞാന്‍ പറയുന്നില്ല- ആ ക്ലാസ്സില്‍ ഇഷ്ട്ടം പോലെ ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. പരിചയപ്പെടാന്‍ പെണ്‍കുട്ടികള്‍ ആണല്ലോ നല്ലത്. അല്ല അവര്‍ പെണ്‍കുട്ടികളെ മാത്രമേ പരിചയപ്പെടാന്‍ പോകാറുള്ളൂ എന്നാണ് കോളേജില...

നാഷണല്‍ അവാര്‍ഡ്

Image
എന്‍റെ ഒരു സുഹൃത്തിന് ഉണ്ടായ ഒരു അനുഭവമാണ്. അവന്‍റെ വീടിന്‍റെ അടുത്ത് സ്ഥലം നോക്കാന്‍ ഒരാള്‍ വന്നു; ഇവനും അവിടെ ഉണ്ടായിരുന്നു. വന്നയാള്‍ സിനിമാക്കാരന്‍ ആണെന്ന് ബ്രോക്കര്‍ ഇവനെ അറിയിച്ചു. അവന്‍ അയാളെ ചെന്ന്  പരിചയപ്പെട്ടു. പുതിയതായി തുടങ്ങാന്‍ പോകുന്ന ഒരു സിനിമയുടെ സംവിധായകന്‍ ആണ്. പേര് ചോദിച്ചു.  കേട്ടിട്ടുപോലുമില്ല അങ്ങനെയൊരു പേര്. ആരുടെ കൂടെ ആയിരുന്നു ഇത്രകാലം എന്ന് അറിയാനുള്ള ആകാംഷയോടെ അവന്‍ അതും ചോദിച്ചു. ആരെയും അസ്സിസ്റ്റ്‌ ചെയ്തിട്ടില്ലെന്നും ആദ്യമായാണ് ചെയ്യാന്‍ പോകുന്നതെന്നും കേട്ടപ്പോള്‍  അവനു അയാളോട്പു ച്ഛം തോന്നി. ഒരു സംവിധായകന്‍ വന്നിരിക്കുന്നു... ആരെയും അസ്സിസ്റ്റ്‌ ചെയ്തിട്ടില്ലത്രേ.. ഇവിടെ കൊല്ലങ്ങളോളം അസ്സിസ്റ്റ്‌ ചെയ്തവന്മാര്‍ എടുത്ത പടം കണ്ടാല്‍ ഓടിരക്ഷപ്പെടും.. എന്നിട്ടാണോ..ആദ്യമായി പടം ചെയ്യാന്‍ പോകുന്നത് കഷ്ടം..!!! വല്ല കൂതറ പടം ചെയ്യാന്‍ പോകുകയായിരിക്കും അവന്‍ മനസ്സില്‍ ആലോചിച്ചു. ഒരു പടം ഉടനെ ചെയ്യാന്‍ പോകുന്നുണ്ട്..! ബ്രോക്കര്‍ പറഞ്ഞു. അവന്‍ അയാളെ ഒന്ന് നോക്കി, പുതിയ ആളായാലെന്താ, ചിലപ്പോള്‍ വര്‍ക്ക്‌ ചെയ്യാന്‍ ചാന്‍സ് കിട്ടിയാ...

ചില്ലറസമരം @ ടോള്‍ ബൂത്ത്‌

Image
 ചില്ലറ സമരത്തിന്‌ തന്ന ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കും നന്ദി; പക്ഷെ ആരും ഇത് പിന്നീട് തുടര്‍ന്നില്ല എന്നുള്ളത് നിരാശജനകമാണ്. ആരെയാണ് നിങ്ങള്‍ പേടിക്കുന്നത്...?  പോലീസിനെയോ..?  എന്തിനു പോലീസിനെ പേടിക്കുന്നു..?  പോലീസ് ക്രമസമാധനപലകരാണ്  അല്ലാതെ ഫ്രഞ്ച് കമ്പനിയുടെ ജോലിക്കാര്‍ അല്ല; അത് അന്ന് അവര്‍ തെളിയിച്ചു.   ജനമൈത്രി പോലീസ്...! ഞങ്ങള്‍ എന്തിനു പോലീസിനെ പേടിക്കണം..? ഞങ്ങള്‍ കൊടുത്തത് കള്ളനോട്ടുകള്‍ അല്ല,  ഇപ്പോഴും പ്രചാരത്തിലുള്ള അന്‍പതിന്‍റെ ചില്ലറപൈസകള്‍ ആണ്,  അത് കൊടുക്കരുത് എന്ന് പോലീസ് ഒരിക്കലും പറയില്ല,  വാങ്ങിക്കില്ല എന്ന് പറയാന്‍ ഫ്രഞ്ച് കമ്പിനിക്കോ സാധിക്കില്ല (അങ്ങനെ പറഞ്ഞിരുന്നെങ്കില്‍  കാണാമായിരുന്നു).   സമാധാനപരമായ പ്രതിഷേധത്തെ എതിര്‍ക്കേണ്ട ആവശ്യം അപ്പോള്‍ പോലീസിനില്ല.  ചിലപ്പോള്‍ അവിടെ പോലീസുകാര്‍ ഉള്ളതുകൊണ്ടായിരിക്കാം അന്ന് ഞങ്ങള്‍ക്ക് ഒന്നും സംഭവിക്കാതെയിരുന്നതും.  ഇതിന്‍റെ പേരില്‍ ചില്ലറക്ഷാമം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല,  അവിടെ കിട്ടിയ ചില്ലറകള്‍ വിതരണം ചെയ്യപ്പെട...

സഡന്‍ ബ്രേക്ക്

Image
എന്‍റെ നാട്ടിലേക്ക് ടൌണില്‍ നിന്നും രണ്ടു ബസ്സ്‌ റൂട്ട് ആണ് ഉള്ളത്. അതില്‍ ഒന്നില്‍ വല്ലപ്പോഴും ഒരിക്കല്‍ മാത്രമാണ് ബസ്സ്‌ ഓടുന്നത്. ഒരു ചെറിയ KSRTCബസ്സും ഒരു പ്രൈവറ്റ് ബസ്സും. ഒരിക്കല്‍ ഞാന്‍ ആ വഴിഇകുള്ള KSRTCബസ്സില്‍ കയറി. ബസ്സില്‍ ഞാനും  രണ്ടു അമ്മച്ചിമാര്‍, ഒരു അപ്പൂപ്പന്‍ പിന്നിലത്തെ സീറ്റില്‍ ഒരു ചേട്ടന്‍, പിന്നെ ഡ്രൈവറും കണ്ടക്റ്ററും മാത്രമേ ഉള്ളൂ. വണ്ടി ഓടിക്കുമ്പോള്‍ അവര്‍ രണ്ടു പേരും എന്തൊക്കെയോ സംസാരിച്ച്‌കൊണ്ടിരിക്കുകയാണ്. ഒരു അമ്പലത്തിന്‍റെ മുന്‍പിലാണ് എനിക്ക് ഇറങ്ങേണ്ടത്. അതിനു മുന്‍പേ ഏകദേശം നൂറു മീറ്റര്‍ ദൂരത്തില്‍ രണ്ടു സ്റ്റോപ്പ്‌ ഉണ്ട്. ഈ മൂന്ന് സ്റ്റോപ്പ്‌കള്‍  തമ്മില്‍ നൂറുമീറ്റര്‍ ദൂരമേ ഉള്ളൂ എങ്കിലും മൂന്നാമത്തെ സ്റ്റോപ്പിലേക്ക് അടുത്ത ഫെയര്‍ സ്റ്റേജ് ആണ് എന്നുള്ളത് കൌതുകകരമാണ്.ഡ്രൈവറും കണ്ടക്റ്ററും തമ്മില്‍ സംസാരിക്കുന്ന ശബ്ദം മാത്രമേ ബസ്സിനകത്ത് കേള്‍ക്കുന്നുള്ളൂ. ബാക്കിയെല്ലാവരും വിദൂരതയിലേക്ക് നോക്കിയിരുപ്പാണ്. അങ്ങനെ ആടിപാടി പതുക്കെ ആ ബസ്സ്‌ ഞാന്‍ പറഞ്ഞ ആദ്യത്തെ സ്റ്റോപ്പില്‍ എത്തി, ആരും ഇറങ്ങാന്‍ ഇല്ലാത്തത് കൊണ്ട് നിര്‍ത്തിയില്ല, എന്‍റെ സ്റ്...

ABCD പുളിക്കാത്ത മുന്തിരി

Image
Tushar, the son of a police officer in Haryana, studied at the University of Pennsylvania and worked for three years as an investment banker in the US and Singapore. The other, Matt, migrated as a teenager to the States with his parents, and studied in MIT. BASED ON TRUE STORY എന്ന നുണയല്ല ഇത്.. ABCD എന്ന മലയാളസിനിമയുടെ REAL STORY ആണ് . മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ അഭിനയിച്ച ഈ മലയാള ചിത്രം ഇപ്പോള്‍ റിലീസ് ആയ മറ്റെല്ലാ സിനിമകളേക്കാള്‍ ഭേദമാണ് എന്ന്  പറയാം. ഒരു വശത്ത് രാഷ്ട്ര്രീയം എന്ന പേര് പറഞ്ഞു വിരട്ടലും മറു വശത്ത് കള്ളും-കഞ്ചാവും കാണിച്ചു മയക്കലും ഒക്കെ ഉണ്ടെങ്കിലും ജനം, പ്രത്യേകിച്ച് യൂത്ത് ഈ സിനിമക്ക് മുന്‍ഗണന കൊടുക്കുന്നുണ്ട് എന്നുള്ളത് സത്യം. സമ്മിശ്ര പ്രതികരണം ആണ് ചിത്രത്തിന്. തീര്‍ച്ചയായും ഇന്നത്തെ യൂത്തിനെ പ്രതിനിധീകരിക്കുന്ന ചിത്രം തന്നെയാണ്. അത് അത്യാവശ്യം അവരില്‍ REACH ചെയ്യുന്നു എന്ന് കാണുമ്പോള്‍ സന്തോഷം. STYLIZED തീവ്രവാദവും, STYLIZED പെണ്ണ്പിടി, STYLIZED കഞ്ചാവ് സേവ എന്നിവ കാണിച്ചു യൂത്തിനെ വഴി തെറ്റിക്കുകയും അറിഞ്ഞ...

ചീഞ്ഞ നാറ്റത്തിനു കിട്ടിയ അവാര്‍ഡ്‌

Image
നിറ്റാ ജെലാറ്റിന്‍ കമ്പനി, കാതികുടം. മണം ഷെയര്‍ ചെയ്യാന്‍ പറ്റാത്തതും, ഇനി കഴിഞ്ഞാല്‍ തന്നെ  ഈ കാണുന്ന സ്ഥലത്തുള്ള മണം ഷെയര്‍ ചെയ്താല്‍ നിങ്ങള്‍ ഈ ബ്ലോഗില്‍ കയറില്ല എന്നുള്ള ഉറപ്പുള്ളതുകൊണ്ട്  ഞാന്‍ അത് ഷെയര്‍ ചെയ്യുന്നില്ല.  ഇത്രയും പറഞ്ഞതില്‍ നിന്ന് മണത്തിനെ  കുറിച്ച് ഒരു ഏകദേശ ധാരണ നിങ്ങള്‍ക്ക് ഉണ്ട് എന്ന് തോന്നുന്നു.  കേരള സര്‍ക്കാരിന്റെ ഫാക്ടറീസ് ആന്‍ഡ്‌ ബോയിലെര്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ സംസ്ഥാനതല സേഫ്റ്റി അവാര്‍ഡ്‌ കാതികുടം നിറ്റ ജെലാറ്റിന്‍ കമ്പനിക്ക് ലഭിച്ചു. ഈ അവാര്‍ഡിന് 'പ്രപ്തരാക്കിയ' 'ഓരോരുത്തര്‍ക്കും' നന്ദി.... ഗ്രീന്‍ ഇനീഷ്യെട്ടീവിനുള്ള 'കോര്‍പ്പറേറ്റ് എക്സലന്‍സ് അവാര്‍ഡ്‌  (__ട്ട വെള്ളം ചാലക്കുടി  പുഴയിലേക്ക് ഒഴുക്കി, വെള്ളത്തിന്‍റെ നിറം പച്ചയാക്കിയതിനാവും ചിലപ്പോള്‍ ഈ അവാര്‍ഡ്‌ കൊടുത്തിട്ടുണ്ടാവുക.) അവാര്‍ഡുകള്‍ക്ക് മേലെ പരുന്തും പറക്കിലെന്നു ചില സിനിമാക്കാര്‍  കാണിച്ചു തന്നിരുന്നു. അതുകൊണ്ട് തന്നെ ജനത്തിനിട്ടു നമ്മുടെ രാഷ്ട്രീയമാധ്യമ ഹിജഡകള്‍ കൊടുത്ത പണി  എന്തായിരിക്കുമെന്ന് നിങ്ങള്‍ക്ക് മനസ്സി...

മെമ്മറികാര്‍ഡ്

Image
ഇന്ന് ഫുട്ബാള്‍ കളിയ്ക്കാന്‍ പോയി.  വൈകിട്ട് നല്ല ഒറഞ്ചു നിറത്തിലുള്ള വെയിലായിരുന്നു..  ഉടനെ സൈക്കിലെടുത്തു ലൈത്തില്‍  വച്ച് ഫോട്ടോ എടുക്കാന്‍ തുടങ്ങി, അങ്ങനെ രണ്ടു മൂന്ന് ഫോട്ടോ എടുത്ത ശേഷം ഗ്രൗണ്ടില്‍ നിന്നും സൈക്കിള്‍  മാറ്റി വയ്ക്കാന്‍ സൈക്കിളില്‍ നീങ്ങുമ്പോള്‍ നിലത്ത് എന്തോ കണ്ണില്‍ പെട്ട  പോലെ തോന്നി. ഞാന്‍ സൈക്കിളില്‍ നിന്നിറങ്ങി അവിടെ ആകെ ഒന്ന് നോക്കി. അതാ ഒരു മെമ്മറി കാര്‍ഡ്; ചെറിയതാണ്. (micro sd) ഞാനതെടുത്തു, 2gbയുടെതാണ്. ഏതോ പാവപ്പെട്ടവന്‍ കുത്ത്പടങ്ങള്‍ കാണാന്‍   വേണ്ടി 2gbയും നിറച്ചു കൊണ്ട് നടക്കുന്നതാകും.  എങ്ങിനെയോ കയ്യില്‍ നിന്നും വീണ്‌പോയതാകാം.  ഏതായാലും നോക്കികളയാം എന്ന് വിചാരിച്ചു ഞാന്‍ ആ കാര്‍ഡ്  എന്‍റെ ഫോണില്‍ ഇട്ടു. 2gb നിറയെ ആയിരകണക്കിന് തുണ്ട് പടങ്ങള്‍ ആയിരിക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചു.  എനിക്കൊപ്പം ഉണ്ടായിരുന്നവര്‍ ആകാംഷയോടെ എന്റെയടുത്ത് കൂടി.  കാര്‍ഡ് detect ചെയ്യുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ കാര്‍ഡ്  തെളിഞ്ഞു.  ആവേശത്തോടെ അകത്തു കയറി.  ഏതോ നോക്കിയ...

തണ്ണിമത്തന്‍ B.C

Image
ഈ കഥ സംഭവിക്കുന്നത് പുരാതന കാലത്താണ്.   മനുഷ്യര്‍ കൂട്ടമായി ജീവിക്കാന്‍ തുടങ്ങുന്ന കാലത്ത്.  ഓരോ ഓരോ കുലങ്ങള്‍ അല്ലെങ്കില്‍ കൂട്ടങ്ങള്‍ ആയി കാടിനകത്തു കൂടെ സഞ്ചരിച്ചു കൊണ്ടേ ഇരിക്കുന്ന കാലം.  ഏകദേശം ശിലായുഗം എന്ന് പറയാം.  ഒരിടത്തും സ്ഥിരമായി  താമസിച്ചിരുന്നില്ല.  മുപ്പതു മുതല്‍ അമ്പതു പേര്‍ വരെ ഉണ്ടാകും ഓരോ കൂട്ടത്തിലും.  അതിസുന്ദരികളായ ആയ  സ്ത്രീകളായിരുന്നു ആ കുലത്തില്‍ ഉണ്ടായിരുന്നത് .   കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയ ആള്‍ ആണ് രാജാവ്.  രാജാവായതിന്  ശേഷം ആദ്യം ഋതുമതിയാവുന്ന പെൺക്കുട്ടി രാജാവിന്റെ ദേവദാസിയാവണം എന്നൊരു ആചാരം ആ കുലം അനുഷ്ഠിച്ചു പോന്നിരുന്നു.   കുലത്തിന്റെ മറ്റൊരു പ്രത്യേകത അവർ തികച്ചും വെജിറ്റേറിയന്‍ ആയിരുന്നു എന്നതാണ്.   മറ്റു കുലങ്ങളെ പോലെ പാവപെട്ട മാനിനെയും പന്നിയേയും  ഒന്നും കൊന്നു തിന്നാറില്ല.  ഒണ്‍ലി വെജിറ്റേറിയന്‍ പ്യുവര്‍ വെജിറ്റേറിയന്‍..,  "വെജിറ്റേറിയന്‍ ഹോട്ടല്‍ കണ്ടാല്‍ മാത്രമേ വണ്ടി ചവിട്ടൂ" കാട്ടില്‍ കാണുന്ന കായ്കളും പഴങ്ങളും ...

ഡിവൈഡര്‍

Image
ഇല്ലത്തെ ഉത്സവം നടത്തുന്ന സിനമകളില്‍ തലയില്‍ തോര്‍ത്ത്‌ മുണ്ട് കെട്ടി,  തുളസി കതിര്‍ പോലുള്ള പെണ്‍കുട്ടികള്‍  അരിപൊടി കൊണ്ട് കോലം  വരക്കുന്നതല്ലേ നിങ്ങള്‍ കണ്ടിട്ടുള്ളൂ... ഇതുകണ്ടാ.. അരി കൊണ്ട് റോഡിനു ഡിവൈഡര്‍ ലൈന്‍ വരചിരിക്കുന്നു.   വാഹനങ്ങള്‍ ഇടതു വശം ചേര്‍ന്ന് പോകണം എന്നാണ് ചിത്രകാരന്‍ ഇവിടെ ഉദ്ദേശിച്ചത്. അല്ല ഈ പെയിന്റിനോക്കെ ഇപ്പൊ എന്ത് വിലയാ... രണ്ടു രൂപക്കാണെങ്കില്‍ അറിയും കിട്ടും... അപ്പൊ പിന്നെ അരി കൊണ്ട് വരക്കുന്നതല്ലേ ലാഭകരം... ഇനി എന്നാണാവോ പെട്രോള്‍ സ്റ്റവ്വ് കൊണ്ട് അരി വക്കുന്നത് കാണേണ്ടി വരുന്നത്..    ഇന്നലെ രാത്രി ഏതോ പാവപെട്ടവന്‍ റേഷന്‍ കടയില്‍ നിന്നും അരിയും വാങ്ങി പാഞ്ഞു പോയതാ...വീട്ടില്‍ എത്തിയപ്പോള്‍ ആയിരിക്കും 'EMPTY' എന്ന് അറിഞ്ഞിട്ടുണ്ടാകുക. ഏതായാലും ഇന്ന് രാവിലെ മുതല്‍ ഇതാരായിരിക്കും ഇനി ഇപ്പൊ ബൈക്കില്‍ ആണോ അതോ സൈക്കിളില്‍ ആണോ എന്നൊക്കെ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇത് കളഞ്ഞവന്‍ വീട്ടില്‍ എത്തിയപ്പോള്‍ ഉള്ള സീന്‍ ഒന്ന് ആലോചിച്ചു നോക്ക്.. 16 മണിക്കൂറിനു ശേഷം നാട്ടുക്കാര്‍ തന്നെ ആളെ കണ്ടു പിടിച്ചു... ബൈക്കില്‍ തൂക്കി ഇട...

വന്ദേ മാതരം

Image
മുല്ലപെരിയാര്‍ 2G സ്പെക്ട്രം അഴിമതി അണ്ണ ഹസാരെ ടി.പി ചന്ദ്രശേഖരന്‍  ഗോവിന്ദസാമി  മുല്ലപ്പൂ വിപ്ലവം  അജ്മല്‍ കസബ്‌ സന്തോഷ്‌ പണ്ഡിറ്റ്‌  സത്നം സിംഗ് സദാചാര പോലീസ്‌  സച്ചിന്‍ ടെണ്ടുല്‍ക്കര്‍...., എന്നിങ്ങനെ തുടങ്ങി അവസാനം ഡല്‍ഹി പെണ്‍കുട്ടി വരെ ..... ഫേസ്ബുക്കിലൂടെയും, ടെലിവിഷന്‍ സ്റ്റുഡിയോയില്‍ ഇരുന്നും, മെഴുകുതിരി കത്തിച്ചും പ്രതികരിച്ചും വികാരം കൊണ്ടും തിളച്ചു മറിഞ്ഞിരുന്ന ചോരകള്‍ ആറി  തണുത്തു. ഇനിയും തിളക്കാനും ആറി തണുക്കാനും ആയി തയ്യാരുമാണ്. സൌമ്യ കൊല്ലപ്പെട്ടപ്പോള്‍ ഇനിയൊരു ബലാല്‍സംഗം ഇവിടെ ഉണ്ടാകാന്‍ അനുവദിക്കരുതെന്നും ടി.പി കൊല്ലപ്പെട്ടപ്പോള്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടാകരുതെന്നും പറഞ്ഞു വിലപിക്കുകയും ചെയ്ത ജനങ്ങളും ഇലക്ഷന്‍)) കഴിയാതെ ഉറങ്ങാന്‍ അല്ല; ഡാമിനെ ഓര്‍ത്തു ഉറങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞ മന്ത്രിമാരും ആടിനെ പട്ടിയാക്കുന്ന നേരിന്‍റെ വക്താക്കളായ മാധ്യമ ധര്‍മ്മപരിപാലന സ്ഥാപനഗലും ഉള്ള ഈ നാട്ടില്‍ ചോര തിളചില്ല എങ്കിലേ അത്ഭുതമുള്ളൂ.. കാരണം പ്രബുദ്ധരായ സമൂഹത്തിനേ...  ശബ്ദം(മാത്രം ) ഉയര്‍ത്താന്‍ കഴിയൂ... ...