വന്ദേ മാതരം


മുല്ലപെരിയാര്‍
2G സ്പെക്ട്രം അഴിമതി
അണ്ണ ഹസാരെ
ടി.പി ചന്ദ്രശേഖരന്‍ 
ഗോവിന്ദസാമി 
മുല്ലപ്പൂ വിപ്ലവം 
അജ്മല്‍ കസബ്‌
സന്തോഷ്‌ പണ്ഡിറ്റ്‌ 
സത്നം സിംഗ്
സദാചാര പോലീസ്‌ 
സച്ചിന്‍ ടെണ്ടുല്‍ക്കര്‍....,
എന്നിങ്ങനെ തുടങ്ങി അവസാനം ഡല്‍ഹി പെണ്‍കുട്ടി വരെ .....
ഫേസ്ബുക്കിലൂടെയും, ടെലിവിഷന്‍ സ്റ്റുഡിയോയില്‍ ഇരുന്നും, മെഴുകുതിരി കത്തിച്ചും പ്രതികരിച്ചും വികാരം കൊണ്ടും തിളച്ചു മറിഞ്ഞിരുന്ന ചോരകള്‍ ആറി  തണുത്തു. ഇനിയും തിളക്കാനും ആറി തണുക്കാനും ആയി തയ്യാരുമാണ്.
സൌമ്യ കൊല്ലപ്പെട്ടപ്പോള്‍ ഇനിയൊരു ബലാല്‍സംഗം ഇവിടെ ഉണ്ടാകാന്‍ അനുവദിക്കരുതെന്നും ടി.പി കൊല്ലപ്പെട്ടപ്പോള്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടാകരുതെന്നും പറഞ്ഞു വിലപിക്കുകയും ചെയ്ത ജനങ്ങളും ഇലക്ഷന്‍)) കഴിയാതെ ഉറങ്ങാന്‍ അല്ല; ഡാമിനെ ഓര്‍ത്തു ഉറങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞ മന്ത്രിമാരും ആടിനെ പട്ടിയാക്കുന്ന നേരിന്‍റെ വക്താക്കളായ മാധ്യമ ധര്‍മ്മപരിപാലന സ്ഥാപനഗലും ഉള്ള ഈ നാട്ടില്‍ ചോര തിളചില്ല എങ്കിലേ അത്ഭുതമുള്ളൂ.. കാരണം പ്രബുദ്ധരായ സമൂഹത്തിനേ... 
ശബ്ദം(മാത്രം ) ഉയര്‍ത്താന്‍ കഴിയൂ...
 ചോരകള്‍ തിളക്കട്ടെ; വേണ്ടപെട്ടവര്‍ക്ക് ആറ്റി കുടിക്കാം...!!!

ഞാനുള്‍പ്പെടുന്ന 'പ്രബുദ്ധരായ' സമൂഹത്തിനും, എല്ലാ 'മാധ്യമധര്‍മ്മ' സ്ഥാപനങ്ങള്‍ക്കും മുന്‍പില്‍ അഭിമാനപുരസ്കരം സമര്‍പ്പിക്കുന്നു..  
വന്ദേ മാതരം!!!! 

ഉപരിപ്ലവം എന്ന പേരിനെ കുറിച്ച് എനിക്ക് ഇപ്പോഴും സംശയമാണ്, അങ്ങനെ ഒരു വാക്ക് മലയാളത്തില്‍ ഉണ്ടോ എന്ന്.. കാരണം ഉപരിവിപ്ലവം എന്നാണ് സാധാരണ നിങ്ങളൊക്കെ പറഞ്ഞു കേട്ടിട്ടുള്ളത്.. എനാല്‍ ഞാന്‍ മറിച്ചാണ് കേട്ടത്. AVATAR എന്നാ വാക്ക് വലിയ ഇംഗ്ലീഷ് ഭാഷയില്‍ ചേര്‍ക്കാമെങ്കില്‍ ഒരു ചെറിയ സിനിമക്ക് എന്ത് കൊണ്ട്  ചെറിയ മലയാളത്തില്‍ ആയിക്കൂടാ.???

Comments

Popular posts from this blog

ഒരു മലയാളി ഫേസ്ബുക്ക് റിവ്യൂ : SPOILER ALERT

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌