മെമ്മറികാര്‍ഡ്

ഇന്ന് ഫുട്ബാള്‍ കളിയ്ക്കാന്‍ പോയി. 
വൈകിട്ട് നല്ല ഒറഞ്ചു നിറത്തിലുള്ള വെയിലായിരുന്നു.. 
ഉടനെ സൈക്കിലെടുത്തു ലൈത്തില്‍  വച്ച് ഫോട്ടോ എടുക്കാന്‍ തുടങ്ങി, അങ്ങനെ രണ്ടു മൂന്ന് ഫോട്ടോ എടുത്ത ശേഷം ഗ്രൗണ്ടില്‍ നിന്നും സൈക്കിള്‍ 
മാറ്റി വയ്ക്കാന്‍ സൈക്കിളില്‍ നീങ്ങുമ്പോള്‍ നിലത്ത് എന്തോ കണ്ണില്‍ പെട്ട 
പോലെ തോന്നി.
ഞാന്‍ സൈക്കിളില്‍ നിന്നിറങ്ങി അവിടെ ആകെ ഒന്ന് നോക്കി.
അതാ ഒരു മെമ്മറി കാര്‍ഡ്; ചെറിയതാണ്. (micro sd)
ഞാനതെടുത്തു, 2gbയുടെതാണ്. ഏതോ പാവപ്പെട്ടവന്‍ കുത്ത്പടങ്ങള്‍ കാണാന്‍  
വേണ്ടി 2gbയും നിറച്ചു കൊണ്ട് നടക്കുന്നതാകും. 
എങ്ങിനെയോ കയ്യില്‍ നിന്നും വീണ്‌പോയതാകാം. 
ഏതായാലും നോക്കികളയാം എന്ന് വിചാരിച്ചു ഞാന്‍ ആ കാര്‍ഡ് 
എന്‍റെ ഫോണില്‍ ഇട്ടു. 2gb നിറയെ ആയിരകണക്കിന് തുണ്ട് പടങ്ങള്‍ ആയിരിക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചു. 
എനിക്കൊപ്പം ഉണ്ടായിരുന്നവര്‍ ആകാംഷയോടെ എന്റെയടുത്ത് കൂടി. 
കാര്‍ഡ് detect ചെയ്യുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ കാര്‍ഡ്  തെളിഞ്ഞു. 
ആവേശത്തോടെ അകത്തു കയറി.
 ഏതോ നോക്കിയാ ഫോണില്‍ ഇട്ടിരുന്ന കാര്‍ഡാണ്.
 വിചാരിച്ചപോലെ തുണ്ടുപടങ്ങളുടെ ആയിരകണക്കിന് folderകള്‍
ആയിരുന്നില്ല. :( 
videosല്‍ എന്തെങ്കിലും ഉണ്ടാകുമോ എന്ന് നോക്കിയപ്പോള്‍ 
'തട്ടതിന്‍ മറയത്തു' എന്ന പേര് കണ്ടു. 
ഉടനെ എന്‍റെ കൈ വിറച്ചു. പേടിച്ചു ഞാന്‍ ആ folder അടച്ചു.
AGENT JADOO എന്നെ കണ്ടുപിടിചിട്ടുണ്ടാകുമോ..?
ഇതിന്‍റെ പേരില്‍ ജയിലില്‍ കിടക്കേണ്ടി വരുമോ..
അത് അതിലെ പാട്ട് ആയിരുന്നു.
"ഛെ..വെറുതെ പേടിപിച്ചുകളഞ്ഞു."
അല്ല ഇനിയെങ്ങാനും പണി പാളുമോ..?
ഏയ്‌.. ഇല്ല..!!!
അങ്ങനെ ഇനി  ഉടമസ്ഥനെ കണ്ടു പിടിക്കാം എന്ന് കരുതി images തുറന്നു.
നിറയെ റോസാപൂക്കളുടെ ചിത്രങ്ങള്‍...
എനിക്ക് തോന്നിയത്
ഇതൊരു പെണ്‍കുട്ടിയുടെ കാര്‍ഡ് ആയിരിക്കും..
അവള്‍ ആരായിരിക്കും എന്നറിയാന്‍ ഞങ്ങള്‍ക്ക് ആവേശമായി. :)
photos എന്ന folder തുറന്നു. ഏതോ ഒരു സുന്ദരിയായ പെണ്‍ക്കുട്ടി, 
കാര്‍കൂന്തല്‍ അഴിച്ചു ചിരിച്ചു നില്‍ക്കുന്ന ഫോട്ടോ.
"അളിയാ..കോളടിച്ചു... ഇത് ഏതോ സുന്ദരിയുടെ  കാര്‍ഡ് തന്നെ..
ഇതും പറഞ്ഞു ഇവളെ മുട്ടാം.."
അടുത്ത ഫോട്ടോ നോക്കി.. നടി  ഭാവന, 
പിന്നെ കാവ്യാ...മൈഥിലി ....എന്നിങ്ങനെ തുടങ്ങി 
നയന്‍താര... ചാര്‍മി എന്നോക്കെ ആയി.
അപ്പൊ എനിക്കൊരു സംശയം!!!
 "അല്ല അപ്പൊ ആദ്യം കണ്ട ഫോട്ടോ..?"
വീണ്ടു അതെടുത്തു. 
കാര്‍കൂന്തല്‍ അഴിച്ചു ചിരിച്ചു നില്‍ക്കുന്ന സംവൃത.,.!!!!!

"ങേ" !!!!
ഞങ്ങള്‍ പരസ്പരം നോക്കി.
അയ്യേ.. ഇതേതോ $!@$!@# ന്‍റെ കാര്‍ഡ് ആയിരിക്കും..
ഞങ്ങള്‍ മനസ്സില്‍ പറഞ്ഞു.
എല്ലാ ആവേശവും പോയി.
എല്ലാ പ്രതീക്ഷയും നഷ്ട്ടപ്പെട്ടു, അതിനു പ്രതീകമായി വൈദ്യുതിയും പോയി.
പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍  അസ്തമിച്ചു.
ഒരു കുഞ്ഞു മെമ്മറി കാര്‍ഡ് ഒരു വലിയ പ്രതീക്ഷയായിരുന്നു തന്നത്..
ആരെങ്കിലും അന്വേഷിച്ചു വന്നാല്‍ എന്‍റെ കയ്യില്‍ ഉണ്ടാകും 
എന്ന് പറഞ്ഞു ഞാന്‍ അത് എടുത്തു.
 അന്വേഷിച്ചു വരുന്ന ഉടമസ്ഥനെ കാത്തുകൊണ്ട്.

Comments

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌