ഡിവൈഡര്‍


ഇല്ലത്തെ ഉത്സവം നടത്തുന്ന സിനമകളില്‍ തലയില്‍ തോര്‍ത്ത്‌ മുണ്ട് കെട്ടി,
 തുളസി കതിര്‍ പോലുള്ള പെണ്‍കുട്ടികള്‍  അരിപൊടി കൊണ്ട് കോലം  വരക്കുന്നതല്ലേ നിങ്ങള്‍ കണ്ടിട്ടുള്ളൂ...
ഇതുകണ്ടാ.. അരി കൊണ്ട് റോഡിനു ഡിവൈഡര്‍ ലൈന്‍ വരചിരിക്കുന്നു.  
വാഹനങ്ങള്‍ ഇടതു വശം ചേര്‍ന്ന് പോകണം എന്നാണ് ചിത്രകാരന്‍ ഇവിടെ ഉദ്ദേശിച്ചത്. അല്ല ഈ പെയിന്റിനോക്കെ ഇപ്പൊ എന്ത് വിലയാ...
രണ്ടു രൂപക്കാണെങ്കില്‍ അറിയും കിട്ടും... അപ്പൊ പിന്നെ അരി കൊണ്ട് വരക്കുന്നതല്ലേ ലാഭകരം... ഇനി എന്നാണാവോ പെട്രോള്‍ സ്റ്റവ്വ് കൊണ്ട് അരി വക്കുന്നത് കാണേണ്ടി വരുന്നത്..   
ഇന്നലെ രാത്രി ഏതോ പാവപെട്ടവന്‍ റേഷന്‍ കടയില്‍ നിന്നും അരിയും വാങ്ങി പാഞ്ഞു പോയതാ...വീട്ടില്‍ എത്തിയപ്പോള്‍ ആയിരിക്കും 'EMPTY' എന്ന് അറിഞ്ഞിട്ടുണ്ടാകുക. ഏതായാലും ഇന്ന് രാവിലെ മുതല്‍ ഇതാരായിരിക്കും ഇനി ഇപ്പൊ ബൈക്കില്‍ ആണോ അതോ സൈക്കിളില്‍ ആണോ എന്നൊക്കെ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇത് കളഞ്ഞവന്‍ വീട്ടില്‍ എത്തിയപ്പോള്‍ ഉള്ള സീന്‍ ഒന്ന് ആലോചിച്ചു നോക്ക്..
16 മണിക്കൂറിനു ശേഷം നാട്ടുക്കാര്‍ തന്നെ ആളെ കണ്ടു പിടിച്ചു...
ബൈക്കില്‍ തൂക്കി ഇട്ടു പോയതാണത്രെ...!!!

Comments

Popular posts from this blog

നാട് നന്നാക്കാന്‍

സഡന്‍ ബ്രേക്ക്