തണ്ണിമത്തന്‍ B.C


ഈ കഥ സംഭവിക്കുന്നത് പുരാതന കാലത്താണ്. 
 മനുഷ്യര്‍ കൂട്ടമായി ജീവിക്കാന്‍ തുടങ്ങുന്ന കാലത്ത്. 
ഓരോ ഓരോ കുലങ്ങള്‍ അല്ലെങ്കില്‍ കൂട്ടങ്ങള്‍ ആയി കാടിനകത്തു കൂടെ സഞ്ചരിച്ചു കൊണ്ടേ ഇരിക്കുന്ന കാലം. 
ഏകദേശം ശിലായുഗം എന്ന് പറയാം. 
ഒരിടത്തും സ്ഥിരമായി  താമസിച്ചിരുന്നില്ല. 
മുപ്പതു മുതല്‍ അമ്പതു പേര്‍ വരെ ഉണ്ടാകും ഓരോ കൂട്ടത്തിലും. 
അതിസുന്ദരികളായ ആയ  സ്ത്രീകളായിരുന്നു ആ കുലത്തില്‍ ഉണ്ടായിരുന്നത് . 
 കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയ ആള്‍ ആണ് രാജാവ്.  രാജാവായതിന് 
ശേഷം ആദ്യം ഋതുമതിയാവുന്ന പെൺക്കുട്ടി രാജാവിന്റെ ദേവദാസിയാവണം എന്നൊരു ആചാരം ആ കുലം അനുഷ്ഠിച്ചു പോന്നിരുന്നു. 
 കുലത്തിന്റെ മറ്റൊരു പ്രത്യേകത അവർ തികച്ചും വെജിറ്റേറിയന്‍ ആയിരുന്നു എന്നതാണ്.  
മറ്റു കുലങ്ങളെ പോലെ പാവപെട്ട മാനിനെയും പന്നിയേയും 
ഒന്നും കൊന്നു തിന്നാറില്ല. 
ഒണ്‍ലി വെജിറ്റേറിയന്‍ പ്യുവര്‍ വെജിറ്റേറിയന്‍.., 
"വെജിറ്റേറിയന്‍ ഹോട്ടല്‍ കണ്ടാല്‍ മാത്രമേ വണ്ടി ചവിട്ടൂ"

കാട്ടില്‍ കാണുന്ന കായ്കളും പഴങ്ങളും പറിച്ചു 
വീതം വച്ചു തിന്നിട്ടാണ് ഇവര്‍ ജീവിക്കുന്നത്. 
അക്കാര്യത്തില്‍ കമ്മ്യുണിസ്റ്റ്‌ ചിന്താഗതി ഉള്ളവരായിരുന്നു.
SUPPOSE അന്ന് ഒരു മാമ്പഴം മാത്രമേ കിട്ടിയതെ ഉള്ളൂ എന്നാലും 
ആ ഒരെണ്ണം വീതം വച്ച് എല്ലാവരും കഴിക്കും. 
കാട്ടിലെ എല്ലാ പഴങ്ങളും 'തിന്നബള്‍' (തിന്നാന്‍ പറ്റുന്ന) അല്ല
 എന്നൊക്കെ അവര്‍ക്കറിയാം. 
അതുകൊണ്ട് അന്നും അവര്‍ കുലത്തിന് വേണ്ടി ഒരു FOOD INSPECTOR നെ വച്ചിരുന്നു. 
കാണുന്ന പഴമെല്ലാം പറിച്ചു തിന്നു നോക്കി 'തിന്നബള്‍'  ആണോ എന്ന് പരീക്ഷിക്കേണ്ട  ആളായിരിക്കും FOOD INSPECTOR. 
 ടിയാന്‍ തിന്നു നോക്കി കുറച്ചു നേരമൊക്കെ കഴിഞ്ഞു ജീവനോടെ മറ്റു കുഴപ്പമൊന്നും ഇല്ല എന്ന് കണ്ടാലെ ആ പഴം എല്ലാവര്ക്കും വീതിച്ചു നല്‍കൂ. അത്തരം ജീവന്‍ മരണ പോരാട്ടമായിരിക്കും INSPECTORനു.  "റിസ്ക് നാ.. എനക്ക് റസ്ക് സാപ്ട മാതിരി" എന്ന പഞ്ച് ഡയലോഗ് 
ജീവിതത്തില്‍ പ്രാവർത്തികമാക്കിയ രക്തസാക്ഷികളായിരുന്നു അവർ. എപ്പോഴാണ് ഏതെങ്കിലും  വിഷമുള്ള പഴം തിന്നു മയ്യത്താവുക 
എന്നത് 'പ്രവജിക്കബള്‍' അല്ല. 
ചാവേര്‍ പടയാളിയെ പോലെ ഏറ്റവും മുന്നില്‍ നടന്നു കണ്ണിൽപെടുന്ന
പഴമോക്കെ കണ്ടു പിടിച്ചു തിന്നു കാണിക്കണം അതാണ്‌ ജോലി. 
REST എന്നൊരു പരിപാടി ഈ പാവപ്പെട്ടവന്‍ മാര്‍ക്ക് ഉണ്ടാകില്ല. 
കുലത്തിലെ ഏറ്റവും  മടിയനെയാണ് ഈ ജോലിക്കായി തിരഞ്ഞെടുക്കുന്നത്. മുന്‍പത്തെ INSPECTOR ഏതെന്കിലും വിഷം അടിച്ചു മയ്യത്തായത്തിനു പിറ്റേന്ന് രാവിലെ ആരാണ് അവസാനം എഴുന്നേല്‍ക്കുന്നത് അവനെയായിരിക്കും എഴുന്നേല്‍ക്കുമ്പോള്‍ കയ്യടിച്ചു INSPECTOR പോസ്റ്റ്‌ ഏല്പിച്ചു കൊടുക്കുന്നത്. 

അന്ന് നമ്മുടെ നായകനാണ് അവസാനം എഴുന്നേറ്റത്.
സാധരണ സെലെക്ഷന്‍ കിട്ടാന്‍ എഴുന്നെല്‍ക്കുന്നതിനും രണ്ടു മണികൂര്‍ വൈകിയാണ് പുള്ളി എഴുന്നേറ്റത്.
 എല്ലാവരും വന്‍ കരഘോഷത്തോടെയാണ് അവനെ എതിരേറ്റത്.
 ഏറ്റവും നല്ല മടിയനാണ് ഈ പോസ്റ്റ്‌ കിട്ടുന്നത് എങ്കിലും എല്ലാവര്‍ക്കും ഈ പോസ്റ്റിനോട് ഭയങ്കര ബഹുമാനമാണ്.  കുലത്തിന് 
വേണ്ടി രക്തസാക്ഷിയാവാൻ പോവുകയാണല്ലോ.. മുതല്‍ അവനാണ് FOOD INSPECTOR. 

കുലത്തിലെ  പെണ്‍ക്കുട്ടികള്‍  വയസ്സറിയിച്ചു കഴിഞ്ഞാല്‍ 
സീസറിനുള്ളത് സീസര്‍ എടുത്തിട്ട് മാത്രമേ 
മറ്റുള്ളവര്‍ക്ക് ATTEMPT ചെയ്യാന്‍ കിട്ടൂ എന്നാണല്ലോ നിയമം . 
കുലത്തിലെ മറ്റെല്ലാ ആണുങ്ങളെ പോലെ ഇവനും ഫ്രഷ്‌ ആയി കിട്ടണം എന്നൊരു ആഗ്രഹമുണ്ട്. നിയമത്തില്‍ ഭേദഗതി വരുത്തണം എന്നുണ്ട് 
പക്ഷെ നിയസഭ ഇല്ലാത്തതു കൊണ്ട് ഒന്നും നടക്കില്ല എന്ന് അവര്‍ക്കറിയാം. 
ആയിടക്കാണ് മറ്റൊരു കുലം ഒരിടത്ത് കൂടുതല്‍ ദിവസം താമസിക്കുന്നത് 
രാജാവ് കാണുന്നത്. ഒരിടത്ത് ചെറിയ കൂടരമോക്കെ കെട്ടി ശേഖരിക്കുന്ന 
പഴങ്ങള്‍ സൂക്ഷിച്ചു ആവശ്യത്തിന് എടുത്തു ജീവിക്കാമെന്ന് ആ സ്ഥലത്തേക്ക്  വേഷം മാറി ചെന്ന് രാജാവ് മനസ്സിലാക്കി. 
അത് നടപ്പിലാക്കാന്‍ പറ്റിയ സ്ഥലം കിട്ടിയാല്‍ ചെയ്യാമെന്ന് തീരുമാനിച്ചു 
അവര്‍ വീണ്ടും യാത്ര തുടര്‍ന്നു. 

നമ്മുടെ നായകൻ രണ്ടാം ക്ലാസ്സ്‌ മുതലേ ഒരുത്തിയുടെ പിറകെ ലൈന്‍ അടിക്കാനായി നടക്കാറുണ്ട് .
അവള്‍  ആ കുലത്തിലെ അതി സുന്ദരിയായിരുന്നു. 
ഇവനോപ്പം ചിരിച്ചുല്ലസിചിട്ടാണ് അവളും കഴിയുന്നത്. 
വയസ്സറിയാതെ തൊടാന്‍ പാടില്ല എന്ന് അന്ന് എല്ലാവര്‍ക്കും അറിയുകയും 
അത് കര്‍ശനമായി പാലിക്കുകയും ചെയ്തിരുന്നു. 
എന്തെങ്കിലും സംശയം കുലത്തിനു തോന്നിയാല്‍ മാത്രം മതി പിന്നെ 
പെണ്ണുങ്ങള്‍ എല്ലാം ചേര്‍ന്ന്  'ഒന്നിനും കൊള്ളാത്തവന്‍' ആക്കി മാറ്റും. 
അതാണ്‌ അത്തരത്തിലുള്ള ഞരമ്പുരോഗികള്‍ക്കുള്ള കുലത്തിന്റെ ശിക്ഷ. 
മറ്റു രണ്ടു പേരും കൂടെ നമ്മുടെ സുന്ദരിയായ നായികയെ നോട്ടമിട്ടിരുന്നു. 
'ഒന്ന് സീസറും രണ്ടു മന്ത്രിയും.' രണ്ടുപേരുടെയും ഓരോ കണ്ണ് എപ്പോഴും സുന്ദരിയെ തന്നെ  TRACKചെയ്തു കൊണ്ടിരിക്കും. 
മന്ത്രി എന്ത് കണ്ടിട്ടാണ് എന്ന് ചോദിച്ചാല്‍; രാജാവിന്‌ മരണം സംഭവിച്ചാല്‍ 
അടുത്ത രാജാവ് ഇപ്പോഴത്തെ മന്ത്രിയായിരിക്കും.
 ഇടയ്ക്കിടെ മറ്റു കുലങ്ങളായി ഏറ്റുമുട്ടലുകള്‍ ഉണ്ടാകാറുണ്ട്. 
നിയമപ്രകാരം രാജവയ്യിരിക്കും മുന്നില്‍ നിന്ന് യുദ്ധം ചെയ്യേണ്ടത്.
 മന്ത്രിയെ COVER ചെയ്തു അപകടം ഏല്‍ക്കാതെ രക്ഷിക്കണം 
(അടുത്ത രാജാവിനെ സംരക്ഷികണം).
 ഇനി എങ്ങാനും വല്ല യുദ്ധത്തിലും പെട്ട് "ബിരിയാണി  കൊടുത്താലോ" 
 എന്നൊരു ചെറിയ ആഗ്രഹം മന്ത്രിക്കുണ്ടായി. 
മധുരമുള്ള പഴങ്ങള്‍ കൊടുത്തിട്ടാണ് ആണുങ്ങള്‍ പെണ്ണുങ്ങളെ വീഴ്ത്തുന്നത് .
 അവരെ IMPRESS ചെയ്തു അവര്‍ സ്വമേധയാ സമ്മതിച്ചാലേ കാര്യം നടത്താവൂ എന്നാണ് നിയമം . 

  അങ്ങനെയിരിക്കെ കുലത്തിന്റെ  പലായന യാത്രയിൽ വച്ച് അവര്‍ വലിയൊരു കായ്‌ 
കാണുന്നു. ഒരു മനുഷ്യന്‍റെ തലയുടെ അത്ര വലിപ്പമുള്ള  കായ്‌. ; പത്തുപതിനഞ്ചു എണ്ണം ഉള്ള കൂട്ടമായാണ് ആ കായ്കള്‍ കാണുന്നത്. 
പച്ചനിറത്തിലുള്ള കായ്കള്‍., ഇതിനു മുന്‍പ് വെള്ളരിയാണ് 
ഇത് പോലെ അവര്‍ കണ്ടിട്ടുള്ളത്. 
"ആരവിടെ.."?
"എന്താണ് സാര്‍..", " ?
"ഹും പോയി നമ്മുടെ FOOD INSPECTORനെ കൊണ്ട് വരൂ.."?
"ശരി രാജാവേ..."!
അന്നേരം നായകന്‍ സുന്ദരിക്കൊപ്പം തമാശകള്‍ പറഞ്ഞു 
ആവേശം കടിച്ചു പിടിച്ചു ഒരു കയ്യകലത്തില്‍ നില്‍ക്കുകയാണ്. 
സുന്ദരി അതി സുന്ദരിയായി ചിരിച്ചു കൊണ്ടിരിക്കുന്നു. 
രണ്ടു മൂന്ന് സ്ത്രീകള്‍ ഇവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്.
അവനെന്തെകിലും ഒപ്പിക്കുമോ എന്നറിയാന്‍ വേണ്ടി നില്‍ക്കുന്ന 
സദാചാര പോലീസ്‌ സേനയിലെ അംഗങ്ങള്‍ ആണവര്‍., 
സുന്ദരിയെ മാറ്റി നിര്‍ത്തി ഒരു ഫ്രഞ്ച് അടിച്ചാലോ എന്ന് 
അവനു അതിയായ ആഗ്രഹമുണ്ട്, 
പക്ഷെ സദാചാര പോലീസ്‌ കണ്ടാല്‍ പ്രശ്നമാവും എന്നത് കൊണ്ടാണ് 
അവന്‍ ആവേശം കടിച്ചമര്‍ത്തി നില്‍കുന്നത്. 
"FOOD INSPECTOR .. പൂയ്‌..,.."?
അവന്‍ തിരിഞ്ഞു നോക്കി.
രണ്ടു ഭടന്മാര്‍ അന്വേഷിച്ചു വരികയാണ്. 
"പുതിയ ഒരു കായ്കള്‍ കണ്ടെതിയിരിക്കുന്നൂ..
വേഗം വരാന്‍ രാജാവു പറഞ്ഞു.." ?

"പ്രഭോ.. എന്നെ TEST ചെയ്യാന്‍ അനുവദിച്ചാലും.."
എന്ന് പറഞ്ഞു അവന്‍ രാജാവിനെ വണങ്ങി.
എന്നിട്ട് ഒരെണ്ണം പൊട്ടിച്ചെടുത്തു പൊളിച്ചു.
ആഹാ...!!!
പച്ചതൊലിയുടെ അകത്തെ ചുവന്ന നിറം കണ്ടപ്പോള്‍ 
കണ്ടുനിന്നവര്‍ അറിയാതെ പറഞ്ഞു പോയി.
അവന്‍ എല്ലാവരെയും നോക്കി.
ചങ്ക് ചറപറ ഇടിക്കാന്‍ തുടങ്ങി.
എല്ലാവരും വാ പൊളിച്ചു നില്‍ക്കുകയാണ്.
അവന്‍ സുന്ദരിയെ മനസ്സില്‍ ഓര്‍ത്തു.
അവളെയും കൊണ്ട് ഹണിമൂണിന് പോകുന്നത് സങ്കല്‍പ്പിച്ചു.
"ഹൂം.."?
രാജാവ് കല്പിച്ചു.
അവന്‍ ഒരു കഷണം പൊളിച്ചെടുത്ത് വായില്‍ വച്ചു.
വച്ചതേ അവനു കിളി പാറി.
ഒരു സെക്കന്റിനു ഒരു അംശത്തില്‍ നടക്കുന്നതാണ് ഇനി പറയുന്നത്.
ലോകത്തിലെ ഏറ്റവും മധുരമുള്ള, തണുത്ത, മൃദുവായ പഴം തന്നെ...
ഒരു തുള്ളി അവന്‍ ഇറക്കി..
അവനു കോരി തരിച്ചു പോയി.
THIS IS THE PERFECT!!
അവന്‍ അറിയാതെ പറഞ്ഞു പോയി..
ഏതാണ് ആ ഭാഷയെന്നു പോലും അവനു അറിയില്ല.
ഉടനെ അവന്‍ മുഴുവനും തുപ്പി.
തൊണ്ടയില്‍ കൈ വച്ച് കുരച്ചു.
കുറച്ചു നേരം അവന്‍ അവിടെ നിന്നു പെര്‍ഫോം ചെയ്തു. 
അവനവിടെ കണ്ണടച്ചുകിടന്നു.
ഓവറാക്ടിംഗ് കണ്ട് രാജാവ് വിശ്വസിച്ചു.
ഇത് ഞാന്‍ ആര്‍ക്കും കൊടുക്കില്ല എന്‍റെ സുന്ദരിക്കുള്ളതാണ് എന്നവൻ ചിന്തിച്ചു.
അങ്ങനെ ചരിത്രത്തില്‍ ആദ്യമായി, ഒരു പെണ്ണിന് വേണ്ടി ഒരു കുലത്തിനെതന്നെ 
തണ്ണിമത്തന്‍ കൊണ്ട് വഞ്ചിച്ചു.
"ഹും.. കാണുന്നത്പോലെ നല്ലതല്ല ഈ പഴം 
എന്നാണ് നോം മനസ്സിലാക്കുന്നത്‌.,
ഇത് നമുക്ക് വേണ്ട.." !!
രാജാവ് പ്രഖ്യാപിച്ചു. ജനം അത് സമ്മതിച്ചു.
അവന്‍റെ ജീവന്മരണ പോരാട്ടത്തിന് ജനം കയ്യടിച്ചു.
കയ്യടികള്‍ ഏറ്റുവാങ്ങി അവന്‍ സുന്ദരിയെ തേടി പോന്നു.

അന്ന് ഉച്ചക്ക്  കാടിനു നടുവില്‍ ഒരു തുറന്ന സ്ഥലത്ത് അവര്‍ തമ്പടിച്ചു.
"ഇന്ന് മുതല്‍ നമ്മള്‍ ഇവിടെ താമസിക്കും..."!!!
എന്ന് രാജാവ് പ്രഖ്യപിച്ചു.
ചെറിയ കൂടാരങ്ങള്‍ പണിയാന്‍ തുടങ്ങി.
പഴങ്ങള്‍ ശേഖരിക്കാന്‍ എല്ലാവരും കാട്ടിലേക്ക് ഇറങ്ങി. 
ബഹളമയം. 
അപ്പോഴന്നു സുന്ദരി വയ്യസ്സറിയിച്ചത്. 
വാര്‍ത്ത‍ തീ പോലെ പടര്‍ന്നു 
നായകനൊപ്പം മറ്റു 'രണ്ടുപേരും' വാര്‍ത്ത‍ അറിഞ്ഞു.
കണ്ടവരൊക്കെ അവളെ അഭിനന്ദനങ്ങള്‍ അറിയിച്ചു.
രാജാവും മന്ത്രിയും കുതിച്ചെത്തി അഭിന്ദനം അറിയിച്ചു. 
രാജാവ്‌ പോയ ശേഷം  കുലത്തിലെ മറ്റു സ്ത്രീകള്‍ വന്നു സീസറിന് ഉള്ളത് 
കൊടുക്കേണ്ടതിനെ കുറിച്ച് സുന്ദരിയോടു പറയുന്നത്. 
അത് കേട്ട് അവളും കരയാന്‍ തുടങ്ങി. 
തനിക്ക് മുന്‍പുള്ളവരും ഇതുപോലെ കരയുന്നത് കണ്ടത് 
എന്തിനാണെന്ന് അവള്‍ക്കു അപ്പോൾ മനസ്സിലായി. 
സ്ത്രീകള്‍ അവളെ സമാധാനിപ്പിക്കാന്‍  തുടങ്ങി. ഇതും അവള്‍ കണ്ടിരുന്നു. 
ചിരിച്ചു കൊണ്ടേ രാജവിനടുതെക്ക് പോകാവൂ എന്നാണു നിയമം.
പെട്ടന്ന് എന്തോ അവള്‍ക്കു നായകനെ കാണണം എന്ന് തോന്നി.
അപ്പോഴേക്കും അവന്‍ അവിടെ എത്തിയിരുന്നു. അവന്‍ വാര്‍ത്തയറിഞ്ഞ് 
PROPOSE ചെയ്യാമല്ലോ എന്ന സന്തോഷത്തിലാണ് വന്നത്. പക്ഷെ 
അവള്‍ വിഷമിചിരിക്കുന്നത് കണ്ടപ്പോള്‍ അവനും സങ്കടം തോന്നി. 
 ഇവളെ വീഴ്ത്താനുള്ള സകല  അടവും അവന്‍ ഇറക്കി കഴിഞ്ഞു,
 അവള്‍ വീണുകഴിഞ്ഞു എന്ന് അറിയാം. പക്ഷെ നാട് നടപ്പ് അനുസരിച്ച് 
വയ്യസ്സറിയിച്ചു കഴിഞ്ഞേ PROPOSE ചെയ്യാവൂ...
അവനു ആകെ ടെന്‍ഷന്‍ ആയി. 
ഇന്ന് രാജാവിനോപ്പം ഇവള്‍ക്ക് കിടക്കേണ്ടി വരും.
 തനിക്ക് ഇവളെ ഫ്രഷ്‌ ആയിട്ട് തന്നെ കിട്ടണം.
അവന്‍ ചുറ്റിലും നോക്കി,
 മറ്റുള്ളവരെല്ലാം ഭയങ്കര പണിയിലാണ്. 
കുറെ പേര്‍ കാട്ടിലേക്ക് പോകുന്നുണ്ട്.
 അവന്‍ അവളുടെ കൈ പിടിച്ചു എഴുന്നേല്‍പ്പിച്ചു ;
കൂടെ വരാന്‍ പറഞ്ഞു. 
അവള്‍ അവനു പിറകെ നടന്നു. നേരെ കാടിനകതെക്ക് കയറി. 
പഴങ്ങള്‍ അന്വേഷിക്കുന്നവരെ പോലെ അവര്‍ അഭിനയിച്ചു. 
കുറച്ചധികം ദൂരം എത്തി. മറ്റുള്ളവരെല്ലാം കുറെ അകലെയായി.
 കാണാന്‍ പറ്റാത്ത അത്ര ദൂരെ. അവള്‍ വയ്യെന്ന് പറഞ്ഞു നിന്നു.
 അവളെ അവന്‍ എടുത്തു കുറച്ചു നടന്നു നേരത്തെ കണ്ട കായ്കള്‍ക്ക് 
അടുത്തെത്തിയപ്പോള്‍ നിന്നു. അവളെ അവന്‍ നിലത്ത് വച്ചു. 
അവള്‍ ദാഹിക്കുന്നു എന്ന് അവനോടു പറഞ്ഞു.
അവന്‍ ഒരു കായ്‌ പറിച്ചെടുത്തു പൊളിച്ചു അവള്‍ക്കു നേരെ നീട്ടി.
അവള്‍ അത്ഭുതത്തോടെ അവനെ നോക്കി,
അവന്‍ ആ ചുവന്ന കഷണം നോക്കി പുഞ്ചിരിച്ചു.
അവള്‍ പതുക്കെ മുന്നോട്ടു നീങ്ങി പതുക്കെ കടിച്ചു.
അതിന്‍റെ നീരിറക്കി. അവളുടെ കണ്ണുകള്‍ വിടര്‍ന്നു.
അവള്‍ അവന്‍റെ കഴുത്തിന്‌ ചുറ്റും പിടിച്ചു.
ചുണ്ടില്‍ വച്ച് കൊണ്ട് അവനു നേരെ നീട്ടി. 
അങ്ങനെ ചരിത്രത്തില്‍ ആദ്യത്തെ ഫ്രഞ്ച് കിസ്സ്‌ അവര്‍ ആസ്വദിച്ചു.
പിന്നെ................!!!!
ഇമ്രാന്‍ ഹാഷ്മി പടം പോലെ തുടങ്ങി സണ്ണി  ലിയോണ്‍ വെബ്സൈറ്റ് പോലെ ഒക്കെ ആയി. പ്രകൃതിയും അവരെ സഹായിച്ചു.
കടിച്ചമര്‍ത്തി നിന്നിരുന്ന ആവേശം മുഴുവന്‍ അവന്‍ തീര്‍ത്തു.
എല്ലാം കഴിഞ്ഞു എഴുന്നേറ്റിരുന്നു തന്‍റെ പോക്കറ്റില്‍ നിന്നും
ഒരു സിഗരറ്റ് എടുത്തു ചുണ്ടില്‍ വച്ചു കത്തിക്കാനായി തീപ്പെട്ടി തപ്പിയപ്പോഴേക്കും പെട്ടന്ന് ഒരു കൈ കത്തിച്ച തിരിയുമായി വന്നു. അവന്‍ അതില്‍ നിന്നും തീ എടുത്തു അകത്തേക്ക് പുക വലിച്ചു, സ്ഥലകാലബോധം വന്നു നോക്കിയപ്പോള്‍ പുക ചുരുളുകള്‍ മാറി ഒരു മുഖം.
രാജാവ്!!!!
മുന്നില്‍ കുറച്ചു കൂടി പുകയുണ്ടായിരുന്നത് രാജാവ് വകഞ്ഞുമാറ്റി.
"എനിക്ക് നിന്നെ ശരിക്കൊന്നു കാണണം.."?
ഭടന്മാര്‍ വന്നു രണ്ടു പേരെയും എടുത്തു കൊണ്ട് പോയി.
ചെണ്ട കൊട്ടി എല്ലാവരെയും ക്ഷണിച്ചു..
ആര്‍ക്കോ ശിക്ഷ കിട്ടാന്‍ പോകുന്നുണ്ടെന്നു അറിഞ്ഞു
 മറ്റുള്ളവര്‍  ഓടികൂടി.
രാജാവ് കലിതുള്ളി ഒരു വലിയ വാളും പിടിച്ചു നില്‍ക്കുന്നു.

എല്ലാവരും നോക്കിനിൽക്കേ ഇരുവരേയും മുന്നിൽ നിർത്തി രാജാവ് പ്രഖ്യാപിച്ചു.
"കുലത്തിന്റെ ആചാരം ലംഘിച്ചവർക്ക് നോം മരണശിക്ഷ വിധിക്കുന്നു..."
എന്നും പറഞ്ഞു പണ്ട് കണ്ട വടക്കൻ വീരഗാഥസിനിമയിലെ രണ്ട് സ്റ്റെപ്പ് 


(തുടരും)

ശരിക്കും തണ്ണിമത്തന് അത്രക്കും മധുരമുണ്ട്. 
ഒരു ഫ്രഞ്ച് കിസ്സ്‌ ആസ്വദിക്കുന്നതിന്റെ അത്ര മധുരം.
എന്‍റെ ഏറ്റവും FAVORITE FRUIT നു ഈ കഥ ഞാന്‍ സമര്‍പ്പിക്കുന്നു.


Comments

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌