Posts

സഡന്‍ ബ്രേക്ക്

Image
എന്‍റെ നാട്ടിലേക്ക് ടൌണില്‍ നിന്നും രണ്ടു ബസ്സ്‌ റൂട്ട് ആണ് ഉള്ളത്. അതില്‍ ഒന്നില്‍ വല്ലപ്പോഴും ഒരിക്കല്‍ മാത്രമാണ് ബസ്സ്‌ ഓടുന്നത്. ഒരു ചെറിയ KSRTCബസ്സും ഒരു പ്രൈവറ്റ് ബസ്സും. ഒരിക്കല്‍ ഞാന്‍ ആ വഴിഇകുള്ള KSRTCബസ്സില്‍ കയറി. ബസ്സില്‍ ഞാനും  രണ്ടു അമ്മച്ചിമാര്‍, ഒരു അപ്പൂപ്പന്‍ പിന്നിലത്തെ സീറ്റില്‍ ഒരു ചേട്ടന്‍, പിന്നെ ഡ്രൈവറും കണ്ടക്റ്ററും മാത്രമേ ഉള്ളൂ. വണ്ടി ഓടിക്കുമ്പോള്‍ അവര്‍ രണ്ടു പേരും എന്തൊക്കെയോ സംസാരിച്ച്‌കൊണ്ടിരിക്കുകയാണ്. ഒരു അമ്പലത്തിന്‍റെ മുന്‍പിലാണ് എനിക്ക് ഇറങ്ങേണ്ടത്. അതിനു മുന്‍പേ ഏകദേശം നൂറു മീറ്റര്‍ ദൂരത്തില്‍ രണ്ടു സ്റ്റോപ്പ്‌ ഉണ്ട്. ഈ മൂന്ന് സ്റ്റോപ്പ്‌കള്‍  തമ്മില്‍ നൂറുമീറ്റര്‍ ദൂരമേ ഉള്ളൂ എങ്കിലും മൂന്നാമത്തെ സ്റ്റോപ്പിലേക്ക് അടുത്ത ഫെയര്‍ സ്റ്റേജ് ആണ് എന്നുള്ളത് കൌതുകകരമാണ്.ഡ്രൈവറും കണ്ടക്റ്ററും തമ്മില്‍ സംസാരിക്കുന്ന ശബ്ദം മാത്രമേ ബസ്സിനകത്ത് കേള്‍ക്കുന്നുള്ളൂ. ബാക്കിയെല്ലാവരും വിദൂരതയിലേക്ക് നോക്കിയിരുപ്പാണ്. അങ്ങനെ ആടിപാടി പതുക്കെ ആ ബസ്സ്‌ ഞാന്‍ പറഞ്ഞ ആദ്യത്തെ സ്റ്റോപ്പില്‍ എത്തി, ആരും ഇറങ്ങാന്‍ ഇല്ലാത്തത് കൊണ്ട് നിര്‍ത്തിയില്ല, എന്‍റെ സ്റ്...

ABCD പുളിക്കാത്ത മുന്തിരി

Image
Tushar, the son of a police officer in Haryana, studied at the University of Pennsylvania and worked for three years as an investment banker in the US and Singapore. The other, Matt, migrated as a teenager to the States with his parents, and studied in MIT. BASED ON TRUE STORY എന്ന നുണയല്ല ഇത്.. ABCD എന്ന മലയാളസിനിമയുടെ REAL STORY ആണ് . മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ അഭിനയിച്ച ഈ മലയാള ചിത്രം ഇപ്പോള്‍ റിലീസ് ആയ മറ്റെല്ലാ സിനിമകളേക്കാള്‍ ഭേദമാണ് എന്ന്  പറയാം. ഒരു വശത്ത് രാഷ്ട്ര്രീയം എന്ന പേര് പറഞ്ഞു വിരട്ടലും മറു വശത്ത് കള്ളും-കഞ്ചാവും കാണിച്ചു മയക്കലും ഒക്കെ ഉണ്ടെങ്കിലും ജനം, പ്രത്യേകിച്ച് യൂത്ത് ഈ സിനിമക്ക് മുന്‍ഗണന കൊടുക്കുന്നുണ്ട് എന്നുള്ളത് സത്യം. സമ്മിശ്ര പ്രതികരണം ആണ് ചിത്രത്തിന്. തീര്‍ച്ചയായും ഇന്നത്തെ യൂത്തിനെ പ്രതിനിധീകരിക്കുന്ന ചിത്രം തന്നെയാണ്. അത് അത്യാവശ്യം അവരില്‍ REACH ചെയ്യുന്നു എന്ന് കാണുമ്പോള്‍ സന്തോഷം. STYLIZED തീവ്രവാദവും, STYLIZED പെണ്ണ്പിടി, STYLIZED കഞ്ചാവ് സേവ എന്നിവ കാണിച്ചു യൂത്തിനെ വഴി തെറ്റിക്കുകയും അറിഞ്ഞ...

ചീഞ്ഞ നാറ്റത്തിനു കിട്ടിയ അവാര്‍ഡ്‌

Image
നിറ്റാ ജെലാറ്റിന്‍ കമ്പനി, കാതികുടം. മണം ഷെയര്‍ ചെയ്യാന്‍ പറ്റാത്തതും, ഇനി കഴിഞ്ഞാല്‍ തന്നെ  ഈ കാണുന്ന സ്ഥലത്തുള്ള മണം ഷെയര്‍ ചെയ്താല്‍ നിങ്ങള്‍ ഈ ബ്ലോഗില്‍ കയറില്ല എന്നുള്ള ഉറപ്പുള്ളതുകൊണ്ട്  ഞാന്‍ അത് ഷെയര്‍ ചെയ്യുന്നില്ല.  ഇത്രയും പറഞ്ഞതില്‍ നിന്ന് മണത്തിനെ  കുറിച്ച് ഒരു ഏകദേശ ധാരണ നിങ്ങള്‍ക്ക് ഉണ്ട് എന്ന് തോന്നുന്നു.  കേരള സര്‍ക്കാരിന്റെ ഫാക്ടറീസ് ആന്‍ഡ്‌ ബോയിലെര്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ സംസ്ഥാനതല സേഫ്റ്റി അവാര്‍ഡ്‌ കാതികുടം നിറ്റ ജെലാറ്റിന്‍ കമ്പനിക്ക് ലഭിച്ചു. ഈ അവാര്‍ഡിന് 'പ്രപ്തരാക്കിയ' 'ഓരോരുത്തര്‍ക്കും' നന്ദി.... ഗ്രീന്‍ ഇനീഷ്യെട്ടീവിനുള്ള 'കോര്‍പ്പറേറ്റ് എക്സലന്‍സ് അവാര്‍ഡ്‌  (__ട്ട വെള്ളം ചാലക്കുടി  പുഴയിലേക്ക് ഒഴുക്കി, വെള്ളത്തിന്‍റെ നിറം പച്ചയാക്കിയതിനാവും ചിലപ്പോള്‍ ഈ അവാര്‍ഡ്‌ കൊടുത്തിട്ടുണ്ടാവുക.) അവാര്‍ഡുകള്‍ക്ക് മേലെ പരുന്തും പറക്കിലെന്നു ചില സിനിമാക്കാര്‍  കാണിച്ചു തന്നിരുന്നു. അതുകൊണ്ട് തന്നെ ജനത്തിനിട്ടു നമ്മുടെ രാഷ്ട്രീയമാധ്യമ ഹിജഡകള്‍ കൊടുത്ത പണി  എന്തായിരിക്കുമെന്ന് നിങ്ങള്‍ക്ക് മനസ്സി...

മെമ്മറികാര്‍ഡ്

Image
ഇന്ന് ഫുട്ബാള്‍ കളിയ്ക്കാന്‍ പോയി.  വൈകിട്ട് നല്ല ഒറഞ്ചു നിറത്തിലുള്ള വെയിലായിരുന്നു..  ഉടനെ സൈക്കിലെടുത്തു ലൈത്തില്‍  വച്ച് ഫോട്ടോ എടുക്കാന്‍ തുടങ്ങി, അങ്ങനെ രണ്ടു മൂന്ന് ഫോട്ടോ എടുത്ത ശേഷം ഗ്രൗണ്ടില്‍ നിന്നും സൈക്കിള്‍  മാറ്റി വയ്ക്കാന്‍ സൈക്കിളില്‍ നീങ്ങുമ്പോള്‍ നിലത്ത് എന്തോ കണ്ണില്‍ പെട്ട  പോലെ തോന്നി. ഞാന്‍ സൈക്കിളില്‍ നിന്നിറങ്ങി അവിടെ ആകെ ഒന്ന് നോക്കി. അതാ ഒരു മെമ്മറി കാര്‍ഡ്; ചെറിയതാണ്. (micro sd) ഞാനതെടുത്തു, 2gbയുടെതാണ്. ഏതോ പാവപ്പെട്ടവന്‍ കുത്ത്പടങ്ങള്‍ കാണാന്‍   വേണ്ടി 2gbയും നിറച്ചു കൊണ്ട് നടക്കുന്നതാകും.  എങ്ങിനെയോ കയ്യില്‍ നിന്നും വീണ്‌പോയതാകാം.  ഏതായാലും നോക്കികളയാം എന്ന് വിചാരിച്ചു ഞാന്‍ ആ കാര്‍ഡ്  എന്‍റെ ഫോണില്‍ ഇട്ടു. 2gb നിറയെ ആയിരകണക്കിന് തുണ്ട് പടങ്ങള്‍ ആയിരിക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചു.  എനിക്കൊപ്പം ഉണ്ടായിരുന്നവര്‍ ആകാംഷയോടെ എന്റെയടുത്ത് കൂടി.  കാര്‍ഡ് detect ചെയ്യുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ കാര്‍ഡ്  തെളിഞ്ഞു.  ആവേശത്തോടെ അകത്തു കയറി.  ഏതോ നോക്കിയ...

തണ്ണിമത്തന്‍ B.C

Image
ഈ കഥ സംഭവിക്കുന്നത് പുരാതന കാലത്താണ്.   മനുഷ്യര്‍ കൂട്ടമായി ജീവിക്കാന്‍ തുടങ്ങുന്ന കാലത്ത്.  ഓരോ ഓരോ കുലങ്ങള്‍ അല്ലെങ്കില്‍ കൂട്ടങ്ങള്‍ ആയി കാടിനകത്തു കൂടെ സഞ്ചരിച്ചു കൊണ്ടേ ഇരിക്കുന്ന കാലം.  ഏകദേശം ശിലായുഗം എന്ന് പറയാം.  ഒരിടത്തും സ്ഥിരമായി  താമസിച്ചിരുന്നില്ല.  മുപ്പതു മുതല്‍ അമ്പതു പേര്‍ വരെ ഉണ്ടാകും ഓരോ കൂട്ടത്തിലും.  അതിസുന്ദരികളായ ആയ  സ്ത്രീകളായിരുന്നു ആ കുലത്തില്‍ ഉണ്ടായിരുന്നത് .   കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയ ആള്‍ ആണ് രാജാവ്.  രാജാവായതിന്  ശേഷം ആദ്യം ഋതുമതിയാവുന്ന പെൺക്കുട്ടി രാജാവിന്റെ ദേവദാസിയാവണം എന്നൊരു ആചാരം ആ കുലം അനുഷ്ഠിച്ചു പോന്നിരുന്നു.   കുലത്തിന്റെ മറ്റൊരു പ്രത്യേകത അവർ തികച്ചും വെജിറ്റേറിയന്‍ ആയിരുന്നു എന്നതാണ്.   മറ്റു കുലങ്ങളെ പോലെ പാവപെട്ട മാനിനെയും പന്നിയേയും  ഒന്നും കൊന്നു തിന്നാറില്ല.  ഒണ്‍ലി വെജിറ്റേറിയന്‍ പ്യുവര്‍ വെജിറ്റേറിയന്‍..,  "വെജിറ്റേറിയന്‍ ഹോട്ടല്‍ കണ്ടാല്‍ മാത്രമേ വണ്ടി ചവിട്ടൂ" കാട്ടില്‍ കാണുന്ന കായ്കളും പഴങ്ങളും ...

ഡിവൈഡര്‍

Image
ഇല്ലത്തെ ഉത്സവം നടത്തുന്ന സിനമകളില്‍ തലയില്‍ തോര്‍ത്ത്‌ മുണ്ട് കെട്ടി,  തുളസി കതിര്‍ പോലുള്ള പെണ്‍കുട്ടികള്‍  അരിപൊടി കൊണ്ട് കോലം  വരക്കുന്നതല്ലേ നിങ്ങള്‍ കണ്ടിട്ടുള്ളൂ... ഇതുകണ്ടാ.. അരി കൊണ്ട് റോഡിനു ഡിവൈഡര്‍ ലൈന്‍ വരചിരിക്കുന്നു.   വാഹനങ്ങള്‍ ഇടതു വശം ചേര്‍ന്ന് പോകണം എന്നാണ് ചിത്രകാരന്‍ ഇവിടെ ഉദ്ദേശിച്ചത്. അല്ല ഈ പെയിന്റിനോക്കെ ഇപ്പൊ എന്ത് വിലയാ... രണ്ടു രൂപക്കാണെങ്കില്‍ അറിയും കിട്ടും... അപ്പൊ പിന്നെ അരി കൊണ്ട് വരക്കുന്നതല്ലേ ലാഭകരം... ഇനി എന്നാണാവോ പെട്രോള്‍ സ്റ്റവ്വ് കൊണ്ട് അരി വക്കുന്നത് കാണേണ്ടി വരുന്നത്..    ഇന്നലെ രാത്രി ഏതോ പാവപെട്ടവന്‍ റേഷന്‍ കടയില്‍ നിന്നും അരിയും വാങ്ങി പാഞ്ഞു പോയതാ...വീട്ടില്‍ എത്തിയപ്പോള്‍ ആയിരിക്കും 'EMPTY' എന്ന് അറിഞ്ഞിട്ടുണ്ടാകുക. ഏതായാലും ഇന്ന് രാവിലെ മുതല്‍ ഇതാരായിരിക്കും ഇനി ഇപ്പൊ ബൈക്കില്‍ ആണോ അതോ സൈക്കിളില്‍ ആണോ എന്നൊക്കെ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇത് കളഞ്ഞവന്‍ വീട്ടില്‍ എത്തിയപ്പോള്‍ ഉള്ള സീന്‍ ഒന്ന് ആലോചിച്ചു നോക്ക്.. 16 മണിക്കൂറിനു ശേഷം നാട്ടുക്കാര്‍ തന്നെ ആളെ കണ്ടു പിടിച്ചു... ബൈക്കില്‍ തൂക്കി ഇട...

വന്ദേ മാതരം

Image
മുല്ലപെരിയാര്‍ 2G സ്പെക്ട്രം അഴിമതി അണ്ണ ഹസാരെ ടി.പി ചന്ദ്രശേഖരന്‍  ഗോവിന്ദസാമി  മുല്ലപ്പൂ വിപ്ലവം  അജ്മല്‍ കസബ്‌ സന്തോഷ്‌ പണ്ഡിറ്റ്‌  സത്നം സിംഗ് സദാചാര പോലീസ്‌  സച്ചിന്‍ ടെണ്ടുല്‍ക്കര്‍...., എന്നിങ്ങനെ തുടങ്ങി അവസാനം ഡല്‍ഹി പെണ്‍കുട്ടി വരെ ..... ഫേസ്ബുക്കിലൂടെയും, ടെലിവിഷന്‍ സ്റ്റുഡിയോയില്‍ ഇരുന്നും, മെഴുകുതിരി കത്തിച്ചും പ്രതികരിച്ചും വികാരം കൊണ്ടും തിളച്ചു മറിഞ്ഞിരുന്ന ചോരകള്‍ ആറി  തണുത്തു. ഇനിയും തിളക്കാനും ആറി തണുക്കാനും ആയി തയ്യാരുമാണ്. സൌമ്യ കൊല്ലപ്പെട്ടപ്പോള്‍ ഇനിയൊരു ബലാല്‍സംഗം ഇവിടെ ഉണ്ടാകാന്‍ അനുവദിക്കരുതെന്നും ടി.പി കൊല്ലപ്പെട്ടപ്പോള്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടാകരുതെന്നും പറഞ്ഞു വിലപിക്കുകയും ചെയ്ത ജനങ്ങളും ഇലക്ഷന്‍)) കഴിയാതെ ഉറങ്ങാന്‍ അല്ല; ഡാമിനെ ഓര്‍ത്തു ഉറങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞ മന്ത്രിമാരും ആടിനെ പട്ടിയാക്കുന്ന നേരിന്‍റെ വക്താക്കളായ മാധ്യമ ധര്‍മ്മപരിപാലന സ്ഥാപനഗലും ഉള്ള ഈ നാട്ടില്‍ ചോര തിളചില്ല എങ്കിലേ അത്ഭുതമുള്ളൂ.. കാരണം പ്രബുദ്ധരായ സമൂഹത്തിനേ...  ശബ്ദം(മാത്രം ) ഉയര്‍ത്താന്‍ കഴിയൂ... ...

അന്ന്യന്‍റെ അസുഖം

Image
(ഈ ചിത്രം കണ്ടിട്ട് എന്തെങ്കിലും മനസ്സിലായോ? ഇല്ലെങ്കില്‍ ഈടവും താഴെ വിവരിച്ചിട്ടുണ്ട്) ഇന്ന് ഞാന്‍ KSRTC ബസ്സും ഇറങ്ങി നടക്കുകയാണ്. BUS STANDന്‍റെ EXIT ലൂടെ നടക്കുകയാണ്. രണ്ടു പോലീസുകാര്‍ (ഹോം ഗാര്‍ഡ് ആണെന്ന് തോന്നുന്നു) എങ്ങനെ കടന്നു പോയി.  ആ വഴിയില്‍ ഒരു അമ്പലമുണ്ട്. അതിനു നേരെ അടങ്ങുകിടക്കുന്ന ഷട്ടറുകള്‍ ഉള്ള BUILDING വരാന്തയില്‍ ഒരാള്‍ കിടക്കുന്നു. ഷര്‍ട്ടില്‍ ചോര ആയിട്ടുണ്ട്‌.., ഞാന്‍  അയാളെ കടന്നു പോകുമ്പോള്‍ മുഴുവനായും കണ്ടു. മലര്‍ന്നു കിടക്കുകയാണ്. ചിരിക്കുന്നത് പോലെയാണ് മുഖം. നെറ്റി പൊട്ടി വീര്‍ത്തിരിക്കുന്നു. ചോര കട്ട പിടിച്ചു കഴിഞ്ഞു. ജീവനുണ്ടോ ഇല്ലയോ എന്ന് അറിയില്ല. ആരും തിരിഞ്ഞു നോക്കുന്നില്ല. കുടിച്ചു ഫിറ്റ് ആയി കിടക്കുന്നു എന്നത് കൊണ്ടായിരിക്കും.  അല്ല എനിക്ക് അറിയാന്‍ പാടില്ലാതെ ചോദിക്കുക.???   മദ്യം കുടിക്കുകയും ചെയ്യും കുടിയന്മാരോട് പരമ പുച്ഛവും !!! ഇത് സമൂഹത്തിന്‍റെ ഒരു തരം മാനസിക അസുഖമാണ്. നട്ടെല്ലിന്‍റെയോ അല്ലെങ്കില്‍ ഞരമ്പിന്‍റെയോ...!!!  ദല്‍ഹിയിലെ സംഭവത്തിന്‌ ശേഷം ചിലരുടെ FACEBOOK പ്രസ്താവനകളില്‍ നിന്നും എനിക്ക് എന്നോട് ത...

എന്‍റെ ഫോണ്‍ മുങ്ങി മരിച്ച കഥ

Image
"ചില സാധനങ്ങള് നമ്മളായിട്ട് ഭയകര ഒരു ഇത് ഉണ്ടാകും.." അതായതു ഒരു പ്രത്യേക ഇത്, ഒരു സ്നേഹം..  ഞാന്‍ മുന്‍പ് എന്റെ കാറിനെ പറ്റിയും  ബൈക്കിനെ പറ്റിയും ഒക്കെ പറഞ്ഞ പോലെയുള്ള സംഭവമാണ് ഇതും.." ഒരു തരത്തില്‍ പറഞ്ഞാല്‍ ഫോണിനു ജീവണ്ട്ന്നന്നെ പറയാം.." ആ സാധനം ഇപ്പോഴും നമ്മുടെ കൂടീണ്ടാവും..  അതോണ്ട് നമ്മള് പാട്ടു കേള്‍ക്കും, കോള്‍ ചെയ്യും, മെസ്സേജ് നോക്കും അയക്കും,  എന്നിങ്ങനെ പല പരിപാടികളും നടത്തും..  എന്തിനു ഉറങ്ങുമ്പോള്‍ വരെ ഇത് അടുത്ത്ണ്ടാകും... അപ്പൊ ഞാന്‍ പറയണ കാര്യം തെളിഞ്ഞു വരുനുണ്ട്.. അല്ലെ? എല്ലാവര്ക്കും ഏറ്റവും കൂടുതല്‍ attachment ഉണ്ടാകണ യന്ത്രം മൊബൈല്‍ ഫോണ്‍  തന്നെയെന്നുള്ളതില്‍ യാതൊരു അപ്പീലും ഇല്ലല്ലോ..? "ഞ്ഞി കാര്യത്തിലേക്ക് കടക്കാം.." "എന്താ സംഭവംന്നു പറഞ്ഞാ- - മ്മ്ടെല് ഒരു നോക്കിയെടെ മൊബൈല്‍ ഉണ്ടായിരുന്നു.. X2" "6000 രൂപ കൊടുത്തു 'വേണുസീന്' വാങ്ങിതാ..." " 5 Megapixel ക്യാമറ കൊണ്ട് പൊരിപ്പിക്കാലോ എന്നുച്ച് ഇടുത്തതാ.." സംഭവം നമ്മള്‍ കൊറേ ഫോട്ടോ ഒക്കെ  എടുത്തു,  പക്ഷെ 5 MPടെ ഒരു ...

ചാപ്പകുരിശ് REMAKE

Image
റീ മേക്കുകളുടെ ഒരു കാലം ഉണ്ടായിരുന്നു. ഹിന്ദി സിനിമകല്‍ക്കായിരുന്നു ആ അസുഖം കൂടുതല്‍ ഉണ്ടായിരുന്നത്. പതിവുപോലെ അതെ അസുഖം തമിഴിലും അവിടുന്ന് മലയാളത്തിലും വരുമല്ലോ.!! അങ്ങനെ പല സിനിമകളും റീ മേക്ക്‌ ചെയ്തു ഇറങ്ങി.. പഴയ ഹിറ്റുകളും ക്ലാസ്സിക്കുകളും കമ്പിപടങ്ങളും എല്ലാം ഉണ്ടായിരുന്നു. ശരിക്കും അതൊരു പകര്‍ച്ചവ്യാധി പോലെയാണ്. ഒരു പടം വന്നാല്‍ അതുപോലെ ഒരു പത്തിരുപതു പടങ്ങള്‍ പിറകെ വരും. ലാലേട്ടന്‍ മീശപിരിച്ച് മുണ്ടുമടക്കിയ 'രാവണപ്രഭു' ഹിറ്റായപ്പോള്‍ അതേപോലെ കുറെ പ്രഭുക്കാന്‍മാര്‍ വന്നു. അതിനൊക്കെ എന്ത് പറ്റിയെന്നു പറയുന്നില്ല.. അതൊക്കെ അന്ത കാലം!!! ഇന്ത കാലത്തിലേക്ക്  നോക്കിയാല്‍  സിനിമക്കകത്തെ സിനിമകളുമായി കുറെ സിനിമകള്‍. വരി വരിയായി നില്‍ക്കുന്നു ; വന്നതും വരാനിരിക്കുന്നതും. ഓ! ഞാന്‍ കാടുകയറി കൊടും കാട്ടിലെത്തി അല്ലെ..? കാര്യത്തിലേക്ക് കടക്കാം. റീ മേക്കുകള്‍ പഴയ സിനിമകളെ പുതിയതാക്കി ചെയ്യുകയാണല്ലോ, അങ്ങനെയെങ്കില്‍ പുതിയ ഒരു സിനിമയെ റീ മേക്ക്‌...., അല്ല.. റീ സെറ്റ്‌ (RESET)ചെയ്‌താല്‍ എങ്ങനെയിരിക്കും എന്നൊരു തോന്നല്‍.. എന്നാല്‍ ഒരു ന്യൂ ജനറേഷന്‍ പടം തന്നെ പിടിച്ചു പണിയാ...

വണ്ടിപിടുത്തം

Image
'നൂറു രൂപ പോയതിലുള്ള വിഷമം' എന്നും ഈ പോസ്റ്റിനു പേരിടാം. നൂറു രൂപയല്ലേ അത് പൊയ്ക്കോട്ടേ എന്ന് നിങ്ങളില്‍ ചിലരെങ്കിലും ഇപ്പോള്‍ എന്നെ പുച്ഛത്തോടെ നോക്കുണ്ടായിരിക്കാം. പക്ഷെ മന്മോഹന്‍ സിംഗ് സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങള്‍ എന്നെ പോലുള്ള ദാരിദ്രവാസികള്‍ക്ക് കൂടുതല്‍ ദാരിദ്രനാകാന്‍ അവസരം നല്‍കി എന്നത് പോലെ തന്നെ എന്റെ ഇപ്പോഴത്തെ സാമ്പത്തിക നില (കലാക്കാരന്മാര്‍ക്ക് എന്ത് സാമ്പത്തികം)  ഗ്രീസിനെ പോലെയാണ്. യൂറോപ്പ്‌ സഹായിക്കേണ്ടി വന്നത് പോലെ എന്‍റെ ഫാമിലി കൊച്ചു കൊച്ചു സഹായം കൊണ്ട് ഇന്ധനം നിറച്ചു  ഓടുന്ന ഒരു HUNK(ഹുങ്ക്) ബൈക്കുള്ള ഒരു കലാകാരനാണ് ഞാന്‍. Rgtd. വണ്ടികളെ പോലും വെറുതെ വിട്ടില്ല  ഇനി വണ്ടി പിടുത്തത്തെ കുറിച്ച് പറയാം. ഒരു കുഞ്ഞു റിയര്‍ വ്യു മിറര്‍ വച്ചതിന്റെ പേരില്‍ എന്നെ തടഞ്ഞു നിരുതിയതെന്നു എനിക്ക് ആദ്യം മനസ്സിലായില്ല. കാരണം ഇതേ കുഞ്ഞു മിററും വച്ചു ഒരു പത്തിരുപതു ചെക്കിങ്ങുകള്‍ക്ക് മുന്നിലൂടെ ഞാന്‍ പോയിട്ടുണ്ട്. അന്നൊന്നും പിടിക്കാത്ത പോലീസ്‌ ഇന്ന് എന്നെ പിടിച്ചതാണ് എനിക്ക് മനസ്സിലാകഞ്ഞത്.  എല്ലാ കടലാസും എന്റെ കയ്യില്‍ ഉണ്ട് പക്ഷെ ഒരു കടലാസു...