എന്‍റെ ഫോണ്‍ മുങ്ങി മരിച്ച കഥ

"ചില സാധനങ്ങള് നമ്മളായിട്ട് ഭയകര ഒരു ഇത് ഉണ്ടാകും.."
അതായതു ഒരു പ്രത്യേക ഇത്, ഒരു സ്നേഹം.. 
ഞാന്‍ മുന്‍പ് എന്റെ കാറിനെ പറ്റിയും 
ബൈക്കിനെ പറ്റിയും ഒക്കെ പറഞ്ഞ പോലെയുള്ള സംഭവമാണ് ഇതും.."
ഒരു തരത്തില്‍ പറഞ്ഞാല്‍ ഫോണിനു ജീവണ്ട്ന്നന്നെ പറയാം.."
ആ സാധനം ഇപ്പോഴും നമ്മുടെ കൂടീണ്ടാവും.. 
അതോണ്ട് നമ്മള് പാട്ടു കേള്‍ക്കും, കോള്‍ ചെയ്യും, മെസ്സേജ് നോക്കും അയക്കും, 
എന്നിങ്ങനെ പല പരിപാടികളും നടത്തും.. 
എന്തിനു ഉറങ്ങുമ്പോള്‍ വരെ ഇത് അടുത്ത്ണ്ടാകും...
അപ്പൊ ഞാന്‍ പറയണ കാര്യം തെളിഞ്ഞു വരുനുണ്ട്.. അല്ലെ?
എല്ലാവര്ക്കും ഏറ്റവും കൂടുതല്‍ attachment ഉണ്ടാകണ യന്ത്രം മൊബൈല്‍ ഫോണ്‍  തന്നെയെന്നുള്ളതില്‍ യാതൊരു അപ്പീലും ഇല്ലല്ലോ..?
"ഞ്ഞി കാര്യത്തിലേക്ക് കടക്കാം.."
"എന്താ സംഭവംന്നു പറഞ്ഞാ-
- മ്മ്ടെല് ഒരു നോക്കിയെടെ മൊബൈല്‍ ഉണ്ടായിരുന്നു.. X2"
"6000 രൂപ കൊടുത്തു 'വേണുസീന്' വാങ്ങിതാ..."
" 5 Megapixel ക്യാമറ കൊണ്ട് പൊരിപ്പിക്കാലോ എന്നുച്ച് ഇടുത്തതാ.."
സംഭവം നമ്മള്‍ കൊറേ ഫോട്ടോ ഒക്കെ  എടുത്തു, 
പക്ഷെ 5 MPടെ ഒരു ഗുമ്മും അതിനില്ല.." 
അങ്ങനെ എടുത്തു കൂട്ടിയ ഫോട്ടോസ് നമ്മള് ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്..
ഈ ഫോണ്‍ ഇപ്പോഴും എന്‍റെ ഒപ്പം ഉണ്ടാകും...
എത്ര കോളുകള്‍ വിളിച്ചിരിക്കുന്നു..
ഇതിനോടുള്ള എന്‍റെ പിണക്കം ബാറ്ററിയുടെ കാര്യത്തിലാണ്.. 
ഇവന് ബാറ്ററി നിക്കില്ല.. പെട്ടന്ന് തീരും..
"ചങ്ങനാശ്ശേരിന്നു പാട്ടും വച്ച് ട്രെയിനില്‍ കേറിയാല്‍ അങ്കമാലി കഴിഞ്ഞ ഉടനെ 'BATTERY LOW' കാണിക്കും.." 
അങ്ങനെ ഞാനും X2ഉം കൂടി നല്ല നിലയില്‍ ജീവിച്ചു പോരുന്നു...
മ്മടെ ഒരു സിനിമ കഥ ഷൂട്ട്‌ ചെയ്യണ സമയം; കോളേജില് അവസാന സെമസ്റ്ററിലെ വൈവക്ക് ചങ്ങനാശ്ശേരിയില്‍ പോയതാ..
അവിടെ മ്മടെ ജൂനിയര്‍അനിയന്മാരുടെ വീടിലാണ് താമസം..
അടുത്ത് ഒരു കിടിലന്‍ ഹോട്ടല്‍ ഉണ്ട്.. ഒരു വീട്ടിലാണ്..
തങ്കപ്പന്‍ ചേട്ടന്‍റെ ഹോട്ടല്‍.., ചങ്ങനാശ്ശേരിയില്‍ നിന്നും ഫുഡ്‌ അടിച്ചിട്ട് നന്നായി എന്ന് തോന്നിയ ഏക ഹോട്ടല്‍ അതായിരുന്നു..
 ഉച്ചക്ക് കോളേജിന്‍റെ പുറകിലൂടെ അവിടെ ഞാന്‍ പോകാറുണ്ട്.
അങ്ങനെ ഓര്‍മ്മകള്‍ അല്ല സത്യം പറഞ്ഞാല്‍ തിന്നാന്‍ കൊള്ളാവുന്ന ഭക്ഷണം കഴിക്കാന്‍ ഞാന്‍ അന്ന് കൂട്ടുക്കര്‍ക്കൊപ്പം അങ്ങോട്ട്‌ പോയി.
ഭക്ഷണവും കഴിച്ചു തങ്കപ്പന്‍ ചേട്ടനോട് വര്‍ത്താനം ഒക്കെ പറഞ്ഞു നില്‍ക്കുമ്പോള്‍ അവിടേക്ക് ഒരു OMINIവന്നു . പാര്‍സല്‍ ചോറ് വാങ്ങാന്‍ വന്നതാണ്‌ രണ്ടു പേര്‍., പാര്‍സല്‍ വാങ്ങിച്ചു അവര്‍ അതെ റോഡില്‍ തന്നെ വണ്ടി തിരിച്ചു, വണ്ടി ചളിയില്‍ താണു.
മ്മള് ചെന്ന് തള്ളന്‍ പോയി..
എന്‍റെ പൊട്ടാ സമയത്തിന് ഞാന്‍ അതിന്‍റെ പിന്നില്‍ തന്നെ ചെന്ന് തള്ളി...
തള്ളിയിട്ടും തള്ളിയിട്ടും വണ്ടി കേറിന്നില്ല.. 
വണ്ടി ഓടിക്കുന്നവന്‍ ഞങ്ങടെ ഉത്സാഹം കണ്ടിട്ട് അക്സിലരെട്ടരില്‍ ചവിട്ടി..
ചക്രം തിരിഞ്ഞു... ചെളി  മുഴുവന്‍ എന്‍റെ പാന്റിലേക്ക്.. 
വണ്ടി കയറി..ഒരു താങ്ക്സും വിളിച്ചു പറഞ്ഞു അവര് വണ്ടി ഓടിച്ചു പോയി
ഞാന്‍ ____ പോയ അണ്ണാന്‍റെ പോലെ നിന്നു...
അവമ്മാരെല്ലാം ഇതും കണ്ടോണ്ട് ചിരിച്ചു.
മ്മള് വേഗം വീട്ടിലെത്തി, ബക്കറ്റില്‍ വെള്ളം നിറച്ചു തുണി കഴുകി പിഴിഞ്ഞു.
ബക്കറ്റ് നിറയെ ചെളി നിറം, ഞാനത് ഒഴുക്കി കളഞ്ഞു..
നോക്കുമ്പോള്‍ ചെളി വെള്ളത്തിനൊപ്പം എന്‍റെ X2 ഉം ഒഴുകി പോണൂ..
ഊ___, ശെരിക്കും ഊ___!!!
ഞാന്‍ നിന്ന നില്‍പ്പില്‍ ആ വണ്ടിക്കാരെ തെറി വിളിച്ചു...
ഞാന്‍ ഫോണ്‍  എടുത്തു മാറ്റാന്‍ മറന്നു.. 
അലക്കി പിഴിഞ്ഞ് ഒഴുക്കി കളഞ്ഞു..!!!
ഉണക്കിയാല്‍ ശേരിയാവും എന്ന് വിചാരിച്ചു ഉണക്കാന്‍ വച്ചു.
പിന്നെ എടുത്തു നോക്കിയപ്പ്പോഴും സംഭവം ഉണങ്ങിയിട്ടില്ല...

അങ്ങനെ നാട്ടില്‍ തിരിച്ചു വന്നു ഒരു മൊബൈല്‍ ഷോപ്പില്‍ കൊടുത്തു.
ഒരാഴ്ച കഴിഞ്ഞു ചെല്ലാന്‍ പറഞ്ഞു. 
രണ്ടാഴ്ച കഴിഞ്ഞു ചെന്നിട്ടും സാധനം കിട്ടിയിട്ടില്ല..
ഞാന്‍ വളരെ പ്രതീക്ഷയോടെ അവിടെ നിന്നും ഇറങ്ങിയത്.
അടുത്ത ആഴ്ച എന്തായാലും സെറ്റ് ചെയ്തുവക്കും  എന്ന് അയാള്‍ പറഞ്ഞു.
പിന്നെ ചെല്ലുമ്പോള്‍ ഈ സിനിമെലോക്കെ കാണാന പോലെ ഡോക്റ്റര്‍ അകത് നിന്നും വന്നു കാത്ത് നില്‍ക്കുന്ന ആളുടെ ചുമലില്‍ തട്ടി "ഞങ്ങള്‍ക്കയില്ല" എന്ന് പാരായണ  പോലെ ആ ഗഡി വന്നിട്ട് പറയാ..
" അതിന്റെ ബോര്‍ഡ്‌ പോയി.. ഇനി ഒന്ന് ചെയ്യാന്‍ പറ്റില്ലാന്ന്.."
ഓപറേഷന് കയറ്റിയ കാശ് തന്നിട്ട് ഫോണും എടുത്തു കൊണ്ട് പോയ്ക്കൊളാന്‍...,....
ഞാന്‍ ഫോണും എടുത്തു നടന്നു. എന്നിട്ട് കാറില്‍ കയറി ഇരുന്നു.
രണ്ടു മിനിട്ട്‌ ഒന്നും ചെയ്യാതെ ഇരുന്നു..
ഭയങ്കര ഫീലിംഗ്സ്.. എനിക്ക് ഉറക്കെ കരയാന്‍ തോന്നി..
അപ്പോഴാണ്‌ ആ സാധനത്തിനോട് എനിക്കുണ്ടായിരുന്ന ATTACHMENT എനിക്ക് മനസ്സിലായത്. എന്തോ ഒന്ന് നഷ്ട്ടപെട്ടത്‌ പോലെ എനിക്ക് തോന്നി.
ദിവസവും നമ്മോടൊപ്പം ഉള്ളതിനലകം അല്ലെങ്കില്‍ നമ്മെ തൊട്ടു നില്‍ക്കുന്ന വസ്തുവായതിനലാകം ഈ ഒരു attachment.

എന്‍റെ ശിഷ്യന്മാരുടെ 'CRIMINALS' എന്ന ഷോര്‍ട്ട് ഫിലിം ചെയ്തത് ഈ X2ല്‍ ആയിരുന്നു.

ഒരിക്കല്‍ എന്‍റെ 'ഒരു സിനിമ കഥ' കണ്ടു ഫഹദ്‌ ഫാസില്‍ എന്നെ വിളിച്ചിരുന്നു.
അന്ന് ഞാന്‍ കോഴിക്കോട്‌ 'SECOND SHOW' യുടെ ഷൂട്ടിംഗ് ല്‍ ആയിരുന്നു.
അപ്പോള്‍ എന്‍റെ ആദ്യത്തെ ഫോണ്‍ 3110C ആണു കയ്യിലുണ്ടായിരുന്നത്.
അന്ന് ഡിസ്പ്ലേ ഇല്ലെങ്കിലും ഒരു സേഫ് നു ഞാന്‍ X2ഉം കയ്യില്‍ എടുത്തിരുന്നു.
അന്ന് എന്നെ ഫഹദ്‌ വിളിച്ചു... പക്ഷെ ആ ഫോണിന്‍റെ  MIC കേടായി..
ഇങ്ങോട്ട് പറയുന്നത് കേള്‍ക്കാം ... പക്ഷെ അങ്ങോട്ട്‌ പറയുന്നത് കേള്‍ക്കില്ല..
എന്നിങ്ങനെ രണ്ടു പ്രാവശ്യം വിളിച്ചു.
നോ രക്ഷ..
അവസാനം ഞാന്‍ X2 ലേക്ക് SIM മാറ്റിയിട്ടു.
എന്നിട്ട് വിളിച്ചപ്പോള്‍ ഒന്നും കേള്‍ക്കാനില്ല..
അങ്ങെനെ പണി പാളി..
പിന്നെ ഫഹദ്‌ വിളിച്ചില്ല.
ഭ്രാന്ത്‌ പിടിച്ചിട്ടുണ്ടാകും.
പിന്നീട് ഞാന്‍ മറ്റൊരു ഫോണില്‍ വിളിച്ചു സംസാരിച്ചു.


എന്നാലും എന്‍റെ പോന്നു X2... നീ ഒഴുകി പോയ പോക്കേ...

Comments

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌