ചാപ്പകുരിശ് REMAKE


റീ മേക്കുകളുടെ ഒരു കാലം ഉണ്ടായിരുന്നു. ഹിന്ദി സിനിമകല്‍ക്കായിരുന്നു ആ അസുഖം കൂടുതല്‍ ഉണ്ടായിരുന്നത്. പതിവുപോലെ അതെ അസുഖം തമിഴിലും അവിടുന്ന് മലയാളത്തിലും വരുമല്ലോ.!! അങ്ങനെ പല സിനിമകളും റീ മേക്ക്‌ ചെയ്തു ഇറങ്ങി.. പഴയ ഹിറ്റുകളും ക്ലാസ്സിക്കുകളും കമ്പിപടങ്ങളും എല്ലാം ഉണ്ടായിരുന്നു. ശരിക്കും അതൊരു പകര്‍ച്ചവ്യാധി പോലെയാണ്. ഒരു പടം വന്നാല്‍ അതുപോലെ ഒരു പത്തിരുപതു പടങ്ങള്‍ പിറകെ വരും. ലാലേട്ടന്‍ മീശപിരിച്ച് മുണ്ടുമടക്കിയ 'രാവണപ്രഭു' ഹിറ്റായപ്പോള്‍ അതേപോലെ കുറെ പ്രഭുക്കാന്‍മാര്‍ വന്നു. അതിനൊക്കെ എന്ത് പറ്റിയെന്നു പറയുന്നില്ല.. അതൊക്കെ അന്ത കാലം!!!
ഇന്ത കാലത്തിലേക്ക്  നോക്കിയാല്‍  സിനിമക്കകത്തെ സിനിമകളുമായി കുറെ സിനിമകള്‍. വരി വരിയായി നില്‍ക്കുന്നു ; വന്നതും വരാനിരിക്കുന്നതും.

ഓ! ഞാന്‍ കാടുകയറി കൊടും കാട്ടിലെത്തി അല്ലെ..?
കാര്യത്തിലേക്ക് കടക്കാം. റീ മേക്കുകള്‍ പഴയ സിനിമകളെ പുതിയതാക്കി ചെയ്യുകയാണല്ലോ, അങ്ങനെയെങ്കില്‍ പുതിയ ഒരു സിനിമയെ റീ മേക്ക്‌...., അല്ല..
റീ സെറ്റ്‌ (RESET)ചെയ്‌താല്‍ എങ്ങനെയിരിക്കും എന്നൊരു തോന്നല്‍..
എന്നാല്‍ ഒരു ന്യൂ ജനറേഷന്‍ പടം തന്നെ പിടിച്ചു പണിയാം എന്നൊരു ആശയം കൂടി വന്നു. ഫേസ്ബുക്കില്‍ വന്ന പോസ്റ്റ്‌ പറഞ്ഞത് പോലെ ഫഹദ്‌ ഫാസിലും , നിക്കറും ഐ ഫോണും ഉള്ള പടം ചപ്പകുരിശു തന്നെയല്ലേ ഉള്ളൂ... 
അങ്ങനെയാണ് ചാപ്പകുരിശു റീ സെറ്റ് ചെയ്യാന്‍ എടുക്കുന്നത്.
ചപ്പകുരിശു റീ മേക്ക്‌ ആണോ അല്ലയോ എന്നുള്ളത് ആരും എന്നോട് ചോദിക്കരുത്. അതൊക്കെ പഴയ സ്കീമുകള്‍ ആണ്. 

പിന്നെ, അന്ത കാലത്ത് 7D ക്യാമറ ഇലാത്തത് കൊണ്ട് നിങ്ങള്‍ ഭാവനയില്‍ കാണുന്ന വിഷ്വലുകള്‍ BLACK & WHITE  ആക്കാന്‍ ശ്രദ്ധിക്കണം.
ഇല്ലെങ്കില്‍ ഒരു പഴയ പടത്തിന്‍റെ ഫീല്‍ കിട്ടില്ല..
ആവശ്യത്തിന് GRAINSഉം NOISE ഉം ഒക്കെ ഇടാനും മറക്കരുത്.
ഒരു DETAILED സ്ക്രിപ്റ്റ്‌ എഴുതി വക്കാനുള്ള പരിപാടിയൊന്നും എനിക്കില്ല എന്ന് ആദ്യമേ പറയാം. കഥ മാത്രം പറയും. ഈ കഥയ്ക്ക് ഞാന്‍ ഉത്തരവാദിയല്ല. അതായതു '(c)' ഈ സാധനം എല്ലാവര്ക്കും ഉള്ളതാണ്. ആര്‍ക്കു വേണമെങ്കിലും ഇത് സിനിമയാക്കി മാറ്റം. 
ലോകോ സമസ്താ സുഭിനോ  ഭവന്തു..!!!


കഥ നടക്കുന്നത് ആലപ്പുഴയിലാണ്.
 അവിടത്തെ ഒരു കയര്‍ ഫാക്റ്ററിയുടെ കൊച്ചു മുതലാളിയാണ് പ്രേം നസീര്‍.., 
വീട്ടുകാരെല്ലാം തൃശ്ശൂരില്‍ ആണ്. പാരമ്പര്യസ്വത്തായി ലഭിച്ച ബിസിനസ്സ് നോക്കി നടത്താന്‍ വേണ്ടി  ഫാക്ടറിയുടെ അടുത്തുള്ള ഒരു ബംഗ്ലാവില്‍ ഒറ്റക്കാണ് താമസം. ആള്‍ ഭയങ്കര പരിഷ്കാരിയാണ്, ഇതു നേരവും ബംഗ്ലാവിലെ ഗ്രാമഫോണില്‍  പാട്ട് റിക്കാര്‍ഡ്‌ ചെയ്യുകയും പാട്ട് കേട്ട് കൊണ്ടിരിക്കുകയും ചെയ്യും. സ്വന്തമായി ഒരു മോറിസ് കാറുണ്ട്.
പ്രേം നസീറിന്‍റെ ഫാക്ടറിയിലെ കണക്കെഴുത്തുക്കാരിയാണ് ജയഭാരതി. ഏതോ ഒരു വലിയ കിടക്ക കമ്പനിക്ക് ചകിരി കൊടുക്കാനുള്ള കരാര്‍ കിട്ടാനുള്ള കാര്യത്തെക്കുറിച്ച്  ജയഭാരതി പറയുന്നു.
" മണ്ടി പെണ്ണെ, ആ കരാര്‍ നമുക്ക്  കിട്ടിയാല്‍ നമുടെ ഫാക്റ്ററി വന്‍ ലാഭത്തില്‍ ആക്കികളയാം" എന്ന് ജയഭാരതിയോടു നസീര്‍ പറയുന്നത് തന്നെ ഒരു കള്ളകാമുകന്‍റെ   ഭാവത്തിലാണ്. സൂത്രത്തില്‍ അത് സംഘടിപ്പിക്കാം എന്ന് കൊച്ചുമുതലാളിക്ക് അവള്‍ ഉറപ്പും കൊടുക്കുന്നു.
കൊച്ചുമുതലാളിയുമായി കല്യാണം ഉറപിച്ചു വച്ചിരിക്കുന്ന പെണ്ണാണ് സീമ. കല്യാണത്തിന് മുന്‍പ് തടി കുറക്കാന്‍ വേണ്ടി എന്നും കാലത്ത് പള്ളിയില്‍ നടന്നിട്ടാണ് പോകുന്നത്. കവലയില്‍ എത്തുമ്പോള്‍ 'പെട്ടന്ന് വരണം.. സ്വര്‍ണം എടുക്കാന്‍ പോകേണ്ടതാണ്' എന്നെഴുതിയ INLAND CARD തപാല്‍ പെട്ടിയില്‍ ഇടും. ഉച്ചക്ക് അഞ്ചലോട്ടക്കാരന്‍ വരുന്നതും കാത്തു നില്‍ക്കും, അന്നും ഒരു കത്തും തനിക്ക്  വന്നില്ലല്ലോ എന്ന് ഓര്‍ത്ത്‌ പരിതപിക്കും.

ആലപ്പുഴ അങ്ങാടിയില്‍ അടൂര്‍ ഭാസി നടത്തുന്ന  മൊത്തവ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനാണ് സത്യനും ഷീലയും. രണ്ടു പേരും രണ്ടു ഗ്രാമങ്ങളില്‍ നിന്നും വരുന്നത്. പക്ഷെ ഒരേ ബോട്ടില്‍ ആണ് പോകുന്നത്. സത്യനും ഷീലയും  ലൈനാണോ എന്ന് ചോദിച്ചാല്‍ അല്ല, അല്ലെ എന്ന് ചോദിച്ചാല്‍ ആണ് എന്ന അവസ്ഥയില്‍ ആണ്. കാര്യം രണ്ടുപേര്‍ക്കും അറിയാം പക്ഷെ പറഞ്ഞിട്ടില്ല. ഏഴു അണ ആണ് ഇരുവര്‍ക്കും ഒരു ദിവസത്തെ ശമ്പളം. കൂലി പണിയാണെങ്കിലും എഴുത്തും വായനയും വശമുണ്ട്. കയ്യില്‍ കാശില്ലെങ്കിലും ഇടയ്ക്കിടെ ബ്ലാങ്ക് INLAND CARDകള്‍ ഷീലയ്ക്ക് അയക്കാറുണ്ട്. വെറുതെ ബ്ലാങ്ക്  അയച്ചു കാശ് കളയണ്ട എന്ന് പിറ്റേന്ന് കടയില്‍ വച്ച് കാണുമ്പോള്‍ ഷീല ഉപദേശിക്കും. സത്യന്‍ പണിയെടുക്കാന്‍ ലേശം മടിയനാണ്. അതുകൊണ്ട് തന്നെ അടൂര്‍ ഭാസിയുടെ കയ്യില്‍ നിന്നും കണക്കിന് കേള്‍ക്കും. അടൂര്‍ ഭാസിക്കു കച്ചവടത്തോടൊപ്പം ബൂട്ടാന്‍ ബംബര്‍ ലോട്ടറി ടിക്കറ്റ് വില്പനയും ഉണ്ട്.
സത്യന്‍ എന്നും കാലത്ത് ഒരു തട്ടുകടയില്‍ നിന്നും അര അണ കൊടുത്തു കാലി  ചായ വാങ്ങി കുടിക്കും. കടക്കാരന്‍ ചായ അടിക്കുമ്പോള്‍ തന്നെ സത്യനെ കളിയാക്കി കൊണ്ട് "നീയൊക്കെ എന്നാടാ ഇവിടുന്ന് ഒരു OMELET അടിക്കാ.. വേണമെങ്കില്‍ രണ്ടണ ഞാന്‍ തരാമെടാ...? ഒരു ഡബിള്‍ OMLET തന്നെ അടിച്ചോ..?" എന്നും പറയും.. അതില്‍ സത്യന് ഭയങ്കര വിഷമം ഉണ്ട്. ആ ചായകടക്ക് സമീപമാണ് തപാല്‍ കാര്‍ഡുകളും കവറുകളും സ്റ്റാമ്പുകളും വില്‍ക്കുന്ന പീടികയുള്ളത്. അവിടെ തന്നെ എഴുത്തും വായനയും അറിയാത്തവര്‍ക്കായി വാടകക്ക് കത്തെഴുതുന്ന ഏര്‍പ്പാടും അവിടെ  ഉണ്ട്. അതിനു വേണ്ടി ചില കത്തുകള്‍ മോഷ്ട്ടിച്ചു SAMPLE ആയി എടുത്തു വച്ചിട്ടുമുണ്ട്. അന്നത്തെ കാലത് അവിടെ അത്തരം ഒരു സമ്പ്രദായം ഉണ്ടായിരുന്നു. ഇന്ന് ബ്ലൂടൂത്ത് വഴി വീഡിയോ അയക്കുന്നത് പോലെ ഒരു സമ്പ്രദായം.!!!ആ പീടികക്കാരനും സത്യനെ വെറുതെ ഡയലോഗ് അടിച്ചു വിഷമിപ്പിക്കാറുണ്ട്.

ഒരിക്കല്‍ കൊച്ചുമുതലാളി കിടക്ക ഫാക്റ്ററിയില്‍ ചെന്ന് സംസാരിച്ചു കരാര്‍ ഒരു വിധം തരപ്പെടുത്തി. കൂടുതല്‍ നടപടികള്‍ക്ക് ജയഭാരതിയെ വിടാം എന്നും പറഞ്ഞു തിരിച്ചു ബംഗ്ലാവില്‍ എത്തി. "മുതലാളി കൊച്ചുമുതലാളിയാണ് വല്യമുതലാളിക്ക് മാത്രമേ കൊടുക്കൂ.. പക്ഷെ താങ്കള്‍ ആയത് കൊണ്ട് തരികയാണ്" എന്നൊക്കെ പറഞ്ഞു പേടിപിച്ചാണ് കിടക്ക കമ്പനി മാനേജര്‍ പ്രേം നസീറിനെ വിട്ടത്. അന്ന് കുളിച്ചൊരുങ്ങി പാടും കേട്ട് ഭരണിയില്‍ സൂക്ഷിച്ചു വച്ചിരുന്ന വീഞ്ഞും കുടിച്ചു ഇരിക്കയാണ് കൊച്ചു മുതലാളി.  കിടക്കകമ്പനി  നടപടികഴിഞ്ഞു തിരികെ വരുമ്പോള്‍ ബംഗ്ലാവില്‍ കയറാമെന്ന് ജയഭാരതിയോട് ആവശ്യപ്പെട്ടിരുന്നു; പക്ഷെ അവള്‍ ഉറപ്പു തന്നില്ല. എങ്കിലും ചിലപ്പോള്‍ ബിരിയാണി കിട്ടിയാലോ എന്നും പ്രതീക്ഷിച്ചു പൂമുഖത്ത് കാത്തിരിക്കുകയാണ് അദ്ദേഹം. കുറച്ചു കഴിഞ്ഞതാ ജയഭാരതി മുറ്റത്ത്‌ വന്നു നില്‍ക്കുന്നു. കൊച്ചുമുതലാളി അവളെ അകത്തേക്ക് ക്ഷണിച്ചു.  കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നെ കാണുന്നത് രണ്ടു റോസാപൂക്കള്‍ തമ്മില്‍കൂട്ടിമുട്ടുന്നതാണ്( ഇനിയും മനസ്സിലായില്ല എങ്കില്‍ രണ്ടു ഇണകുരുവികള്‍ കൊക്കുരുമ്മുന്നതാണ്.)
എല്ലാം കഴിഞ്ഞു നാളെ ഫാക്ടറിയില്‍ വച്ച് കാണാം എന്നും പറഞ്ഞു അവള്‍ ഇറങ്ങിപോയി . കൊച്ചുമുതലാളി ഉറങ്ങിയും പോയി. കൊച്ചു മുതലാളിയുടെ കാറിലാണ് അവള്‍ പോയത്. പോകുന്ന വഴിയെ നടന്നു പോകുകയായിരുന്ന  സീമയെ  ജയഭാരതിക്ക് കട്ടികൊടുത്തു ഡ്രൈവര്‍ ഇങ്ങനെ പറഞ്ഞു..
"ദാ ആ പോകുന്നതാണ് കൊച്ചുമുതലാളിയുമായി കല്യാണം ഉറപ്പിച്ചു വച്ചിരിക്കുന്ന പെണ്‍കുട്ടി.." അത് കേട്ട് ജയഭാരതി ഒന്ന് നടുങ്ങി.
ഡ്രൈവര്‍ ചോദിച്ചു "വണ്ടി നിര്‍ത്തി പരിചയപ്പെടാണോ ? "
ശബ്ദം ഇടറിക്കൊണ്ട് ജയഭാരതി പറഞ്ഞു, "വേണ്ട എനിക്കല്‍പ്പം തിരക്കുണ്ട്‌".."!!, പിന്നീടാവാം..." കണ്ണുനീര്‍ ധാര ധാരയായി ഒഴുകി. ഉടനെ തന്നെ ഒരു കൂളിംഗ് ഗ്ലാസ്‌ എടുത്തു വച്ചു. കുറെ ദൂരം കഴിഞ്ഞപ്പോള്‍ ഇവിടെ ഇറങ്ങണം എന്ന് പറഞ്ഞു ഇറങ്ങി.  കാര്‍ തിരിച്ചു പോയി. കുറച്ചു കൂടി മുന്നോട്ട് നടന്നപ്പോള്‍ ആലപ്പുഴ അങ്ങാടി എത്തി. അവിടെ ഇവര്‍ സ്ഥിരമായി മസാല ദോശ കഴിക്കാറുള്ള ചായകടയില്‍ കയറി ഇരുന്നു. തലയില്‍ തൊപ്പി വച്ചയാള്‍  വന്നു എന്ത് വേണം എന്ന് ചോദിച്ചു.
അപ്പോള്‍ ജയഭാരതി : "രാജാവേ, എന്തൊക്കെ ഉണ്ട്? "
അപ്പോള്‍ തോപ്പിക്കാരന്‍ : "അപ്പവും പുട്ടും.."
അപ്പോള്‍ ജയഭാരതി :" രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ.."
അവള്‍ക്കു നല്ല വിശപ്പുണ്ടായിരുന്നു എന്ന് തോപ്പികാരന് മനസ്സിലായി. ഉടനെ അവള്‍ ഒരു അടിയാനെ വിളിച്ചു. എന്നിട്ട് ഒരു തുണ്ട് കടലാസില്‍ "എടാ ദ്രോഹി...." എന്നെഴുതി കൂട്ടത്തില്‍ തറവാട്ടില്‍ ഇരിക്കുന്ന കൊച്ചുമുതലളിയുടെ കയ്യില്‍ കൊടുക്കാന്‍ പറഞ്ഞു. "ശരി കൊച്ചമ്മേ.." എന്ന് പറഞ്ഞു അയാള്‍ ഓടി.

അന്നാട്ടില്‍ പട്ടണത്തില്‍ നിന്നും വന്ന ഒരു പരിഷ്ക്കരി  പെണ്‍കുട്ടി ഉണ്ടായിരുന്നു. അവളെ എല്ലാവരും 'ചട്ടക്കാരി' എന്നാണ് വിളിച്ചിരുന്നത്‌. അതിനു രണ്ടു കാരണങ്ങള്‍ ഉണ്ട്, ഒന്ന് അവള്‍ ആലപുഴയില്‍ മാത്രം കണ്ടു വരുന്ന പ്രത്യേക കാറ്റില്‍ കുട്ടിയുടുപ്പ് പാറികളിപ്പിച്ചു സൈക്കിളും ചവിട്ടിയാണ് അടൂര്ഭാസിയുടെ കടയിലേക്ക് വരാറുള്ളത്. രണ്ടു അന്നാട്ടുക്കാര്‍ ചട്ടക്കാരി എന്നാ സിനിമയിലെ അത്തരം ഉടുപ്പ് കണ്ടിട്ടുള്ളൂ. സ്ഥിരമായി പച്ചക്കറിയും പഞ്ചസാരയും വാങ്ങിക്കാനായി അവള്‍ വരും. ഇടക്കൊക്കെ അടൂര്ഭാസിയുടെ കയ്യില്‍ നിന്നും ഒന്നോ രണ്ടോ ഭൂട്ടാന്‍ ബംബര്‍ ഒക്കെ എടുക്കാറുണ്ട്. അങ്ങനെ ഒരിക്കല്‍ അവള്‍ കടയില്‍ വന്നപ്പോള്‍ കേശവന്റെ കാളവണ്ടിയില്‍ നിന്നും വന്‍തോതില്‍ ചാക്കുകള്‍ ഇറക്കുകയായിരുന്നു സത്യന്‍.; അന്നവള്‍ വന്നു കാളവണ്ടിക്ക് സമീപം സൈക്കിള്‍ വച്ച് തിരിഞ്ഞതും സത്യന്‍ അരിപൊടിയുടെ ചാക്കെടുത്തു തിരിഞ്ഞതും അവര്‍ തമ്മില്‍ കൂട്ടിയിടിച്ചു അവളുടെ തലയിലേക്ക് കീറിയ ചാക്കിലൂടെ അരിപൊടി വീണതും ഒന്നിച്ചായിരുന്നു. അവളുടെ കോലം കണ്ടു ഷീലയ്ക്ക് മാത്രമല്ല  ആ പ്രദേശത്ത് നിന്നിരുന്ന പലര്‍ക്കും ചിരിയടക്കാന്‍ കഴിഞ്ഞില്ല. എന്തിനു അടൂര്‍ ഭാസിക്ക് പോലും അതിനു കഴിഞ്ഞില്ല. ഒടുവില്‍ പ്രയാസപ്പെട്ടു ഗൌരവം നടിച്ചു തന്‍റെ സ്ഥിരം കസ്റ്റമ്മരെ സന്തോഷിപ്പികാനായി സത്യന്‍റെ തലമണ്ട നോക്കി രണ്ടു കിഴുക്കു കൊടുത്തു. സത്യന്‍ വേദന കൊണ്ട് പുളഞ്ഞു. ഇതിനു അവളോട്‌ പ്രതികാരം ചെയ്യും എന്ന് മനസ്സില്‍ ഉറപ്പിച്ചു. അവളും അവളുടെ 'മഞ്ഞ' നിറത്തിലുള്ള സൈക്കിളും..
അന്ന് ചായകടയിലെ പറ്റു കൊടുത്തു തീര്‍ക്കാനായി കുറച്ചു കാശും കൊടുത്തു സത്യനെ അങ്ങാടിയിലെ ചായ കടയിലേക്ക് അടൂര്‍ ഭാസി  അയച്ചു. സത്യന്‍ കാശും വാങ്ങി അവിടെ നിന്നും ഇറങ്ങി. കുറെ കറങ്ങി. വഴിയില്‍ നിന്നും കപ്പലണ്ടി വാങ്ങിച്ചു തിന്നു സമയം കളഞ്ഞു.

അന്നേരം 'കൂട്ടത്തില്‍' തറവാട്ടില്‍ കൊച്ചു മുതലാളിയുടെ കുടുംബവും സീമയുടെ കുടുംബവും ഒന്നിച്ചു കൂടിയിരിക്കുകയാണ്. സീമയുമായി എന്ന് കല്യാണം നടത്തണമെന്നും എത്ര രൂപക്കാണ് കൊച്ചു മുതലാളിയെ വില്‍ക്കുന്നതെന്നും (സ്ത്രീധനം) 24കാരറ്റ് വേണോ അതോ 916വേണോ എന്നൊക്കെ ചൂടേറിയ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നു.  കൊച്ചുമുതലാളിക്ക് ഇന്നലത്തെ ഉറക്ക ക്ഷീണവും ഉണ്ട്. കൂടാതെ കയ്യിലെന്തോ ഒരു AIR MAIL കവറില്‍ ദുബായില്‍ നിന്നും കൊണ്ട് വന്ന സ്റ്റാമ്പ് ഒട്ടിച്ച ഒരു ആഡംബരകത്തും ഉണ്ടായിരുന്നു. അത്തറിന്റെ മണമായിരുന്നു ആ കത്തിനു... ജൌളികടകളുടെയും സ്വര്‍ണ പീടികകളുടെയും പേര് കേട്ട് വട്ടു  പിടിച്ചു കൊച്ചു മുതലാളി ആ ഹാളില്‍ നിന്നും ഇറങ്ങി തറവാടിന്‍റെ ബാല്‍കണിയില്‍ ചെന്ന് ഒരു മറ്റേ ഭാവത്തില്‍ കവര്‍ തുറന്നു. അവിടെയാകെ അത്തറിന്റെ മനം പരന്നു. ഇന്നലത്തെ രാത്രിയെ കുറിച്ച് ജയഭാരതിയോടു വിവരിക്കുന്ന പ്രണയകാവ്യം ആയിരുന്നു ആ AIR MAIL കവറില്‍.എന്നിട്ട് മനസ്സില്‍ വായിക്കാന്‍ തുടങ്ങി..
" മധുര തേനൂറുന്ന പുഷപ്പമേ,
തേന്‍ നുകര്‍ന്ന രാത്രി എനിക്ക് തന്നതിന്.. ____________
___________________________________________
____________________________________________
_____________________________________________* ഇനിയും നിന്‍റെ;
*(ഇതൊരു (A) പടമല്ല. അതുകൊണ്ട് ബാക്കി എന്താണെന്ന് എഴുതിയിടത്ത് 'ബീപ്' ശബ്ദം എഴുതി കാണിച്ചതാണ്..)

ആ "നിന്‍റെ" വായിച്ചതും..
"കൊച്ചു മുതലാളി...????" എന്ന് അടിയാന്‍ വിളിച്ചു കൂവിയതും ഒന്നിച്ചായിരുന്നു.
"കൊച്ചു മുതലാളി... ഒരു തുണ്ട് ഉണ്ട്..? "
"തുണ്ടോ...?"
അടിയാന്‍ തുണ്ട് കടലാസ പൊക്കി കാണിച്ചു
കൊച്ചു മുതലാളി ആശ്വാസത്തോടെ,
"ഹോ.. ഈ തുണ്ടായിരുന്നോ..?"
കൊച്ചു മുതലാളി ആ തുണ്ട് എടുത്തു വായിച്ചു...
"എടാ.. ദ്രോഹി.."
അത്ഭുതത്തോടെ അടിയാനെ നോക്കി, മനസ്സില്‍ ചിന്തിച്ചു.
'ഇവള്‍ക്ക് എങ്ങനെ കാര്യം പിടികിട്ടി'
കൊച്ചമ്മ ചായകടയില്‍ ഉണ്ടെന്നു പറഞ്ഞു അടിയാന്‍ പോയി.
പണി പാളിയെന്ന് മനസ്സിലാക്കിയ കൊച്ചു മുതലാളി ആഡംബര കവറും എടുത്തു ചായകട ലക്ഷ്യമാക്കി നടന്നു.
ചായകടയില്‍ അതാ ഒരുത്തി കൂളിംഗ് ഗ്ലാസും വച്ചിരിക്കുന്നു.
ഇത് കണ്ടു മറ്റെല്ലരും ചിരിക്കുന്നു.
ഇതവളെ കളിയാക്കി ചിരിക്കുന്നതായി അവള്‍ക്കു തോന്നി.
വീണ്ടും കണ്ണുനീര്‍ ധാര ധാരയായി ഒഴുകി..
അന്നേരം കൊച്ചുമുതലാളി അവിടെ വന്നു കയറി.
ഉടനെ അവള്‍ ചൂട് ചായ കൊച്ചു മുതലാളിയുടെ മുഖത്തേക്ക് എറിഞ്ഞു..
മുഖം പൊള്ളിയ കൊച്ചുമുതലാളി വെള്ളത്തില്‍ കൊണ്ട് വന്നു മുക്കി, എന്നിട്ട "ഹാവൂ.." എന്ന് പറഞ്ഞു എഴുന്നേറ്റതും ജയഭാരതി അടുക്കളയില്‍ നിന്നും കൊണ്ട് വന്ന ചുട്ടുപഴുത്ത വിരകിന്‍ കൊള്ളി കൊണ്ട് മുഖത്ത് കുത്തി.
കൊച്ചു മുതലാളി വേദന കടിച്ചമര്‍ത്തി മറിഞ്ഞു വീണു..
രണ്ടു പിടച്ചില്‍...; മരിച്ചു.
പെട്ടന്നാണ് ജയഭാരതി സ്വപ്നത്തില്‍ നിന്നും എഴുന്നേറ്റത്.
താന്‍ കണ്ടത് ഒരു  സ്വപ്നം ആയിരുന്നു എന്ന് അവള്‍ മനസ്സിലാകി.
എങ്കിലും തന്നെ വഞ്ചിച്ച അയാളെ കൊല്ലാനുള്ള ദേഷ്യം അവള്‍ക്കുണ്ടായി.
അപ്പോഴേക്കും കൊച്ചു മുതലാളി വന്നു തൊട്ടുമുന്നില്‍ ഇരുന്നു. കയ്യിലുണ്ടായിരുന്ന ആഡംബര കവര്‍ ടെബിളില്‍ വച്ചു.
ദേഷ്യം വരുന്നുണ്ടെങ്കിലും പുട്ട് കടിച്ചമര്‍ത്തി അവള്‍ സംയമനം പാലിച്ചു..
"നീ എന്നോട് ക്ഷമിക്കണം.. ഞാന്‍ ഒരു വികാര ജീവിയാണ്..."
"മുതലാളിയുടെ കല്യാണം ഉറപ്പിച്ചത് എന്തിനു എന്നില്‍ നിന്നും ഒളിച്ചു..?"
"അത് നിനക്ക് സര്‍പ്രൈസ്‌ ആയിക്കോട്ടെ എന്ന് വച്ചു.."
"അപ്പൊ ഇന്നലെ നടന്നത്???.. എന്‍റെ മാനം...? "
"അതും നിനക്ക് സര്‍പ്രൈസ്‌ ആയിക്കോട്ടെ..."!!
ഇതുകേട്ടതും പൊട്ടിത്തെറിച്ചു കൊണ്ട് ഒച്ചയുണ്ടാക്കാതെ
ഒരു ഇംഗ്ലീഷ് ന്യൂ ജന-റേഷന്‍കട  തെറി പറഞ്ഞു അവിടെ നിന്നും ഇറങ്ങി നടന്നു. കൊച്ചു മുതലാളി പിറകെ നടന്നു.
"സോറി മോളെ..ഞാനൊരു സര്‍പ്രൈസ്‌ തന്നതല്ലേ..
അത് നിനക്ക് ഇഷ്ട്ടപെട്ടില്ല..അത്ര കണ്ടാല്‍ മതി.."
അന്നേരം കടയിലെ പറ്റുപുസ്തകം തുറക്കപ്പെട്ടു. കാരണം അവര്‍ ഇങ്ങനെ ഇറങ്ങി  പോകാറുണ്ട് അപ്പോഴൊക്കെ പറ്റു പുസ്തകത്തില്‍ എഴുതുകയും ചെയ്യാറുണ്ട്. ഇത് എഴുതുമ്പോള്‍ ആണ് സത്യന്‍ അവിടെ കാശുമായി എത്തുന്നത്. ചെന്ന് നിന്നത് ഒരു ആഡംബര കവര്‍ തന്‍റെ കാലിനടിയില്‍ കിടക്കുന്നു. സത്യന്‍ ചുറ്റിലും നോക്കി ആരെങ്കിലും കാണുന്നുണ്ടോ..?
ഇല്ല.. ഇത് തന്നെ പറ്റിയ അവസരം.. ഒരു അന നിലത്തിട്ടു കുനിഞ്ഞു കവര്‍ എടുത്തു പോക്കെറ്റില്‍ വച്ച് ചുറ്റിലും നോക്കി..
ഇല്ല ആരും കണ്ടിട്ടില്ല.
ജയഭാരതി റോഡില്‍ ചെന്ന് നിന്നതും ഒരു KSRTCബസ്സ് വന്നു നിര്‍ത്തി അവള്‍ അതിനകത്തേക്ക് കയറി. ഉടനെ തന്‍റെ കവര്‍ നഷ്ട്ടപ്പെട്ടെന്നു തിരിച്ചറിവ് കൊച്ചു മുതലാളിക്ക് ഉണ്ടായി. ചായകടയിലേക്ക് പാഞ്ഞു. അപ്പോഴേക്കും സത്യന്‍ കാശും കൊടുത്തു ഇറങ്ങി. തന്‍റെ കവര്‍ നഷ്ട്ടപ്പെട്ടെന്നു പറഞ്ഞു കൊച്ചു മുതലാളി ബഹളം ഉണ്ടാക്കാന്‍ തുടങ്ങി. മാറി നിന്നു അത് കണ്ടു കൊണ്ട് നില്‍ക്കുകയായിരുന്ന സത്യന്‍ അത് തിരിച്ചു കൊടുക്കണോ എന്ന് ഡബിള്‍ മൈന്‍ഡ്‌ ഉണ്ടായി. നല്ല കിടിലന്‍ ആഡംബര കവര്‍.. നല്ല മണവും ഉണ്ട്..
താന്‍ പോലീസിനെ വില്കുമെന്നു പറഞ്ഞു കൊച്ചു മുതലാളി മൂക്ക്കൊണ്ട് മണം പിടിക്കാന്‍ തുടങ്ങി.പോലീസ്‌ എന്ന് കേട്ടതും സത്യന്‍റെ മുട്ട് വിറക്കാന്‍ തുടങ്ങി. അവിടെ നിന്നും കത്തുമായി വേഗം നടന്നു. കൊച്ചുമുതലാളി ഭ്രാന്ത് പിടിച്ച പോലെ "ശേ!!!" എന്ന് പറഞ്ഞു അവിടെ നിന്നു.

(തുടരും)








  

Comments

Anonymous said…
challi adikkunathinum oru parithi undu
Anonymous said…
എന്റെ പോന്നു അണ്ണാ, ഇനി ഇതുപോലെ ഒരെണ്ണം കൂടി പടച്ചു വിട്ടാല്‍ സത്യമായിട്ടും ഈ ബ്ലോഗ്‌ കത്തിക്കും. മനുഷ്യന്റെ ക്ഷമക്ക് ഒക്കെ ഒരു പരിധിയുണ്ട്. മരണ ചളു.
അയ്യോ എന്‍റെ ബ്ലോഗ്‌ കത്തിക്കരുതേ..?

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌