അന്ന്യന്‍റെ അസുഖം
![]() |
| (ഈ ചിത്രം കണ്ടിട്ട് എന്തെങ്കിലും മനസ്സിലായോ? ഇല്ലെങ്കില്‍ ഈടവും താഴെ വിവരിച്ചിട്ടുണ്ട്) |
ഇന്ന് ഞാന്‍ KSRTC ബസ്സും ഇറങ്ങി നടക്കുകയാണ്. BUS STANDന്‍റെ EXIT ലൂടെ നടക്കുകയാണ്. രണ്ടു പോലീസുകാര്‍ (ഹോം ഗാര്‍ഡ് ആണെന്ന് തോന്നുന്നു) എങ്ങനെ കടന്നു പോയി. ആ വഴിയില്‍ ഒരു അമ്പലമുണ്ട്. അതിനു നേരെ അടങ്ങുകിടക്കുന്ന ഷട്ടറുകള്‍ ഉള്ള BUILDING വരാന്തയില്‍ ഒരാള്‍ കിടക്കുന്നു. ഷര്‍ട്ടില്‍ ചോര ആയിട്ടുണ്ട്.., ഞാന്‍ അയാളെ കടന്നു പോകുമ്പോള്‍ മുഴുവനായും കണ്ടു. മലര്‍ന്നു കിടക്കുകയാണ്. ചിരിക്കുന്നത് പോലെയാണ് മുഖം. നെറ്റി പൊട്ടി വീര്‍ത്തിരിക്കുന്നു. ചോര കട്ട പിടിച്ചു കഴിഞ്ഞു. ജീവനുണ്ടോ ഇല്ലയോ എന്ന് അറിയില്ല. ആരും തിരിഞ്ഞു നോക്കുന്നില്ല. കുടിച്ചു ഫിറ്റ് ആയി കിടക്കുന്നു എന്നത് കൊണ്ടായിരിക്കും.
അല്ല എനിക്ക് അറിയാന്‍ പാടില്ലാതെ ചോദിക്കുക.???
മദ്യം കുടിക്കുകയും ചെയ്യും കുടിയന്മാരോട് പരമ പുച്ഛവും !!!
ഇത് സമൂഹത്തിന്‍റെ ഒരു തരം മാനസിക അസുഖമാണ്.
നട്ടെല്ലിന്‍റെയോ അല്ലെങ്കില്‍ ഞരമ്പിന്‍റെയോ...!!!
ദല്‍ഹിയിലെ സംഭവത്തിന് ശേഷം ചിലരുടെ FACEBOOK പ്രസ്താവനകളില്‍ നിന്നും എനിക്ക് എന്നോട് തന്നെ സംശയം തോന്നി തുടങ്ങിയിരുന്നു.
ഞാനൊരു കൊടുംപാപിയാണോ എന്ന്...
അതായതു ചരക്ക് പെണ്‍കുട്ടികളെ കണ്ടാല്‍ വായനോക്കുന്നതുപോലും മഹാപാപമാണ് എന്നാണ് പല പ്രസ്താവനകളും...
ഞാന്‍ ഇഷ്ടം പോലെ പെണ്‍കുട്ടികളെ വായനോക്കാറുണ്ട്..
ഇനിയും അത് ചെയ്യും..എന്തിനു പെണ്‍കുട്ടികളെ നോക്കുന്നത് പോലും പീഡനമാണ് എന്നോക്കെയാണ് പ്രസ്താവനകളിലൂടെ സിദ്ധാന്തിച്ചു വരുന്നത്.
സന്തോഷ് പണ്ഡിറ്റ് പറഞ്ഞപോലെ,
" ഈ പ്രസ്താവകന്മാരുടെയെല്ലാം ഫോണ്‍ വാങ്ങിച്ചു നോക്കണം...
കുറെ വെടികളുടെയും അല്ലാത്തവരുടെയും(MISSED അടിച്ചു കിട്ടിയ)
നമ്പറുകളും GB കണക്കിന് 'കുത്തുകളും' ഉണ്ടാകും...
ചിലപ്പോള്‍ FACEBOOK ഇവരുടെ FRIENDS REQUESTING OPTION വരെ എടുത്തു കളഞ്ഞിട്ടുണ്ടാകും.
എന്നിട്ടാണ് ധീരഘോരം സ്ത്രീപക്ഷ വാദവും, SYMPATHY നാടകവും..."
ധാര്‍മിക രോഷന്മാരുടെ കാര്യം വിടാം..
എന്‍റെ അസുഖത്തിലെക്ക്;
അല്ല അന്ന്യന്‍റെ അസുഖത്തിലെക്ക് കടക്കാം..
പോലീസുകാര്‍ പോലും തിരിഞ്ഞു നോക്കാതെ പോകുന്നത് കണ്ടപ്പോള്‍ എനിക്ക് ആ പോലീസുക്കാരോട് ദേഷ്യം തോന്നി.
ഉത്തരവാദിത്വപ്പെട്ടവര്‍ മൈന്‍ഡ് ചെയ്യാതെ പോകുന്നത് കണ്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു. ഞാന്‍ മുന്നോട്ടു നടന്നു.
ശരിയാണ്, അവരെന്തിന് ഇയാളെ നോക്കണം...?
അവര്‍ DUTY യില്‍ അല്ലല്ലോ..?
നേരത്തെ പറഞ്ഞ 'ഉത്തരവാദിത്വം' , 'DUTY' എന്നീ വാക്കുകള്‍ എന്‍റെ മനസ്സില്‍ രണ്ടു പ്രാവശ്യം മിന്നി. ഈ പറഞ്ഞ സംഭവം നാട്ടുകാര്‍ക്കും ഇല്ലേ..
അതായതു നാടുകാര്‍ക്ക് ഈ DUTYയും ഉത്തരവാദിത്വവും ഒന്നും ഇല്ലേ എന്ന്...?
അല്ല ഞാന്‍ ചെയ്യേണ്ട DUTY (മിനിമം ചെയ്യേണ്ട) ഞാന്‍ ചെയ്യാതെ നാട്ടുകാരെയും പോലീസുകാരെയും കുറ്റം പറഞ്ഞു ധാര്‍മിക രോഷം കൊണ്ടിട് കാര്യമില്ല..
ഉടനെ 100ല്‍ കുത്തി
കാര്യം പറഞ്ഞു.
"ശബ്ദം കാരണം CLEAR ആകുന്നില്ല അരുണേ..?" എന്ന് പറഞ്ഞപ്പോഴാണ്
നമ്മുടെ FULL DETAIL അവരുടെ മുന്നില്‍ ഉണ്ടെന്നു മനസ്സിലായത്..
ഞാന്‍ കാര്യം വിവരിച്ചു. വണ്ടി വിടാമെന്ന് പറഞ്ഞു.
ബൈക്കും എടുത്ത് തിരികെ അത് വഴി വരുമ്പോള്‍ അവിടെ വണ്ടി എത്തി അയാളെ എടുക്കുന്നുണ്ടായിരുന്നു.
വിജയ് പടത്തിലെ പോലെ എന്തോ മഹത്തായ കാര്യം ചെയ്തു സ്വയം വെളിപെടുത്താതെ എന്നാല്‍ കാതടപ്പിക്കുന്ന BUILD UP പശ്ചാത്തലസംഗീതം പ്രേക്ഷകരെ മാത്രം കേള്‍പ്പിച്ചു നടന്നു പോകുന്ന ഒരു പ്രതീതി എനിക്കപ്പോള്‍ ഉണ്ടായി...
അഹങ്കാരം കൊണ്ട് പറയാ...
ധാര്‍മിക രോഷം കൊണ്ടിട്ടു മാത്രം കാര്യമില്ല...
വല്ലപ്പോഴും ധാര്‍മികമായി പ്രവര്‍ത്തിക്കണം..
ഇനി ചിത്രത്തെ കുറിച്ച് പറയാം.
മുകളില്‍ തൂങ്ങി കിടക്കുന്നത് അന്ന്യന്‍റെ മുടിയാണ്...
താഴെ പാത്രത്തില്‍ നിറയെ ചോരയാണ്
ധാര്‍മിക രോഷം കൊണ്ട് തിളക്കാന്‍ തുടങ്ങുന്ന ചോര..!!
ചൂടാവുന്നേ ഉള്ളൂ..

Comments