Posts

വന്ദേ മാതരം

Image
മുല്ലപെരിയാര്‍ 2G സ്പെക്ട്രം അഴിമതി അണ്ണ ഹസാരെ ടി.പി ചന്ദ്രശേഖരന്‍  ഗോവിന്ദസാമി  മുല്ലപ്പൂ വിപ്ലവം  അജ്മല്‍ കസബ്‌ സന്തോഷ്‌ പണ്ഡിറ്റ്‌  സത്നം സിംഗ് സദാചാര പോലീസ്‌  സച്ചിന്‍ ടെണ്ടുല്‍ക്കര്‍...., എന്നിങ്ങനെ തുടങ്ങി അവസാനം ഡല്‍ഹി പെണ്‍കുട്ടി വരെ ..... ഫേസ്ബുക്കിലൂടെയും, ടെലിവിഷന്‍ സ്റ്റുഡിയോയില്‍ ഇരുന്നും, മെഴുകുതിരി കത്തിച്ചും പ്രതികരിച്ചും വികാരം കൊണ്ടും തിളച്ചു മറിഞ്ഞിരുന്ന ചോരകള്‍ ആറി  തണുത്തു. ഇനിയും തിളക്കാനും ആറി തണുക്കാനും ആയി തയ്യാരുമാണ്. സൌമ്യ കൊല്ലപ്പെട്ടപ്പോള്‍ ഇനിയൊരു ബലാല്‍സംഗം ഇവിടെ ഉണ്ടാകാന്‍ അനുവദിക്കരുതെന്നും ടി.പി കൊല്ലപ്പെട്ടപ്പോള്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടാകരുതെന്നും പറഞ്ഞു വിലപിക്കുകയും ചെയ്ത ജനങ്ങളും ഇലക്ഷന്‍)) കഴിയാതെ ഉറങ്ങാന്‍ അല്ല; ഡാമിനെ ഓര്‍ത്തു ഉറങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞ മന്ത്രിമാരും ആടിനെ പട്ടിയാക്കുന്ന നേരിന്‍റെ വക്താക്കളായ മാധ്യമ ധര്‍മ്മപരിപാലന സ്ഥാപനഗലും ഉള്ള ഈ നാട്ടില്‍ ചോര തിളചില്ല എങ്കിലേ അത്ഭുതമുള്ളൂ.. കാരണം പ്രബുദ്ധരായ സമൂഹത്തിനേ...  ശബ്ദം(മാത്രം ) ഉയര്‍ത്താന്‍ കഴിയൂ... ...

അന്ന്യന്‍റെ അസുഖം

Image
(ഈ ചിത്രം കണ്ടിട്ട് എന്തെങ്കിലും മനസ്സിലായോ? ഇല്ലെങ്കില്‍ ഈടവും താഴെ വിവരിച്ചിട്ടുണ്ട്) ഇന്ന് ഞാന്‍ KSRTC ബസ്സും ഇറങ്ങി നടക്കുകയാണ്. BUS STANDന്‍റെ EXIT ലൂടെ നടക്കുകയാണ്. രണ്ടു പോലീസുകാര്‍ (ഹോം ഗാര്‍ഡ് ആണെന്ന് തോന്നുന്നു) എങ്ങനെ കടന്നു പോയി.  ആ വഴിയില്‍ ഒരു അമ്പലമുണ്ട്. അതിനു നേരെ അടങ്ങുകിടക്കുന്ന ഷട്ടറുകള്‍ ഉള്ള BUILDING വരാന്തയില്‍ ഒരാള്‍ കിടക്കുന്നു. ഷര്‍ട്ടില്‍ ചോര ആയിട്ടുണ്ട്‌.., ഞാന്‍  അയാളെ കടന്നു പോകുമ്പോള്‍ മുഴുവനായും കണ്ടു. മലര്‍ന്നു കിടക്കുകയാണ്. ചിരിക്കുന്നത് പോലെയാണ് മുഖം. നെറ്റി പൊട്ടി വീര്‍ത്തിരിക്കുന്നു. ചോര കട്ട പിടിച്ചു കഴിഞ്ഞു. ജീവനുണ്ടോ ഇല്ലയോ എന്ന് അറിയില്ല. ആരും തിരിഞ്ഞു നോക്കുന്നില്ല. കുടിച്ചു ഫിറ്റ് ആയി കിടക്കുന്നു എന്നത് കൊണ്ടായിരിക്കും.  അല്ല എനിക്ക് അറിയാന്‍ പാടില്ലാതെ ചോദിക്കുക.???   മദ്യം കുടിക്കുകയും ചെയ്യും കുടിയന്മാരോട് പരമ പുച്ഛവും !!! ഇത് സമൂഹത്തിന്‍റെ ഒരു തരം മാനസിക അസുഖമാണ്. നട്ടെല്ലിന്‍റെയോ അല്ലെങ്കില്‍ ഞരമ്പിന്‍റെയോ...!!!  ദല്‍ഹിയിലെ സംഭവത്തിന്‌ ശേഷം ചിലരുടെ FACEBOOK പ്രസ്താവനകളില്‍ നിന്നും എനിക്ക് എന്നോട് ത...

എന്‍റെ ഫോണ്‍ മുങ്ങി മരിച്ച കഥ

Image
"ചില സാധനങ്ങള് നമ്മളായിട്ട് ഭയകര ഒരു ഇത് ഉണ്ടാകും.." അതായതു ഒരു പ്രത്യേക ഇത്, ഒരു സ്നേഹം..  ഞാന്‍ മുന്‍പ് എന്റെ കാറിനെ പറ്റിയും  ബൈക്കിനെ പറ്റിയും ഒക്കെ പറഞ്ഞ പോലെയുള്ള സംഭവമാണ് ഇതും.." ഒരു തരത്തില്‍ പറഞ്ഞാല്‍ ഫോണിനു ജീവണ്ട്ന്നന്നെ പറയാം.." ആ സാധനം ഇപ്പോഴും നമ്മുടെ കൂടീണ്ടാവും..  അതോണ്ട് നമ്മള് പാട്ടു കേള്‍ക്കും, കോള്‍ ചെയ്യും, മെസ്സേജ് നോക്കും അയക്കും,  എന്നിങ്ങനെ പല പരിപാടികളും നടത്തും..  എന്തിനു ഉറങ്ങുമ്പോള്‍ വരെ ഇത് അടുത്ത്ണ്ടാകും... അപ്പൊ ഞാന്‍ പറയണ കാര്യം തെളിഞ്ഞു വരുനുണ്ട്.. അല്ലെ? എല്ലാവര്ക്കും ഏറ്റവും കൂടുതല്‍ attachment ഉണ്ടാകണ യന്ത്രം മൊബൈല്‍ ഫോണ്‍  തന്നെയെന്നുള്ളതില്‍ യാതൊരു അപ്പീലും ഇല്ലല്ലോ..? "ഞ്ഞി കാര്യത്തിലേക്ക് കടക്കാം.." "എന്താ സംഭവംന്നു പറഞ്ഞാ- - മ്മ്ടെല് ഒരു നോക്കിയെടെ മൊബൈല്‍ ഉണ്ടായിരുന്നു.. X2" "6000 രൂപ കൊടുത്തു 'വേണുസീന്' വാങ്ങിതാ..." " 5 Megapixel ക്യാമറ കൊണ്ട് പൊരിപ്പിക്കാലോ എന്നുച്ച് ഇടുത്തതാ.." സംഭവം നമ്മള്‍ കൊറേ ഫോട്ടോ ഒക്കെ  എടുത്തു,  പക്ഷെ 5 MPടെ ഒരു ...

ചാപ്പകുരിശ് REMAKE

Image
റീ മേക്കുകളുടെ ഒരു കാലം ഉണ്ടായിരുന്നു. ഹിന്ദി സിനിമകല്‍ക്കായിരുന്നു ആ അസുഖം കൂടുതല്‍ ഉണ്ടായിരുന്നത്. പതിവുപോലെ അതെ അസുഖം തമിഴിലും അവിടുന്ന് മലയാളത്തിലും വരുമല്ലോ.!! അങ്ങനെ പല സിനിമകളും റീ മേക്ക്‌ ചെയ്തു ഇറങ്ങി.. പഴയ ഹിറ്റുകളും ക്ലാസ്സിക്കുകളും കമ്പിപടങ്ങളും എല്ലാം ഉണ്ടായിരുന്നു. ശരിക്കും അതൊരു പകര്‍ച്ചവ്യാധി പോലെയാണ്. ഒരു പടം വന്നാല്‍ അതുപോലെ ഒരു പത്തിരുപതു പടങ്ങള്‍ പിറകെ വരും. ലാലേട്ടന്‍ മീശപിരിച്ച് മുണ്ടുമടക്കിയ 'രാവണപ്രഭു' ഹിറ്റായപ്പോള്‍ അതേപോലെ കുറെ പ്രഭുക്കാന്‍മാര്‍ വന്നു. അതിനൊക്കെ എന്ത് പറ്റിയെന്നു പറയുന്നില്ല.. അതൊക്കെ അന്ത കാലം!!! ഇന്ത കാലത്തിലേക്ക്  നോക്കിയാല്‍  സിനിമക്കകത്തെ സിനിമകളുമായി കുറെ സിനിമകള്‍. വരി വരിയായി നില്‍ക്കുന്നു ; വന്നതും വരാനിരിക്കുന്നതും. ഓ! ഞാന്‍ കാടുകയറി കൊടും കാട്ടിലെത്തി അല്ലെ..? കാര്യത്തിലേക്ക് കടക്കാം. റീ മേക്കുകള്‍ പഴയ സിനിമകളെ പുതിയതാക്കി ചെയ്യുകയാണല്ലോ, അങ്ങനെയെങ്കില്‍ പുതിയ ഒരു സിനിമയെ റീ മേക്ക്‌...., അല്ല.. റീ സെറ്റ്‌ (RESET)ചെയ്‌താല്‍ എങ്ങനെയിരിക്കും എന്നൊരു തോന്നല്‍.. എന്നാല്‍ ഒരു ന്യൂ ജനറേഷന്‍ പടം തന്നെ പിടിച്ചു പണിയാ...

വണ്ടിപിടുത്തം

Image
'നൂറു രൂപ പോയതിലുള്ള വിഷമം' എന്നും ഈ പോസ്റ്റിനു പേരിടാം. നൂറു രൂപയല്ലേ അത് പൊയ്ക്കോട്ടേ എന്ന് നിങ്ങളില്‍ ചിലരെങ്കിലും ഇപ്പോള്‍ എന്നെ പുച്ഛത്തോടെ നോക്കുണ്ടായിരിക്കാം. പക്ഷെ മന്മോഹന്‍ സിംഗ് സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങള്‍ എന്നെ പോലുള്ള ദാരിദ്രവാസികള്‍ക്ക് കൂടുതല്‍ ദാരിദ്രനാകാന്‍ അവസരം നല്‍കി എന്നത് പോലെ തന്നെ എന്റെ ഇപ്പോഴത്തെ സാമ്പത്തിക നില (കലാക്കാരന്മാര്‍ക്ക് എന്ത് സാമ്പത്തികം)  ഗ്രീസിനെ പോലെയാണ്. യൂറോപ്പ്‌ സഹായിക്കേണ്ടി വന്നത് പോലെ എന്‍റെ ഫാമിലി കൊച്ചു കൊച്ചു സഹായം കൊണ്ട് ഇന്ധനം നിറച്ചു  ഓടുന്ന ഒരു HUNK(ഹുങ്ക്) ബൈക്കുള്ള ഒരു കലാകാരനാണ് ഞാന്‍. Rgtd. വണ്ടികളെ പോലും വെറുതെ വിട്ടില്ല  ഇനി വണ്ടി പിടുത്തത്തെ കുറിച്ച് പറയാം. ഒരു കുഞ്ഞു റിയര്‍ വ്യു മിറര്‍ വച്ചതിന്റെ പേരില്‍ എന്നെ തടഞ്ഞു നിരുതിയതെന്നു എനിക്ക് ആദ്യം മനസ്സിലായില്ല. കാരണം ഇതേ കുഞ്ഞു മിററും വച്ചു ഒരു പത്തിരുപതു ചെക്കിങ്ങുകള്‍ക്ക് മുന്നിലൂടെ ഞാന്‍ പോയിട്ടുണ്ട്. അന്നൊന്നും പിടിക്കാത്ത പോലീസ്‌ ഇന്ന് എന്നെ പിടിച്ചതാണ് എനിക്ക് മനസ്സിലാകഞ്ഞത്.  എല്ലാ കടലാസും എന്റെ കയ്യില്‍ ഉണ്ട് പക്ഷെ ഒരു കടലാസു...

തൃശ്ശൂരിലെ മിത്തുകള്‍

Image
തൃശ്ശൂരിലെ മിത്തുകള്‍ എന്നാണ് ഇത്തരം കഥകളെ ഞാന്‍ പറയുന്നത്. കവലകളില്‍ കൂട്ടം കൂടി ഇരുന്നു ബോറടിക്കുമ്പോഴും മറ്റുള്ളവരെ മണ്ടന്മാരക്കാനും വേണ്ടിയാണ് ഇത്തരം കഥകള്‍ പ്രചാരത്തില്‍ ഉള്ളത്. സാമാന്യ ബുദ്ധിയേയും യുക്തിയെയും ചോദ്യം ചെയ്യുന്ന ഇത്തരം നാടുകഥകള്‍ ഒരു സാഹിത്യ രൂപമായി പരിഗണിക്കേണ്ടത് തന്നെയാണ്. സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമകള്‍ ഇറങ്ങുന്നതിനു മുന്‍പും അത്തരത്തിലുള്ള  (അതിലും തലപൊളി*)ധാരാളം  കഥകള്‍ തൃശ്ശൂരില്‍ പലയിടങ്ങളിലും ഉണ്ടായിരുന്നു.  പ്രദേശങ്ങള്‍ മാറുന്നതിനു അനുസരിച്ച് ഇതിലെ കഥാപാത്രങ്ങളും മാറും. വെറുതെ ഒരു നേരമ്പോക്കിനു പറയുന്ന കഥകള്‍ ആണ് ശരിക്കും ഇവയൊക്കെ. ഇതില്‍ തന്നെ ന്യൂ ജനറേഷന്‍ കഥകള്‍ ആണ് കൂടുതലും; എന്നാല്‍ എനിക്ക് അല്‍പ്പം നാണവും മാനവും ഉള്ളത് കൊണ്ട് മാത്രം ഞാന്‍ അത് എഴുതാന്‍ ഉദ്ദേശിക്കുന്നില്ല.. ആരും എന്നോട് അത് എഴുതൂ എന്ന് ആവശ്യപെടുകയും അരുത്. പിന്നെ മറ്റു ജില്ലകളില്‍ ഉള്ളവര്‍ ഇത്തരം കഥകളുടെ ഉത്ഭവത്തെ കുറിച്ച് തര്‍ക്കിക്കാന്‍ വരരുത്, കാരണം ആ കഥകള്‍ അവിടെ വന്നു പറഞ്ഞത് ഒരു തൃശ്ശൂര്‍ക്കാരന്‍   തന്നെയാവും. (*അസഹനീയം) വിശപ്പ് കാട്ടിലൂടെ നടന്നു ...

എന്‍റെ സ്വന്തം മെലീന ചേച്ചി

Image
മെലീന എന്ന ഇറ്റാലിയന്‍ സിനിമ എന്‍റെ സിനിമമോഹങ്ങള്‍ക്ക് ചിറകുവച്ച് കൊടുത്ത വളരെ രസകരമായ ഒരു ഫ്ലാഷ്ബാക്ക് ആണ് ഇത്, എന്‍റെ ഓര്‍മയില്‍ എന്‍റെ ഏറ്റവും ആദ്യത്തെ ആഗ്രഹം ഒരു ട്രെയിന്‍ ഡ്രൈവര്‍ ആവുക എന്നതാണ്. ഗുരുവായൂര്‍ ട്രാക്കില്‍ ട്രെയിന്‍ വരുന്ന ശബ്ദം കേട്ടാല്‍ സൈക്കിളും എടുത്തു പാഞ്ഞു പോകും പാടത്തേക്ക്; അങ്ങകലെ ട്രെയിന്‍ ചൂളം വിളിച്ചു പോകുനത് കാണാന്‍, ഇതെഴുതുമ്പോള്‍  ഈ സിനിമയില്‍ മെലീനയെ കാണാന്‍ അവന്‍ സൈക്കിളില്‍ പാഞ്ഞു പോകുന്ന സീന്‍ ഉണ്ടെന്നു ഓര്‍മ്മ വന്നത്, ജീവിതത്തിലെ ചില നൊസ്റ്റാള്‍ജിയകള്‍ അങ്ങനെയാണ്. സ്ക്രീനില്‍ കാണുന്നത് സ്വന്തം ജീവിതത്തില്‍ കണ്ടതായി തോന്നാം, അതാണ്‌ സിനിമ എന്ന മനോഹാരിതയുടെ ഭംഗി. ഇനി കാര്യത്തിലേക്ക് കടക്കാം. ട്രെയിന്‍ ഡ്രൈവര്‍ ആകണം എന്നായിരുന്നു ആഗ്രഹം എന്ന് പറഞ്ഞല്ലോ; കാലക്രമേണ അത് കാര്‍ ഡിസൈനര്‍ ആകണം എന്നായി, ഏകദേശം ഒരു പത്താം ക്ലാസ് മുതലുള്ള എന്‍റെ എല്ലാ പുസ്തകങ്ങളിലും കാറുകളും ബൈക്കുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ... ഒരു പേജില്‍ മിനിമം രണ്ടു വാഹനങ്ങള്‍ എങ്കിലും ഉണ്ടായിരിക്കും. പണ്ട് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചിത്രകല പീരിയഡില്‍ TATAയുടെ 407വരച...

Similarities...

Image
ഈ ഷോര്‍ട്ട് ഫിലിമിനു  ചരിത്രപരമായി വളരെയേറെ  പ്രത്യകതകള്‍ ഉണ്ട്. എന്‍റെ ഹ്രസ്വചിത്രങ്ങളില്‍ ഒരു സ്ത്രീ കഥാപാത്രം വരുന്നതും നോണ്‍ ലീനിയര്‍ എഡിറ്റിംഗ് ബോധപൂര്‍വം (സ്ക്രിപ്റ്റില്‍ വന്നത്) ഉപയോഗിക്കുന്നതും ആദ്യമായിട്ടാണ്. ഇതിനു മുന്‍പ് ഇരുപത്തിയഞ്ചോളം ചെറിയ മൊബൈല്‍ ഹ്രസ്വ ചിത്രങ്ങള്‍ ഞാന്‍ ചെയ്തിരുന്നു. സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളാല്‍ പെണ്‍കുട്ടികളെ വിളിച്ചു അഭിനയിപ്പിക്കുന്നത് ചിന്തിക്കാന്‍ പോലും പറ്റിയിരുന്നില്ല. എന്തിനു എന്‍റെ ആദ്യത്തെ ഡിപ്ലോമ ചിത്രം പോലും പുരുഷ കേന്ദ്രീകൃതമായിരുന്നു.  അതുകൊണ്ട് തന്നെ വളരെ വരണ്ടാതായിരുന്നു.സത്യം പറഞ്ഞാല്‍ പെണ്‍കുട്ടികള്‍ ഉള്ളത് ഒരു പ്രത്യേക എനര്‍ജി തന്നെയാണ്. ഷൂട്ടിംഗ് ആയാലും ക്ലാസ്‌ ആയാലും എന്തിനു ഓടുന്ന തീവണ്ടിയായാലും അവരുണ്ടെങ്കില്‍ ആണ്‍കുട്ടികള്‍ ഹാപ്പി. ഞാന്‍ ആദ്യമായി ടെലി ഷോട്ടുകള്‍ ഉപയോഗിക്കുന്നത് ഇതിലാണ്. പ്രീമിയര്‍ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് എഡിറ്റ്‌ ചെയ്തത്. ആദ്യമായി COLOR CORRECTION ചെയ്ത ഷോര്‍ട്ട് ഫിലിമാണ് ഇത്, അതും സാഹചര്യങ്ങള്‍ക്ക് അനുസരിചാണ് ചെയ്തത്. ആദ്യ ദിവസം (POSITIVE) കളര്‍ഫുള്‍ ആയും അവസാനദിവസം SATU...

ആദ്യമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Image
കുടുംബ പാരമ്പര്യം - ആദ്യമായി കുടുംബപരമായി ഏതു പാര്‍ട്ടി ആണെന്ന് മനസ്സിലാക്കുക, എന്തിനാണെന്ന് ചോദിച്ചാല്‍ പാരമ്പര്യ-പാര്‍ട്ടിയോടല്ല താല്പര്യമെങ്കില്‍ ബന്ധുക്കള്‍ നെറ്റി ചുളിക്കാന്‍ ഇടയുണ്ട്. എല്ലാവരുടെയും മുഖത്ത് ആശ്ച്ചര്യഭാവം കാണാനും സാധ്യത ഉണ്ട്. നസ്രാണിയായി ജനിച്ചു പോയി എന്നത് പോലെ തന്നെയാണ് ജനിച്ചപ്പോഴേ പാര്‍ട്ടിയും ആയി  എന്ന വിശ്വാസം ആയിരിക്കാം നെറ്റി ചുളിയലിനു ഇടയാക്കുന്നത്. സുഹൃത്തുക്കള്‍ - സുഹൃത്തുക്കള്‍ കൂടുതലും എതിര്‍ പാര്‍ട്ടി ആണെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനം/പൊതുപ്രവര്‍ത്തനം തുടങ്ങിയ അന്ന് മുതല്‍ കണ്ട ഭാവം കാണിക്കാതിരിക്കാനുള്ള സാധ്യത ഉണ്ട്.   സ്ഥിരമായി ചെയ്യാറുള്ള എന്ത് തെണ്ടിതരവും നിര്‍ത്തണം അത് തെറ്റാണു എന്ന് പറഞ്ഞാല്‍  അത് രാഷ്ട്രീയമായി മാത്രം കാണുകയും നമ്മളോട് ചോദിക്കുക പോലും ചെയ്യാതെ മറ്റുള്ളവരുടെ വാക്ക് കേട്ട് നമ്മെ ഒറ്റപെടുത്താനും സാധ്യത ഉണ്ട്.  വികാരനിര്‍ഭര ഭീഷണിയായിരിക്കും  ആദ്യം കാണിക്കുക. നമ്മളെക്കാള്‍ മുന്‍പേ ഇറങ്ങിയതാണ് അവര്‍ എങ്കില്‍  അത് ഒരു ദിവസമോ ഒരു വര്‍ഷമോ ആയിക്കോട്ടെ "നീ ഒരു മാതിരി രാഷ്ട്രീയം കളിക്കരുത്.." എന്നാ...

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌

Image
ജിത്തുഭായി എന്ന ചോക്ലേറ്റ്‌ബോയ്‌  സന്തോഷ്‌ പണ്ഡിറ്റ്‌ എന്നത് ഒരു വ്യക്തിയല്ല, ഒരു സംഭവമാണ്.ഒരു പ്രത്യേക സംഭവം!!! ആളുകള്‍ ലാലേട്ടനെയും മമ്മൂക്കയും ആരാധിക്കുന്ന പോലെ തന്നെ ഞാന്‍ സന്തോഷ്‌ പണ്ഡിറ്റ് ആരാധകന്‍ ആണ്. അല്ലെങ്കില്‍ വേണ്ട, രജനികാന്തിനെ ആളുകള്‍ ആരാധിക്കുന്നെങ്കില്‍ എനിക്ക് സന്തോഷ്‌ പണ്ഡിറ്റിനെ ആരാധിച്ചു കൂടെ..? (ആരാധകര്‍ ആരാധിക്കും, ഞങ്ങള്‍ പ്രാര്‍ഥിക്കും.) ഏറ്റവും നല്ല സിനിമ ഏതെന്നു പറയാന്‍ ഭയങ്കര  ബുദ്ധിമുട്ടാണ്, എന്നാല്‍ ഏറ്റവും കൂതറ (കൂതറ എന്നത് വരാന്‍ പോകുന്ന സിനിമയുടെ പേരായി എടുത്തുവത്രേ)  സിനിമ ഏതാണെന്ന് ചോദിച്ചാല്‍ ഉത്തരം കൃഷ്ണനും രാധയും ആണെന്ന് ആര്‍ക്കും തര്‍ക്കമില്ല. പല ആരാധകരും ഹിറ്റായ സിനിമയെ കുറിച്ച് മാത്രമല്ലേ സംസാരിക്കുള്ളൂ. പൊട്ടിയ പടങ്ങളെ പറ്റി  പറയാറില്ലല്ലോ.. ഭക്ഷ്യവിഷബാധ പൂഴിമണല്‍ മാഫിയ കുട്ടികളുടെ പഠനഭാരം ശൈശവ വിവാഹം സര്‍ക്കാര്‍ തൊഴില്‍രഹിതന്‍  ആത്മഹത്യപ്രവണത (വീണ്ടും) മൊബൈല്‍ ഫോണിലെ ക്ലിപ്പ് വച്ച് ബ്ലാക്മെയില്‍)) ഓട്ടോയില്‍ വച്ച് പീഡനശ്രമം.... എന്നിങ്ങനെ ഓര്‍ത്തെടുക്കാന്‍ പോലും പറ്റാത്ത അത്രക്കും കാര...

DHOOM 5.0

Image
ആദ്യം DHOOM 3  ഉം DHOOM 4  കണ്ടതിനു ശേഷം കാണുന്നത് ഇതെങ്ങനെ CONNECT ചെയ്തിരിക്കുന്നു എന്ന് മനസ്സിലാകും. (click at the links above) ' DHOOM 5.0 (എന്‍റെ ആദ്യത്തെ SPOOF സിനിമ) ഷോര്‍ട്ട് ഫിലിമുകള്‍ എടുത്തു പിച്ച വച്ച് തുടങ്ങിയ കാലത്ത് ചെയ്തതാണ്.  ഞാനും എന്റെ സുഹൃത്തുക്കളും ചേര്‍ന്ന് പണ്ട്  എനിക്ക് NOKIA 3110 വാങ്ങിയ അവസരത്തില്‍ വെറുതെ തോന്നിയ ഒരു ഐഡിയ ആണ് ഈ DHOOM സീക്വല്‍ എന്ന സംഭവം. ഒരു CYCLE RACING ഷൂട്ട്‌ ചെയ്യാം എന്നാണ് ഉദ്ദേശിച്ചത്. അവസാനം അത് ഒരു ചെറിയ ഷോര്‍ട്ട് ഫിലിം ആയി മാറി. അതിനു ഞങ്ങള്‍ DHOOM 3 എന്ന് പേരും കൊടുത്തു. അന്നൊന്നും FACEBOOK ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ SHARE ചെയ്യുന്നത് ഇന്നത്തെ പോലെ നടക്കില്ല. ഞാന്‍ തന്നെ കഷ്ട്ടപെട്ടു മൊബൈലില്‍ ഹെഡ്‌ഫോണ്‍ കുത്തി ഓരോരുത്തരെ പോയി കാണിക്കണം. അങ്ങനെ  കോളേജിലുള്ള ഒരു വിധം എല്ലാരേയും ഞാനിതു കാണിച്ചു. സംഭവം ഹിറ്റ്‌. പിന്നെ അതൊരു ഹോബി ആയി മാറി. തുടര്‍ന്ന് ഇന്ന് വരെ ഏകദേശം അന്‍പതോളം ചെറുതും വലിയതും  കിടിലനും കൂതറ യും മലയാളവും തമിഴും എന്നിങ്ങനെ പലതരം ഷോര്‍ട്ട് ഫിലിമുകള്‍ എടു...