തൃശ്ശൂരിലെ മിത്തുകള്‍

തൃശ്ശൂരിലെ മിത്തുകള്‍ എന്നാണ് ഇത്തരം കഥകളെ ഞാന്‍ പറയുന്നത്. കവലകളില്‍ കൂട്ടം കൂടി ഇരുന്നു ബോറടിക്കുമ്പോഴും മറ്റുള്ളവരെ മണ്ടന്മാരക്കാനും വേണ്ടിയാണ് ഇത്തരം കഥകള്‍ പ്രചാരത്തില്‍ ഉള്ളത്. സാമാന്യ ബുദ്ധിയേയും യുക്തിയെയും ചോദ്യം ചെയ്യുന്ന ഇത്തരം നാടുകഥകള്‍ ഒരു സാഹിത്യ രൂപമായി പരിഗണിക്കേണ്ടത് തന്നെയാണ്. സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമകള്‍ ഇറങ്ങുന്നതിനു മുന്‍പും അത്തരത്തിലുള്ള  (അതിലും തലപൊളി*)ധാരാളം  കഥകള്‍ തൃശ്ശൂരില്‍ പലയിടങ്ങളിലും ഉണ്ടായിരുന്നു.  പ്രദേശങ്ങള്‍ മാറുന്നതിനു അനുസരിച്ച് ഇതിലെ കഥാപാത്രങ്ങളും മാറും. വെറുതെ ഒരു നേരമ്പോക്കിനു പറയുന്ന കഥകള്‍ ആണ് ശരിക്കും ഇവയൊക്കെ. ഇതില്‍ തന്നെ ന്യൂ ജനറേഷന്‍ കഥകള്‍ ആണ് കൂടുതലും; എന്നാല്‍ എനിക്ക് അല്‍പ്പം നാണവും മാനവും ഉള്ളത് കൊണ്ട് മാത്രം ഞാന്‍ അത് എഴുതാന്‍ ഉദ്ദേശിക്കുന്നില്ല.. ആരും എന്നോട് അത് എഴുതൂ എന്ന് ആവശ്യപെടുകയും അരുത്. പിന്നെ മറ്റു ജില്ലകളില്‍ ഉള്ളവര്‍ ഇത്തരം കഥകളുടെ ഉത്ഭവത്തെ കുറിച്ച് തര്‍ക്കിക്കാന്‍ വരരുത്, കാരണം ആ കഥകള്‍ അവിടെ വന്നു പറഞ്ഞത് ഒരു തൃശ്ശൂര്‍ക്കാരന്‍   തന്നെയാവും.
(*അസഹനീയം)


വിശപ്പ്
കാട്ടിലൂടെ നടന്നു പോകുന്ന ആള്‍)
ഒരിക്കല്‍ ഒരാള്‍ കാട്ടിലൂടെ നടന്നു പോകുകയായിരുന്നു. കയ്യില്‍ ഒരു ചുറ്റികയും തോക്കും ഉണ്ടായിരുന്നു. കുറെ നടന്നപ്പോള്‍ അയാള്‍ക്ക്‌ വിശന്നു. കൊടും വിശപ്പ്‌., അയാള്‍ വിശപ്പ്‌ സഹിച്ചും കുറെ നടന്നു. എന്ത് ചെയ്യും ?  വല്ല ഹോട്ടലും കണ്ടാല്‍ കയറി കഴിക്കാമായിരുന്നു. പക്ഷെ കാടായി പോയില്ലേ? മരങ്ങളില്‍ ഒന്നിലും പഴങ്ങളോ കായകാലോ ഇല്ല; വല്ല മൃഗങ്ങളെയും കണ്ടാല്‍ വേട്ടയാടി പിടിച്ചു തിന്നാമായിരുന്നു. എന്നാല്‍ ഒരു ഒച്ചിനെ പോലും സമീപത്തൊന്നും കാണുന്നില്ല. അയാള്‍ക്ക്‌ വിശപ്പ്‌ സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായി. ഉമിനീരുപോലും വറ്റിവരണ്ടു. വിശന്നു വലഞ്ഞു അയാള്‍ വീഴുമെന്ന അവസ്ഥയായി. വിശന്നു മരിക്കും എന്നാ അവസ്ഥ വന്നപ്പോള്‍ അയാള്‍ ചുറ്റികയെടുത്തു ഒരു കയ്യില്‍ പിടിച്ചു, മറ്റേ കയ്യില്‍ തോക്കും എടുത്തു, അയാള്‍ ചുറ്റിലും നോക്കി, ആരുമില്ല; എന്നിട്ട് ചുറ്റിക കൊണ്ട് സ്വന്തം തലയില്‍ അടിച്ചു. ട്ടപ്പേ !!!
അയാളുടെ തലയില്‍ നിന്നും കിളി പറന്നു. മറ്റേ കയ്യിലെ തോക്ക് കൊണ്ട് ആ കിളിയെ വെടി വച്ചു കൊന്നു അതിനെ കറി വച്ചു തിന്നു.


ഫ്ലാറ്റ് 
40ലക്ഷം രൂപയുടെ STUDIO APARTMENT 
നേരത്തെ പറഞ്ഞ ആള്‍ മറ്റൊരു ദിവസം ദൂരെ ഒരു ടൌണില്‍ പോയി. എട്ടുമണിക്കൂര്‍ യാത്ര കഴിഞ്ഞപ്പോള്‍ അയാള്‍ തളര്‍ന്നു. കയ്യില്‍ ഒരു പൈന്‍റ് കുപ്പി മാത്രമേ ഉണ്ടായിരുന്നുള്ളൂ.  നേരം നന്നായി ഇരുട്ടി. നാട്ടിലേക്കുള്ള അവസാന ബസ്സും പോയി. കയ്യില്‍ നയാപൈസ ഇല്ല. ഉറക്കക്ഷീണം കാരണം അയാളുടെ കണ്ണുകള്‍ അടഞ്ഞു തുടങ്ങി. കൊതുകുകടി സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അയാള്‍ക്ക്‌ ആ രാത്രി അവിടെ കഴിച്ചു കൂടിയേ തീരു.പിറ്റേന്ന് രാവിലെ എട്ടുമണിക്കാണ് ഇനി നാട്ടിലേക്കുള്ള ബസ്സ്‌. പക്ഷെ ഒടുക്കത്തെ തണുപ്പും കൊതുകുകടിയും സഹിച്ചു അത്രയും നേരം നടുറോഡില്‍...; ഉടനെ അയാള്‍ അറയില്‍ നിന്നും കുപ്പിയെടുത്തു അടിച്ചു ഫ്ലാറ്റ് ആയി. എന്നിട്ട് ആ ഫ്ലാറ്റില്‍ കയറി കിടന്നു. പിറ്റേന്ന് രാവിലെ എട്ടുമണിക്ക് അലാറം വച്ച് എഴുന്നേറ്റ്‌ തിരിച്ചു നാട്ടില്‍ പോയി.


ജാഗ്രതൈ!!!!!
ഒരിക്കലും ഇത് ചെറിയ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കരുത്, കാരണം ചെറുപ്രായത്തിലെ അവരുടെ സാമാന്യബുദ്ധിയെ അവര്‍ തന്നെ സംശയിക്കാന്‍ ഇടയുണ്ട്. മാത്രമല്ല ചോട്ടാ ബീമും POGO ചാനലും കണ്ടു വളരുന്ന കുട്ടികളാണ്, ആവശ്യത്തിന് അതില്‍ നിന്നും കിട്ടുന്നുണ്ട്‌.. ഇനി നിങ്ങളും കൂടി POGO ചാനല്‍ കളിച്ചു അവരെ സാമാന്യമന്ദബുദ്ധികള്‍ ആക്കരുത്.

Comments

Popular posts from this blog

ഒരു മലയാളി ഫേസ്ബുക്ക് റിവ്യൂ : SPOILER ALERT

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌