എന്‍റെ സ്വന്തം മെലീന ചേച്ചി


മെലീന എന്ന ഇറ്റാലിയന്‍ സിനിമ എന്‍റെ സിനിമമോഹങ്ങള്‍ക്ക് ചിറകുവച്ച് കൊടുത്ത വളരെ രസകരമായ ഒരു ഫ്ലാഷ്ബാക്ക് ആണ് ഇത്, എന്‍റെ ഓര്‍മയില്‍ എന്‍റെ ഏറ്റവും ആദ്യത്തെ ആഗ്രഹം ഒരു ട്രെയിന്‍ ഡ്രൈവര്‍ ആവുക എന്നതാണ്. ഗുരുവായൂര്‍ ട്രാക്കില്‍ ട്രെയിന്‍ വരുന്ന ശബ്ദം കേട്ടാല്‍ സൈക്കിളും എടുത്തു പാഞ്ഞു പോകും പാടത്തേക്ക്; അങ്ങകലെ ട്രെയിന്‍ ചൂളം വിളിച്ചു പോകുനത് കാണാന്‍, ഇതെഴുതുമ്പോള്‍  ഈ സിനിമയില്‍ മെലീനയെ കാണാന്‍ അവന്‍ സൈക്കിളില്‍ പാഞ്ഞു പോകുന്ന സീന്‍ ഉണ്ടെന്നു ഓര്‍മ്മ വന്നത്,
ജീവിതത്തിലെ ചില നൊസ്റ്റാള്‍ജിയകള്‍ അങ്ങനെയാണ്.
സ്ക്രീനില്‍ കാണുന്നത് സ്വന്തം ജീവിതത്തില്‍ കണ്ടതായി തോന്നാം,
അതാണ്‌ സിനിമ എന്ന മനോഹാരിതയുടെ ഭംഗി.


ഇനി കാര്യത്തിലേക്ക് കടക്കാം. ട്രെയിന്‍ ഡ്രൈവര്‍ ആകണം എന്നായിരുന്നു ആഗ്രഹം എന്ന് പറഞ്ഞല്ലോ; കാലക്രമേണ അത് കാര്‍ ഡിസൈനര്‍ ആകണം എന്നായി, ഏകദേശം ഒരു പത്താം ക്ലാസ് മുതലുള്ള എന്‍റെ എല്ലാ പുസ്തകങ്ങളിലും കാറുകളും ബൈക്കുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ... ഒരു പേജില്‍ മിനിമം രണ്ടു വാഹനങ്ങള്‍ എങ്കിലും ഉണ്ടായിരിക്കും. പണ്ട് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചിത്രകല പീരിയഡില്‍ TATAയുടെ 407വരച്ചതിനു കൂട്ടുകാര്‍ അഭിനന്ദിച്ചത് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. എന്‍റെ ജീവിതത്തില്‍ ഞാന്‍ തെരഞ്ഞെടുത്ത ഒരേ ഒരു മണ്ടത്തരം പ്ലസ്‌- ടൂ നു കമ്പ്യൂട്ടര്‍ സയന്‍സ് എടുത്തതാണ്, കാര്‍ ഡിസൈനര്‍ ആകാന്‍ ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗ് പഠിക്കണം എന്ന് ആരോ പറഞ്ഞു, ആ എഞ്ചിനീയറിംഗ് പഠിക്കാന്‍ വേണ്ടിയാണ് ഞാന്‍ കമ്പ്യൂട്ടര്‍ സയന്‍സ് എടുത്തത്‌.; അക്കാലത്താണ് വീട്ടില്‍ കേബിള്‍ നെറ്റ്‌വര്‍ക്ക് എടുക്കുന്നത്. സ്ഥിരമായി ഇംഗ്ലീഷ് പടങ്ങള്‍ കാണുന്നത് പതിവായി മാറി. അങ്ങനെയാണ് ആഗ്രഹങ്ങളിലേക്ക് സിനിമ കടന്നു വരുന്നത്. ഇംഗ്ലീഷ് സിനിമകളെ ആക്ഷന്‍ രംഗങ്ങളും വിഷ്വല്‍ ഇഫക്ടുകളും  എനിക്ക് ആവേശമായിരുന്നു.
"കിട്ടീ..!!!"
"3D ANIMATION..."
പിന്നീട് ആനിമേഷന്‍ പഠിക്കണം എന്നും 3D ANIMATOR ആയി ഹോളിവുഡില്‍ പോയി വര്‍ക്ക്‌ ചെയ്യണം എന്നായി. കമ്പ്യൂട്ടര്‍ ലാബില്‍ വച്ച് കണ്ട ഫ്ലാഷിലെ STICK MAN എന്ന വീഡിയോ എനിക്ക് ANIMATION മോഹങ്ങള്‍ ഉണര്‍ത്തി. അതിനു മുന്‍പ് സ്കൂളില്‍ പഠിക്കുമ്പോള്‍ എന്‍റെ കൂട്ടുക്കാരന്‍ ചിന്തു എനിക്ക് ആദ്യമായി പുസ്തകത്തില്‍ ഫ്ലിപ്പ് ബുക്ക്‌ അനിമേഷന്‍ കാണിച്ചു തന്നിരുന്നു. അന്ന് അതിന്‍റെ പേര് ഫ്ലിപ്പ് ബുക്ക്‌ എന്നാണെന്  അവനും എനിക്കും അറിയാമായിരുന്നില്ല. കമ്പ്യൂട്ടര്‍ ലാബില്‍ C++ പഠിക്കേണ്ട സമയത്ത് MICROSOFT POWER POINTല്‍ അതുപോലത്തെ ആനിമേഷന്‍ ഉണ്ടാകാനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെ അവസാനം ഞാന്‍ അതുണ്ടാക്കി. അന്നൊക്കെ സീ.ഡി ഇറങ്ങിയിട്ടെ ഉള്ളൂ. പതിനഞ്ചു രൂപയ്ക്കു ഒരു ഫ്ലോപ്പി ഡിസ്ക് വാങ്ങിച്ചു അതിനകത്ത് കയറ്റാന്‍ നോക്കിയിട്ട് നടന്നില്ല. കമ്പ്യൂട്ടര്‍ ടീച്ചര്‍ ആ വര്‍ക്ക്‌ കണ്ടു എന്നോട് ANIMATION പഠിക്കുന്നതാണ് നല്ലതെന്നു പറഞ്ഞു. അങ്ങനെ ഒരു ANIMATOR ആയിട്ടുള്ള എന്‍റെ ആദ്യത്തെ അംഗീകാരം. അന്നൊക്കെ വീട്ടില്‍ സ്ഥിരം വാശിയാണ്, കമ്പ്യൂട്ടര്‍ വാങ്ങി തരണം, C++ പഠിക്കാന്‍ കമ്പ്യൂട്ടര്‍ ഉണ്ടായേ പറ്റൂ എന്നൊക്കെ തട്ടി വിട്ടു. പക്ഷെ പ്ലസ്‌ ടൂ കഴിയാതെ കമ്പ്യൂട്ടര്‍ വാങ്ങിക്കുന്ന പ്രശ്നമില്ലെന്നു പറഞ്ഞത് എനിക്ക് നിരാശ ഉണ്ടാക്കി. അന്ന് AXNനിലും STAR MOVIES, HBOഎന്നീ ചാനലുകളില്‍ HOLLYWOOD വെടിക്കെട്ട്‌ പടങ്ങള്‍ കണ്ടു കൂട്ടി. അങ്ങനെ എന്നിലെ വിഷ്വല്‍ ഇഫെക്റ്റ്‌ കലാകാരന ഉണര്‍ന്നു. ഒരു വിധം തട്ടി മുട്ടി പ്ലസ്‌ ടൂ കടന്നു. കമ്പ്യൂട്ടര്‍ 512MB RAM; 128MB GRAFICS CARD ഒക്കെ ഉള്ള അന്നത്തെ സാമാന്യം ഭേദപ്പെട്ട കമ്പ്യൂട്ടര്‍ എനിക്ക് വാങ്ങിച്ചു തന്നു. CADD CENTERല്‍  3DS MAX ചേര്‍ന്നു. HOLLYWOOD സിനിമകളെ വെല്ലാന്‍ ഉള്ള ശ്രമം തുടങ്ങി. ആഴ്ചകളോളം എടുത്തു വളരെ ചെറിയ വീഡിയോകള്‍ ഉണ്ടാകാന്‍ തുടങ്ങി. എന്‍റെ ക്ലാസ്സിലെ SAJITH എന്ന കൂടുക്കാരന്‍ ഇതേ ANIMATOR ആഗ്രഹം ഉള്ളയാളായിരുന്നു. എനിക്ക് അവനില്‍ നിന്നും നല്ല സപ്പോര്‍ട്ട് കിട്ടിയിരുന്നു. ഡിഗ്രിക്ക് ഹിസ്റ്ററിയും ഇംഗ്ലീഷും എടുത്തു. 
പിന്നീട് മൊബൈല്‍ ഫോണ്‍ വാങ്ങിച്ചു, 
അങ്ങനെ മൊബൈല്‍ ഫോണ്‍ സിനിമകള്‍  എടുക്കാന്‍ തുടങ്ങി. 
HOLLYWOODല്‍ നിന്ന് മാത്രമല്ല സിനിമകള്‍ വരുന്നത് എന്ന് തിരിച്ചറിഞ്ഞു. 

അങ്ങനെയാണ് മെലീന കിട്ടുന്നത്.
 കിടിലന്‍ കമ്പി പടം ആണെന്ന് പറഞ്ഞാണ് സംഭവം കിട്ടുന്നത്. അന്നത്തെ 1GB പെന്‍ ഡ്രൈവില്‍ ആണ് കൊണ്ട് വന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി  ചിത്രത്തിലെ 'കമ്പി' രംഗങ്ങള്‍ FORWRAD ചെയ്തു.
ഹോ!! ഒരു  കിടിലന്‍ 'ചരക്കി'ന്‍റെ - അതും ഒരു (A) പടം 
ഇതാദ്യമായിട്ടാണ് ഞാന്‍ കാണുന്നത്. 
അത്രക്കും GORGEOUS ആയിരുന്നു  ഇതിലെ നായിക.
എന്‍റെ സ്വന്തം  മെലീന ചേച്ചി...
കമ്പി രംഗങ്ങള്‍ കാണാനായി ഇരുന്നത് പക്ഷെ,
 അതിമനോഹരമായിരുന്നു ഈ ചിത്രത്തിലെ  വിഷ്വലുകള്‍ (അന്ന് ഫ്രെയിമുകള്‍ എന്ന് പറയാനുള്ള വിദ്യഭ്യാസം ആയിട്ടില്ലല്ലോ). അത് എന്നെ വല്ലാതെ ആകര്‍ഷിച്ചു. പ്രത്യേകിച്ച് അവന്‍ ആദ്യമായി മെലീനയെ കാണുമ്പോള്‍ ഉള്ള ട്രാക്ക്‌ ഷോട്ട്. മെലീന കടല്‍ തീരത്ത് കൂടെ നടന്നു വരുന്നത്.
 എന്‍റെ ജീവിതത്തില്‍  ഞാന്‍ പറയുന്ന ക്ലാസിക് ഷോട്ടുകളില്‍ ഒന്ന് ഇതാണ്‌..:;
ഈ സിനിമ കണ്ടു കൊണ്ടിരുന്നപ്പോള്‍ കമ്പി സീനുകള്‍ കാണാന്‍ വേണ്ടിയാണ് ഞാനിത് കാണാന്‍ ഇരുന്നത്  എന്ന് പോലും മറന്നു.  ഞാന്‍ സിനിമ വീണ്ടും തുടക്കം  തൊട്ടു വച്ചു. മനസിനെ പിടിച്ചിരുത്തുന്ന സംഗീതം. ഇന്നും സ്നേഹിക്കുന്ന ഫ്രെയിമുകള്‍., സിനിമ തുടങ്ങി.ഇങ്ങനെ ഒരു സിനിമ ആസ്വദിക്കാന്‍ കഴിയുന്നത് അത് ആദ്യമായിരുന്നു. ഞാന്‍ അറിയാതെ തന്നെ എന്നില്‍ പല തരത്തിലുള്ള EMOTIONS ഉണ്ടാക്കാന്‍ അതിനു കഴിയുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. അതാണ്‌ ഒരു സിനിമയുടെ ഏറ്റവും വലിയ വിജയം എന്ന് ഞാനിന്നും വിശ്വസിക്കുന്നു. മെലീന യിലെ മനോഹരമായ ഫ്രെയിമുകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഞാന്‍ ഇടയ്ക്കിടെ അതെ സിനിമ തന്നെ വീണ്ടും വീണ്ടും കാണാന്‍ തുടങ്ങി. അവസാനം ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.
ഒരു ക്യാമറമാന്‍ ആകുക!!!!

CINEMATOGRAPHY എന്ന വാക്ക്‌ അന്നാണ് ഞാന്‍ അറിയുന്നത്. കണ്ണഞ്ചിപ്പിക്കുന്ന കൃത്രിമ ദൃശ്യങ്ങളെക്കാള്‍(-(.)(,(VISUAL EFFECTS)  മികച്ചത് കണ്മുന്നില്‍ കാണുന്നതിലെ മനോഹാരിതയാണെന്നുള്ള തിരിച്ചറിവ് എനിക്കുണ്ടായി.
SPIDER MANഉം KING KONGഉം എല്ലാം പൊളിഞ്ഞു വീണു. അവിടേക്ക് മെലീനയുടെ നഗ്നമായ ശില്‍പം കൊത്തിയെടുക്കുകയായിരുന്നു ഞാന്‍.;
ചരിത്ര പഠനത്തിനിടയില്‍ മനസ്സില്‍ സ്വയം നിര്‍മ്മിച്ച രംഗങ്ങള്‍ ഞാന്‍ മെലീനയില്‍ കണ്ടു. ലോകമഹായുദ്ധങ്ങള്‍, AIR RAIDകള്‍, മുസ്സോളിനി, ഇറ്റലി..

എന്നിങ്ങനെ പല പല ചരിത്ര രംഗങ്ങള്‍........,.....
......എന്‍റെ ജീവിതത്തിലെ തന്നെ ചരിത്രരംഗങ്ങള്‍.....,......
എന്‍റെ കൂട്ടുകാരുമൊത്ത് അന്നത്തെ ഹരമായിരുന്ന 'മെലീന' മാരെ കാണാന്‍ സൈക്കിളില്‍ കറങ്ങിയിരുന്നത്, സ്വപ്നങ്ങള്‍ കണ്ടിരുന്നത്, ഇല്ലാത്ത കഥകള്‍ പറഞ്ഞിരുന്നത്, ഒന്ന് കാണാന്‍ വേണ്ടി സൈക്കിളിനു അടുത്ത് കാത്തിരുന്നിരുന്നത്  എന്നിങ്ങനെ പലതും ഞാന്‍ ഈ സിനിമയില്‍ കണ്ടു.
അങ്ങ് ദൂരെ ഇറ്റലിയിലും ഇങ്ങു കൊച്ചു കേരളത്തിലും ഒരേ പോലെയാണല്ലോ ഞങ്ങള്‍ ആണ്‍കുട്ടികള്‍ ചിന്തിക്കുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെട്ടു.

 



ഇതിലെ പശ്ചാത്തല സംഗീതം കേള്‍ക്കാന്‍ വേണ്ടി SEEK ചെയ്യാന്‍ തുടങ്ങി.
ഇറ്റലിയിലെ പട്ടാളക്കാരന്‍റെ സുന്ദരിയായ ഭാര്യക്ക് പകരമായി കേരളത്തിലെ ഒരു പ്രവാസിയുടെ സുന്ദരിയായ ഭാര്യയാക്കി കഥ എഴുതിയാലോ എന്ന് കഥയെഴുതിയാലോ എന്ന് വരെ ചിന്തിച്ചു.  പിന്നീട് കഥയെഴുത്ത് ഒന്നും തുടങ്ങിയില്ലെങ്കിലും ആ സിനിമയുടെ ഫ്രെയിമുകള്‍ എന്നെ CINEMATOGRAPHER എന്ന ആഗ്രഹത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടേ ഇരുന്നു. അങ്ങനെയാണ്
ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്‌ നടത്തുന്ന സിനിമ പ്രദര്‍ശനങ്ങള്‍ കാണുന്നത്.
അവിടെ  ലോക സിനിമകളുടെ കളക്ഷനും ഉണ്ടെന്നും അത് വാടകക്ക് എടുക്കാമെന്ന് അറിഞ്ഞത് (ഇപ്പോള്‍ ഇല്ല). അങ്ങനെയാണ് ഞാന്‍ സിനിമ ലോകത്ത്‌  എത്തുന്നത്. ഏതു സിനിമയാണ് എടുക്കേണ്ടത് എന്നൊന്നും അറിയില്ല. പേര് നോക്കും അതെടുക്കും. അങ്ങനെയാണ് 21GRAMS, BICYCLE THIEVES തുടങ്ങിയ സിനിമകള്‍ കാണുന്നത്. BICYCLE THIEVES കണ്ടപ്പോഴാണ് ഇത് 'പൊല്ലാതവന്‍' എന്ന സിനിമയുടെ കഥയല്ലേ എന്നൊക്കെ തോന്നിയത്. പൂനെ ഫിലിം ഇന്‍സ്റിറ്റ്യൂട്ടിന്റെ പരീക്ഷ എഴുതാന്‍ വേണ്ടിയുള്ള ശ്രമത്തിന്‍റെ ഭാഗമായി സിനിമയെ കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ വേണ്ടിയാണ് ഞാന്‍ അവിടെ ചെല്ലുന്നത്. പരീക്ഷ എഴുതി കിട്ടിയില്ല. പിന്നീട് ചങ്ങനാശ്ശേരി യില്‍ MA CINEMA & TELEVISION നു ചേര്‍ന്നു. ശേഷം രാജീവ്‌ രവി സാറിനൊപ്പം 'ഇവന്‍ മേഘരൂപനിലാണ്' ഒരു ASSISTANT CINEMATOGRAPHER ആയി പ്രവര്‍ത്തിക്കുന്നത്. അങ്ങനെ മെലീനയിലൂടെ ഉണ്ടായ സ്വപ്നം ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവാന്‍ പോകുന്നു.

ഒരു CINEMATOGRAPHER ആകുക എന്ന സ്വപ്നം!!!
എന്നാല്‍ അതിനിടയിലും ആ സ്വപ്നം FILM MAKER ആകുക എന്നതിലേക്കു UPGRADE ചെയ്തു എന്നുള്ളതാണ് എന്‍റെ ഇപ്പോഴത്തെ വര്‍ത്തമാന കാലഘട്ടം.
സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകട്ടെ...
അതെ ഞാന്‍ പറയാറുള്ളത് പോലെതന്നെ,
I WANT TO BE A FILM MAKER, AND I WILL BE.



എനിക്ക് മനോഹരമായ സ്വപ്നങ്ങള്‍ തന്ന
 എന്‍റെ സ്വന്തം മെലീന ചേച്ചിക്ക്....

Comments

Unknown said…
ethoru purushante vijayathinu pinnilum oru sthree undayerikkum...ivide meleena alle???????????
Jacob Mammen said…
മനോഹരമായ എഴുത്ത്, ഏറെ അഭിനന്ദിക്കുന്നു
ഒരു പാട് പ്രാര്‍ത്ഥിക്കുന്നു , ആശംസിക്കുന്നു
ഏറ്റവും മികച്ച ഒരു സംവിധായകന്‍ ആവാന്‍ കഴിയട്ടെ എന്ന്, ലക്‌ഷ്യം തെറ്റാതെ മുന്നോട്ടു പോകാന്‍ കഴിയട്ടെ എന്ന്, ഞങ്ങള്‍ കൂടെ ഉണ്ട്
Rejoy Poomala said…
Best wishes for ur dreams to become a film maker!

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌