നാട് നന്നാക്കാന്‍


ഇത് എന്‍റെ  നാട്ടില്‍ നടന്ന സംഭവമാണ്.
ഒരു ചെറിയ പ്രതിഷേധം.
ഈ നാട് നാന്നാക്കിയേ അടങ്ങൂ എന്ന് 
ആഗ്രഹിക്കുന്നവര്‍ ചേര്‍ന്ന് നടത്തിയ പ്രതിഷേധം.
അതായത് പെട്രോളിന് വില കൂടിയപ്പോള്‍
 ഇപ്പൊ സൈക്കിളില്‍ ആണ് സഞ്ചാരം.
എന്നും രാത്രി ലൈബ്രറിയില്‍ പോകുന്ന റോഡില്‍ കൂരാകൂരിരുട്ട്.
അതെന്താ ഏന് നോക്കുമ്പോള്‍ പുര നിറഞ്ഞു നില്‍ക്കുന്ന ലൈറ്റുകള്‍ 
നിറഞ്ഞ പോസ്റ്റുകള്‍, പക്ഷെ ഒന്നും കത്തുന്നില്ല. 
പോട്ടെ മഴ കാരണം കേടായത് ആയിരിക്കും.
നാളെ തൊട്ടു ശരിയാകും.
നാളെ നാളെ.. നീളെ നീളെ 
എന്നാണല്ലോ ചൊല്ല്...
ഒരു ആഴ്ചയായിട്ടും കത്തുന്നത് കാണാനില്ല.
പാവം ഈ ലൈറ്റ് കത്തിക്കേണ്ടവന്‍റെ അവസ്ഥ ആലോചിച്ചു 
എനിക്ക് സങ്കടം തോന്നി.
ആ വഴിയിലൂടെ നടന്നവരൊക്കെ തെറി വിളിചിട്ടുണ്ടാകും.
അയ്യയ്യോ എത്ര പേര് പ്രാകിയിട്ടുണ്ടാകും..
എങ്കില്‍ പ്രതിഷേധിച്ചു കളയാം
വെറുതെ ഡയലോഗ് അടിച്ചു ഗ്രാമസഭയില്‍ പോകാതെ
ഇരുന്നിട്ട് കാര്യമില്ലല്ലോ..

ഒന്ന് പറഞ്ഞാല്‍ രണ്ടാമത്തേതിന് 
ഫ്ലക്സ്‌ ബോര്‍ഡുകള്‍ വയ്ക്കുന്ന കാലമല്ലേ..?
അത് വേണ്ട, കൈ കൊണ്ട് പേപ്പറില്‍ എഴുതി 
ഒട്ടിച്ചു വയ്ക്കാം.
അങ്ങനെ എഴുതിയത് ജനം ശ്രദ്ധിക്കും...
സൈക്കോളജിക്കലി അങ്ങനെയാന്നെന്നാണ് 
VISUAL COMMUNICATION നില്‍  പറയുന്നത്.
പഠിച്ചത് വര്‍ക്കൌട്ട് ചെയ്തു നോക്കാം.
കറുത്ത മഷിയും വെളുത്ത പേപ്പറും വന്നു 
ഇങ്ങനെ എഴുതി..
ഇരുട്ടിനെ കുറിച്ച് മലയാളിക്ക് ഏറ്റവും കൂടുതല്‍ 
അറിയാവുന്ന ഡയലോഗ്;
"അയ്യോ എന്‍റെ കാഴ്ച പോയേ ..
എന്ത് വിഷമാടാ നീയെനിക്ക് ഒഴിച്ച് തന്നേ..? "
"അയ്യോ എന്‍റെ കാഴ്ച പോയി... 
ഒഴിച്ച് തന്നാലും കാഴ്ച പോവോ...? " 

നാട് നന്നക്കാനിറങ്ങിയവര്‍ പന്തങ്ങള്‍ കത്തിച്ചു
 ഓരോ പോസ്റ്റിനു താഴെയും കെട്ടി വച്ചു. 
പ്രതിഷേധിച്ചു.
പിറ്റേന്ന് അമേരിക്കന്‍ സെനറ്റില്‍ വരെ വിള്ളല്‍ വരെ വീഴും 
എന്നതിന് തെളിവായി ചിലര്‍ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു.
ബരാക്‌ ഒബാമ ഗൂഗിള്‍ മാപ്പിലൂടെ
ഞങ്ങള്‍ പന്തം കൊളുത്തിയത് കണ്ടിട്ടുണ്ടാകും .
SWAT, FBI, INTERPOL, NYPD, LAPD എപ്പോള്‍ വേണമെങ്കിലും 
വളയുമെന്നു പ്രതീക്ഷിച്ചാണ് ഞങ്ങള്‍ ഇരിക്കുന്നത്.
മിനിമം ലോക്കല്‍ പോലീസ് വരാതെ കീഴടങ്ങില്ലെന്നാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഞങ്ങളെ  അമേരിക്കന്‍  കിങ്കരന്മാര്‍ ARREST ചെയ്യുന്ന നിമിഷം "ഭാരത് മാതാ കീ ജയ്‌" വിളിക്കാനായി ഓരോ പിടി മണ്ണ് ഞങ്ങള്‍ പോക്കെറ്റില്‍ സൂക്ഷിച്ചിരിക്കുകയാണ്...

തീജ്വാലകള്‍ അണഞ്ഞു 
കിരണ്‍ ടി വിയിലെ അവസാന പാട്ടും തീര്‍ന്നു.
അന്ന് രാത്രി ഒരു ഹെലികോപ്റ്റര്‍ വീടിനു മുകളില്‍ ഇറങ്ങി,
അതില്‍ നിന്നും  മെഷിന്‍ ഗണ്ണില്‍ ടോര്‍ച്ച് ഫിറ്റ്‌ ചെയ്തു കുറെ പേര്‍
വീടിനകത്ത് കയറി ,
എന്‍റെ  കട്ടിലിനു ചുറ്റും വളഞ്ഞു,
എനിക്ക് നേരെ തോക്ക് ചൂണ്ടി,
"freeze.....  on your knees..."
 എന്ന് ഉറക്കെ പറഞ്ഞത് കേട്ടു ഞെട്ടി ഉണര്‍ന്നപ്പോള്‍
അത് വെറുമൊരു HOLLYWOOD സ്വപ്നമായിരുന്നു
എന്ന് തിരിച്ചറിയാന്‍ അമ്പലത്തിലെ പാട്ട് കേള്‍ക്കേണ്ടി  വന്നു.
("..കൌസല്ല്യ സുപ്രഭാ....")
HOLLYWOODല്‍ അമ്പലം ഉണ്ടാകില്ലല്ലോ..


ഞാന്‍ പുറത്തേക്ക്‌ ഇറങ്ങി നോക്കി.
എഴുതി വച്ച പോസ്റ്ററുകള്‍ കാണാനില്ല
ആട് തിന്നതായിരിക്കും...
ഈ ആടുങ്ങളെ കൊണ്ട് തോറ്റു..
മ്പേ....

പ്രതിഷേധതിനെ  തുടര്‍ന്ന് ഒബാമ എന്തെങ്കിലും നടപടി എടുത്തിരിക്കും എന്ന
പ്രതീക്ഷയില്‍ രാത്രി ചെല്ലുമ്പോള്‍ ആ പോസ്റ്റുകള്‍ അത് പോലെ തന്നെ നില്‍ക്കുന്നു. ഈ അടുത്തെങ്ങാനും കത്താന്‍ പോകുന്നില്ല എന്നത് പോലെ..
അങ്ങനെ നാടുനന്നാക്കാന്‍ ഇറങ്ങിയ ഞങ്ങള്‍ ആരായി..?
'ശശിയായി!!!!...'

"പാവം ബരാക്‌ ഒബാമ..
ആ വഴിയിലൂടെ പോയാ എത്ര പേര് അയാളെ  തെറി വിളിചിട്ടുണ്ടാകും...
ഇനി എത്ര പേര് വിളിക്കാന്‍ കിടക്കുന്നു.."
കഷ്ട്ടം.!!!

epilogue
സമരങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചമര്‍തുന്നതിനെക്കാള്‍ 
നല്ലത് mind ചെയ്യാതിരിക്കുന്നതാണ്. അപോ പിന്നെ വാശി ഉണ്ടാകില്ല,
സമരം ചെയ്യുന്നവര്‍ ഇവനോടോന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല എന്ന് പറഞ്ഞു 'സ്വന്തം' കാര്യം ആന്വേഷിച്ചു ശശിയായി പോവുകയും ചെയ്യും..

കുറെ വെള്ളവും, ലാത്തിയും, ഹെല്‍മെറ്റും, ഗ്രനേഡും ലാഭിക്കാം.
ലൈറ്റുകളുടെ വാശി കാരണമാണ് കത്താത്തത്...
വെറുതെ പാവം ഒബാമയെ സംശയിച്ചു

പിന്നീട് എന്തുണ്ടായി?


Comments

Popular posts from this blog

ഡിവൈഡര്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌