നോണ്‍ സ്റ്റോപ്പ് (സിനിമ)
DIAMONDSശേഷം എന്റെ ശിഷ്യന്മാര്‍ ചെയ്യാന്‍ വച്ച
പടത്തിന്‍റെ കഥ അവന്മാര്‍ പോലും അറിയാതെ ബ്ലോഗിലിടുകയാണ്.
കാരണം ഈ പോക്ക് പോയാല്‍ അവന്മാര്‍ ആശാനെ കടത്തി വെട്ടും.
അത് കൊണ്ട് ആശാന്‍ കുറച്ചു കളിക്കട്ടെ
എന്നിട്ട് മതി ശിഷ്യന്മാര്‍ ഇറങ്ങാന്‍.
സംഭവം വേറൊന്നും അല്ല ഹോളിവുഡ് സൂപര്‍ ഹിറ്റ് SPEED എന്ന സിനിമയുടെ മലയാളം പതിപ്പ് ആണ്.
ഇപ്പൊ ന്യൂ ജനറേഷന്‍ സിനിമ ക്കാലം ആണല്ലോ..
ചിലരു ഇന്ത്യക്ക് പുറത്തു നിന്നും അടിച്ചുമാറ്റുന്നു, മറ്റു ചിലര്‍ കേരളത്തിന് പുറത്തു നിന്നും അടിച്ചു മാറ്റുന്നു.
പത്ത് രൂപ കട്ടവനും 76 കോടി കട്ടവനും പൊതുവായി "കള്ളന്‍" എന്നാ പേരിലാണല്ലോ അറിയപ്പെടുന്നത്. ഞാന്‍ കട്ടു എന്ന് വിളിച്ചു പറയുന്നവനെ കള്ളനല്ല എന്ന് പറയാന്‍ പറ്റില്ലല്ലോ..?
അടിച്ചു മാറ്റി അവസാനം ഏതോ ഒരു 'ഗ്രാഫി' കൊടുത്താല്‍ കുമ്പസാരിച്ചതിനെക്കാള്‍ വലിയ പുണ്യം കിട്ടും. അതായത് കുമ്പസാരിച്ചു കഴിഞ്ഞാല്‍ ഏതു തെണ്ടിയും നല്ലവനാകും എന്നാണല്ലോ..
ആരെങ്കിലും പറയട്ടെ അടിച്ചുമാറ്റിയതല്ല
വെറും INSPIRATION മാത്രമാണെന്ന്.
filmography: SPEED
ഒരു ദിവസം LINTO നോട് അമ്മ ഒരു കിലോ പഞ്ചസാര
വാങ്ങിച്ചു വരാന്‍ പറഞ്ഞു 36 രൂപ കൊടുത്തു.
അവന്‍ സൈക്കിള്‍ എടുത്തു സഞ്ചിയും പോക്കറ്റില്‍ മുപ്പത്തിയഞ്ചു രൂപയുമായി യാത്ര തുടങ്ങി.
സൈക്കിളിന് എന്തോ പന്തികേട് ഉണ്ടെന്നു തോന്നിയെങ്കിലും
അവന്‍ കാര്യമാക്കിയില്ല.
അപ്പോഴാണ് വഴിയില്‍ RENEESH നില്‍ക്കുന്നത് കണ്ടത്,
"എങ്ങോട്ടാ..?"
"പീടികയിലേക്ക്..."
"ഞാനും ഉണ്ട്.."
""കേറിക്കോ.."
അവന്‍ സൈക്കിളില്‍ മുന്നില്‍ ചാടി കയറി. അങ്ങനെ രണ്ടു പേരും കൂടി
പോകുമ്പോള്‍ പുറകില്‍ നിന്നും VISHNU ഓടിക്കൊണ്ട് വരുന്നു.
അവനും ഉണ്ടത്രേ, അങ്ങനെ അവനും സൈക്കിളില്‍ പുറകില്‍ കയറി.
അവര്‍ അങ്ങനെ ത്രിബ്ള്‍ വച്ച് പോകുമ്പോള്‍
പെട്ടന്ന് LINTO ന്‍റെ ഫോണ്‍ റിംഗ് ചെയ്തു.
മുന്നിലിരിക്കുന്ന RENEESH നോട് തന്‍റെ പോക്കെറ്റില്‍ നിന്നും ഫോണ്‍ എടുത്തു ആരാണെന്നു നോക്കാന്‍ പറഞ്ഞു.
RENEESH ഫോണ്‍ എടുത്തു ചെവിയില്‍ വച്ചു.
"ഹലോ.."?
"ഇത് ഞാനാ ശിവ-
-ആ ഫോണ്‍ LINTO നു കൊടുക്ക്.."
RENEESH ഫോണ്‍ LINTO നു കൊടുത്തു.
"ഹലോ.."?
"ഇത് ഞാനാ ശിവ...,
ഇന്നലെ നീ എന്‍റെ LOVE LETTER ടീച്ചര്‍ക്ക് കാണിച്ചു കൊടുത്തിട്ട്..
....നീ എന്നെ നാണം കെടുത്തില്ലേ ..."?
(FLASHBACK)
SIVA യുടെ കയ്യില്‍ നിന്നും ഒരു കടലാസു തട്ടിപറിച്ചു ഓടുന്ന LINTO.
പുറകെ ഓടുന്ന ശിവ .
ഒരു കയില്‍ ചൂരലും മറുകയ്യില്‍ കടലാസുമായി
കലി തുള്ളി നില്‍ക്കുന്ന തുളസി ടീച്ചര്‍.
തല കുനിഞ്ഞു നില്‍ക്കുന്ന ശിവയെ നോക്കി
പൊട്ടിച്ചിരിക്കുന്ന മൂന്ന് കൂട്ടുക്കാര്‍.
LINTO, RENEESH, VISHNU.
ശിവ ഫോണില്‍
"അതിനു ഞാന്‍ പകരം വീട്ടും..
നീ ഇപ്പോള്‍ പോകുന്ന സൈക്കിളില്‍ ഞാന്‍ ഒരു ബോംബ് വച്ചിട്ടുണ്ട്..."
LINTO ന്‍റെ മുഖം മാറുന്നു.
ശിവ തുടരുന്നു,
"നീ എപ്പോ സൈക്കിള്‍ നിര്‍ത്താന്‍ നോക്കുന്നോ അപ്പോള്‍ അത് പൊട്ടും...
...സൈക്കിള്‍ ചവിട്ടി ചവിട്ടി ചാവാനാടാ.. നിന്‍റെ വിധി..
ഹ ഹ ഹ ഹ ഹ...
ശിവയുടെ അട്ടഹാസം FADE ആയി പോകുന്നു.
" എടാ.. എന്താടാ..?"
"ആ ശിവ ഈ സൈക്കിളില്‍ ബോംബ് വച്ചിട്ടുണ്ട്.."
"ബോംബോ..?"
"ഉം.. നമുക്ക് എന്തെങ്കിലും ചെയ്യണം.."
"നീ സൈക്കിള്‍ നിര്‍ത്തിയെ.. നമുക്ക് വേഗം രക്ഷപ്പെടാം.."
"നിര്‍ത്താന്‍ പറ്റില്ല... നിര്‍ത്തിയാല്‍ പൊട്ടുന്ന ബോംബാണ് അത്..."
RENEESH ഉം VISHNU ഉം സൈക്കിള്‍ മുഴുവനും നോക്കുന്നു..
"ദേ ഇവിടെ ബ്രേക്കില്‍ എന്തോ സാധനം..
കണ്ടിട്ട് ബോംബ് ആണെന്ന് തോന്നുന്നു.."
അവനു വ്യക്തമായി കാണുന്നുണ്ടായിരുന്നില്ല.
എല്ലാവരും വിയര്‍ക്കാന്‍ തുടങ്ങുന്നു.
"ഇനി എന്ത് ചെയ്യും"
"ഉം ഒരു വഴിയുണ്ട്.."
LINTO ഫോണ്‍ എടുത്തു വിരലമര്‍ത്തി.
"ഹലോ..എടാ L.E.D ഇത് ഞാനാ LINTO.."?
"എന്താടാ.."?
"ഒരു പണി കിട്ടി അളിയാ....
...ഒരുത്തന്‍ എന്‍റെ സൈക്കിളില്‍ ബോംബ് വച്ചു"
"ബോംബോ..?
"അതേടാ... ബോംബ്.. ആ ശിവയുടെ പണിയാ..
.. സൈക്കിള്‍ നിര്‍ത്തിയാല്‍ പൊട്ടും എന്നാ പറയുന്നേ..
...നീ ഒന്ന് വന്നെ..ഒരു അഞ്ചു മിനിറ്റ്.."
"ആ ഞാന്‍ വരാം.. പക്ഷെ എനിക്ക് പെട്ടന്ന് പോകണം..."
"പ്ലീസ്.. ഒന്ന് വാടാ..."?
സൈക്കിള്‍ അതി വേഗം നീങ്ങി കൊണ്ടിരിക്കുകയാണ്...
കിലോമീറ്ററുകള്‍ പിന്നിട്ടു കൊണ്ടിരിക്കുന്നു..
അതാ L.E.D ഒരു ASSISSTANTഉം ആയി പുറകെ മിന്നിച്ച് വരുന്നു.
അവര്‍ ഇവരുടെ സൈക്കിളിന് ഒപ്പം എത്തി..
രണ്ടു സൈക്കിളുകള്‍ ഒരുമിച്ചു ആ ഗ്രാമത്തിലെ
ഇടവഴികളില്‍ കൂടി പായുകയാണ്.
"എവിടെയാ ബോംബ് വച്ചിരിക്കുന്നത്.."?
VISHNU അത് കാണിച്ചു കൊടുത്തു.
ഒരു അഭ്യാസിയെ പോലെ L.E.D ബോംബിനെ നിരീക്ഷിച്ചു കൊണ്ടിരുന്നു..
കുറെ നേരം ചവിട്ടി ചവിട്ടി ക്ഷീണിച്ചു തുടങ്ങി.
" MEDICALLY MIRACLE..ഈ ബോംബ് വച്ചവന്‍
അതി ബുദ്ധിമാനാണ്... എന്നെ കൊണ്ട് ഇത് പറ്റില്ല.."
...I AM THE SORRY.."
അവരെ മൂന്ന് പേരെയും നോക്കി ഒരു കുരിശു വരച്ചു
L.E.D യും ASSISTANT ഉം തിരിച്ചു പോയി.
മരണത്തെ മുന്നില്‍ കാണുന്ന നിമിഷങ്ങള്‍
മൂവരും ഒന്നിച്ചു മണ്ണപ്പം ചുട്ടു കളിച്ചതും
ലൈനടിക്കാന്‍ പോയതും ഒരേ ബഞ്ചില്‍ ഇരുന്നതും
എല്ലാം മങ്ങിയ വെളിച്ചത്തില്‍ തെളിഞ്ഞു.
ജീവിതത്തിന്‍റെ അവസാന നിമിഷങ്ങള്‍
ഹൃദയമിടിപ്പ് പതുക്കെയാകാന്‍ തുടങ്ങി..
സൈക്കിളിന്‍റെ ശബ്ദം ചെവിയില്‍ കേള്‍ക്കതായി..
എല്ലാം സ്ലോ മോഷനില്‍ ആയത് പോലെ..
പെട്ടന്ന് LINTO അന്ന്യനെ പോലെ തല തിരിക്കാന്‍ തുടങ്ങി.
VISHNU ഉം RENEESHഉം ഇത് കണ്ടു പേടിച്ചു കരയാന്‍ തുടങ്ങി.
"ഛീ.. നിര്‍ത്തെടാ..
.. ഒരു ഷോ ഇറക്കാമെന്നു വിചാരിച്ചപ്പോള്‍
അതിനും സമ്മതിക്കില്ലേ..?
VISHNU ഉം RENEESHഉം പരസ്പ്പരം കാണാന്‍ കഴിയുന്നില്ലെങ്കിലും
ആസമയം അവരുടെ മനസ്സ് ഒന്നായിരുന്നു.
(ശശിത്വം)
"നിങ്ങള്‍ രണ്ടാളും ഇറങ്ങി, നേരെ ശിവയുടെ അടുത്ത് പോയി
അവനെ പിടിച്ചോണ്ട് അമ്പലപറമ്പിലേക്ക് വാ.."
LINTO കല്‍പിച്ചു.
(കലിപ്പിച്ചു എന്നും പറയാം)
വിരല്‍ കൊണ്ട് DHOOM സിനിമയില്‍ JOHN ABRAHAM ചെയ്യുന്നത് പോലെ ചുഴറ്റി കാണിച്ചു, VISHNU ഉം RENEESHഉം അവന്‍ എന്താണ് ഉദ്ദേശിച്ചതെന്നു മനസിലായില്ല. എന്തെങ്കിലുമാകട്ടെ എന്ന് കരുതി
ഓടി കൊണ്ടിരിക്കുന്ന സൈക്കിളില്‍ നിന്നും രണ്ടാളും ചാടിയിറങ്ങി.
അമ്പലപറമ്പില്‍ SHIVA മുട്ടുകുത്തി നില്‍ക്കുന്നു.
VISHNU ഉം RENEESHഉം ഇരുവശത്തു നിന്നും അവനെ
ക്രൂരമായി മര്‍ദിക്കുന്നു.
LINTO അവര്‍ക്ക് ചുറ്റും വൃത്താകൃതിയില്‍
സൈക്കിള്‍ ചവിട്ടി കറങ്ങി കൊണ്ടിരിക്കുന്നു.
"പറയടാ..
...ഏതു വയറാടാ കട്ട് ചെയ്യേണ്ടേ.."?
"പച്ചയാ.. ചുവപ്പാ.."?
ഇല്ല ഞാന്‍ പറയില്ല...
"അവനെ കൊണ്ട് പറയിക്കെടാ.."
"പറയടാ.."?
"പച്ചയാ.. ചുവപ്പാ.."?
"ഞാന്‍ പറയില്ല.."
"പറയാനാ പറഞ്ഞത്.."?
"ഇല്ല."
"പറയടാ.."?
"പച്ചയാ.. ചുവപ്പാ.."?
ഇല്ല ഞാന്‍ പറയില്ല...
"അവനെ കൊണ്ട് ഞാന്‍ പറയിക്കാമെടാ.."
എന്ന് പറഞ്ഞു LINTO സൈക്കിള്‍ കുറെ മുന്നിലോട്ടു ചവിട്ടി
പെട്ടന്ന് ഇവര്‍ക്ക് നേരെ തിരഞ്ഞു പാഞ്ഞു വരികയാണ്.
VISHNU ഉം RENEESHഉം ഓടി മാറി.
" ചാവുന്നെങ്കില്‍ നമ്മള്‍ ഒന്നിച്ചു ചാവും.."
സൈക്കിള്‍ SIVA ക്ക് നേരെ പാഞ്ഞടുക്കുന്നു.
"ഇപ്പൊ പറഞ്ഞാല്‍ എനിക്കും നിനക്കും നല്ലത്.."
സൈക്കിള്‍ അടുത്തെത്താറായി
LINTO ബോംബിന്‍റെ രണ്ടു വയറിലും കൈ വച്ചു.
"ഇതു വയറാടാ.."
സൈക്കിള്‍ തൊട്ടടുത്തെത്തി.
ശിവ കണ്ണടച്ച് ഉറക്കെ,
പച്ച!!!!!!!
LINTO കുനിഞ്ഞു നോക്കിയപ്പോള്‍
ബോംബില്‍ ഒരു കടും പച്ച വയറും ഒരു ഇളം പച്ച വയറും ഉണ്ട്.
LINTO തലയുയര്‍ത്തി...
"ഏതു പ...."
A FILM BY
പിനീട് എന്ത് സംഭവിച്ചു എന്നുള്ളത് നിങ്ങള്‍ക്ക് തീരുമാനിക്കാം.
പൊതുവെ സിനിമകളില്‍ ബോംബ് വയ്ക്കുമ്പോള്‍ രണ്ടു വ്യത്യസ്ത നിറങ്ങള്‍ ഉള്ള വയറുകള്‍ ആണ് കൊടുക്കുക.
അതില്‍ ഏതെങ്കിലും ഒരെണ്ണം
വലിച്ചാല്‍ ബോംബ് നിര്‍വീര്യമാകും.
എല്ലാ സിനിമളിലും ബോംബ് നിര്‍വീര്യമാകപ്പെടും,
ഇത് വരെ പൊട്ടിയ ചരിത്രം നമ്മള്‍ കേട്ടിട്ടില്ല, കണ്ടിട്ടില്ല .
ഈ സിനിമയെ രണ്ടു തരത്തില്‍ വ്യഖ്യാനിക്കാം
ഒന്ന്, ഇതൊരു VARIETY സിനിമയാണ്, ഒരേ കളറിലുള്ള വയറ്
കൊണ്ട് ബോംബ് വച്ചിരിക്കുന്നത്. വില്ലന്‍റെ CHARACTERIZATION ന്‍റെ
DETAILING (വ്യക്തത) ആണത് എന്നൊക്കെ,
രണ്ടാമതായി ഷൂട്ടിനിടക്ക് അന്വേഷിച്ചപ്പോള്‍ ബോംബിനു വക്കാന്‍ ചിലപ്പോള്‍ ഒരേ കളറുള്ള വയര്‍ ആയിരിക്കും കിട്ടിയത്..
വയര്‍ ഏ തു കളര്‍ ആയാലും ഷൂട്ട് നടക്കണ്ടേ..?
കിട്ടിയ വയര്‍ കൊണ്ട് ബോംബ് ഉണ്ടാക്കി,
അത്ര തന്നെ..!

Comments