അയ്യയ്യോ തപ്പ്‌ തപ്പ്‌...


ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം.
കോളേജില്‍ MERCHANT OF VENICE (വെനിസിലെ വ്യാപാരി) എന്ന ഇംഗ്ലീഷ് സിനിമ ഞങ്ങളെ കാണിക്കുകയാണ്. ഷാഫി യുടെ 'വെനിസിലെ വ്യാപാരി' അല്ല അത് നല്ല കുടുംബത്തില്‍ പിറന്ന വെനിസിലെ വ്യാപാരി തന്നെ.
അങ്ങനെ ഞങ്ങള്‍ എല്ലാവരും സിനിമ കാണിക്കുന്ന ഹള്ളിലേക്ക് കയറി.
"ഹായ് .. എന്ത് രസം.." 
ഹാള്‍ നിറയെ തരുണിമണികള്‍ നിറഞ്ഞിരിക്കുന്നു .
ഞങള്‍ കുറച്ചു ആണ്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ..
കൈകള്‍ അവര്‍ക്ക് നേരെ വീശിക്കൊണ്ട് അവര്‍ക്കിടയിലൂടെ അവരുടെ എല്ലാം എല്ലാമായി ഞങ്ങള്‍ കടന്നുചെന്നു പുറകില്‍ ചെന്നിരുന്നു.
എന്‍റെ  ഒപ്പം ഉണ്ടായിരുന്ന ഒരുത്തന് ഇത്രക്കധികം പെണ്‍കുട്ടികളെ കണ്ടപ്പോള്‍ ആവേശമായി.
അവന്‍ ഓരോ അളിഞ്ഞതും ചളിഞ്ഞതുമായ കമണ്ടുകള്‍ പറയാന്‍ തുടങ്ങി.
സ്ക്രീനില്‍ കാണുന്നതിനു ഇവന്‍റെ വക വിവരണങ്ങള്‍ കൂടിയായപ്പോള്‍ എല്ലാം ചീഞ്ഞു നാറാന്‍ തുടങ്ങി. പെണ്‍കുട്ടികള്‍ തിരിഞ്ഞു നോക്കുന്നു, ഇത് കൂടി കണ്ടപ്പോള്‍ അവനു കൂടുതല്‍ ആവേശമായി. 

അങ്ങനെ ആ സിനിമക്ക അകത്തു ഒരു പെണ്ണിനെ കയറി പിടിക്കുന്ന ഒരു രംഗം വന്നു. ഇത് കണ്ടപ്പോള്‍ എല്ലാവരും ഒന്ന് പരുങ്ങി. ഉടനെ അവന്റെ കമണ്ട് വന്നു...
"അയ്യയ്യോ തപ്പ് പന്നിട്ടിരുക്ക..തപ്പ്‌ പന്നിട്ടിരുക്ക.."
തമിഴ് സിനിമകളില്‍ അമ്മൂമമാര്‍ പറയുന്നത് പോലെ കൈകള്‍ കവിളില്‍ തട്ടി  ആക്ഷന്‍ ഒക്കെ കാണിച്ചായിരുന്നു അത് അവന്‍ അവതരിപ്പിച്ചത്.
പക്ഷെ അവന്‍ പറഞ്ഞതും സ്ക്രീനില്‍ കണ്ടതും തമ്മില്‍ എന്തോ ബന്ധം ഉണ്ടെന്നു തോന്നിയതിനാലാകാം എല്ലാ പെണ്‍കുട്ടികളും മ്ലേച്ചഭാവതോടു കൂടി അവനെ തിരിഞ്ഞു നോക്കി. അവന്‍ ഞങ്ങളെ നോക്കി, അവന്‍ ഞെട്ടി.
ആരെയും കാണാനില്ല.ഞങ്ങള്‍ അവിടെ നിന്നും മുങ്ങിയിരുന്നു.

"തമിഴില്‍ 'തപ്പ്‌' എന്നാല്‍  തെറ്റ് എന്നാണെന്ന് ഞങ്ങള്‍ക് എല്ലാവര്ക്കും അറിയാം.
പക്ഷെ ഞങ്ങളുടെ മുന്നില്‍ ഇരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് അറിയില്ലല്ലോ."?

Comments

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌